റെനോ ക്വിഡിന്റെ പുതിയ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു

റെനോ ക്വിഡിന്റെ പുതിയ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു

  റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. സിറ്റി കെ-സെഡ് ഇ എ പേരിലാണ് ചൈനയില്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുത്. ഒറ്റ ചാര്‍ജില്‍ 271 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കെ.സെഡ് ഇക്ക് സാധിക്കുമൊണ് കമ്പനി പറയുത്. എങ്കിലും 200 കിലോ മീറ്റര്‍ വരെ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാന്‍ കെ-സെഡ് ഇക്കാവുമെ് ഉറപ്പാണ്. 26.8സംവ ലിഥിയം അയ ബാറ്ററിയാണ് കെ-സെഡ് ഇയുടെ ഊര്‍ജ സ്രോതസ്. 43.3 ബി.എച്ച്.പിയായിരിക്കും പരമാവധി കരുത്ത്. 125 എന്‍.എം ആയിരിക്കും ടോര്‍ക്ക്. ക്വിഡ് നിര്‍മ്മിച്ച സി.എം.എ പ്ലാറ്റ് ഫോമില്‍ തയൊവും കെ-സെഡ് ഇയും എത്തുക. എ.സി, ഡി.സി അതിവേഗ ചാര്‍ജിങ്ങുകളെ കാറിലെ ബാറ്ററി പിന്തുണക്കും. 6.6ംവ എ.സി ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ കൊണ്ട് കെ-സെഡ് ഇയുടെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. ഡി.സി ചാര്‍ജറില്‍ 30…

Read More

ഓണത്തിരക്കില്‍ വന്‍ ലാഭം കൊയ്ത് മില്‍മ

ഓണത്തിരക്കില്‍   വന്‍ ലാഭം കൊയ്ത്  മില്‍മ

  കൊച്ചി: ഉത്രാട ദിനത്തില്‍ മാത്രം ഒരു കോടി പതിനേഴു ലക്ഷത്തി അറുപതിനായിരം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് മില്‍മ. മില്‍മയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഓണത്തോട് അനുബന്ധിച്ച് ഇത്രയും അധികം വില്‍പന നടന്നത്. ഇതില്‍ നാല്‍പ്പത്തിയാറു ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലും അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരുമാണ് കേരളത്തില്‍ നിന്ന് വിറ്റു പോയത്. അതേസമയം കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മോബൈല്‍ ആപ്പ് വഴി കൊച്ചിയില്‍ മാത്രം വിറ്റത് എണ്ണൂറ് പാക്കറ്റിലധികം പാലുകളാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത് കൂടാതെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. നേരത്തെ, മില്‍മ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടിയിരുന്നുവെങ്കിലും ഓണക്കാലം പരിഗണിച്ച് സാധാരണ വില തന്നെയായിരുന്നു ഈടാക്കിയത്. എന്നാല്‍…

Read More

സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച് എസ്ബിഐ

സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ച് എസ്ബിഐ

കൊച്ചി : നഗരമേഖലകളില്‍ സേവിംഗ്സ് ബാങ്ക് (എസ്.ബി) സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് പരിധി 5,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കി എസ്ബിഐ. അര്‍ദ്ധനഗരങ്ങളില്‍ മിനിമം ബാലന്‍സിന്റെ പരിധി 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമായാണ് മാറ്റം വരുത്തിയിരിക്കുന്നത്. നഗരങ്ങളില്‍ ബാലന്‍സ് 50 ശതമാനത്തിന് താഴെയാണെങ്കില്‍ 10 രൂപയും ജി.എസ്.ടിയും പിഴ ഈടാക്കും. ബാലന്‍സ് 75 ശതമാനത്തിന് താഴെയാണെങ്കില്‍ പിഴ 15 രൂപയും ജി.എസ്.ടിയും. അര്‍ദ്ധനഗരങ്ങളില്‍ പിഴ 7.50 രൂപ മുതല്‍ 12 രൂപവരെയും ജി.എസ്.ടിയുമാണ്. അതേസമയം ഗ്രാമങ്ങളില്‍ അഞ്ചു രൂപ മുതല്‍ 10 രൂപവരെ പിഴയും ജി.എസ്.ടിയുമാണ് ഈടാക്കുക. ഒക്ടോബര്‍ മുതല്‍ എസ്.ബി അക്കൗണ്ടില്‍ മാസം മൂന്നുതവണയേ സൗജന്യമായി നിക്ഷേപം നടത്താനാകൂ. തുടര്‍ന്ന്, ഓരോ നിക്ഷേപ ഇടപാടിനും 50 രൂപയും ജി.എസ്.ടിയും ഫീസും നല്‍കണം. അക്കൗണ്ടില്‍ ശരാശരി 25,000 രൂപയുള്ളവര്‍ക്ക് രണ്ടുതവണയും 50,000 രൂപവരെയുള്ളവര്‍ക്ക് 10 തവണയും…

Read More

ഈ മോഡലുകള്‍ പ്രതിസന്ധി കാലഘട്ടത്തിലും വാഹന വിപണിയില്‍ നേട്ടമുണ്ടാക്കിയവ

ഈ മോഡലുകള്‍ പ്രതിസന്ധി കാലഘട്ടത്തിലും വാഹന വിപണിയില്‍ നേട്ടമുണ്ടാക്കിയവ

ഇന്ത്യന്‍ വാഹന കമ്പനികള്‍ വന്‍ പ്രതിസന്ധി നേരിടുമ്പോഴും, വില്‍പനയില്‍ കുറവ് വരാത്ത ചില മോഡലുകള്‍ വാഹനലോകത്തുണ്ട്. ഹ്യുണ്ടായ് വെനു, കിയ സെല്‍റ്റോസ്, എം.ജി ഹെക്ടര്‍ എന്നിവയാണ് പ്രതിസന്ധിയിലും പിടിച്ച് നില്‍ക്കുന്ന ആ വാഹനങ്ങള്‍. കിയ സെല്‍റ്റോസാണ് വില്‍പനയില്‍ താരമായ ഒരു മോഡല്‍. ആഗസ്റ്റില്‍ പുറത്തിറങ്ങിയ സെല്‍റ്റോസിന് ഇതുവരെ 32,000 ബുക്കിങ്ങുകളാണ് ലഭിച്ചത്. 6200 യൂണിറ്റുകള്‍ സെല്‍റ്റോസ് ആഗസ്റ്റില്‍ വിറ്റഴിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വെന്യുവിന്റെ ഏകദേശം 9,000 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചിരിക്കുന്നത്. അതേസമയം ജൂണ്‍ 4ന് പുറത്തിറക്കിയ എം.ജി ഹെക്ടറിന് 10,000 ബുക്കിങ്ങുകളാണ് ആ സമയത്ത് തന്നെ ലഭിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ബുക്കിങ് 28,000 ആയി വര്‍ധിച്ചു. 11,000 ഉപയോക്താക്കളാണ് ഹെക്ടര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ജൂലൈയില്‍ 1,508 കാറുകള്‍ എം.ജി വിറ്റഴിച്ചു. ആഗസ്റ്റില്‍ ഇത് 2,018 ആയി വര്‍ധിച്ചു. സെപ്തംബറില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്. നിര്‍ത്തിവെച്ച…

Read More

ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍; ഓഫറുകള്‍ ഈ മാസം 15 വരെ

ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍; ഓഫറുകള്‍ ഈ മാസം 15 വരെ

                  ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള ഓഫര്‍ പരിമിധ കാലത്തേക്ക് മാത്രം. ഓണം പ്രമാണിച്ച് ഒരുക്കിയ ഓഫറുകള്‍ ഈ മാസം 15 വരെയാണ് ഉള്ളത്. കേരളത്തില്‍ ഹീറോ എത്തിച്ചിട്ടുള്ള എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയില്‍ പുതുതായി എത്തിയ മോഡലുകളായ ഒപ്റ്റിമ ഇ.ആര്‍, എന്‍.വൈ.എക്സ് ഇ.ആര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകള്‍ക്കും കമ്പനി 2500 രൂപയുടെ ഇന്‍സ്റ്റെന്റ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 106പോയന്റ് ഉയര്‍ന്നു

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 106പോയന്റ് ഉയര്‍ന്നു

                            മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 106 പോയന്റ് ഉയര്‍ന്ന് 37210ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 11012ലുമെത്തി. ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഐഒസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍ കോര്‍പ്, ഐടിസി,ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി,ഐസിഐസിഐ ബാങ്ക്, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ,യെസ് ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, സിപ്ല, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Read More

സംസ്ഥാനത്ത് സ്വര്‍ണ വില 120 രൂപ കുറഞ്ഞു; 27,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില 120 രൂപ കുറഞ്ഞു; 27,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

                            കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. 120 രൂപ കുറഞ്ഞ് പവന് 27,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,485രൂപയാണ് വില. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. സംസ്ഥാനത്ത് ഇത് വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്.

Read More

ആഴക്കടലിന്റെ അത്ഭുതങ്ങളെ തൊട്ടറിയാം; അത്യപൂര്‍വ്വ അവസരം ഇതാ…

ആഴക്കടലിന്റെ അത്ഭുതങ്ങളെ തൊട്ടറിയാം; അത്യപൂര്‍വ്വ അവസരം ഇതാ…

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കുമായി ബഹ്റൈന്‍. ആഴക്കടലില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി അത്യപൂര്‍വ്വ അവസരമാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. കടല്‍ ജീവിതത്തിന്റെ ആസ്വാദ്യത അനുഭവിച്ചറിയാന്‍ വിനോദസഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കുമായി ഒരുക്കിയ പാര്‍ക്ക് അന്താരാഷ്ട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമുദ്രജീവികളെ ആകര്‍ഷിക്കാന്‍ കൃത്രിമ പവിഴപ്പുറ്റുകളും അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. 70 മീറ്റര്‍ നീളമുള്ള ‘ബോയിംങ് 747’ സമുദ്രത്തിനടിയിലെ പാര്‍ക്കിന് മധ്യത്തിലായും 20-22 മീറ്റര്‍ താഴെയായും സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ചിപ്പി, മുത്തുവാരല്‍ തൊഴിലാളികളുടെ ഭവനങ്ങളുടെ മാതൃകകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി സുപ്രീം കൗണ്‍സില്‍, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പദ്ധതി വിപുലീകരിച്ച് പുതിയ ആഴക്കടല്‍ ആസ്വാദനങ്ങള്‍ കൂടി സമീപഭാവിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുള്ളതായും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1,00,000 മീറ്റര്‍ വിസ്തീര്‍ണ്ണമാണ് പാര്‍ക്കിന്റെ പരിധി.

Read More

ട്രക്കിങ് പ്രതീക്ഷിക്കുന്നതിലുമധികം ആസ്വാദ്യകരമാക്കാം; രാത്രികാല ട്രക്കിങ്ങിനായി ഈ സ്ഥലങ്ങള്‍…

ട്രക്കിങ് പ്രതീക്ഷിക്കുന്നതിലുമധികം ആസ്വാദ്യകരമാക്കാം; രാത്രികാല ട്രക്കിങ്ങിനായി ഈ സ്ഥലങ്ങള്‍…

            ട്രക്കിങ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതും രാത്രി കാലങ്ങളില്‍ ആണെങ്കില്‍ എങ്ങനെ ഉണ്ടാവും… ? ഇതാ നമ്മുടെ നാട്ടില്‍ രാത്രിയില്‍ ട്രക്ക് ചെയ്യുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം…           രംഗനാഥസ്വാമി ബേട്ടാ ബിആര്‍ ഹില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന രംഗനാഥസ്വാമി ബേട്ടാ, ബാംഗ്ലൂരിലെ സഞ്ചാരികള്‍ക്ക് സുപരിചിതമായ ഇടമാണ്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ട്രക്കിങ്ങ് ഇടമായ ഇവിടം നൈറ്റ് ട്രക്കിങ്ങിനാണ് പേരുകേട്ടിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് രംഗനാഥസ്വാമി ബേട്ടാ സ്ഥിതി ചെയ്യുന്നത്. ബന്നാര്‍ഗട്ട ദേശീയോദ്യാനത്തിന്റെ അടുത്തുനിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. മുന്‍കൂട്ടി അനുമതിയെടുത്താല്‍ മാത്രമേ ട്രക്കിങ് സാധ്യമാവൂ. കുന്നു കയറിയെത്തിയാല്‍ ഇവിടെ ഒരു ക്ഷേത്രം കാണാം. വന്യമൃഗങ്ങള്‍ വസിക്കുന്ന കാടിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകര്‍ഷണം. കാവേരി നദിയുടെയും…

Read More

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആശങ്കപ്പെട്ടതിനെക്കാള്‍ മോശമെന്ന് ഐ.എം.എഫ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആശങ്കപ്പെട്ടതിനെക്കാള്‍ മോശമെന്ന് ഐ.എം.എഫ്

  ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിലും മോശമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കാഴ്ചവെച്ച മോശം വളര്‍ച്ചാ നിരക്കാണ് ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവര്‍ത്തനവുമാണ് തിരിച്ചടി ഉണ്ടാക്കുന്നതെന്നാണ് ഐഎംഎഫിന്റെ നിലപാട്. പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചാം പാദത്തിലാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകുന്നതെന്നും ഐഎംഎഫ് വക്താവ് ഗെറി റൈസ് വെളിപ്പെടുത്തി. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചുരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്ല്യണ്‍ ഇക്കോണമിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റെടുത്തപ്പോള്‍ പറഞ്ഞത്….

Read More