ഈ പ്രദേശത്ത് താമസമാക്കിയാല്‍ മാസം തോറും നിങ്ങളുടെ കയ്യിലെത്തുക 5,5000 രൂപ

ഈ പ്രദേശത്ത് താമസമാക്കിയാല്‍ മാസം തോറും നിങ്ങളുടെ കയ്യിലെത്തുക 5,5000 രൂപ

നിങ്ങള്‍ ഒരു സ്ഥലത്ത് താമസിക്കുന്നതിന്റെ വിലയായി നിങ്ങളുടെ കൈ നിറയെ കാശ് എത്തിയാലോ… എത്ര സുന്ദരമായ ആചാരം അല്ലെ…? മോളിസ് സര്‍ക്കാരാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആക്റ്റീവ് റെസിഡന്‍സ് ഇന്‍കം’ എന്നാണ് ഈ പദ്ധതിയുടെ പേര്. ജനസംഖ്യ കുറയുന്നത് തടയുക, സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയൊക്കെയാണ് പദ്ധതിയുടെ പിന്നിലെ ലക്ഷ്യം. പുതുതായി താമസിക്കാന്‍ എത്തുന്ന എല്ലാവര്‍ക്കും ഓരോ മാസവും 700 യൂറോ (55,000 രൂപ) പരമാവധി മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കും. പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് അത് നല്‍കുന്നത്. താമസിക്കാനെത്തുന്നവര്‍ പുതിയ ബിസിനസ് സംരംഭം ആരംഭിക്കണമെന്നത് നിര്‍ബന്ധമുള്ള രണ്ടു കാര്യങ്ങളില്‍ ഒന്നാണ്. 2000ല്‍ താഴെ നിവാസികളുള്ള ഗ്രാമം തിരഞ്ഞെടുക്കണമെന്നാണ് മറ്റൊന്ന്. 136 ഗ്രാമങ്ങളില്‍ 100 ലധികം ഗ്രാമങ്ങളിലും ആളുകള്‍ തീരെ കുറവാണ്. രണ്ടു നിബന്ധനകളും ഗ്രാമങ്ങളെ സജീവമാക്കാന്‍ വേണ്ടിയാണ് നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി…

Read More

കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയം തുറന്നുതരുന്ന തായ്ലന്റ്; കേട്ടു മടുത്തതില്‍ നിന്ന് മാറി ചിന്തിക്കാം

കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയം തുറന്നുതരുന്ന തായ്ലന്റ്; കേട്ടു മടുത്തതില്‍ നിന്ന് മാറി ചിന്തിക്കാം

  ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തായ്ലന്റ്. കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയം തുറന്നുതരുന്ന തായ്ലന്റ് കേരളവുമായി ഏറെ സാമ്യമുള്ള പ്രദേശമാണ്. കേരളത്തോട് ഏറെക്കുറെ സമാനമായ കാലാവസ്ഥയും പ്രകൃതിയും. സമ്പന്നമായ കടലോരവും പ്രത്യേക അനുഭവം പകര്‍ന്നു നല്‍കും. ഇന്തോനേഷ്യയെ പോലെ ഭാരതീയ സംസ്‌കാരവുമായി ബന്ധമുള്ള സ്ഥലപ്പേരുകള്‍ ഏറെയുണ്ട് തായ്‌ലന്‍ഡില്‍. പാലാഴിമഥനം അടക്കം ഹിന്ദു പുരാണത്തില്‍ നിന്നുള്ള മനോഹര ശില്‍പങ്ങള്‍ വിമാനത്താവളത്തിലുണ്ട്. ഇന്ത്യക്കാരാണ് തായ്‌ലന്‍ഡിലെത്തുന്നതില്‍ നല്ലൊരു ശതമാനവും. വിനോദസഞ്ചാരം നന്നായി പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമായ തായ്‌ലന്‍ഡ് ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയാണ് നല്‍കുന്നത്. നമ്മുടെ നാട്ടിലേക്കാള്‍ ഒന്നര മണിക്കൂര്‍ മുമ്പോട്ടാണ് തായ്‌ലന്‍ഡ് സമയം.     മനോഹര ദ്വീപുകള്‍, കടല്‍തീരങ്ങള്‍ ! വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം തായ്‌ലണ്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ കുടുംബങ്ങളുടെ പ്രിയ യാത്രാലക്ഷ്യമായി തായ്‌ലന്‍ഡ് മാറുന്നുണ്ട്. മനോഹരമായ ദ്വീപുകളും കടല്‍ത്തീരങ്ങളും ഫുക്കറ്റില്‍…

Read More

വെള്ളിത്തളിക പോലെ ബ്രഹ്മതാല്‍ തടാകം: തല ഉയര്‍ത്തി നില്‍ക്കുന്ന കൂടെ പര്‍വ്വതങ്ങളും

വെള്ളിത്തളിക പോലെ ബ്രഹ്മതാല്‍ തടാകം: തല ഉയര്‍ത്തി നില്‍ക്കുന്ന കൂടെ പര്‍വ്വതങ്ങളും

നാലു ചുറ്റിലും തൂവെള്ള നിറത്തില്‍ നോക്കെത്തത്താ ദൂരമത്രയും പരന്ന് കിടക്കുന്ന മഞ്ഞ്. തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വതങ്ങള്‍. നീല നിറത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന ആകാശം. അതിനിടയില്‍ വെള്ളി ഉരുക്കി ഒഴിച്ചത് പോലെ തിളങ്ങി നില്‍ക്കുന്ന ഒരു തെളിനീര്‍ തടാകം ബ്രഹ്മാവ് തപസ് ചെയ്തു എന്ന ഐതിഹ്യമുറങ്ങുന്ന മണ്ണാണ് ബ്രഹ്മതാല്‍ തടാകമാണത്. ആ ഐതിഹ്യം പ്രപഞ്ചം സൃഷ്ടിച്ചത് ബ്രഹ്മാവാണെങ്കില്‍, അദ്ദേഹത്തിനറിയുമല്ലോ പ്രപഞ്ചത്തിലെ ഏറ്റവും ശാന്തവും സുന്ദരവുമായ പ്രദേശം ഏതാണെന്ന്. അവിടം തന്നെ തന്റെ തപസ്സിന് ബ്രഹ്മാവ് തെരഞ്ഞെടുക്കുകയും ചെയ്യും. ഭൂമിയിലെ സ്‌നിഗ്ധമായ ശാന്തതക്കും ലാവണ്യത്തിനും ഇത്ര സുന്ദരമായി ഒന്നു ചേരാന്‍ കഴിയുന്ന അപൂര്‍വ്വം ഇടങ്ങളേ ഉണ്ടാകൂ. അവയില്‍ എന്തുകൊണ്ടും മുന്‍ നിരയില്‍ നില്‍ക്കുന്നു ബ്രഹ്മതാല്‍ ഉത്തരാഖണ്ഡില്‍, ചമോലി ജില്ലയില്‍ ആണ് ബ്രഹ്മതാല്‍. വലിയ ആയാസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു ട്രെക്കിംഗ് ആണ് ബ്രഹ്മതാലിലേക്കുള്ളത്. 10 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍…

Read More

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

  സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,500 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണായതും സ്വര്‍ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

Read More

ചൈന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈനയും സിന്ധുവും ഇന്നിറങ്ങും

ചൈന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈനയും സിന്ധുവും ഇന്നിറങ്ങും

ചൈന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും, സൈനയും ഇന്ന് ആദ്യ മല്‍സരത്തിന് ഇറങ്ങും. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയ സിന്ധു മികച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. ഈ കിരീടം കൂടി നേടാനായാല്‍ സിന്ധുവിന് ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിയും. സൈന നെഹ്വാളിനും ഇന്നു തന്നെയാണ് ആദ്യ മത്സരം. പരിക്കില്‍ നിന്ന് മോചിതയായി എത്തിയിട്ടും താരത്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാം റൗണ്ടില്‍ ചൈനീസ് താരം ലി സിറൂയി ആണ് സിന്ധുവിന്റെ എതിരാളി. നിലവില്‍ സിന്ധു ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്. പരിക്കിന്റെ പിടിയിലായിരുന്ന ലി സിറൂയിയെ സിന്ധുവിന് അനായാസം തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Read More

ചാമ്പ്യന്‍സ് ലീഗ്; ഡോര്‍ട്ട്മുണ്ട് ബാഴ്‌സയെ സമനിലയില്‍ കുരുക്കി

ചാമ്പ്യന്‍സ് ലീഗ്; ഡോര്‍ട്ട്മുണ്ട് ബാഴ്‌സയെ സമനിലയില്‍ കുരുക്കി

ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തില്‍ സമനില നേടി ബാഴ്സലോണ. ബറൂസിയ ഡോര്‍ട്ട്മുണ്ടാണ് സ്പാനിഷ് വമ്പന്മാരെ ഗോള്‍രഹിത സമനിലയില്‍ തളച്ചിട്ടത്. ബറൂസിയ ക്യാപ്റ്റന്‍ മാര്‍ക്കോസ് റിയുസ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് ബാഴ്‌സലോണയ്ക്ക് രക്ഷയായത്. സൂപ്പര്‍താരം ലയണല്‍ മെസിയെ സൈഡ് ബെഞ്ചിലിരുത്തിയാണ് ബാഴ്സ തുടങ്ങിയത്. ഇരുടീമുകളും പ്രതിരോധത്തിന് പ്രാധാന്യം നല്കി കളിച്ചതോടെ ആവേശത്തിനും കുറവുവന്നു. ബാഴ്സ നിരയില്‍ പതിനാറുകാരന്‍ അന്‍സു ഫതി കളത്തിലിറങ്ങിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. 57ാമത്തെ മിനിറ്റിലാണ് റിയുസ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ഗ്രൂപ്പ് എഫിലാണ് ഇരു ടീമുകളും കളിക്കുന്നത്.

Read More

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരം ഇന്ന്

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. രാത്രി ഏഴ് മണിക്ക് മൊഹാലിയില്‍ വച്ചാണ് മത്സരം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഒക്ടോബര്‍ 23 വരെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരങ്ങള്‍ നടക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഈ പര്യടനത്തില്‍ ഉണ്ട്. ടി 20 ലോകകപ്പിന് 12 മാസത്തിലേറെയാണുള്ളത് ഇതിന് മുന്നോടിയായിട്ടുള്ള ടി20 മല്‍സരങ്ങള്‍ രണ്ട് ടീമുകള്‍ക്കും ഏറെ ഗുണം ചെയ്യും. മധ്യനിരയെ ഉറപ്പിക്കുന്നതിനായി ടീമിലേക്ക് തിരികെ കൊണ്ടുവന്ന ശ്രേയസ് അയ്യറിനും മനീഷ് പാണ്ഡെക്കും ഇത് ഒരു പ്രധാന പരമ്പരയാണ്.

Read More

വിവാദം പുകയുന്നു; ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണവുമായി ദേശീയ ടീം അംഗം രംഗത്ത്

വിവാദം പുകയുന്നു; ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണവുമായി ദേശീയ ടീം അംഗം രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ചെന്ന ആരോപണവുമായി ദേശീയ ടീം അംഗം രംഗത്ത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ചില പരിശീലകര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഇതില്‍ ബന്ധമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ബാംഗ്ലൂര്‍ കേന്ദ്രമാക്കിയാണ് ഇടനിലക്കാര്‍ ടീം അംഗത്തെ സമീപിച്ചത്. ഇന്ത്യന്‍ വനിതാ ടീമില്‍ ഒത്തുകളി സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ബംഗളൂരു സ്വദേശികളായ രണ്ടു പേരാണ് വനിതാ ക്രിക്കറ്റ് താരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചതെന്ന് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത് സിങ് പറഞ്ഞു. രണ്ടു പേര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഒത്തുകളിക്കുന്നതിനായി ടീമിനെ പ്രേരിപ്പിച്ചെന്നാണ് മുതിര്‍ന്ന വനിതാ താരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ അന്താരാഷ്ര്ട ക്രിക്കറ്റ് കൗണ്‍സിലും അന്വേഷണം നടത്തും.

Read More

നെയ്മറിന്റെ വിലക്ക് രണ്ട് മത്സരത്തിലേക്ക് ചുരുക്കി യുവേഫ

നെയ്മറിന്റെ വിലക്ക് രണ്ട് മത്സരത്തിലേക്ക് ചുരുക്കി യുവേഫ

പാരീസ്: പി.എസ്.ജി. താരം നെയ്മറിന്റെ വിലക്ക് രണ്ട് മത്സരത്തിലേക്ക് ചുരുക്കി. നേരത്തെ താരത്തെ മൂന്ന് മത്സരങ്ങളില്‍ നിന്നു വിലക്കിയ തീരുമാനം അപ്പീല്‍ പരിഗണിച്ചാണ് യുവേഫ രണ്ട് മത്സരമാക്കി ചുരുക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്ലബ് ബ്രുഗെയ്ക്കെതിരായ മത്സരത്തോടെ താരം ടീമില്‍ തിരിച്ചെത്തും. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടേറ്റ തോല്‍വിക്കു പിന്നാലെ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെ അസഭ്യം പറഞ്ഞതിനായിരുന്നു നെയ്മറിനെതിരെ നടപടി വന്നത്. പാരീസില്‍ നടന്ന മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെയായിരുന്നു അന്ന് യുണൈറ്റഡ് ജയിച്ചത്.

Read More

വാഹനങ്ങളുടെ നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

വാഹനങ്ങളുടെ നികുതി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

  സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ പെട്ട് വാഹന നിര്‍മാണ മേഖല നഷ്ടത്തിലേക്ക് കുതിക്കുമ്പോള്‍ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നടപടിയെ എതിര്‍ത്ത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. പുതിയ തീരുമാനമനുസരിച്ച് കാറുകളുടെയും ബൈക്കുകളുടെയും ജി.എസ്.ടി. 28-ല്‍ നിന്ന് 18 ശതമാനമാകും. ഇതുവഴി രാജ്യത്ത് ഈ വര്‍ഷം മാത്രം 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണ് കണക്ക്. അത് തങ്ങളുടെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. എന്നാല്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മൗനം തുടരുകയാണ്. ഈ മാസം 20-ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഈ തീരുമാനത്തെ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ക്കുമെന്ന് കേരള ധനമന്ത്രി ഇതിനോടകം അറിയിച്ചിട്ടുണ്ട്.

Read More