ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പുതിയ ഇലക്ട്രിക് മോഡലിനെ അവതരിപ്പിച്ച് ഹോണ്ട

ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പുതിയ ഇലക്ട്രിക് മോഡലിനെ അവതരിപ്പിച്ച് ഹോണ്ട

2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പുതിയ ഇലക്ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചു.100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ലഭ്യമാകും. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട ഇ ഇലക്ട്രിക് വിപണിയില്‍ എത്തുകയുള്ളു. പഴയ ഒന്നാം തലമുറ ഹോണ്ട സിവിക് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റെട്രോ ശൈലിയിലാണ് ഇലക്ട്രിക് കാറിന്റെ ഡിസൈന്‍. പൂര്‍ണമായും പുതിയ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ഡ്യുവല്‍ 12.3 ഇഞ്ച് എല്‍സിഡി ടച്ച്സ്‌ക്രീനാണ് അകത്തെ പ്രധാന ആകര്‍ഷണം. ഡ്രൈവര്‍ സൈഡില്‍ 8.8 ഇഞ്ച് സ്‌ക്രീന്‍ വേറെയുമുണ്ട്. വശങ്ങളില്‍ മിററിന് പകരം ക്യാമറകളാണ്. ഈ ദൃശ്യങ്ങള്‍ അകത്തെത്തിക്കാനും ഡാഷ്‌ബോര്‍ഡിന്റെ ഇരുവശത്തും സ്‌ക്രീനുകളുണ്ട്.35.5 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാര്‍ജില്‍ 220 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. 22kW പവര്‍ ചാര്‍ജര്‍ വഴി നാല് മണിക്കൂര്‍…

Read More

ഹീറോ മോട്ടോകോര്‍പ്പ്; കമ്പനി ഓഫറുകള്‍ ഇനി പരിമിത കാലത്തേക്ക് മാത്രം

ഹീറോ മോട്ടോകോര്‍പ്പ്; കമ്പനി ഓഫറുകള്‍ ഇനി പരിമിത കാലത്തേക്ക് മാത്രം

ഹീറോ മോട്ടോകോര്‍പ്പ് ഓണത്തോടനുബന്ധിച്ച് ലഭ്യമാക്കിയിരുന്ന ഓഫറുകള്‍ ഇനി പരിമിത കാലത്തേക്ക് മാത്രം. ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പ്രീമിയം സ്‌കൂട്ടറായ മാസ്‌ട്രോ എഡ്ജ് 125ന് വിസ്മയകരമായ ഓഫറുകളാണ് നല്‍കുന്നത്. ഓഫറിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പലിശ രഹിത വായ്പയിലൂടെ മാസ്‌ട്രോ എഡ്ജ് 125 സ്വന്തമാക്കാം. ഇതു കൂടാതെ, 4000 രൂപ വരെ എക്്‌സ്‌ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാസ്‌ട്രോ എഡ്ജിന്റെ എഫ്‌ഐ, ഐ3എസ് (കാര്‍ബ്) എന്നീ രണ്ട് വേരിയന്റുകള്‍ക്കും സംസ്ഥാനത്തെ എല്ലാ ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളിലും ഈ സ്‌കീം ലഭ്യമായിരിക്കും. പരിമിതകാലത്തേക്കായിരിക്കും ഉത്സവകാല ഓഫറുകള്‍ ലഭ്യമാകുക.

Read More

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകന്‍ ട്രവര്‍ ബെയ്ലിസ് സ്ഥാനമൊഴിഞ്ഞു

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകന്‍ ട്രവര്‍ ബെയ്ലിസ് സ്ഥാനമൊഴിഞ്ഞു

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനായ ട്രവര്‍ ബെയ്ലിസ് സ്ഥാനമൊഴിഞ്ഞു. കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം പരിശീലക സ്ഥാനമൊഴിഞ്ഞത്. ആഷസ് ടെസ്റ്റ് പരമ്പരയടെ ബെയ്ലിസിന്റെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ബെയ്ലിസിന് നന്ദി അറിയിച്ചു. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായത് ബെയ്ലിസിന്റെ ശിക്ഷണത്തിലാണ്. 2016 ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനലില്‍ കളിച്ചതും 56 വയസുകാരനായ ബെയ്ലിസിന്റെ മികവാണ്. ഇംഗ്ലണ്ടുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനു പിന്നാലെ അദ്ദേഹം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചായി നിയമിതനായി.

Read More

ടീമിനൊപ്പം പരിശീലനം കടുപ്പിച്ച് സൂപ്പര്‍ താരം

ടീമിനൊപ്പം പരിശീലനം കടുപ്പിച്ച് സൂപ്പര്‍ താരം

ബാഴ്‌സലോണ സിറ്റി: പരിക്ക് പറ്റി വിശ്രമത്തിലായിരുന്ന ബാഴ്‌സലോണ സൂപ്പര്‍ താരം മെസി ടീമില്‍ തിരിച്ചെത്തി. ടീമിനൊപ്പം കഠിന പരിശീലനത്തിലാണ് താരമിപ്പോള്‍. ജൂലൈയില്‍ നടന്ന കോപ്പ അമേരിക്കയിലാണ് മെസി അവസാനമായി അര്‍ജന്റീനയ്ക്കായി കളത്തില്‍ ഇറങ്ങിയത്. ഈ ആഴ്ചയാണ് മെസ്സി അടങ്ങുന്ന ടീം ഡോര്‍ട്മുണ്ടിനെതിരെ ഏറ്റുമുട്ടുക. 22 അംഗ സ്‌ക്വാഡില്‍ യുവതാരം അന്‍സു ഫതിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഡെംബലെ, ഉംറ്റിറ്റി എന്നിവര്‍ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.

Read More

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാവും. 32 ടീമുകളാണ് കിരീട നേട്ടത്തിനായി യൂറോപ്പില്‍ പട പൊരുതുക. എട്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ അണി നിരക്കുക. നാളെ നടക്കുന്ന മത്സരങ്ങളില്‍ പിഎസ്ജി – റയല്‍ മാഡ്രിഡിനേയും അത്ലറ്റിക്കോ മാഡ്രിഡ് – യുവന്റസിനേയും നേരിടും. 2020 മെയ് 30ന് ഇസാതംബുളില്‍ വെച്ചാണ് ഫൈനല്‍ നടക്കുക. ഗ്രൂപ്പുകള്‍ ഇവയൊക്കെ ഗ്രൂപ്പ് എ – പിഎസ്ജി, റയല്‍ മാഡ്രിഡ്, ക്ലബ് ബ്രൂഗ്, ഗലാറ്റസറെ ഗ്രൂപ്പ് ബി – ബയേണ്‍ മ്യൂണിക്,ടോട്ടനം,ഒളിമ്ബ്യാക്കോസ്,റെഡ് സ്റ്റാര്‍ , ബെല്‍ ഗ്രേഡ് ഗ്രൂപ്പ് സി – മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്റെ ഗ്രൂപ്പ് ഡി – യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോ മോട്ടീവ് മോസ്‌കോ ഗ്രൂപ്പ് ഇ – ലിവര്‍പൂള്‍ ,നപ്പോളി, റെഡ്ബുള്‍ സാല്‍സ് ബെര്‍ഗ്, ജെങ്ക് ഗ്രൂപ്പ് എഫ് – ബാഴ്‌സലോണ,ബോറൂസിയ…

Read More

കരാര്‍ ലംഘനം; ദിനേശ് കാര്‍ത്തിക്കിനെതിരെ നടപടികളില്ല, മാപ്പ് അംഗീകരിക്കുന്നുവെന്ന് ബി.സി.സി.ഐ

കരാര്‍ ലംഘനം; ദിനേശ് കാര്‍ത്തിക്കിനെതിരെ നടപടികളില്ല, മാപ്പ് അംഗീകരിക്കുന്നുവെന്ന് ബി.സി.സി.ഐ

ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ കയറിയതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിച്ച് ബി.സി.സി.ഐ. കരാര്‍ ലംഘനത്തിന്റെ പേരില്‍ താരത്തിനോട് ബി.സി.സി.ഐ വിശദീകരണം ചോദിച്ചിരുന്നു. താരം വിശദീകരണത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് അത് അംഗീകരിക്കാനും താരത്തിനെതിരെയുള്ള നിയമ നടപടികള്‍ അവസാനിപ്പിക്കാനും ബി.സി.സി.ഐ തീരുമാനിച്ചത്. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഉള്ള താരമായത്‌കൊണ്ട് മറ്റു രാജ്യങ്ങളിലെ ലീഗുകളില്‍ പങ്കെടുക്കുന്നതിന് താരത്തിന് വിലക്ക് നിലവിലുണ്ട്. ഇത് മറികടന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ കയറിയതോടെയാണ് കാര്‍ത്തിക് വിവാദത്തില്‍ പെട്ടത്. ട്രിന്‍ബാഗോ പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കാര്‍ത്തിക് ഡ്രസിങ് റൂമില്‍ കയറിയത്. ഡ്രസിങ് റൂമില്‍ ടീമിന്റെ ജേഴ്‌സി ഇട്ട് നില്‍ക്കുന്ന ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ വിശദീകരണം ചോദിച്ച് രംഗത്തെത്തിയത്.

Read More

കാറ്റും കോടയും മഴയും കൂട്ടുകൂടുന്ന ഗോപാല്‍ സ്വാമി ബേട്ട; ഇരുട്ടുന്നതിന് മുമ്പ് കാടിറങ്ങാം…

കാറ്റും കോടയും മഴയും കൂട്ടുകൂടുന്ന ഗോപാല്‍ സ്വാമി ബേട്ട; ഇരുട്ടുന്നതിന് മുമ്പ് കാടിറങ്ങാം…

  കാറ്റും കോടയും മഴയും കൂട്ടുകൂടുന്ന ഗോപാല്‍ സ്വാമി ബേട്ടയിലേക്ക് നമുക്കൊരു യാത്ര നടത്താം. വയനാട് മുത്തങ്ങ വഴിയും നിലമ്പുര്‍ ഗുഡല്ലൂര്‍ വഴിയുമൊക്കെ ഇങ്ങോട്ടുള്ള യാത്രക്കായി തിരഞ്ഞെടുക്കാം. നാട്ടുകാണി ചുരം വഴി, കാടും, കാട്ടുചോലകളും, ആനച്ചൂരും പച്ചപ്പിന്‍ നിരയാല്‍ തേയില തോട്ടങ്ങളും ആസ്വദിച്ച്, മുളങ്കാടുകളുടെ ഇടയിലൂടെ തമിഴ്‌നാട് ഗുഡല്ലൂര്‍ മുതുമല വഴി, കര്‍ണാടക ബന്ദിപ്പൂരും കടന്ന് ഗോപാല്‍ സ്വാമി ബേട്ടയിലേക്ക് നമുക്ക് ചെന്നെത്താം. കര്‍ണ്ണാടകയില്‍ ഗുണ്ടല്‍പേട്ടിന് സമീപം ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിനകത്ത് സ്ഥിതി ചെയ്യുന്ന ഗോപാല്‍ സ്വാമി ബേട്ട കോടമഞ്ഞും, കാറ്റും, മഴയും, തണുപ്പുമൊക്കെ നിറഞ്ഞ വ്യത്യസ്ഥമായ കാലാവസ്ഥയുള്ള സ്ഥലമാണ്. മൂന്നു സംസ്ഥാനങ്ങളുടെ ഇടതൂര്‍ന്ന വനങ്ങള്‍ മുഴുവനും നമുക്കു വീക്ഷിക്കാം, ഉച്ചയ്ക്കുശേഷം വയനാടന്‍ മേഘല കോട കൊണ്ട് മൂടുന്നതാകാണാം… ഗോപാല്‍സ്വാമി ബേട്ട രാവിലെ സന്ദര്‍ശിക്കുന്നതാണ് ഉചിതം… കോടമഞ്ഞണിഞ്ഞ മലനിരകളാണ് ചുറ്റിലും. അതിരാവിലെ വന്നാല്‍ ആനക്കൂട്ടങ്ങളെയും കാണാം. മുത്തങ്ങ…

Read More

ഇംഗ്ലീഷ് വനിതാ ലീഗ്; എതിരില്ലാത്ത ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍

ഇംഗ്ലീഷ് വനിതാ ലീഗ്; എതിരില്ലാത്ത ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍

ഇംഗ്ലീഷ് വനിതാ ലീഗില്‍ വീണ്ടും വിജയം കൊയ്ത് ആഴ്‌സണല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഗോളിന് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ ആഴ്‌സണല്‍ മുന്നേറിയത്. കളിയില്‍ ആധിപത്യം ആഴ്‌സണലിനായിരുന്നു എങ്കിലും 89ാം മിനുട്ടിലാണ് ഒരു ഗോള്‍ പിറന്നത്. 89ാം മിനുട്ടില്‍ വാന്‍ ഡി ഡോങ്കാണ് വിജയ ഗോള്‍ നേടിയത്. ആറു പോയന്റുമായി ആഴ്‌സണലാണ് ലെഗില്‍ ഒന്നാമത്. ഒന്നാം ഡിവിഷണില്‍ ആദ്യമായി കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.

Read More

നിങ്ങള്‍ക്കറിയാമോ ലോകത്തിലെ ആദ്യ സമ്പൂര്‍ണ വെജിറ്റേറിയന്‍ നഗരത്തെ?

നിങ്ങള്‍ക്കറിയാമോ ലോകത്തിലെ ആദ്യ സമ്പൂര്‍ണ വെജിറ്റേറിയന്‍ നഗരത്തെ?

നിങ്ങള്‍ക്കറിയാമോ ലോകത്തിലെ ആദ്യ സമ്പൂര്‍ണ വെജിറ്റേറിയന്‍ നഗരം എവിടെ എന്ന് ?… എന്നാല്‍ കേട്ടോളൂ… അത് നമ്മുടെ ഇന്ത്യയിലാണ്… അതും ഗുജറാത്തില്‍! ഗുജറാത്തിലെ പാലിത്താന എന്ന നഗരമാണ് സമ്പൂര്‍ണ വെജിറ്റേറിയന്‍ നഗരമായി അറിയപ്പെടുന്നത്. ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പാലിത്താന. ഒരു കുട്ടി നഗരമാണെങ്കിലും വിശേഷണങ്ങള്‍ പലതുണ്ട് പാലിത്താനയ്ക്ക്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രം മാത്രമല്ല, മൂവായിരം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം കൂടിയാണ് പാലിത്താന. നിയമപരമായി വെജിറ്റേറിയന്‍ നഗരമായിരിക്കുന്ന പാലിത്താനയിലെ താമസക്കാരിലധികവും ജൈന മത വിശ്വാസികളാണ്. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലാണ് പാലിത്താന സ്ഥിതി ചെയ്യുന്നത്.  

Read More