ഗൂഗിള്‍ പേയിലൂടെ ഇനി തൊഴിലവസരങ്ങളും അറിയാം

ഗൂഗിള്‍ പേയിലൂടെ ഇനി തൊഴിലവസരങ്ങളും അറിയാം

തൊഴിലവസരങ്ങള്‍ തിരയാന്‍ സൗകര്യം നല്‍കുന്ന ജോബ്സ് ഫീച്ചര്‍ ഗൂഗിള്‍ പേയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളിലേക്കുള്ള തൊഴിലവസരങ്ങള്‍ നോക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. നേരത്തെ ബംഗ്ലാദേശിലും ഇന്‍ഡൊനീഷ്യയിലും അവതരിപ്പിച്ച കോര്‍മോ ജോബ്സ് ആപ്പിന്റെ പിന്തുണയോടെ ഗൂഗിള്‍ പേയില്‍ എത്തുന്ന ജോബ്സ് ഫീച്ചര്‍ സൊമാറ്റോ, ഡന്‍സോ, 24സെവന്‍, റിതു കുമാര്‍, ഫാബ് ഹോട്ടല്‍സ് ഉള്‍പ്പെടെ 25 ഓളം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക. തൊഴിലന്വേഷകര്‍ ഗൂഗിള്‍ പേ ആപ്പില്‍ ഒരു പ്രൊഫഷണല്‍ പ്രൊഫൈല്‍ തയ്യാറാക്കേണ്ടതാണ്. ഈ വിവരങ്ങള്‍ ആരെല്ലാം കാണുന്നുണ്ടെന്നും ആര്‍ക്കെല്ലാം കൈമാറിയെന്നും തൊഴിലന്വേഷകര്‍ക്ക് അറിയാന്‍ സാധിക്കുന്നു. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഈ ജോബ്സ് ഫീച്ചര്‍ ഉപയോഗിക്കാനാവുക. വൈകാതെ മറ്റു ഇടങ്ങളിലേക്കും ഇത് എത്തിയേക്കും.

Read More

ബി പി നിയന്ത്രിക്കാം.. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബി പി നിയന്ത്രിക്കാം.. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

രക്തസമ്മര്‍ദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കുന്ന ഒരു കാരണത്തെ കുറിച്ചാണ് ഇനി പറയുന്നത്. ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്. നമുക്കറിയാം, വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത്. അമിതമാകുന്ന സോഡിയത്തെ മൂത്രത്തിലൂടെയാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഹൃദ്രോഗം, പക്ഷാഘാതം ഈ…

Read More

ചുമയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ

ചുമയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ

മഴയും തണുപ്പുമൊക്കെ എത്തുന്നതോടെ പലരിലും കാണുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ചുമ. ചിലരില്‍ ഈ ചുമ ഒരാഴ്ച വരെയൊക്കെ നീണ്ടു നില്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ല. കഫക്കെട്ടും ചുമയും ഉണ്ടാകുമ്പോള്‍ മിക്കവാറും ചെയ്യുന്നത് മെഡിക്കല്‍ ഷോപ്പില്‍ പോയി ഏതെങ്കിലുമൊരു സിറപ്പ് വാങ്ങി കഴിക്കുക എന്നതാണ്. രോഗാവസ്ഥ എന്ത് തന്നെ ആകട്ടെ, ഡോക്ടറുടെ ഉപദേശം തേടാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. ചുമയ്ക്ക് ആശ്വാസം ലഭിക്കാനും നിയന്ത്രിക്കാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന പരമ്പരാഗത രീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1. കരിപ്പെട്ടി കഷായം: ഒരു കപ്പ് വെള്ളത്തില്‍ കുരുമുളകും ആടലോടകവും കരിപ്പെട്ടിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഈ വെള്ളം തിളച്ച് നേര്പകുതിയായി വറ്റാന്‍ അനുവദിക്കുക. ഈ കഷായം കുടിക്കുന്നത് ചുമ മാറാന്‍ വളരെയധികം സഹായിക്കും. മാത്രമല്ല ചുമയോടൊപ്പം ഉള്ള പനി മാറാനും കരിപ്പെട്ടി കഷായം വളരെ…

Read More

മാമ്പഴം കഴിക്കുമ്പോള്‍ തൊലി കളയാറുണ്ടോ?

മാമ്പഴം കഴിക്കുമ്പോള്‍ തൊലി കളയാറുണ്ടോ?

മാമ്പഴം കഴിക്കുമ്പോള്‍ മിക്കവാറും പേരും അതിന്റെ തൊലി മാറ്റിയിട്ടാണ് കഴിക്കാറ്. ചിലര്‍ക്ക് തൊലി കഴിച്ചാല്‍ വയറുവേദനയുണ്ടാകാറുണ്ടെന്ന് പറയാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ കീടനാശിനി പ്രയോഗങ്ങളെ ചൊല്ലിയുള്ള ആശങ്കയും കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാമ്പഴം കഴിക്കുമ്പോള്‍ ഇതിന്റെ തൊലി നീക്കം ചെയ്യേണ്ടതുണ്ടോ. തൊലി കളയേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരായ പല ഡയറ്റീഷ്യന്മാരും അഭിപ്രായപ്പെടുന്നത്. മാത്രമല്ല മാമ്പഴത്തിന്റെ തൊലി കഴിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുമുണ്ടത്രേ. മാമ്പഴത്തിന്റെ തൊലിക്കുള്ള ചില ഗുണങ്ങള്‍… ഇതില്‍ വിറ്റാമിന്‍-എയും വിറ്റാമിന്‍-സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. അതുപോലെ മാമ്പഴത്തിന്റെ തൊലിയില്‍ വളരെയധികം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കും. കൂടാതെ ഇതിലുള്ള ‘ഫൈറ്റോന്യൂട്രിയന്റ്സ്’ നിരവധി ആന്റി ഓക്സിഡന്റുകളെ ഉള്‍ക്കൊള്ളുന്നുണ്ട്. അത് പലതരത്തിലുള്ള അണുബാധകളെയും അസുഖങ്ങളെയുമെല്ലാം ചെറുക്കും. ഇവയ്ക്കെല്ലാം പുറമെ ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാനും ഇത് സഹായിക്കുന്നുണ്ട്. മാമ്പഴത്തിന്റെ തൊലിയില്‍ കാണപ്പെടുന്ന ഫ്ളേവനോയിഡുകളാണ് ഇതിന്…

Read More

വഴക്കിട്ട് പങ്കാളിയോട് മിണ്ടാതിരിക്കുന്നവരാണോ നിങ്ങള്‍..ഈ കാര്യങ്ങള്‍ അറിയുക

വഴക്കിട്ട് പങ്കാളിയോട് മിണ്ടാതിരിക്കുന്നവരാണോ നിങ്ങള്‍..ഈ കാര്യങ്ങള്‍ അറിയുക

പ്രണയത്തിലായാല്‍ ചില ‘തട്ടലും മുട്ടലും’ ഒക്കെ ഉണ്ടാകുക സ്വാഭാവികം. പിണങ്ങിയാല്‍ അല്‍പനേരം മിണ്ടാതിരിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല. ഇങ്ങനെയൊക്കെ ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ എന്നാല്‍ ഒരു ദിവസം തന്നെ സദാ സമയവും വാഴക്കാണെങ്കിലോ നിസ്സാരകാര്യങ്ങള്‍ക്ക് പോലും ഒന്നും രണ്ടും പറഞ്ഞ് വഴക്കിടുന്ന എത്രയോ ഭാര്യാഭര്‍ത്താക്കന്മാരും കമിതാക്കളും നമുക്കിടയിലുണ്ട് വഴക്കിനു ശേഷം അല്പസമയം കഴിഞ്ഞ് പലരും കൂട്ടാകുകയും ചെയ്യും. പക്ഷെ പല സാഹചര്യങ്ങളിലും ഇതല്ല അവസ്ഥ. വഴക്ക് മാറ്റി പഴയപോലെ സ്‌നേഹത്തിലാകാന്‍ പലരുടെയും ഈഗോ സമ്മതിക്കുന്നില്ല. അതുകൊണ്ടാണ് ചില വഴക്കുകള്‍ തീരാന്‍ ദിവസങ്ങളും മാസങ്ങളുമൊക്കെഎടുക്കുന്നത്. ഇടയ്‌ക്കൊക്കെ ദോഷകരമല്ലാത്ത ചില കുഞ്ഞു വഴക്കുകള്‍ ഉണ്ടാകുന്നത് ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. അതും ശരി തന്നെ. പിണങ്ങി ദീര്‍ഘനേരം മിണ്ടാതെ ഇരിക്കുമ്പോഴാണ് പ്രശ്‌നം. സ്‌നേഹിക്കുന്നവരെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കാനും അതല്ലെങ്കില്‍ അവരില്‍ ഈ വഴക്കിനെക്കുറിച്ച് കുറ്റബോധം സൃഷ്ടിക്കാനുമൊക്കെയാണ് ഇങ്ങനെ…

Read More

കരിമീന്‍ പൊള്ളിച്ചത് ഇലയില്‍ പൊതിഞ്ഞത് തയ്യാറാക്കാം

കരിമീന്‍ പൊള്ളിച്ചത് ഇലയില്‍ പൊതിഞ്ഞത് തയ്യാറാക്കാം

ചേരുവകള്‍ കരിമീന്‍ – 7 എണ്ണം ഉള്ളി – 250 ഗ്രാം പച്ചമുളക് – 4 എണ്ണം ഇഞ്ചി – ഒരു ചെറിയ കഷണം മുളക് – 3 ടീസ്പൂണ്‍ മഞ്ഞള്‍ – 2 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് കുടമ്പുളി – 4 എണ്ണം പെരട്ടി വെയ്ക്കാന്‍ മുളക് പൊടി – 1 ടീസ്പൂണ്‍ കുരുമുളക് പൊടി – അര ടീസ്പൂണ്‍ ഗരം മസാല – 1 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കരിമീന്‍ നന്നായി പെരട്ടി വെയ്ക്കുക. മീനില്‍ മസാല പിടിക്കുന്നതിനാണ് ഒന്നര, രണ്ട് മണിക്കൂര്‍ പെരട്ടി വെയ്ക്കുന്നത്. ഇനി ഒരു ഫ്രൈ പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതില്‍ മീന്‍ ഫ്രൈ ചെയ്യുക. അധികം മൊരിഞ്ഞ് പോകാതിരിക്കാന്‍…

Read More

നായികയായി മാത്രമേ അഭിനയിക്കൂ എന്ന് വാശിപിടിച്ചാല്‍ ഞാന്‍ വീട്ടില്‍ ഇരിക്കേണ്ടി വരും-ഷീലു എബ്രഹാം

നായികയായി മാത്രമേ അഭിനയിക്കൂ എന്ന് വാശിപിടിച്ചാല്‍ ഞാന്‍ വീട്ടില്‍ ഇരിക്കേണ്ടി വരും-ഷീലു എബ്രഹാം

‘ നായികയായി മാത്രമേ ഞാന്‍ അഭിനയിക്കുന്നു എന്ന് പറയാന്‍ മാത്രം ഞാന്‍ അത്ര ലെവല്‍ ഉള്ള നടിയല്ല. നല്ല കാമ്പുള്ള കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഞാന്‍ അഭിനയിക്കും .പട്ടാഭിരാമന്‍ സിനിമയില്‍ ജയറാമിന്റെ നായികയായിരുന്നതു കൊണ്ട് ഇനിയും നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും എനിക്കില്ല. എനിക്ക് എല്ലാ റോളുകളും ചെയ്യാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ട്.’ ‘ ഒരു സ്ത്രീയ്ക്ക് ഏതു പ്രായത്തിലും ചെയ്യാനുള്ള കഥാപാത്രവും ഒരു സിനിമയില്‍ ഉണ്ട്. അതിപ്പോ അമ്പതു വയസ്സുള്ള ഒരു നടിയ്ക്ക് വേണമെങ്കിലും അഭിനയിക്കാം. ഞാന്‍ വളരെ ജെനുവിന്‍ ആയി സംസാരിക്കുന്ന പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്, എന്നാല്‍ നടിയായ ശേഷം ചില സമയങ്ങളില്‍ ഈ ജനുവിനിറ്റി വേണം എന്ന് തോനുന്നില്ല അതിനുദാഹരണമാണ് ഞാന്‍ നേരിട്ട മുലയൂട്ടല്‍ വിവാദം. എന്താണോ നമ്മള്‍ക്ക് തോനുന്ന സത്യങ്ങള്‍ അത് നമ്മള്‍ പറയാന്‍ വെമ്പുന്നുണ്ടെങ്കില്‍ മിതത്വം പാലിക്കുന്നതാണ് നല്ലത്….

Read More

എഗ് സാന്‍വിച്ച് തയ്യാറാക്കാം

എഗ് സാന്‍വിച്ച് തയ്യാറാക്കാം

ചേരുവകള്‍… മുട്ട 4 എണ്ണം തക്കാളി ഒന്ന് സവാള ഒന്ന് പച്ചമുളക് 2 എണ്ണം ഉപ്പ് ആവശ്യത്തിന് ബ്രഡ് 4 എണ്ണം ടൊമാറ്റോ സോസ് ആവശ്യത്തിന് ബട്ടര്‍ 1 ടീസ്പൂണ്‍ മോസറില്ല ചീസ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… മുട്ട ചിക്കി വറുത്തെടുക്കാം. അതിനായി മുട്ടയും പച്ചമുളകും സവാളയും തക്കാളിയും ഉപ്പും കൂടി ബീറ്റ് ചെയ്തു പാനില്‍ അല്പം ബട്ടര്‍ ചൂടാക്കി അതില്‍ ചിക്കിയെടുക്കാം. ഒരു പീസ് ബ്രഡില്‍ മുട്ട ചിക്കിയത് നിരത്താം. മുകളില്‍ മോസറില്ല ചീസ് നിരത്താം. വേറെ ഒരു പീസ് ബ്രഡില്‍ ടൊമാറ്റോ സോസ് തേയ്ക്കാം. ഇനി അത് മറ്റേതിന്റെ മുകളില്‍ വയ്ക്കാം. ശേഷം അത് രണ്ട് സൈഡും ബട്ടറില്‍ മൊരിച്ചെടുക്കാം.

Read More

ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ചുരുണ്ട മുടിയാണെങ്കിലും നീണ്ട മുടിയാണെങ്കിലും ക്യത്യമായി സംരക്ഷിച്ചാല്‍ മാത്രമേ മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. പുറത്ത് പോകുമ്പോള്‍ പൊടിപടലങ്ങളേറ്റ് മുടി കേടുവരുന്നു. മുടിയുടെ സംരക്ഷണത്തിനായി നമ്മള്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഷാംപൂ. സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. ആഴ്ച്ചയില്‍ രണ്ട് തവണ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍… ചൂട് വെള്ളം ഉപയോഗിച്ച് മുടി കഴുകാതിരിക്കുക… ഷാംപൂ ഉപയോഗിച്ച ശേഷം ചൂടുവെള്ളം കൊണ്ട് മുടി കഴുകുന്ന ചിലരുണ്ട്. അത് നല്ല ശീലമല്ല. ഷാംപൂ ചെയ്ത ശേഷം മുടി ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ പാടില്ല. ഇത് മുടി കൊഴിയുന്നതിനും വരണ്ടുപോവുന്നതിനും കാരണമാകും. ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക… നിങ്ങള്‍ ദിവസവും ഷാംപൂ ഉപയോഗിക്കുന്നവരാണോ, അതോ ചില പ്രത്യേക ദിനങ്ങള്‍ മാത്രമാണോ ഷാംപൂ ഉപയോഗിക്കുന്നത് എങ്ങനെയായാലും നമ്മുടെ മുടിയുടെ പ്രക്യതത്തിനനുസരിച്ചുള്ള ഷാംപൂ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം….

Read More

സ്‌പെഷ്യല്‍ പനീര്‍ കറി തയ്യാറാക്കാം

സ്‌പെഷ്യല്‍ പനീര്‍ കറി തയ്യാറാക്കാം

വേണ്ട ചേരുവകള്‍… പനീര്‍ ക്യൂബ്‌സ് ഒന്നര കപ്പ് ഇഞ്ചി അര ടീസ്പൂണ്‍ വെളുത്തുള്ളി അര ടീസ്പൂണ്‍ സവാള രണ്ട് (ചെറുതായി അരിഞ്ഞത്) മുളക് പൊടി അര ടേബിള്‍സ്പൂണ്‍ മല്ലി പൊടി അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍ ഗരം മസാല അര ടീസ്പൂണ്‍ തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാല്‍ അര കപ്പ് എള്ളെണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ചീനച്ചട്ടിയില്‍ പനീര്‍ അല്പം എണ്ണയില്‍ മൊരിച്ചെടുക്കാം. അത് മാറ്റി വയ്ക്കാം. ഇനി അതെ ചീനച്ചട്ടിയില്‍ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ഇനി സവാള വഴറ്റാം. മസാലകള്‍ ചേര്‍ക്കാം. എല്ലാം ഒന്ന് മൂപ്പിച്ച ശേഷം മിക്‌സിയില്‍ ഒന്ന് അരച്ചെടുക്കാം. ഇനി ഇത് തിരിച്ചു ചട്ടിയിലേക്ക് ഇടാം. രണ്ടാം പാലും ചേര്‍ത്ത് കൊടുക്കാം. ഇനി വറുത്ത് വച്ചിരിക്കുന്ന പനീര്‍ ചേര്‍ക്കാം. എല്ലാം ഒന്ന് കുറുകി വരുന്ന…

Read More