സൂപ്പര്‍ ചെമ്മീന്‍ അച്ചാര്‍

സൂപ്പര്‍ ചെമ്മീന്‍ അച്ചാര്‍

വലിയ ചെമ്മീന്‍ -അര കിലോ ഇഞ്ചി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍ പച്ചമുളക് അരിഞ്ഞത് -1 ടീ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ കശ്മീരി മുളകുപൊടി -2 ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍ കടുക് -1 ടീസ്പൂണ്‍ ഉലുവ -1 ടീസ്പൂണ്‍ നല്ലെണ്ണ വെള്ളം – അര കപ്പ് വിനാഗിരി -അര കപ്പ് തയ്യാറാക്കുന്ന വിധം. ചെമ്മീന്‍ വൃത്തിയാക്കി വെള്ളം കളയുക. ഇതിലേക്ക് പകുതി മഞ്ഞള്‍പ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. തുടര്‍ന്ന് ഇത് എണ്ണയില്‍ വറുത്തെടുത്ത് മാറ്റി വെക്കുക. തുടര്‍ന്ന് ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. ഇതിലേക്ക് അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പിലയും എന്നിവ ചേര്‍ത്തിളക്കണം. ബ്രൗണ്‍…

Read More

ഫ്രൂട്ട് കോക്ടൈല്‍ തയ്യാറാക്കാം

ഫ്രൂട്ട് കോക്ടൈല്‍ തയ്യാറാക്കാം

ചേരുവകള്‍ പപ്പായ – 1 എണ്ണം ആപ്പിള്‍ – 2 എണ്ണം മാങ്ങ – 1 എണ്ണം തണ്ണിമത്തന്‍ – 1 കപ്പ് ഓറഞ്ച് – 2 എണ്ണം തേന്‍ – 3 ടേബിള്‍ സ്പൂണ്‍ കാരറ്റ് – 1 എണ്ണം ഐക്രീം പൗഡര്‍- 1/4 കപ്പ് ഐസ്‌ക്രീം – 1/2 കപ്പ് അണ്ടിപ്പരിപ്പ് – 1/2 കപ്പ് ഉറുമാമ്പഴം – 1 എണ്ണം തയ്യാറാക്കുന്ന വിധം ആപ്പിള്‍, കാരറ്റ്, ചെറി എന്നിവ മിക്സിയിലിട്ട് വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. പപ്പായ, മാങ്ങ, തണ്ണിമത്തന്‍, ഓറഞ്ച് എന്നിവ ഇതിലേക്ക് ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതില്‍ തേനും ഐക്രീം പൗഡറും ഐസ്‌ക്രീമും ചേര്‍ത്ത നന്നായി അടിച്ച ശേഷം അണ്ടിപ്പരിപ്പും ഉറുമാമ്പഴവും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് യോജിപ്പിച്ചതിന് ശേഷം ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.

Read More

രുചികരമായ ഞണ്ട് വറുത്തത് തയ്യാറാക്കാം

രുചികരമായ ഞണ്ട് വറുത്തത് തയ്യാറാക്കാം

ചേരുവകള്‍ ഞണ്ട് – 1/2കിലോ എണ്ണ – 100 ഗ്രാം വെളുത്തുളളി- 3 അല്ലി കുരുമുളക ്- 1 ടീസ്പൂണ്‍ മുളകുപൊടി – 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ മസാലപ്പൊടി – 1 ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് വെള്ളം – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഞണ്ട് ചട്ടിയിലിട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് പുഴുങ്ങുക. ശേഷം കഷണങ്ങളാക്കുക. വെളുത്തുള്ളി, കുരുമുളക്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഞണ്ട് കഷണങ്ങളില്‍ അരപ്പു പുരട്ടിവയ്ക്കാം. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരപ്പു പുരട്ടിയ ഞണ്ട് ചേര്‍ക്കുക. ഇതില്‍ അല്പം വെളളം തൂവി അടച്ചുവച്ച് വേവിക്കുക. വെള്ളം വറ്റി കഷണങ്ങളില്‍ അരപ്പു പിടിക്കുമ്പോള്‍ ബാക്കി എണ്ണ ചേര്‍ത്ത് മൊരിച്ചെടുക്കുക.

Read More

രസംപൊടി വീട്ടില്‍ തയ്യാക്കാം

രസംപൊടി വീട്ടില്‍ തയ്യാക്കാം

ചേരുവകള്‍ വറ്റല്‍ മുളക് – ആറെണ്ണം ജീരകം – അര ടീസ്പൂണ്‍ തുവര പരിപ്പ് – 1 ടേബിള്‍ സ്പൂണ്‍ മല്ലി – 1 ടേബിള്‍ സ്പൂണ്‍ കുരുമുളക് -1 ടേബിള്‍ സ്പൂണ്‍ ഉണങ്ങിയ കറിവേപ്പില – അഞ്ചെണ്ണം വറുക്കാനുള്ള നെയ്യ് ഉണ്ടാക്കുന്നവിധം ചേരുവകള്‍ നെയ്യില്‍ വറുത്തെടുക്കുക. മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. രസംപൊടി തയ്യാര്‍.

Read More

ബര്‍ഫി തയ്യാറാക്കാം

ബര്‍ഫി തയ്യാറാക്കാം

കുട്ടികളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ബര്‍ഫി വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചേരുവകള്‍ പാല്‍ – 1 ലിറ്റര്‍ പഞ്ചസാര – 1/4 കപ്പ് തേങ്ങാപ്പൊടി – 1/4 കപ്പ് ഏലയ്ക്ക – 3 എണ്ണം അണ്ടിപ്പരിപ്പ്് – 10 എണ്ണം ബദാം – 6 എണ്ണം തയ്യാറാക്കേണ്ട വിധം പാല്‍ നന്നായി ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. ശേഷം തേങ്ങാപ്പൊടി ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. പാല്‍ മുക്കാല്‍ ഭാഗവും നന്നായി ഇളക്കി വറ്റിക്കുക. ഏലയ്ക്കാ, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേര്‍ക്കുക. ട്രേയിലൊഴിച്ച് തണുപ്പിക്കുക. ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

Read More

ജോജു ജോര്‍ജ് തമിഴിലേക്ക്

ജോജു ജോര്‍ജ് തമിഴിലേക്ക്

കുറെ കാലമായി മലയാള സിനിമാലോകത്ത് സജീവമാണെങ്കിലും ഈയിലെയാണ് ജോജു ജോര്‍ജ് എന്ന നടന്‍ ഒരുപാട് ആരാധകരുള്ള നടനായി മാറിയത്. ജോസഫ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ബ്രേക്കിങ്. ഇപ്പോള്‍ താരം തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ്. ധനുഷ് ചിത്രത്തിലൂടെയാണ് ജോജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന് പേര് നല്‍കിയിട്ടില്ല. ലണ്ടനില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി. ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലുള്ള താരത്തിന്റെ തമിഴിലെ പ്രവേശം ഇതോടെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. നിര്‍മാതാക്കളായ വൈനോട്ട് സ്റ്റുഡിയോ ജോജുവിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. ധനുഷ് കാര്‍ത്തിക് സുബരാജ് ടീമിന്റെ ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തിലാണ് ജോജുവും അഭിനയിക്കുന്നത്. സിനിമയുടെ ഭാഗമാകുന്നതിനായി ജോജു ലണ്ടനിലെത്തി. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഹോളിവുഡ് സിനിമ ബ്രേവ് ഹേര്‍ട്ടിലെ താരം ജെയിംസ് കോസ്മോയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. സന്തോഷ് നാരായണനാണ് സംഗീതം

Read More

മുഖം മറച്ച് കാമുകനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് നയന്‍താര

മുഖം മറച്ച് കാമുകനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് നയന്‍താര

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘നെട്രികണ്‍’ (മൂന്നാം കണ്ണ്) എന്ന് പേര് നല്‍കിയ ചിത്രം നിര്‍മ്മിക്കുന്നത് താരത്തിന്റെ കാമുകന്‍ വിഘ്നേശ് ശിവന്‍ ആണ്. വിഘ്നേശിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്ചേഴ്സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്നലെ (സെപ്റ്റംബര്‍ 15) ആയിരുന്നു ‘നെട്രികണ്‍’ ചിത്രീകരണം ആരംഭിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് ശേഷം വിഘ്നേശ് ശിവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വിഘ്നേശ് എടുത്ത ഒരു ബേര്‍ഡ്സ് വ്യൂ സെല്‍ഫി ആയിരുന്നു അത്. പക്ഷേ, മനോഹരമായ ചിത്രത്തില്‍ നയന്‍താര തന്റെ മുഖം ഇരുകൈകളും കൊണ്ട് മറച്ചിരുന്നു. ‘നെട്രികണ്‍’ സിനിമയിലെ തന്റെ ലുക്ക് ഇപ്പോള്‍ പുറത്തുവിടാന്‍ ആഗ്രഹമില്ലാത്തതിനാലാണ് നയന്‍താര മുഖം മറച്ചുപിടിച്ചതെന്നാണ് വിഘ്നേശ് പറയുന്നത്. വിഘ്നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ഇത് വ്യക്തമായിരുന്നു….

Read More

സിനിമ കാണാന്‍ എന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ; ഗീതു മോഹന്‍ദാസ്

സിനിമ കാണാന്‍ എന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ; ഗീതു മോഹന്‍ദാസ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷത്തിലാണ് താരം. കുറച്ച് ദിവസങ്ങളായി ഗീതുവിന്റെ സിനിമയാണ് സമൂഹമാധ്യമങ്ങളിലെ ചലച്ചിത്ര ഇടങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നത്. ഈ അവസരത്തില്‍ തന്റെ സിനിമ കാണാന്‍ തന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണെന്ന് ഗീതു പറഞ്ഞു. മൂത്തോന്റെ പ്രദര്‍ശനം കഴിഞ്ഞ് സംസാരിക്കുന്നതിനിടെയാണ് ഗീതു ഇക്കാര്യം പറഞ്ഞത്. ടൊറന്റോയുടെ വേദിയില്‍ ഗീതു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ‘ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അച്ഛന്‍ എന്നെ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും മകള്‍ക്കുണ്ടാകട്ടെയെന്നു കരുതിയാണ് അദ്ദേഹം അതു ചെയ്തത്. ഇവിടെ ടൊറന്റോയില്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതു കാണാന്‍ എന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നു തോന്നി പോവുകയാണ്’- ഗീതു പറഞ്ഞു. മൂത്തോനില്‍ നിവിന്‍ പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവിന്റെ അഭിനയവും ചിത്രത്തില്‍ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. താരം…

Read More

മുടി ബോബ് ചെയ്ത്, ചുവന്ന സാരിയുടുത്ത് വിദ്യാ ബാലന്‍

മുടി ബോബ് ചെയ്ത്, ചുവന്ന സാരിയുടുത്ത് വിദ്യാ ബാലന്‍

പ്രമുഖ ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ചിത്രം ശകുന്തള ദേവിയിലെ ടീസര്‍ പുറത്ത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ വിദ്യാബാലന്റെ ലുക്കാണ് ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മുടി ബോബ് ചെയ്ത് ചുവന്ന സാരിയുടുത്ത് നില്‍ക്കുന്ന വിദ്യാ ബാലനെയാണ് ടീസറില്‍ കാണുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനില്‍ ആരംഭിക്കാനിരിക്കുകയാണ്. ശകുന്തള ദേവി- ഹ്യുമന്‍ കംപ്യൂട്ടര്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണി പിക്ചര്‍സ് നെറ്റ്വര്‍ക്സ് പ്രൊഡക്ഷന്‍സും അബുന്‍ഡാനിയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശകുന്തള ദേവിയെ ബിഗ്സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ താന്‍ വളരെ സന്തോഷിക്കുന്നു എന്നാണ് വിദ്യ പറഞ്ഞത്. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ഇന്ത്യയുടെ ചൊവ്വ…

Read More

തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കി ലിജോ മോള്‍

തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കി ലിജോ മോള്‍

മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലിജോമോള്‍ ജോസ്. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം ഇപ്പോള്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം സിദ്ധാര്‍ത്ഥിന്റെ നായികയായാണ് ലിജോ മോള്‍ എത്തുന്നത്. സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ത്രില്ലര്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ജി.വി പ്രകാശ് കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ഭാര്യയായാണ് ലിജോ മോള്‍ എത്തുന്നത്. ശശി എഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ ആറിനാണ് റിലീസ് ചെയ്തത്. കാശ്മീര പര്‍ദേശിയാണ് ചിത്രത്തിലെ മറ്റൊരു നായിക. സിദ്ധാര്‍ത്ഥിന്റെ നായികയായുള്ള ലിജോ മോളുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. താരത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. മലയാളത്തിലെ കൊച്ചു പെണ്ണല്ല, തമിഴില്‍ എത്തിയപ്പോള്‍ വലുതായി എന്നാണ് ആരാധകരുടെ കമന്റുകള്‍.

Read More