അരിയുണ്ട തയ്യാറാക്കാം

അരിയുണ്ട തയ്യാറാക്കാം

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍… വറുത്ത അരിപൊടി 2കപ്പ് തേങ്ങാ 1 കപ്പ് ജീരകം കാല്‍ ടീസ്പൂണ്‍ കറുത്ത എള്ള് ഒരു ടേബിള്‍സ്പൂണ്‍ വെള്ളം 2 കപ്പ് എണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… തേങ്ങയും ജീരകവും അര കപ്പ് വെള്ളവും ചേര്‍ത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ചട്ടിയില്‍ 2 കപ്പ് വെള്ളം തിളപ്പിക്കണം. തിളച്ചു വരുമ്പോള്‍ തേങ്ങാ അരച്ചത് ചേര്‍ത്ത് കൊടുക്കണം. എള്ളും ചേര്‍ത്ത് കൊടുക്കാം. നന്നായി തിളച്ചു വരുമ്പോള്‍ അരിപൊടി ചേര്‍ത്തിളക്കി തീ ഓഫ് ചെയ്യാം. ചൂടോടെ മാവ് കൈ കൊണ്ട് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. ഇനി ചെറിയ ചെറിയ ഉരുളകള്‍ ആക്കി എണ്ണയില്‍ വറുത്തു കോരാം. ചെറു തീയില്‍ വേണം ചെയ്യാന്‍. സ്വാദൂറും അരിയുണ്ട തയ്യാറായി…

Read More

വണ്ണം കുറയ്ക്കണോ…. ഇതാ ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍

വണ്ണം കുറയ്ക്കണോ…. ഇതാ ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍

അമിതവണ്ണം അലട്ടുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാറില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. ക്യത്യമായ ഒരു ഡയറ്റിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാം. ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍ കലോറിയുടെ അളവ് നല്ല കുറച്ച് പോഷകം നല്‍കുന്ന ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴവര്‍ഗങ്ങളും തന്നെയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാതെ വണ്ണം കുറയ്ക്കാന്‍ കഴിയില്ല. ഡയറ്റിലെ പ്രഭാത വിഭവം ഡയറ്റിലെ പ്രഭാത വിഭവം പച്ചക്കറികളും പഴങ്ങളും തന്നെയാണ്. ഇവയില്‍ ജലത്തിന്റെ സാന്നിധ്യം അമിതമായുണ്ടാകും. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് കലോറിയും കുറവായിരിക്കും. അതിനാല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പ്രഭാത ഭക്ഷണം പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. തലച്ചോറിനുളള ഭക്ഷണമാണ് പ്രഭാത ഭക്ഷണം….

Read More

ജയസൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു

ജയസൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു

നടന്‍ ജയസൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കാണ് പരുക്കേറ്റത്. ആക്ഷന്‍ രംഗത്തിനിടെയായിരുന്നു പരുക്കേറ്റത്. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിയെയായിരുന്നു ജയസൂര്യ തല കറങ്ങി വീണത്. കുറച്ചുദിവസമായി സംഘട്ടന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ക്ഷീണിതനായിരുന്ന ജയസൂര്യ വൈകുന്നേരത്തെ ഷൂട്ടിനിടെ തല കറങ്ങി താഴെ വീഴുകയായിരുന്നു. നിലത്ത് തലയിടിച്ചാണ് പരുക്കേറ്റത്. സംഭവത്തെ കുറിച്ച് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 14ന് ജയസൂര്യ സെറ്റില്‍ തിരിച്ചെത്തും. സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്. വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്. വിജയ് ബാബു ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

തിരുവോണമെത്തി….പൂക്കള്‍ക്ക് പൊന്നുവില

തിരുവോണമെത്തി….പൂക്കള്‍ക്ക് പൊന്നുവില

ഓണം എന്നാല്‍ പൂക്കള്‍ എന്ന് കൂടിയാണ് അര്‍ത്ഥം. ഭാഷയില്‍ അല്ലെങ്കിലും അനുഭവത്തിലും ശീലത്തിലും അതങ്ങനെ തന്നെയാണ്. പൂക്കള്‍ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഓണത്തെ കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നത് ഉറപ്പ്. ഓണത്തിന്റെ ഭാഗമായി അത്തം ഒന്ന് മുതല്‍ പത്ത് വരെയാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. എന്നാല്‍ ഇക്കുറി തിരുവോണ നാളിലെ അത്തപ്പൂക്കളം കേരളത്തിന് പൊള്ളുന്ന അനുഭവമാകുകയാണ്. തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ നടക്കുന്ന നാളെ ആളുകള്‍ ഏറ്റവും കൂടുതല്‍ നെട്ടോട്ടമോടേണ്ടി വരിക പൂക്കള്‍ക്ക് വേണ്ടി തന്നെയായിരിക്കും. ഓണമെത്തിയതോടെ പൂക്കളുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കേരളത്തിലേക്ക് പ്രധാനമായും പൂക്കള്‍ കയറ്റുമതി ചെയ്യുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയില്‍ ഏറെയായി ഉയര്‍ന്നു. വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്. ഈ മാസം ആദ്യം 200 രൂപ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍…

Read More

അമിതമായ ഹെയര്‍ ജെല്ലുപയോഗം പ്രശ്‌നമാണ്

അമിതമായ ഹെയര്‍ ജെല്ലുപയോഗം പ്രശ്‌നമാണ്

എത്ര ശ്രദ്ധിച്ചാലും ഉടുപ്പിനു മുകളില്‍ വെളുത്ത പൊടിപോലെ വീണുകിടക്കുന്ന താരന്‍ അത്ര പെട്ടെന്നു പിടി തരാത്ത വില്ലനാണ്. എന്നാല്‍ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം ചെയ്താല്‍ താരനെ എളുപ്പത്തില്‍ മെരുക്കാം. · ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്. എണ്ണമയത്തോടെയും എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാം. · തലയില്‍ ചെതുമ്പല്‍ പോലെ വരുന്ന ഇന്‍ഫെക്ഷന്‍ വേരുകളിലേക്ക് ബാധിച്ചാല്‍ ക്രമേണ മുടിയുടെ വളര്‍ച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും. · പതിവായി ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് താരന്‍ വരാം. ഹെല്‍മെറ്റ് അമര്‍ന്നിരിക്കുമ്പോള്‍ തല ചൂടാകുകയും വിയര്‍പ്പും അഴുക്കും പൊടിയും ശിരോചര്‍മത്തില്‍ അടിയുകയും ചെയ്യും. ഇത് താരനുണ്ടാക്കും. അഴുക്ക് അടിഞ്ഞ് അണുബാധ യുണ്ടായാല്‍ ഫംഗസ് മൂലം മുടി കൊഴിയാം. സ്ഥിരമായി ഹെല്‍മെറ്റ് വയ്ക്കുന്നവര്‍ എന്നും മുടി കഴുകി വൃത്തിയാക്കണം….

Read More

മുഖത്തെ ചുളിവും മങ്ങലും മാറാന്‍ ഉരുളക്കിഴങ്ങ്

മുഖത്തെ ചുളിവും മങ്ങലും മാറാന്‍ ഉരുളക്കിഴങ്ങ്

· ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. സൂര്യപ്രകാശം െകാണ്ട് ത്വക്കിനുണ്ടാകുന്ന മങ്ങല്‍ മാറ്റുന്നതിന് ഇത് സഹായിക്കുന്നു. ·കൊളാജന്റെ ഉല്‍പാദനത്തിനു വൈറ്റമിന്‍ സി ആവശ്യമാണ്. ത്വക്കിലെ ചുളിവു മാറ്റാനും ഇതിനു കഴിയും. · ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സൈറ്റിന്‍ ശരീരത്തിലെ നീര് കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ആന്റി ഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു. · സൂര്യപ്രകാശം ഏല്‍ക്കത്തക്ക വിധം ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. പച്ചനിറത്തിലുള്ള മുളകള്‍ വരുന്നതിന് ഇതു കാരണമാകുന്നു. സോലാനിന്‍ എന്ന ഈ ആല്‍ക്കലോയിഡുകള്‍ അലര്‍ജി ഉണ്ടാക്കും. പ്രമേഹരോഗികള്‍ ഉരുളക്കിഴങ്ങ് ഉപയോഗം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ െചയ്യണം. വിവരങ്ങള്‍ക്ക് കടപ്പാട് വനിത

Read More

കല്യാണത്തിന് സുന്ദരിയാകാന്‍ ചില ടിപ്‌സ്

കല്യാണത്തിന് സുന്ദരിയാകാന്‍ ചില ടിപ്‌സ്

പെണ്‍കുട്ടിയുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് ഏഴഴകു വരുന്നത് അവള്‍ കാണുന്ന സ്വപ്നങ്ങളിലൂടെയാണ്. വിവാഹത്തിന് ഇപ്പോള്‍ എല്ലാവര്‍ക്കും ഗ്രാന്‍ഡ് ആന്‍ഡ് എലഗന്റ് ലുക് മതി. പക്ഷേ, അത്ര എളുപ്പമൊന്നും ഈ ലുക്ക് സ്വന്തമാക്കാന്‍ കഴിയില്ല. ശരീരത്തിനും മുഖത്തിനുമൊപ്പം മനസ്സിനും സൗന്ദര്യം പകര്‍ന്ന് ആരെയും ആകര്‍ഷിക്കുന്ന സുന്ദരിക്കുട്ടിയാകാനുള്ള കൗണ്ട്ഡൗണ്‍ ഇതാ, തുടങ്ങിക്കോളൂ… നിശ്ചയം കഴിഞ്ഞാല്‍ ശ്രദ്ധ വേണം പെട്ടെന്നൊരു ദിവസമങ്ങ് സുന്ദരിയായി മാറുന്നത് സ്വപ്നത്തില്‍ മാത്രമാണ്. കല്യാണത്തിന് ഒരു മാസം മുന്‍പെങ്കിലും ഭക്ഷണത്തിലും ആരോഗ്യത്തിലും കൃത്യമായ ചിട്ടയോടെയുള്ള ഒരുക്കങ്ങള്‍ തുടങ്ങണം. മൈലാഞ്ചി കല്യാണത്തിന് കണ്ണുകള്‍ക്ക് ഹൈലൈറ്റ് പണ്ടൊക്കെ ചില സമുദായങ്ങളില്‍ മാത്രമേ മൈലാഞ്ചി കല്യാണമുണ്ടായിരുന്നുള്ളൂ എങ്കില്‍ ഇന്ന് അ ങ്ങനെയല്ല. മിക്ക വീടുകളിലും തലേ ദിവസത്തെ പ്രധാന പരിപാടിയാണ് മൈലാഞ്ചി കല്യാണം. സാരിയും സെറ്റുമുണ്ടും ഉപേക്ഷിച്ച് വസ്ത്രധാരണം വ ധുവിന്റെ കംഫര്‍ട് സോണിലേക്ക് മാറി. രാത്രിയിലെ ആഘോഷമായതുകൊണ്ട് ബ്രൈറ്റ് നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍…

Read More

മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ വഴികളുണ്ട്

മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ വഴികളുണ്ട്

എണ്ണമയമുള്ള ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നമാണ് ബ്ലാക്ക്‌ െഹഡ്‌സ്.(മുഖത്ത് കറുത്ത െപാട്ടുകള്‍) · രണ്ടുനേരം ഫെയ്‌സ്വാഷ്‌ െകാണ്ട് മുഖം കഴുകാം. ·തുളസി, വേപ്പില, പുതിന എന്നിവ അടങ്ങിയ ഫേസ്വാഷുകളാണ് നല്ലത്. ·പുറത്തുപോയി വന്നാല്‍ ആസ്ട്രിന്‍ജന്റ് ലോഷന്‍ േകാട്ടണില്‍ മുക്കി, എണ്ണമയമുള്ള സ്ഥലത്തു നന്നായി തുടയ്ക്കുക. · നാരങ്ങാനീരും പയറുപൊടിയും മുള്‍ട്ടാനിമിട്ടിയും റോസ് വാട്ടറില്‍ േയാജിപ്പിച്ച്‌ േപസ്റ്റ് ആക്കി മുഖത്ത് ഇടുക. · ഉണങ്ങിയാല്‍ മുഖത്ത് വെള്ളം സ്‌പ്രേ െചയ്തശേഷം വിരലുകള്‍ െകാണ്ട് മസാജ്‌ െചയ്യുക. തുടര്‍ന്ന് കഴുകി മൃദുവായ ടൗവല്‍ െകാണ്ട് മുഖം തുടയ്ക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ െചയ്യാം. വിവരങ്ങള്‍ക്ക് കടപ്പാട് വനിത

Read More

സൂപ്പര്‍ ‘ചക്ക അട’ തയ്യാറാക്കാം

സൂപ്പര്‍ ‘ചക്ക അട’ തയ്യാറാക്കാം

വേണ്ട ചേരുവകള്‍… ചക്കവരട്ടിയത് 3 കപ്പ് ശര്‍ക്കരപ്പാനി 1 1/2 കപ്പ് അരിപ്പൊടി (വറുക്കാത്തത് ) 3 കപ്പ് ഏലയ്ക്ക പൊടിച്ചത് 1/2 സ്പൂണ്‍ ജീരകം പൊടിച്ചത് 1/2 സ്പൂണ്‍ ചുക്ക് പൊടിച്ചത് 1/4 സ്പൂണ്‍ ഈ ചേരുവകളെല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് ഇലയില്‍ പൊതിയാന്‍ പറ്റുന്ന പാകത്തിലായിരിക്കണം. രുചിച്ചു നോക്കി മധുരമോ മറ്റോ ചേര്‍ക്കണമെങ്കില്‍ വീണ്ടും ചേര്‍ക്കാം. ഇനി വാഴ ഇലയിലോ , വട്ടയിലയിലോ പൊതിഞ്ഞെടുത്തു ആവിയില്‍ വേവിച്ചെടുക്കുക. വാഴയില വെയിലത്തിട്ടോ തിളച്ച വെള്ളത്തിലിട്ടോ വാട്ടിയിട്ടെ പൊതിയാവൂ ഇല്ലെങ്കില്‍ പൊട്ടിപ്പോകും. (1 1/2 സ്പൂണ്‍ മാവില്‍ കൂടുതല്‍ ഇലയില്‍ വയ്ക്കരുത്. ചിലപ്പോള്‍ ഉള്ളു വെന്തില്ലെന്നിരിക്കും). തയ്യാറാക്കിയത് ; ദിവ്യ ഗോപിനാഥ്

Read More

മിസ് കുമാരി പുരസ്‌കാരം ഏറ്റുവാങ്ങി നടി പാര്‍വതി

മിസ് കുമാരി പുരസ്‌കാരം ഏറ്റുവാങ്ങി നടി പാര്‍വതി

പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം നടി പാര്‍വതി തിരുവോത്ത് ഏറ്റുവാങ്ങി. 33,333 രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഒര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരമാണ് ഇത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് നന്ദിവാക്കുകള്‍ കുറിച്ചിട്ടുണ്ട്. സെപ്തംബര്‍ 8ന് വൈകിട്ട് ആറിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് പാര്‍വതിയ്ക്ക് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി. ഭാസ്‌കരന്‍ -രാമുകാര്യാട്ട് കൂട്ടുകെട്ടിലെ ആദ്യചിത്രമായ നീലക്കുയിലിലെ നായികയാണ് മിസ് കുമാരി. നടി ഷീല, കലാമണ്ഡലം ക്ഷേമാവതി, എ.എസ്. പ്രിയ എന്നിവരടങ്ങുന്ന ജൂറിയാണ്…

Read More