ഹെല്‍മറ്റില്ലാതെ വന്നാല്‍ മാവേലിയേയും കൈ കാണിക്കും; മാവേലിയെ പൊലീസ് പിടിച്ചു

ഹെല്‍മറ്റില്ലാതെ വന്നാല്‍ മാവേലിയേയും കൈ കാണിക്കും; മാവേലിയെ പൊലീസ് പിടിച്ചു

തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ വന്നാല്‍ മാവേലിയേയും കാണിക്കും. ഗതാഗത നിയമലംഘനങ്ങള്‍ക്കിടയില്‍ റോഡിലിറങ്ങാന്‍ ഭയപ്പെട്ടിരിക്കുകയാണ് മാലോകരല്ലാം. അതിനിടയില്‍ ഹെല്‍ഹമറ്റില്ലാതെ കുടയും സ്‌കൂട്ടറില്‍ കെട്ടവെച്ച് യാത്ര ചെയ്ത മാവേലിയെ പൊലീസ് കൈ കാണിച്ചു നിര്‍ത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവം എവിടെ വച്ചാണ് നടന്നതെന്നോ. മാവേലിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പിഴ തുകയനുസരിച്ച് പിഴ നല്‍കിയോ എന്നതും വ്യക്തമല്ല. എന്നാല്‍ മാവേലിയെ പോലീസ് കൈകാണിച്ചു നിര്‍ത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്തായാലും ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചതിനും ശേഷം മാവേലിക്കു പോലും രക്ഷയില്ലെന്നവസ്ഥയായെന്നാണ് ട്രോളന്‍മാരുടെ വാദം. [embedyt] https://www.youtube.com/watch?v=I8hPNAMVj6A[/embedyt]

Read More