ആള്‍ക്കൂട്ടത്തേയും വെള്ളത്തേയും ഇരുട്ടിനേയും ഭയം; വിചിത്രപേടികള്‍

ആള്‍ക്കൂട്ടത്തേയും വെള്ളത്തേയും ഇരുട്ടിനേയും ഭയം; വിചിത്രപേടികള്‍

ലോകത്ത് മതങ്ങളും ദൈവങ്ങളുമൊക്കെ ഉണ്ടായതുതന്നെ പേടിയില്‍നിന്നാണെന്നാണ് ചരിത്രംപറയുന്നത്. ആര്യന്മാരുടെ കാലത്ത് കാട്ടുതീയെയും ഇടിയെയും മിന്നലിനെയും കൊടുങ്കാറ്റിനെയും നിലയ്ക്കാത്ത മഴയെയുമൊക്കെ കണ്ടുപേടിച്ച മനുഷ്യര്‍ അവയില്‍നിന്ന് രക്ഷനേടാനായി ഓരോ പ്രകൃതിപ്രതിഭാസങ്ങളെയും പ്രതിനിധാനംചെയ്ത് ഓരോ ദൈവങ്ങളെ സൃഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. ഈജിപ്തിലും മെസപ്പൊട്ടോമിയയിലും ഗ്രീസിലുമൊക്കെ ആദ്യകാലത്ത് ദൈവങ്ങള്‍ രൂപപ്പെട്ടതിനുപിന്നില്‍ ഇത്തരം രസകരങ്ങളായ പല കഥകളുമുണ്ട്. വിചിത്രമായ പേടികള്‍ താരതമ്യേന പേടിക്കേണ്ട ഒരു കാര്യവുമില്ലാത്ത ചില വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ചിലര്‍ വെച്ചുപുലര്‍ത്തുന്ന അകാരണമായ യുക്തിരഹിതമായ പേടിയാണ് നമ്മുടെ വിഷയം. ഇംഗ്ലീഷില്‍ ഫോബിയ (ജവീയശമ) എന്നാണ് വിട്ടുമാറാത്ത ഈ ഭയത്തെ സൂചിപ്പിക്കുന്ന വാക്ക്. ഇത്തരം വസ്തുക്കളെപ്പറ്റി ആലോചിക്കുമ്പോള്‍ത്തന്നെ ചിലര്‍ക്ക് പരിഭ്രമവും പേടിയും ഉണ്ടാവും. ഫോബിയകള്‍ക്ക് വ്യക്തിപരമായി വ്യത്യസ്തകാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില പ്രത്യേകവസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഉണ്ടായ സമ്പര്‍ക്കംമൂലം മനസ്സിലുണ്ടായ ആഘാതമാണ് പലപ്പോഴും പില്‍ക്കാലത്ത് പലര്‍ക്കും വിട്ടുമാറാത്ത ഭയമായി തീരുന്നത്. ലഘുവായ ഒരു മാനസികരോഗമായിട്ടാണ് ഫോബിയകള്‍…

Read More

മറവിയെ പഠനത്തില്‍ നിന്നൊഴിവാക്കാം

മറവിയെ പഠനത്തില്‍ നിന്നൊഴിവാക്കാം

ഉള്ള സമയം ഏറ്റവും നന്നായി ഉപയോഗിക്കുക എന്നുള്ളതാണ് പ്രധാനം. തയ്യാറെടുപ്പിനുള്ള സമയവും പഠിക്കാനുള്ള വിഷയങ്ങള്‍ക്ക് അനുസരിച്ച് ഒരു സമയക്രമം ഉണ്ടാക്കണം. പരീക്ഷാകാലത്ത് 24 മണിക്കൂറില്‍ 8 മുതല്‍ 12 മണിക്കൂര്‍ എങ്കിലും പഠനത്തിനായി കണ്ടെത്താം. 6 മണിക്കൂര്‍ എങ്കിലും ഉറക്കത്തിനായി മാറ്റിവച്ചാലും ഭക്ഷണം കഴിക്കാനും, കുളിക്കാനും, റിലാക്സ് ചെയ്യാനും പിന്നെയും കിടക്കുന്നു 6 മണിക്കൂര്‍. പാഠ്യവിഷയങ്ങളെ തരംതിരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. പ്രാധാന്യമുള്ള വിഷയങ്ങള്‍, ഭാഗങ്ങള്‍, മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകളില്‍ ചോദിച്ചിട്ടുള്ളവ എന്ന് തരംതിരിക്കാം. ഒരിക്കലെങ്കിലും പഠിച്ചത്, ഒട്ടും അറിയാത്തത്, വീണ്ടും റിവൈസ് ചെയേണ്ടവ എന്ന രീതിയില്‍ ക്രമീകരിക്കാം. ഉള്ള സമയം കൊണ്ട് കൂടുതല്‍ ഉള്‍ക്കൊള്ളുകയെന്നതാണ് ഈ പരീക്ഷകാലത്തെ ലക്ഷ്യം. പഠിക്കാനുള്ള സ്ഥലം ശ്രദ്ധ നിലനിര്‍ത്താന്‍ പാകത്തിനുള്ള സ്ഥലമായിരിയ്ക്കണം. ആവശ്യത്തിന് കാറ്റും വെളിച്ചവും ഇരുന്നു വായിക്കാനും നടക്കാനുമൊക്കയുള്ള സ്ഥലം ആയാല്‍ നല്ലത്. ഏറ്റവും ശ്രദ്ധിച്ചു വായിക്കാന്‍ കഴിയുന്ന…

Read More

കുഞ്ഞുമേനിയില്‍ പാടുകള്‍ കണ്ടാല്‍ പേടിക്കണോ ?

കുഞ്ഞുമേനിയില്‍ പാടുകള്‍ കണ്ടാല്‍ പേടിക്കണോ ?

കുഞ്ഞാവകളെ കയ്യില്‍ കിട്ടിയാല്‍ അടി മുതല്‍ മുടി വരെ ഒന്ന് വിശദമായി പര്യവേക്ഷണം നടത്തുന്നത് ബന്ധുമിത്രാദികളുടെ ഒരു പതിവു ആചാരമായി മാറിയിരിക്കുന്നു. ഇങ്ങനെ കണ്ടെത്തുന്ന പല പാടുകളും മറുകുകളും പലപ്പോഴും നിരുപദ്രവകരമായിരിക്കും. സീബ ഗ്രന്ഥികള്‍ നിറഞ്ഞ് മൂക്കിലും മുഖത്തും വെള്ള കുഞ്ഞു മുത്ത് പോലെ കാണപ്പെടുന്ന മിലിയയും സ്വേദഗ്രന്ഥികളുടെ കുഴലുകളിലെ തടസ്സം മൂലമുണ്ടാകുന്ന വിയര്‍പ്പു കുരുക്കളും നവജാത ശിശുക്കളില്‍ സാധാരണമാണ്. അവ തനിയെ ഏതാനും നാളുകള്‍ കൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്യും. ജനിച്ചു രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് കുഞ്ഞാവയുടെ ദേഹത്ത് കണ്ട ചുവന്ന കുരുക്കള്‍ കൊതുകോ മൂട്ടയോ കടിച്ചതാണോ എന്ന് ആവലാതി പൂണ്ട് അമ്മയുമച്ഛനുമൊക്കെ എത്തുക. ഇതും അസുഖമോ മൂട്ട കടിയോ ഒന്നുമല്ല. എരിത്തിമ ടോക്സിക്കം എന്ന പേരിലറിയപ്പെടുന്ന ഈ ചുവന്ന കുരുക്കള്‍ കൂടുതലും മുഖത്തും ദേഹത്തുമാണ് കൂടുതല്‍ കാണുക. രണ്ട് മൂന്ന് ദിവസം കൊണ്ട് ഇവ…

Read More

വില്‍പ്പനയിലെ കുറവ്; പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് എസ്.എം.എല്‍ ഇസുസുവും

വില്‍പ്പനയിലെ കുറവ്; പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് എസ്.എം.എല്‍ ഇസുസുവും

  ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം മൂലം പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് എസ്.എം.എല്‍ ഇസുസുവും. സാമ്പത്തിക മാന്ദ്യം കടുത്തതോടെ രാജ്യത്തെ പല കമ്പനികളും തങ്ങളുടെ പ്ലാന്റുകള്‍ അടച്ചി’തിന് പിാലെയാണ്, ആവശ്യക്കാര്‍ കുറഞ്ഞു എ് സൂചിപ്പിച്ച് ആറ് ദിവസത്തേക്ക് തങ്ങളുടെ എസ്.എം.എല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുത്. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് ആറ് ദിവസത്തേക്ക് അടച്ചിടുക. ഓ’ോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് തുടരു പ്രതിസന്ധിയെ തുടര്‍് നേരത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിയും മഹീന്ദ്രയും പ്ലാന്റുകള്‍ അടച്ചി’ിരുു.അതേസമം, മൂ് ദിവസത്തേയ്ക്ക് കൂടി പ്ലാന്റ് അടച്ചിടുമെ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇലെ അറിയിച്ചിരുു. ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കു സാഹചര്യത്തിലാണ് തീരുമാനമെ് കമ്പനി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെ’ിക്കുറക്കുത്. ഏപ്രില്‍ മുതല്‍ ജൂ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മ്മാണം നിര്‍ത്തിവെച്ചിരുു….

Read More

പെന്‍സില്‍ മതി തലവേദന പറക്കും

പെന്‍സില്‍ മതി തലവേദന പറക്കും

ഇടയ്ക്കിടെ തലവേദന ഉണ്ടാകാത്തവര്‍ കുറവായിരിക്കും. ടെന്‍ഷനാണ് പലപ്പോഴും ഇതിന് കാരണം. തലവേദന ഉണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് മരുന്ന് കഴിക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ ഒരു ചെറിയ ട്രിക്കിലൂടെ തലവേദന എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. ഒരു പെന്‍സില്‍ പല്ലുകള്‍ കൊണ്ട് കടിച്ചു പിടിച്ചാല്‍ മതി, തലവേദന മാറ്റാം എന്നാണ് ഗവേഷകര്‍ പറയുന്നത്.പെന്‍സില്‍ കടിച്ചു പിടിക്കുന്നത് താടിയെല്ലുകള്‍ക്ക് ആശ്വാസം നല്‍കുകയും അതുവഴി ടെന്‍ഷന്‍ കുറയുമെന്നുമാണ് കണ്ടുപിടുത്തം. സാധാരണയായി കണ്ടുവരുന്നത് ടെന്‍ഷന്‍ മൂലമുള്ള തലവേദനയാണ്. തലയോട്ടിക്കു ചുറ്റും വലിച്ചു കെട്ടിയതു പോലെ തോന്നുന്ന വേദന മണിക്കൂറുകളോളം നീണ്ടു നില്‍ക്കുകയും ചെയ്യും. മുഖം, കഴുത്ത്, താടി, തലയോട്ടി എന്നിവയുടെ മസിലുകള്‍ വലിഞ്ഞാണ് തലവേദനയുണ്ടാകുന്നതെന്നാണ് വൈദ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ടെന്‍ഷന്‍ മൂലമുള്ള തലവേദനയാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്. ഇതിന് പെന്‍സില്‍ പ്രയോഗം സഹായകമാണെന്നാണ് പറയുന്നത്.തലവേദനയുണ്ടാകുമ്പോള്‍ നെറ്റിക്കിരുവശവും അമര്‍ത്തിപ്പിടിക്കുകയാണ് മിക്കവരും ചെയ്യുന്നത്. നെറ്റിയുടെ ചുറ്റിലും കാണുന്ന മസില്‍…

Read More

തേന്‍ ചേര്‍ത്ത ഫ്രൂട്ട് സലാഡ്

തേന്‍ ചേര്‍ത്ത ഫ്രൂട്ട് സലാഡ്

ചേരുവകള്‍: ആപ്പിള്‍: ചെറുതായി നുറുക്കിയത് ഒന്ന് പഴുത്ത മാങ്ങ: ഒന്ന് ചെറുതായി നുറുക്കിയത് പൈനാപ്പിള്‍: ചെറു കഷണങ്ങളാക്കിയത് രണ്ടു കപ്പ് തണ്ണിമത്തന്‍: ചെറു കഷണങ്ങളാക്കിയത് രണ്ടു കപ്പ് നാരങ്ങാനീര്: 1.5 ടേബിള്‍സ്പൂണ്‍ തേന്‍: ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി: രണ്ട് ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ നുറുക്കിവെച്ച ഫ്രൂട്ട്സ് എല്ലാം എടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം നാരങ്ങാ നീരും തേനും ഇഞ്ചിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

Read More

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി; വോള്‍ഗ പിന്നിട്ട വഴികളെ അറിയാം…

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി; വോള്‍ഗ പിന്നിട്ട വഴികളെ അറിയാം…

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയായ വോള്‍ഗയെപ്പറ്റി അറിയാം. റഷ്യയുടെ ദേശീയനദിയായി അറിയപ്പെടുന്ന വോള്‍ഗയുടെ തീരത്താണ് തലസ്ഥാനമായ മോസ്‌കോ ഉള്‍പ്പെടെ, റഷ്യയിലെ ഏറ്റവും വലിയ ഇരുപത് നഗരങ്ങളില്‍ പതിനൊന്നും സ്ഥിതിചെയ്യുത്. 3,692 കിലോമീറ്റര്‍ നീളമുള്ള ഈ നദി 225 മീറ്റര്‍ ഉയരമുള്ള വല്‍ദായി കുന്നുകളില്‍ ഉത്ഭവിച്ച് കാസ്പിയന്‍ കടലില്‍ ചേരുന്നു. യൂറോപ്യന്‍ റഷ്യയിലൂടെയാണ് ഈ നദിയൊഴുകുന്നത്. അണകള്‍ കെട്ടിയുണ്ടാക്കിയ പല വലിയ തടാകങ്ങളും വോള്‍ഗയിലുടനീളമുണ്ട്. ഇവയൊക്കെ മനോഹരമായ കാഴ്ചകളാണ്. വോള്‍ഗ-മാറ്റുഷ്‌ക (വോള്‍ഗാ മാതാവ്) എാണ് റഷ്യന്‍ സാഹിത്യത്തിലും ഐതിഹ്യങ്ങളിലും ഈ നദിയെപ്പറ്റി പറയുത്.എ.ഡി. ഓം സഹസ്രാബ്ദത്തില്‍ ഹൂണുകളും മറ്റ് ടര്‍ക്കിക് ജനവിഭാഗങ്ങളും സ്‌കൈത്തിയന്‍ ജനവിഭാഗങ്ങളെ പുറന്തള്ളി ഇവിടെ താമസമുറപ്പിക്കുകയുണ്ടായി.   അലക്സാണ്ട്രിയയിലെ ടോളമി തന്റെ ജിയോഗ്രാഫി എ ഗ്രന്ഥത്തില്‍ വോള്‍ഗാനദിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ട് (ബുക്ക് 5, ചാപ്റ്റര്‍ 8, ഏഷ്യയുടെ രണ്ടാമത്തെ ഭൂപടം). സ്‌കൈത്തിയന്‍ ജനത ഈ നദിയെ…

Read More

ബീറ്റ് റൂട്ട് ഹല്‍വ

ബീറ്റ് റൂട്ട് ഹല്‍വ

ചേരുവകള്‍ ബീറ്റ് റൂട്ട് – 250 ഗ്രാം പഞ്ചസാര – 1 കപ്പ് മൈദ – 2 ടേബിള്‍സ്പൂണ്‍ പാല്‍ – 2 കപ്പ് അണ്ടിപ്പരിപ്പ് – 15 എണ്ണം നെയ്യ് – 3 ടേബിള്‍സ്പൂണ്‍ ഏലയ്ക്ക – 1 ടീസ്പൂണ്‍ ബദാം – നാലെണ്ണം ഉണക്കുമുന്തിരി – ആറെണ്ണം തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ മൈദയും പാലും ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് ചീകിവച്ചിരിക്കുന്ന ബീറ്റ്റൂട്ട് പഞ്ചസാരയും ചേര്‍ത്ത് നല്ലവണ്ണം ഇളയ്ക്കുക. ഇളയ്ക്കുമ്പോള്‍ കുറേശ്ശെയായി നെയ്യ് ഒഴിച്ചുകൊണ്ടിരിക്കണം. ഇതിലേക്ക് ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും ഏലയ്ക്കാ പൊടിച്ചതും ചേര്‍ക്കണം. പാകമായല്‍ മിശ്രിതം നെയ്യ് പുരട്ടിയ പാത്രത്തില്‍ ഒഴിക്കുക. തണുത്തു കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.

Read More

കാടിനെ അറിഞ്ഞനുഭവിക്കുവാനുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം…

കാടിനെ അറിഞ്ഞനുഭവിക്കുവാനുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം…

  വന്യവും നിഗൂഡവുമായ കാഴ്ചകള്‍ ഒരുക്കി നമുക്കായി കാത്തിരിക്കുന്ന കാടുകളിലേക്ക് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി പല കാര്യങ്ങളും ഉണ്ട്. നമുക്ക് എല്ലാവര്‍ക്കും സുപരിചിതമായ ഒരു ഇടമാണ് ഗവി. ഓര്‍ഡിനറി എന്ന മലയാള സിനിമയിലൂടെ പുറംലോകമറിഞ്ഞ ഈ നാട് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. കാടും കാട്ടിലെ കാഴ്ചകളും മഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും ഒക്കെയായുള്ള കാഴ്ചകളും നിറഞ്ഞ ഗവിയിലേക്ക് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ട്രക്കിങ് മുതല്‍ ക്യാംപിങ് വരെ ഒരു സഞ്ചാരിക്ക് ആസ്വദിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. പരിസ്ഥിതി ടൂറിസത്തെ ഉയര്‍ത്തിപിടിക്കു ഇടമായതിനാല്‍ മറ്റിടങ്ങളില്‍ നിും ഇവിടം തീര്‍ത്തും വ്യത്യസ്തമാണ്. ട്രക്കിങ്ങ്, വൈല്‍ഡ് ലൈഫ് വാച്ചിങ്, ഔ’് ഡോര്‍ ക്യാംപിങ്,രാത്രി സഫാരി തുടങ്ങിയവ ഇവിടെ എത്തുവര്‍ക്ക് ആസ്വദിക്കാം.   ഗവിയേക്കുള്ള യാത്രയില്‍ കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്ന കെഎസ്ആര്‍ടിസി ബസിലുള്ള യാത്രയാണ്. പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഗവി…

Read More

സൂപ്പര്‍ പച്ചമുളക് അച്ചാര്‍

സൂപ്പര്‍ പച്ചമുളക് അച്ചാര്‍

ആവശ്യമായ വസ്തുക്കള്‍ പച്ച മുളക് – 100 ഗ്രാം വിനാഗിരി – 5 ടേബിള്‍ സ്പൂണ്‍ വെള്ളം – 1 കപ്പ് ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി – എട്ട് അല്ലി നീളത്തില്‍ മുറിച്ചത് കശ്മീരി മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ – 1/2ടീസ്പൂണ്‍ പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടി -ഒരു നുള്ള് എണ്ണ – 2 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അര കപ്പ് വെള്ളം, 3 ടേബിള്‍ സ്പൂണ്‍ വിനാഗിരി, അവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളയ്പ്പിക്കുക. തിളച്ച് വരുമ്പോള്‍ പച്ച മുളക് ഇതില്‍ ഇടുക. നന്നായി വറ്റി കഴിഞ്ഞ ശേഷം മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ എടുത്ത് കടുക് ഇട്ട് പൊട്ടിക്കുക. തുടര്‍ന്ന് ഇഞ്ചി,…

Read More