മാസശമ്പളം 50000 രൂപ ലഭിക്കുന്ന വനിതകള്‍ക്കും ഇ എസ് ഐ ആനുകൂല്യം

മാസശമ്പളം 50000 രൂപ ലഭിക്കുന്ന വനിതകള്‍ക്കും ഇ എസ് ഐ ആനുകൂല്യം

ന്യൂഡല്‍ഹി: മാസശമ്പളം 50000 രൂപ ലഭിക്കുന്ന വനിതകള്‍ക്കും ഇ എസ് ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) ആനുകൂല്യം ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. ഇ എസ് ഐ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം എടുത്തത്. അതേസമയം പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ 21,000 രൂപയാണ് പുരുഷന്മാരുടെ പരിധി. ഇ എസ് ഐയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുവാനാണ് ശമ്പള പരിധി കൂട്ടിയിരിക്കുന്നത്. നിലവില്‍ 16 ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം. ഇ എസ് ഐയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ അംഗവൈകല്യ, മരണാന്തര ആനുകൂല്യങ്ങള്‍ 25 ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനമായി.

Read More

സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3470രൂപയാണ് വില. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

Read More

ആകര്‍ഷകമായ ഓഫറുകളുമായി ഹോണ്ട; വിവിധ മോഡലുകള്‍ക്ക് 4 ലക്ഷം വരെ ഡിസ്‌കൗണ്ട്

ആകര്‍ഷകമായ ഓഫറുകളുമായി ഹോണ്ട; വിവിധ മോഡലുകള്‍ക്ക് 4 ലക്ഷം വരെ ഡിസ്‌കൗണ്ട്

ആകര്‍ഷകമായ പുതിയ ഓഫറുകളുമായി ഹോണ്ട. വിവിധ മോഡലുകളിലായി നാലു ലക്ഷം വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. സിആര്‍വി മുതല്‍ ജാസ് വരെ നീളുന്ന വിവിധ മോഡലുകള്‍ക്കാണ് കമ്പനി 42000 രൂപ മുതല്‍ 4 ലക്ഷം വരെ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഓഫറുകള്‍. ഹോണ്ടയുടെ പ്രീമിയം എസ്യുവി സിആര്‍-വിക്ക് വിവിധ മോഡലുകളിലായി നാലു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. എന്നാല്‍ വിവിധ സ്ഥലങ്ങളേയും ഡീലര്‍ഷിപ്പിനേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഓഫര്‍ ലഭിക്കുക. ഹോണ്ടയുടെ ചെറു എസ്യുവി ബിആര്‍-വിക്ക് 1.10 ലക്ഷം രൂപ വരെ ഓഫറാണ് നല്‍കുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ആക്സറീസും അടക്കമാണ് 1.10 ലക്ഷം രൂപയുടെ ഓഫര്‍ നല്‍കുന്നത്. പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറാണ് ഹോണ്ട നല്‍കുന്നത്. വിസിവിടി ഒഴികയുള്ള പെട്രോള്‍…

Read More

ബജാജ് v15 നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അറിയിച്ച് കമ്പനി

ബജാജ് v15 നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അറിയിച്ച് കമ്പനി

  ബജാജ് v15നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് കമ്പനി. ബൈക്കിന് പ്രതീക്ഷിച്ച വില്‍പ്പന നടക്കുന്നില്ലെന്നും അതിനാല്‍ മോഡലിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ക്ക് ് ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. വിപണിയിലെ ബൈക്കിന്റെ പ്രകടനം മോശമാണ്. വളരെ കുറച്ച് ആളുകളെ മാത്രമേ ബൈക്ക് ആകര്‍ഷിക്കുന്നുള്ളു. V ശ്രേണി വികസിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും ആ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ബൈക്കിനെ പിന്‍വലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്‍പനയില്‍ ഇടിവ് സംഭവിച്ചതോടെ 2018 ജുലൈയിലും V12 (125 സിസി) ബൈക്കിനെ കമ്പനി വിപണയില്‍ നിന്നു പിന്‍വലിച്ചിരുന്നു. 2016 -ലാണ് V15 -നെ ബജാജ് രാജ്യത്ത് പുറത്തിറക്കുന്നത്. ഡിസൈനും, യാത്രാസുഖവും, ന്യായമായ വിലയും വിപണിയില്‍ വാഹനത്തിന് നല്ലൊരു തുടക്കം നല്‍കി.

Read More

150 നഗരങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ ബൈക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഓല

150 നഗരങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ ബൈക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഓല

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് ആയ ഓല തങ്ങളുടെ സേവനങ്ങള്‍ 150 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങി. നഗരത്തിരക്കുകളില്‍ കാറുകളെക്കാള്‍ വേഗത്തില്‍ എത്തിപ്പെടാന്‍ ബൈക്കുകള്‍ക്ക് സാധിക്കുമെന്നതാണ് ഓല ബൈക്ക് സര്‍വീസ് കൂടുതലായി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഓല ബൈക്ക് സര്‍വീസ് പ്രാവര്‍ത്തികമാക്കും. ഇതിനായി ബൈക്ക് നിര്‍മാണ കമ്പനികളുമായി ഓല കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. 2016ല്‍ ഗുഡ്ഗാവിലായിരുന്നു ആദ്യ ഓല ബൈക്ക് സര്‍വീസ് ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍ നഗരത്തിരക്കുകളില്‍ വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഏറെയായിരുന്നു ഓല ബൈക്ക് സര്‍വീസുകള്‍ക്ക്. ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവയ്ക്ക് പുറമെ ഗായ, ബികനീര്‍, മുഗല്‍സാറായ് എന്നിവിടങ്ങളിലേക്കും ഓല ബൈക്ക് സര്‍വീസുകള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Read More

ഇടുക്കിയില്‍ അധികമാരും ശ്രദ്ധിക്കാത്ത കിടിലന്‍ വ്യൂ പോയിന്റാണ് പീലിക്കുന്ന്

ഇടുക്കിയില്‍ അധികമാരും ശ്രദ്ധിക്കാത്ത കിടിലന്‍ വ്യൂ പോയിന്റാണ് പീലിക്കുന്ന്

                      ഇടുക്കിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അധികമൊന്നും അറിയാന്‍ ഇടയില്ലാത്ത സ്ഥലമാണ് പീലിക്കുന്ന്. പീരുമേടിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കിടിലന്‍ വ്യൂ പോയിന്റ് ആണ് പീലിക്കുന്ന്. സഞ്ചാരികള്‍ അധികം വന്നിട്ടില്ലാത്ത ഇവിടത്തെ ഭൂപ്രദേശം പച്ചപ്പുകൊണ്ട് സമ്പന്നമാണ്. പീരുമേടിന് പീരുമേടെന്നുള്ള പേരുനല്‍കിയ പീരിമുഹമ്മദിന്റെ ശവകുടീരത്തിനു അടുത്തുകൂടെയാണ് പീലിക്കുന്നിലേക്ക് പ്രവേശിക്കാനുള്ള പാത.                         കുന്നിന്റെ മുകളില്‍ നിന്നും ഉള്ള കാഴ്ച അതി മനോഹരമാണ്. തണുത്ത കാറ്റും മഞ്ഞു മൂടിയ അന്തരീക്ഷവുമാണ് മിക്ക സമയത്തുമിവിടെ. കുട്ടിക്കാനത്തേക്ക് ചുരം കയറിപ്പോവുന്ന വണ്ടികളും, മുറിഞ്ഞിപ്പുഴ വെള്ളച്ചാട്ടം കഴിഞ്ഞുള്ള ഭാഗങ്ങളും പാഞ്ചാലിമേടിന്റെ ദൂരെ നിന്നുമുള്ള ദൃശ്യവും എല്ലാം പീലിക്കുന്നിനെ കൂടുതല്‍ മനോഹരമാക്കുന്നു. അമ്മച്ചി കൊട്ടാരത്തില്‍ നിന്നും…

Read More

കുവൈത്ത് – കണ്ണൂര്‍ വിമാന നിരക്ക് കുറച്ച് ഗോ എയര്‍

കുവൈത്ത് – കണ്ണൂര്‍ വിമാന നിരക്ക് കുറച്ച് ഗോ എയര്‍

കണ്ണൂര്‍: കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ നിരക്ക് കുറച്ച് ഗോ എയര്‍. 28 കുവൈത്ത് ദിനാറാണ് കുറഞ്ഞ നിരക്ക്, കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് 6,300 രൂപയുമാണ് ടിക്കറ്റ.് ഈ മാസം 19 മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്ന് രാവിലെ10.30-ന് പുറപ്പെട്ട് വൈകീട്ട് 6 മണിക്ക് കണ്ണൂരില്‍ എത്തുകയും കണ്ണൂരില്‍ നിന്നും രാവിലെ 7 മണിക്ക് പുറപ്പെട്ട് കുവൈത്ത് പ്രാദേശിക സമയം 9.30-ന് എത്തുകയും ചെയ്യുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് കാരിയും അനുവദിക്കും.

Read More

നീതി ലഭിക്കും വരെ കൂട്ടായി നിന്നവനെ, മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ച് ആ അച്ഛന്‍

നീതി ലഭിക്കും വരെ കൂട്ടായി നിന്നവനെ, മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ച് ആ അച്ഛന്‍

                              ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ‘മാധ്യമ ദമ്പതികളായ’ ജിഷയും വൈശാഖും ഇന്നലെ വിവാഹിതരായത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തിന് സാക്ഷിയാകാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു. പ്രണയപ്പകയില്‍ ജീവിതം പൊലിഞ്ഞുപോയ കെവിന്റെ അച്ഛന്‍ ജോസഫ്. മനസു നിറഞ്ഞ് ഇരുവരേയും ആശീര്‍വദിക്കാന്‍ ജോസഫ് എത്തിയപ്പോള്‍ വിവാഹ വേളയിലെ സുന്ദര നിമിഷം പിറവിയെടുക്കുകയായിരുന്നു. കെവിന് സംഭവിച്ച ദുര്‍വിധി മനോരമ ന്യൂസിലൂടെ ലോകം അറിഞ്ഞപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് മനോരമയിലെ റിപ്പോര്‍ട്ടറായ വൈശാഖായിരുന്നു. തുടര്‍ച്ചയായി വൈശാഖ് വാര്‍ത്തകളിലൂടെ കെവിന്റേയും കുടുംബത്തിന്റേയും ശബ്ദമായി മാറുകയായിരുന്നു. അവര്‍ക്ക് നീതി നേടിക്കൊടുക്കും വരെ വൈശാഖ് ആ കുടുംബത്തിനൊപ്പം നിന്നു. ആ ബന്ധം തന്നെയാണ് ജോസഫിനെ വൈശാഖിന്റെ കല്യാണ പന്തലിലേക്ക് എത്തിച്ചതും. വൈശാഖിനും ജിഷയ്ക്കും ആശംസയറിയിക്കുന്നതോടൊപ്പം ഈ…

Read More

കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി; ഫൈനല്‍ റൗണ്ടില്‍ എത്തിയ ചിരി ഉണര്‍ത്തുന്ന ചിത്രങ്ങള്‍ ഇവയൊക്കെ

കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി; ഫൈനല്‍ റൗണ്ടില്‍ എത്തിയ ചിരി ഉണര്‍ത്തുന്ന ചിത്രങ്ങള്‍ ഇവയൊക്കെ

ഫോട്ടോഗ്രാഫര്‍മാരായ പോള്‍ ജോയ്‌ന്‌സണ്‍-ഹിക്ക്‌സ്, ടോം സല്ലം എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച മത്സരമാണ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി. ഈ മത്സരത്തില്‍ ഫൈനലിസ്റ്റുകളായി 40ഓളം ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കാലിന്മേല്‍ കാല്‍ കേറ്റി വെച്ച് സ്‌റ്റൈലായിട്ടിരിക്കുന്ന കുരങ്ങ്, ചിരിച്ചു മറിയുന്ന സീബ്രകളും സീലും, പിന്നില്‍ വന്നിരിക്കുന്ന കൊക്കിന്റെ മുഖത്തു മൂത്രമൊഴിക്കുന്ന കണ്ടാമൃഗം. അങ്ങനെ കാണുമ്പോള്‍ തന്നെ ചിരി ഉണര്‍ത്തുന്ന ചിത്രങ്ങളാണ് ഫൈനല്‍ റൗണ്ടിലേക്ക് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ ചിത്രങ്ങള്‍ ഏതൊക്കെ എന്ന് കാണാം

Read More

സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് ഇളവ്; ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍

സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് ഇളവ്; ടൂറിസം മേഖലയില്‍ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍

റിയാദ്: സന്ദര്‍ശക വിസ ഫീസില്‍ ഇളവ് വരുത്തി സൗദി. വിവിധ തരത്തിലുള്ള സന്ദര്‍ശക ഫീസുകളില്‍ ഇളവ് വരുത്തിയത് രാജ്യത്തെ ടൂറിസം മേഖലകളില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നും ആഭ്യന്തര വിപണികളെ ഉണര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നത്. ഇത് പ്രാദേശിക, ആഭ്യന്തര വിപണികള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും അത് വഴി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയില്‍ വളര്‍ച്ച ഉണ്ടാവുമെന്നും അധികൃതര്‍ പറയുന്നു. സമ്പദ് ഘടനയില്‍ ടൂറിസം മേഖലവഴി വന്‍നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നിലവില്‍ വിവിധ തരത്തിലുള്ള സൗദി വിസകള്‍ക്ക് വന്‍തോതിലുള്ള ഫീസാണ് ഈടാക്കുന്നത്. അതിനാല്‍ തന്നെ ഇങ്ങോട്ടുള്ള ആളുകളുടെ വരവ് താരതമേന്യ കുറവാണ്. മൂന്ന് മാസമുള്ള സന്ദര്‍ശകവിസ, ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള വിസകള്‍ക്ക് ഏകീകരണ സ്വഭാവത്തിലുള്ള കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഘടന പ്രകാരം ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം…

Read More