വന്‍ വിലക്കുറവില്‍ ഐഫോണ്‍ മോഡലുകള്‍

വന്‍ വിലക്കുറവില്‍ ഐഫോണ്‍ മോഡലുകള്‍

ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടോ വിലയാണോ നിങ്ങളെ പിന്നോട്ട് വലിക്കുന്ന ഘടകം ആണെങ്കില്‍ ഇനി വിഷമിക്കേണ്ട. ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ ആപ്പിള്‍ അവരുടെ 2019 ലെ ഏറ്റവും ഹിറ്റ് ഫോണായ ഐഫോണ്‍ XR അടക്കം പല ഫോണുകള്‍ക്കും ആപ്പിള്‍ വാച്ചിനും വില വെട്ടിക്കുറച്ചു. പുതുക്കിയ വില പ്രകാരം ഐഫോണ്‍ 7 32 GBക്ക് മുപ്പതിനായിരത്തില്‍ താഴെയാണ് വില. 95,390 രൂപ വിലയുണ്ടായിരുന്ന XS (64GB) ന്റെ വില 5,490 രൂപ കുറഞ്ഞു. പുതിയ വില 89,900 രൂപയാണ്. 11,000 രൂപയുടെ കിഴിവാണ് XS (256GB) മോഡലിന്. പണ്ട് 1,14,900 രൂപ വിലയുണ്ടായിരുന്ന ഫോണിപ്പോള്‍ 1,03,900 രൂപക്ക് ലഭിക്കും. മറ്റു പുതിയ വിലകള്‍ ഇങ്ങനെയാണ്: XR (64GB) പഴയ വില 76,900 രൂപ- പുതിയ വില 49,900 രൂപ (വിലക്കുറവ് -27,000 രൂപ) XR (128GB)…

Read More

ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി ആദ്യമായി അവതരിപ്പിച്ച് ഓപ്പോ

ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി ആദ്യമായി അവതരിപ്പിച്ച് ഓപ്പോ

മിനിറ്റുകള്‍ കൊണ്ട് ഫുള്‍ ചാര്‍ജിലെത്തുന്ന സ്മാര്‍ട്‌ഫോണുമായി ടെക് ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ. ഉടനെ പുറത്തിറങ്ങുന്ന ഓപ്പോ റെനോ എയ്സ് ഫോണിലാണ് കമ്പനി ഈ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി ആദ്യമായി അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ഹാന്‍ഡ്സെറ്റിന് 65W ഫാസ്റ്റ് ചാര്‍ജ് സപ്പോര്‍ട്ടാണുണ്ടാവുക. 65W സൂപ്പര്‍ വൂക് ഫാസ്റ്റ് ചാര്‍ജ് 2.0 എന്ന് പേരുള്ള പുതിയ ടെക്‌നോളജി കമ്പനി സ്വന്തം രാജ്യമായ ചൈനയിലാണ് പ്രഖ്യാപിച്ചത്. മുഴുവനായും ചാര്‍ജ് തീര്‍ന്ന 4000 mAh ശേഷിയുള്ള ബാറ്ററി ഈ ടെക്‌നോളജി ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ 30 മിനിറ്റിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ് ആവുമെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. 1% ചാര്‍ജില്‍ നിന്നും 100% വരെ ചാര്‍ജ് ചെയ്യാന്‍ ആകെ 27 മിനിറ്റ് മാത്രമേ ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ വാദം. അഞ്ചു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ബാറ്ററി 27 ശതമാനം ചാര്‍ജാവും….

Read More

Netflix: ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എടുക്കുന്നതെങ്ങനെ

Netflix: ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എടുക്കുന്നതെങ്ങനെ

ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് നെറ്റ്ഫ്‌ലിക്‌സ് 199 രൂപയുടെ പ്രതിമാസ പ്ലാന്‍ അവതരിപ്പിച്ചത്. ഒരേസമയം ഒരു സ്മാര്‍ട്ട് ഫോണിലോ ടാബിലോ ഈ പ്ലാന്‍ അനുസരിച്ച് കണ്ടന്റ് ലഭ്യമാവും. ഇന്ത്യയിലെ യുവാക്കളുടെ ഇടയില്‍ നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ കാണുന്ന ശീലം വര്‍ദ്ധിച്ചിട്ട് അധിക നാളുകളായിട്ടില്ല. ഹോളിവുഡ് സിനിമകളെ കൂടാതെ ഇന്ത്യന്‍ ഭാഷകളിലുള്ള സീരീസുകളും സിനിമകളും നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്യാന്‍ തുടങ്ങിയതോടെ കാഴ്ചക്കാര്‍ കൂടി. ലസ്റ്റ് സ്റ്റോറീസും, സേക്രഡ് ഗെയിംസും, ലൗവ് പെര്‍ സ്‌ക്വയര്‍ ഫൂട്ടും, ഡല്‍ഹി ക്രൈമുമെല്ലാം നെറ്റ്ഫ്‌ലിക്‌സില്‍ ഹിറ്റായപ്പോഴും ഉയര്‍ന്ന സബ്‌സ്‌ക്രിപ്ഷന്‍ നിലക്കായിരുന്നു ഇന്ത്യയിലെ നെറ്റ്ഫ്‌ലിക്‌സ് പ്രേമികളുടെ ആകെ വില്ലന്‍. ഇപ്പോഴാണെങ്കിലോ ഇന്ത്യയിലെ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്‌ലിക്‌സ് പുതിയ പാക്കേജ് അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്ത് മാത്രമായി 199 രൂപയ്ക്കാണ് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന പ്ലാന്‍ ജൂലൈ മാസത്തില്‍ നെറ്റ്ഫ്‌ലിക്‌സ്…

Read More

സാംസങ് ഗ്യാലക്സി എം30എസ്

സാംസങ് ഗ്യാലക്സി എം30എസ്

പോളികാര്‍ബണേറ്റ് ബോഡിയുള്ള ഗാലക്‌സി എം30 സഫയര്‍ ബ്ലൂ, പേള്‍ വൈറ്റ്, ഒപെല്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. മുന്‍പ് ഇറങ്ങിയ ഫോണുകളെ അപേക്ഷിച്ച് വൈഡ് റിയര്‍ ക്യാമറ മോഡ്യൂളാണ് എം30 യുടേത്. എല്‍ഇഡി ഫ്‌ലാഷിനെ താഴത്തെ ഭാഗത്തു നിന്നും ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ട്. ഫോണിന്റെ പിറകിലായി ഫിംഗര്‍ പ്രിന്റ് സെന്‍സറും അതിനു താഴെയായി സാംസങിന്റെ ബ്രാന്‍ഡ് ലോഗോയും നല്‍കിയിട്ടുണ്ട്. U -ഡിസൈനിലുള്ള ഡിസൈന്‍ നോച്ചാണ് ഫോണിന്റെ മുന്‍ഭാഗത്ത്. 6 .4 ഇഞ്ച് FHD +അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. വ്യത്യസ്തമായ ആംഗിളുകളില്‍ നിന്ന് നോക്കുമ്പോഴും ഗാലക്‌സി എം30യില്‍ കാണുന്ന കളറുകളെല്ലാം നല്ല തിളക്കമാര്‍ന്നതാണ്. വോളിയം ബട്ടണുകളും പവര്‍ ബട്ടണുകളും ഫോണിന്റെ വലത് ഭാഗത്താണുള്ളത്. സിം കാര്‍ഡ് ട്രേ ഇടത് വശത്ത് ഇടം പിടിച്ചു. USB ടൈപ്പ് -C ചാര്‍ജിങ് പോര്‍ട്ട് താഴെ ക്രമീകരിച്ചിരിക്കുന്നു. Exynos 9611…

Read More

‘ജോസഫ്’ തമിഴിലേക്ക്

‘ജോസഫ്’ തമിഴിലേക്ക്

ജോജു ജോര്‍ജ്ജ് നായകനായെത്തി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫ് എന്ന സിനിമ തമിഴിലേക്ക്. തമിഴില്‍ റീമേക്ക് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ തന്നെയാണ്. ജോജു തകര്‍ത്ത് അഭിനയിച്ച ജോസഫായി തമിഴിലെത്തുന്നത് നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ്. സിനിമയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് സുരേഷ് പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മിക്കുന്നത്. നവംബറില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വര്‍ഷം 2020ല്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ ആലോചന. വന്‍ താരനിരയില്ലാതെ തന്നെ തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് ജോസഫ്. ഷാഹി കബീര്‍ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മെഡിക്കല്‍ രംഗത്തെ മോശം പ്രവണതകളെ തുറന്നു കാണിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്, ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

Read More

ക്യാരറ്റ് ഹല്‍വ

ക്യാരറ്റ് ഹല്‍വ

ചേരുവകള്‍… ക്യാരറ്റ് 4 എണ്ണം പാല്‍ 1 1/2 കപ്പ് പഞ്ചസാര 1 കപ്പ് നെയ്യ് 3 ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാപൊടി 1 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് 10 എണ്ണം (ചെറുതായി അരിഞ്ഞത്) ഉണക്ക മുന്തിരി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ആദ്യം ക്യാരറ്റ് ചെറുതായി അരിഞ്ഞുവയ്ക്കുക. ശേഷം ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കുക. പാത്രം ചൂടായി കഴിഞ്ഞാല്‍ നെയ്യ് ഒഴിക്കുക. നെയ്യ് നല്ല പോലെ ചൂടായശേഷം അതിലേക്ക് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും ഇടുക. അണ്ടിപരിപ്പ് ഇളം ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്തു കോരി മാറ്റിവയ്ക്കുക. അണ്ടിപ്പരിപ്പ് വറുക്കാന്‍ ഉപയോഗിച്ച അതേ പാത്രത്തിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് 10 മിനിറ്റ് ഇളക്കുക. ശേഷം ഇതിലേക്ക് പാല്‍ ചേര്‍ത്ത് ചെറിയ തീയ്യില്‍ ക്യാരറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കണം( പാത്രത്തിന്റെ അടിയില്‍ പിടിക്കാതെ നോക്കണം). അഞ്ചോ പത്തോ മിനിറ്റ്…

Read More

സൂപ്പര്‍ പൈനാപ്പിള്‍ അവല്‍ പായസം

സൂപ്പര്‍ പൈനാപ്പിള്‍ അവല്‍ പായസം

വേണ്ട ചേരുവകള്‍… പൈനാപ്പിള്‍ 1 എണ്ണം അവല്‍ 1/4 കപ്പ് ശര്‍ക്കര 5 എണ്ണം തേങ്ങ 2 എണ്ണം കിസ്മിസ് /അണ്ടിപ്പരിപ്പ് ആവശ്യത്തിന് ഏലയ്ക്കപ്പൊടി 2 ടീസ്പൂണ്‍ നെയ്യ് 4 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം… ആദ്യം പൈനാപ്പിള്‍ വൃത്തിയാക്കി ചെറിയ കഷ്ണങ്ങള്‍ ആക്കി അരിഞ്ഞെടുക്കണം. ഇനി ഇത് ഒരു കുക്കറില്‍ നാലോ അഞ്ചോ വിസില്‍ വരുന്നത് വരെ വേവിക്കണം. പൈനാപ്പിള്‍ നല്ല വേവുള്ളതാണ് അപ്പോള്‍ കുക്കറില്‍ ആയാല്‍ എളുപ്പമാണ്. അപ്പോഴേക്ക് തേങ്ങ പാലെടുത്ത് വയ്ക്കുക. ഒന്നാം പാലും രണ്ടാം പാലും വേണം. ഇനി 2 ടീസ്പൂണ്‍ നെയ്യില്‍ കിസ്മിസ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് ഇവ വറുത്തു മാറ്റി വയ്ക്കണം. ഇനി ആ നെയ്യില്‍ അവല്‍ വറുത്തെടുക്കുക.ശര്‍ക്കര പാനിയാക്കി അരിച്ചെടുക്കുക. പൈനാപ്പിള്‍ വെന്തത് ബാക്കി 2 ടീസ്പൂണ്‍ നെയ്യില്‍ വഴറ്റുക. ശേഷം അതിലേക്ക് ശര്‍ക്കര പാനി ചേര്‍ക്കുക. ഇനി…

Read More

ഇടിയിറച്ചി തയ്യാറാക്കാം

ഇടിയിറച്ചി തയ്യാറാക്കാം

വേണ്ട ചേരുവകള്‍… ബീഫ് അര കിലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി അര ടീസ്പൂണ്‍ ഉപ്പു ആവശ്യത്തിന് ഗരം മസാല അര ടീസ്പൂണ്‍ ആദ്യം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് കുക്കറില്‍ വേവിയ്ക്കുക. മുക്കാല്‍ വേവ് ആകുമ്പോള്‍ കുക്കര്‍ ഓഫ് ചെയ്യാം. വഴറ്റാന്‍ ആവശ്യമുള്ളവ… സവാള 3 എണ്ണം മുളകുപൊടി അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍ മല്ലി പൊടി ഒരു ടീസ്പൂണ്‍ കറിവേപ്പില മൂന്ന് തണ്ട് ചീനച്ചട്ടിയില്‍ സവാളയും കറിവേപ്പിലയും വഴറ്റുക. ഇനി മുളകുപൊടിയും മഞ്ഞള്‍ പൊടിയും മല്ലി പൊടിയും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും ചേര്‍ത്ത് എടുക്കണം. ഇടയ്ക്ക് ആവശ്യമെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കൊടുക്കാം. നന്നായി ഉടച്ചു വറുത്തു എടുക്കുക. സ്വാദൂറും ഇടിയിറച്ചി തയ്യാറായി…

Read More

അടിപൊളി ചിക്കന്‍ പിസ്സ തയ്യാറാക്കാം

അടിപൊളി ചിക്കന്‍ പിസ്സ തയ്യാറാക്കാം

ചേരുവകള്‍… മാവ് ഉണ്ടാക്കുന്ന വിധം… ആട്ട / മൈദാ 2 കപ്പ് യീസ്റ്റ് ഒന്നേകാല്‍ ടീസ്പൂണ്‍ പഞ്ചസാര 1 ടേബിള്‍സ്പൂണ്‍ ചൂട് വെള്ളം 1 കപ്പ് ഓയില്‍ 2 ടേബിള്‍സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ആദ്യം ചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 15 മിനിറ്റ് പൊങ്ങാന്‍ വയ്ക്കണം. ശേഷം അതും ആട്ട / മൈദാപൊടിയും ഉപ്പും ഓയിലും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴകുക. ശേഷം എണ്ണ തടവി 2 മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കണം. ഒരു പാത്രത്തില്‍ അടച്ചു വേണം വയ്ക്കാന്‍. പിസ്സ സോസ് ഉണ്ടാക്കുന്ന വിധം… ചേരുവകള്‍… വെളുത്തുള്ളി നുറുക്കിയത് 3 ടേബിള്‍സ്പൂണ്‍ സവാള കൊത്തിയത് അര കപ്പ് തക്കാളി പുഴുങ്ങിയത് 3 എണ്ണം ടൊമാറ്റോ സോസ് 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… തക്കാളി പുഴുങ്ങിയത്…

Read More

ഇ-സിഗരറ്റുകളുടെ നിരോധനം : ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ഇ-സിഗരറ്റുകളുടെ നിരോധനം : ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിച്ചതായി കഴിഞ്ഞ ദിവസം ചേര്‍ന്ന് മന്ത്രിസഭാ യോഗം അറിയിച്ചതിനു പിന്നാലെ, ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കമുള്ളവര്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം. ഇ-സിഗരറ്റുകളുടെ നിര്‍മ്മാണം, ഇറക്കുമതി/കയറ്റുമതി, വില്‍പന, ശേഖരണം, പരസ്യം തുടങ്ങിയവ?യെല്ലാം നിരോധിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇ-സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാനും, ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്താനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇ-സിഗരറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കടപ്പാട്    eastcoastdaily

Read More