മീശപ്പുലിമലയിലേക്ക് ഒരു സാഹസിക യാത്ര പോകാം

മീശപ്പുലിമലയിലേക്ക് ഒരു സാഹസിക യാത്ര പോകാം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി എന്ന സിനിമയാണ് മീശപ്പുലിമല യുവതീയുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത്. അതോടെ മീശപ്പുലിമല പലരുടെയും മനസ്സില്‍ കുടിയേറി. അതിനുമുമ്പ് ഈ വഴി തേടിയെത്തിയിരുന്നത് നാമമാത്രമായ വിനോദസഞ്ചാരികളായിരുന്നു. ഇവിടം അതിസാഹസിക കേന്ദ്രമല്ലെന്നതാണ് ഏറെ പ്രത്യേകത. യുവതികള്‍ ഈ മല കയറുന്നത് അതിനാലാണ്. കുളുക്കുമല, എല്ലപ്പെട്ടി, അരുവിക്കാട്, സൈലന്റ് വാലി എന്നിവിടങ്ങളിലൂടെ ഇവിടെയെത്താം. മൂന്നാര്‍ വഴി സെലന്റ്വാലിയിലും സൂര്യനെല്ലി വഴി കുളുക്കുമലയിലും എത്താം. ഈ രണ്ടു വഴികളാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലെത്താന്‍ ജീപ്പ് സര്‍വീസാണ് ആശ്രയം. ഹാരിസണ്‍ മലയാളം തേയിലത്തോട്ടത്തിലൂടെയുള്ള 12 കിലോമീറ്റര്‍ ജീപ്പ് യാത്രയും സാഹസികം തന്നെ. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ മീശപ്പുലിമലയുടെ താഴെയെത്താം. പിന്നീട് ആരംഭിക്കുകയായി മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള മലകയറ്റം. മലമുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ പറഞ്ഞാലും എഴുതിയാലും പൂര്‍ണമാകില്ല. കൊളുക്കുമലയിലെത്തിയാല്‍ ഒരു വശം തമിഴ്‌നാടും മറുവശം കേരളവുമാണ്. കൊടൈക്കനാലും…

Read More

ഒരു കുട്ടിയുടെ പിതാവാകുന്നതിനു മുമ്പ് ഈ കാര്യങ്ങള്‍ ചിന്തിക്കുക

ഒരു കുട്ടിയുടെ പിതാവാകുന്നതിനു മുമ്പ് ഈ കാര്യങ്ങള്‍ ചിന്തിക്കുക

ഒരു പിതാവാകുക എന്നത് ബോധപൂര്‍വ്വമുള്ള ഒരു തെരഞ്ഞെടുപ്പാണ്. അത് ഏറെ ഉത്തരവാദിത്വം ആവശ്യമുള്ള കാര്യമാണ്. അതിന് നിങ്ങള്‍ ഒരു നല്ല സംരക്ഷകന്‍ ആകേണ്ടതുണ്ട്. ഒരു പിതാവാകുന്നത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതോടെ നിങ്ങള്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. എപ്പോഴാണ് ഒരു പിതാവാകാന്‍ പറ്റിയ സമയം എന്നതാണ് പ്രസക്തമായ ചോദ്യം. അത് ഇപ്പോള്‍ വേണോ, അതോ പിന്നീട് മതിയോ? ഒരു പിതാവാകാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണോ എന്ന് ആലോചിക്കുക. ഒരു കുട്ടിയെ വളര്‍ത്താന്‍ കുടുംബത്തിന് സ്ഥിരതയുണ്ടാകണം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം നല്ല സ്ഥിതിയിലാണോ? നിങ്ങളുടെ ആയുസ്സ് മുഴുവന്‍ അവള്‍ക്കൊപ്പം ജീവിക്കാനാകുമോ? എന്നിവയെക്കുറിച്ച് ആലോചിക്കുക. ഒരു പിതാവ് തന്റെ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. മറ്റ് സ്ത്രീകളില്‍ താല്‍പര്യമോ, രഹസ്യബന്ധങ്ങളോ ഉള്ള ആളാണ് നിങ്ങളെങ്കില്‍ അത്തരം കാര്യങ്ങള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കുക. നിങ്ങള്‍ക്ക്…

Read More

റവയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

റവയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഇതിനു സാധിയ്ക്കും. റവ വിശപ്പു കുറയ്ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇതുകൊണ്ടു തന്നെ അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ സഹായിക്കും.ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ഇതില്‍ ധാരാളം പോഷകങ്ങള്‍, അതായത് ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്, ഇ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഹൃദയം, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ റവ നല്ലതാണ്. ഇതിലെ മഗ്‌നീഷ്യം മസിലുകള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കും. സിങ്ക് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. അയേണ്‍ സമ്പുഷ്ടമാണ് റവ. ഒരു കപ്പ് റവയില്‍ ദിവസവും വേണ്ട അയേണിന്റെ 8 ശതമാനം അടങ്ങിയിട്ടുണ്ട്. ഇതില്‍ ഡി.എന്‍.എ, കോശങ്ങളുടെ ആവരണം എന്നിവയെ സഹായിക്കുന്ന സെലേനിയം എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുന്ന…

Read More

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ കാരണം

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ കാരണം

സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യമതം നമ്മെ പ്രേരിപ്പിക്കുന്നു. പകലും രാത്രിയും തമ്മില്‍ ചേരുന്ന സന്ധ്യയില്‍ സ്വാഭാവികമായി ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു എന്ന തിരിച്ചറിവ് പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു. ഈ വിഷാണുക്കളാകട്ടെ നമ്മുടെ പചന-ചംക്രമണ- നാഡീവ്യൂഹങ്ങളെ ബാധിക്കുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് എള്ളെണ്ണ ഒഴിച്ച് കത്തിച്ചുവക്കുന്ന നിലവിളക്കിന് ചുറ്റുമിരുന്ന് ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്ന് പറയുന്നത്. വിളക്കില്‍ നിന്ന് ഉയരുന്ന പ്രാണോര്‍ജ്ജം സമീപപ്രദേശത്തെ വിഷാണുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.

Read More

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ…

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ…

ആഹാരത്തിനൊപ്പം ദിവസവും ഒരു പഴം കഴിക്കേണ്ടതുണ്ട്. സാധാരണക്കാര്‍ ഇതിനായി മിക്കവാറും വാഴപ്പഴമാണ് തെരഞ്ഞെടുക്കുക. എല്ലാക്കാലത്തും സുലഭമായി കിട്ടുന്നതുകൊണ്ടും വിലക്കുറവുകൊണ്ടുമൊക്കെയാണ് വാഴപ്പഴം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പഴങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഏത്തപ്പഴമാണ്. പക്ഷേ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാനുവോ എന്ന കാര്യത്തില്‍ ചെറിയ സംശയങ്ങളൊക്കെയുണ്ട്. നേന്ത്രപ്പഴമെന്നും ഏത്തപ്പഴമെന്നും ഒരേ സമയം അറിയപ്പെടുന്ന ഈ പഴം മൂന്നു തരം കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന പഴമാണിത്. ഉയര്‍ന്ന കാലറിയുള്ളതിനാല്‍ത്തന്നെ കൊളസ്‌ട്രോള്‍ കൂട്ടുമോ എന്ന സംശയവും സ്വാഭാവികമായി ഉണ്ടാകാറുണ്ട്. ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍…

Read More

റെഡ് മീറ്റിന്റെ അമിത ഉപയോഗം പ്രശ്‌നമാണ്

റെഡ് മീറ്റിന്റെ അമിത ഉപയോഗം പ്രശ്‌നമാണ്

ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയ റെഡ് മീറ്റുകള്‍ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ് സിംഗപ്പൂര്‍ ചൈനീസ് ഹെല്‍ത്ത് സ്റ്റഡിയിലെ ശാസ്ത്രജ്ഞന്മാരുടെ പുതിയ പഠനം. റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്കകള്‍ തകരാറിലാക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നത്. ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ വൃക്ക രോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 63,000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. റെഡ് മീറ്റ് ധാരാളം ഉപയോഗിക്കുന്നവരെയും മിതമായി ഉപയോഗിക്കുന്നവരെയും താരതമ്യം ചെയ്തപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളതായി പഠനം കണ്ടെത്തി. അതേസമയം, റെഡ് മീറ്റിന് പകരമായി പ്രോട്ടീന്‍ അടങ്ങിയ മുട്ട, പാല്‍, സോയ, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതു വഴി വൃക്ക തകറാറിന്റെ അപകടസാധ്യത 62 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ മാഗസിനില്‍ പഠന…

Read More

സ്ഥിരമായി ശീതളപാനിയങ്ങള്‍ കുടിക്കുന്നവര്‍ സൂക്ഷിക്കുക

സ്ഥിരമായി ശീതളപാനിയങ്ങള്‍ കുടിക്കുന്നവര്‍ സൂക്ഷിക്കുക

പഞ്ചസാരയുടെ അളവ് കൂടുതലായുള്ള പാനീയങ്ങള്‍ കുടിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് പഠനം. മധുരമുള്ള പാനീയങ്ങളുടെ അളവ് പരിമിതപ്പെടുത്തി വെള്ളം ധാരാളമായി കുടിക്കണമെന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്. ശീതളപാനീയങ്ങളെക്കുറിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ പഠനമാണിത്. മധുരത്തിനായി കൃത്രിമമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഏതാണ് ആരോഗ്യത്തെ ബാധിക്കുന്ന ഘടകമെന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് മുര്‍ഫി പറഞ്ഞു. 45000 ലധികം പേരില്‍ പഠനം നടത്തിയെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിലെ ഗവേഷകനായ ഡോ നീല്‍ മുര്‍ഫി വ്യക്തമാക്കി. 1992 നും 2000 നും ഇടയിലാണ് ആളുകളെ പഠനത്തിനായി തെരഞ്ഞെടുത്തത്. 16 വര്‍ഷം നിരീക്ഷണം നടത്തി. 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 70 ശതമാനം പേര്‍ സ്ത്രീകളായിരുന്നു….

Read More

പണം കായ്ക്കുന്ന മരം കണ്ടിട്ടുണ്ടോ..?

പണം കായ്ക്കുന്ന മരം    കണ്ടിട്ടുണ്ടോ..?

എന്റെ വീട്ടില്‍ ‘പണം കായ്ക്കുന്ന മരം’ ഒന്നുമില്ല- എന്ന ഡയലോഗ് ഒരു പ്രാവശ്യമെങ്കിലും അടിക്കാത്ത ആരെങ്കിലും കാണുമോ? സംശയമാണ്. സത്യത്തില്‍ പണം കായ്ക്കുന്ന മരം ലോകത്തെവിടെയും ഉണ്ടാകില്ലെന്ന് നമ്മുടെ യുക്തിക്ക് അറിയാം, എങ്കിലും ഒരു സങ്കല്‍പകഥയില്‍ നിന്നുണ്ടായി വന്ന പ്രയോഗം പോലെ എപ്പോഴും നമ്മളത് കൊണ്ടുനടക്കുകയാണ്. എന്നാല്‍ ശരിക്കും, അങ്ങനെ പണം കായ്ക്കുന്ന ഒരു മരം കണ്‍മുന്നില്‍ കണ്ടാലോ? വിശ്വസിക്കുമോ? ആ കാഴ്ച കാണണമെങ്കില്‍ ഇംഗ്ലണ്ടിലെ പോര്‍ട്ട്മോറിയോണ്‍ എന്ന ടൂറിസ്റ്റ് ഗ്രാമത്തിലേക്ക് വച്ചുപിടിച്ചാല്‍ മതി. തടി നിറയെ നാണയങ്ങള്‍ പൂത്തുനില്‍ക്കുന്ന മരങ്ങള്‍ ഇവിടെ ഇഷ്ടം പോലെയുണ്ട്. അമ്പരക്കേണ്ട, യഥാര്‍ത്ഥത്തില്‍ ഈ ‘പണം കായ്ക്കുന്ന മര’ങ്ങള്‍ക്ക് പിന്നിലൊരു കഥയുണ്ട്. ഇവിടങ്ങളിലെ പുരാതന താമസക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ കഥ നില്‍ക്കുന്നത്. അസുഖങ്ങള്‍ മാറാനും മറ്റുമായി നേര്‍ച്ച നേരും പോലെ ഇവര്‍ നാണയങ്ങള്‍ മരങ്ങള്‍ക്ക് സമര്‍പ്പിക്കും. തടികളിലേക്ക് നാണയങ്ങള്‍ അടിച്ചുറപ്പിക്കും….

Read More

‘ലാല്‍ രഹേഗാ ജെഎന്‍യു’; അയ്ഷി യൂണിയന്‍ പ്രസിഡന്റ്, എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം

‘ലാല്‍ രഹേഗാ ജെഎന്‍യു’; അയ്ഷി യൂണിയന്‍ പ്രസിഡന്റ്, എല്ലാ പ്രധാന സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യത്തിന് ജയം

ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന നാലു സീറ്റുകളിലും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ജയം. അയ്ഷി ഗോഷ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാകേത് മൂണ്‍ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. സതീഷ് ചന്ദ്ര യാദവ് ജനറല്‍ സെക്രട്ടറി. വന്‍ ഭൂരിപക്ഷത്തോടെ എം ഡി ഡാനിഷ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ബാപ്സ (ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്സ് അസോസിയേഷന്‍) രണ്ട് സ്ഥാനങ്ങളില്‍ രണ്ടാമത് എത്തി. [embedyt] https://www.youtube.com/watch?v=DcQFtiHtwIA[/embedyt] പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ പ്രവര്‍ത്തക അയ്ഷി ഗോഷ് 2313 വോട്ടുകള്‍ നേടി. 1128 വോട്ടുകളാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള ബാപ്സയുടെ ജിതേന്ദ്ര സുനയ്ക്ക് 1122 വോട്ടുകള്‍. ഇടത് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാകേത് മൂണ്‍ 3365 വോട്ടുകളുമായി തെരഞ്ഞെടുക്കപ്പട്ടു. എബിവിപിയുടെ ശ്രുതി അഗ്‌നിഹോത്രിക്ക് 1335 വോട്ടുകള്‍. ലെഫ്റ്റ്…

Read More