മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു

മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു അന്ത്യം. പാക്കിസ്ഥാനുവേണ്ടി 67 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും ഖാദിര്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 1977 ഡിസംബറില്‍ ലാഹോറില്‍ വച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. ലെഗ് സ്പിന്നറായിരുന്ന ഖാദിര്‍ ടെസ്റ്റില്‍ 236 വിക്കറ്റും ഏകദിനത്തില്‍ 132 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. 1983 ജൂണിലാണ് ആദ്യമായി ഒരു ഏകദിന മത്സരം കളിക്കാനിറങ്ങിയത്. ബിര്‍മിംഗ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യമായി ഏകദിനത്തില്‍ പാക്ക് ജേഴ്‌സിയില്‍ ഇറങ്ങിയത്. വിരമിക്കലിന് ശേഷം പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറായും ഖാദിര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

‘സുഹൃത്തിനെ പോലെ കൈ പിടിച്ചു കേറ്റി, ചേട്ടനെ പോലെ ഉപദേശങ്ങള്‍ തന്നു’; മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന്‍

‘സുഹൃത്തിനെ പോലെ കൈ പിടിച്ചു കേറ്റി, ചേട്ടനെ പോലെ ഉപദേശങ്ങള്‍ തന്നു’; മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന്‍

നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആശംസകള്‍ കുറിച്ചിരിക്കുകയാണ് യുവനടന്‍ ഉണ്ണിമുകുന്ദന്‍. സിനിമയിലെ പോലെ തന്നെ തന്റെ ജീവിതത്തിലും മമ്മൂക്ക പകര്‍ന്നാടിയ റോളുകള്‍ വിവരിക്കുകയാണ് ഉണ്ണി. മമ്മൂക്ക സിനിമയിലെ തന്റെ ഗുരുനാഥനാണെന്നു കുറിച്ച ഉണ്ണി സുഹൃത്തായും ചേട്ടനായും വീട്ടിലെ കാരണവരായുമൊക്കെ മമ്മൂക്ക തന്നെ ചേര്‍ത്തുപിടിച്ചത് സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. ബോംബെ മാര്‍ച്ചിലെ ഷാജഹാന്‍ മുതല്‍ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കര്‍ വരെയുള്ള കഥാപാത്രങ്ങള്‍ അദ്ദേഹം തന്നെ വിശ്വസിച്ച് ഏല്‍പിച്ചതാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഉണ്ണി കുറിച്ചു. മമ്മൂക്കയുടെ പിന്തുണ വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ ആവില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച ജന്മദിനാശംസയില്‍ ഉണ്ണി കുറിച്ചു. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പില്‍റെ പൂര്‍ണ്ണരൂപം സിനിമയിലെ ഗുരുനാഥന്‍,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങള്‍ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകള്‍ പകര്‍ന്നാടിയിട്ടുണ്ട്…

Read More

എണ്ണമയമുളള ചര്‍മ്മമാണോ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എണ്ണമയമുളള ചര്‍മ്മമാണോ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എണ്ണമയമുള്ള ചര്‍മ്മം ചിലരുടെയെങ്കിലും ഒരു പ്രശ്‌നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക എന്നത് അത്യാവശ്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. ഇതിനായി നല്ലൊരു ഫെയ്സ്വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല മദ്യപാനം കുറയ്ക്കുന്നതും എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യും. വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം കുറയും. എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍…

Read More

കുട്ടികളെ തമ്മില്‍ ഉപമിക്കാറുണ്ടോ…അറിയണം ഈ കാര്യങ്ങള്‍

കുട്ടികളെ തമ്മില്‍ ഉപമിക്കാറുണ്ടോ…അറിയണം ഈ കാര്യങ്ങള്‍

·പരസ്പരം പങ്കുവച്ചു വളരുന്നതു കൊണ്ട് മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാനും സഹകരിക്കാനുമുള്ള അലിവ് ഈ കുട്ടികള്‍ക്കുണ്ടാകും. ·ഭാവിയില്‍ വിവാഹജീവിതത്തിലും തൊഴില്‍ മേഖലയിലും സന്തോഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാനുള്ള മനസ്സുണ്ടാകും. ·മറ്റുള്ളവരുടെ സങ്കടങ്ങളിലും ദുഖങ്ങളിലും കൂടെ നില്‍ക്കുന്ന സാമൂഹിക ബുദ്ധി കൂടുതലുള്ള കുട്ടികളായിരിക്കും ഇവര്‍. ·ഒന്നിച്ചു വളരുന്ന കുഞ്ഞുങ്ങളില്‍ വൈകാരിക ബുദ്ധി കൂടുതലുണ്ടാകും. ·ഇളയത്, മുതിര്‍ന്നത് എന്ന വേര്‍തിരിവില്ലാതെ കുഞ്ഞുങ്ങളെ ഒരുപോലെ സ്‌നേഹിക്കാന്‍ ശ്രദ്ധിക്കണം. മൂത്തവര്‍ക്ക് വീട്ടില്‍ കൂടുതല്‍ സ്ഥാനം കിട്ടുന്നു, ഇളയവര്‍ക്ക് വാല്‍സല്യം കൂടുതല്‍ കിട്ടുന്നു തുടങ്ങിയ പരാതികള്‍ ഉയരാതെ ശ്രദ്ധിക്കാം. ·കുഞ്ഞുങ്ങളെ തമ്മില്‍ ഉപമിക്കുന്നത് പരസ്പര വിദ്വേഷത്തിന് കാരണമായിത്തീര്‍ന്നേക്കാം.

Read More

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…ആണ്‍കുട്ടികളോട് പറയേണ്ടതും പറയരുതാത്തതും

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…ആണ്‍കുട്ടികളോട് പറയേണ്ടതും പറയരുതാത്തതും

മൂന്ന് വയസിന് ശേഷമാണ് കുട്ടികള്‍ സാമൂഹികമായ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങുന്നത്. പ്രധാനമായും വീട്ടിലെ അന്തരീക്ഷം തന്നെയാണ് അവരെ സ്വാധീനിക്കുന്നത്. അമ്മയും അച്ഛനും വീട്ടില്‍ എന്തെല്ലാം ചെയ്യുന്നു, അവര്‍ പരസ്പരം എങ്ങനെയെല്ലാം പെരുമാറുന്നു, അവര്‍ക്ക് തന്നോടുള്ള പെരുമാറ്റം, അവര്‍ മറ്റുള്ളവരോട് എങ്ങനെയെല്ലാം ഇടപെടല്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ കുട്ടി ശ്രദ്ധിച്ചുതുടങ്ങുന്നു. ഇക്കാര്യങ്ങളെല്ലാം തന്റേതായ നിലയില്‍ അനുകരിക്കലാണ് അടുത്ത പടിയായി കുട്ടി ചെയ്യുക. അതിനാല്‍ത്തന്നെ ഇത്തരം വിഷയങ്ങളിലെല്ലാം മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുട്ടികളെ ലിംഗപരമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൃത്യമായി രണ്ട് തട്ടിലാക്കിയാണ് നമ്മള്‍ വളര്‍ത്തുന്നത്. എന്നാല്‍ ഈ ശിക്ഷണരീതി പുതിയ കാലത്തെ സംബന്ധിച്ചിടത്തോളം തികച്ചും അശാസ്ത്രീയമാണ്. വ്യക്തിയെന്ന നിലയില്‍ അവര്‍ പിന്നെയും പരമ്പരാഗത രീതികളിലേക്ക് ചുരുങ്ങിപ്പോകാന്‍ മാത്രമേ ഇതുപകരിക്കൂ. അതിനാല്‍ ചില കാര്യങ്ങള്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും…

Read More

അറിഞ്ഞുവയ്ക്കാം ചില മേക്കപ് സബ്സ്റ്റിറ്റിയൂഡ്‌സ്!

അറിഞ്ഞുവയ്ക്കാം ചില മേക്കപ് സബ്സ്റ്റിറ്റിയൂഡ്‌സ്!

മേക്കപ്പ് ഏരിയയിലെ സാധനങ്ങള്‍ എത്ര അടുക്കിയൊതുക്കി വച്ചാലും രണ്ടു ദിവസം കഴിയുമ്പോള്‍ സ്ഥാനം തെറ്റും. രാവിലെ തിരിക്കിട്ട് ഒരുങ്ങുന്നതിനിടയില്‍ ഐ ലൈനര്‍ എവിടെ, ലിപ്സ്റ്റിക്ക് എവിടെ എന്നെല്ലാം പരതി സമയം പോകുകയും ചെയ്യും. എന്നാലിനി എളുപ്പത്തില്‍ റെഡിയാകാനുള്ള വഴികള്‍ നോക്കിയാലോ? അറിഞ്ഞു വയ്ക്കാം ചില മേക്കപ് സബ്സ്റ്റിറ്റിയൂഡ്‌സ്. · കുളി കഴിഞ്ഞു വന്ന് ഹെയര്‍ സിറം തപ്പിനടന്ന് സമയം കളയേണ്ട. നേരെ കുഞ്ഞാവയുടെ പെട്ടിയില്‍ നിന്ന് ബേബി ഓയിലെടുത്ത് രണ്ടു തുള്ളി മുടിയില്‍ തടവുക. എണ്ണ മെഴുക്കും തോന്നില്ല, മുടിക്ക് തിളക്കവും കിട്ടും. · മേക്കപ് തുടങ്ങും മുന്‍പു തന്നെ ഐ പെന്‍സില്‍ എടുത്ത് ഫ്രിജില്‍ വച്ചോളൂ. ഈ പെന്‍സില്‍ ഉപയോഗിച്ച് കണ്ണെഴുതിയാല്‍ തെല്ലും പടരാതെ നല്ല പൂര്‍ണത കിട്ടും. · ഷേവ് ജെല്ലിനു പകരം ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാം. · നെയില്‍ പോളിഷ് അണിഞ്ഞാല്‍ ഉണങ്ങാന്‍…

Read More

മുളയരി പായസം

മുളയരി പായസം

1. മുളയരി – ഒരു കപ്പ് 2. ശര്‍ക്കര പാനിയാക്കിയത് – ഒരു കപ്പ് 3. തേങ്ങ ചുരണ്ടിയതു പിഴിഞ്ഞെടുത്ത ഒന്നും രണ്ടും പാല്‍ – രണ്ടു കപ്പ് വീതം 4. നെയ്യ് – ഒരു വലിയ സ്പൂണ്‍ 5. തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂണ്‍ 6. ഏലയ്ക്കാപ്പൊടി ഒരു െചറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം · മുളയരി ഏഴു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത്പാകത്തിനു വെള്ളം ചേര്‍ത്തു പ്രഷര്‍കുക്കറില്‍ വേവിക്കുക. · വെന്ത അരിയിലേക്ക് ശര്‍ക്കര പാനിയാക്കിയതും ഏല യ്ക്കാപ്പൊടിയും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്തു തിളപ്പിക്കുക. · കുറുകിവരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കി തീ അണയ്ക്കുക. · നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തു ചേര്‍ത്തു മൂപ്പിച്ചു പായസത്തില്‍ ഒഴിക്കുക. കടപ്പാട് റൂബി ഷബീര്‍

Read More

ടീനേജില്‍ മേക്കപ്പ് എത്രവരെയാകാം? കിട്ടുന്നതെല്ലാം മുഖത്തിടുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്!

ടീനേജില്‍ മേക്കപ്പ് എത്രവരെയാകാം? കിട്ടുന്നതെല്ലാം മുഖത്തിടുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്!

‘നോ മെയ്ക്കപ്പ്, നോ പ്രോബ്‌ളം’ എന്നൊന്നും നമുക്ക് കുട്ടികളോട് പറയാന്‍ പറ്റില്ല. കാരണം ഹോര്‍മോണുകള്‍ക്ക് മാറ്റം വരുന്ന സമയമാണത്. മുഖക്കുരു, നിറവ്യത്യാസങ്ങള്‍, താരന്‍, മുടി കൊഴിച്ചില്‍, മുടിയുടെ അഗ്രം പിളരല്‍ അങ്ങനെ പല പ്രശ്‌നങ്ങളും മുളപൊട്ടാം. മേക്കപ്പ് തീരെ ഉപയോഗിക്കാത്ത കുട്ടികളിലും ഈ പ്രശ്‌നങ്ങള്‍ പ്രായത്തിന്റെ മാറ്റങ്ങളായി പ്രത്യക്ഷപ്പെടാം. എന്നാല്‍ വളരെ ചെറുപ്രായം മുതല്‍ക്കെ മേക്കപ്പ് ഇട്ടു തുടങ്ങിയാലുള്ള പ്രധാന പ്രശ്‌നം പ്രീ മച്വര്‍ ഏജിങ് അല്ലെങ്കില്‍ അകാല വാര്‍ധക്യം ബാധിക്കലാണ്.ആവാം, പക്ഷേ, സ്ഥിരമായി വേണ്ട ഇടയ്ക്കു ചടങ്ങുകള്‍ക്കൊ മറ്റോ സ്വല്‍പം മേക്കപ്പ് ഇട്ടാല്‍ കുട്ടികളെ വഴക്കു പറയരുത്. എന്നാല്‍ എന്നും സ്‌കൂളില്‍ പോകുമ്പോഴും, തൊട്ടടുത്തെ കടയില്‍ പോകാനുമൊക്കെ മേക്കപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ·എത്ര ‘പ്രകൃതി സൗഹാര്‍ദം’ എന്നു പറഞ്ഞാലും മിക്ക മേക്കപ്പ് വസ്തുക്കളിലും കെമിക്കല്‍ ഉണ്ട്. ഇവ സ്ഥിരമായി ത്വക്കില്‍ എത്തുന്നത് അതിന്റെ സ്വാഭാവികതയ്ക്ക് മാറ്റം…

Read More

എപ്പോഴും ക്ഷീണമാണോ? ; പരിഹാരം വീട്ടില്‍ കാണാം

എപ്പോഴും ക്ഷീണമാണോ? ; പരിഹാരം വീട്ടില്‍ കാണാം

പല കാരണങ്ങള്‍ കൊണ്ടുമാകാം ഒരാള്‍ക്ക് ക്ഷീണം തോന്നുന്നത്. വയറ് സംബന്ധമായ പ്രശ്നങ്ങള്‍, ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം, – ഇങ്ങനെ പലതാകാം കാരണങ്ങള്‍. ഇനി, ജലദോഷം പോലുള്ള ചെറിയ അണുബാധയില്‍ തുടങ്ങി ഗുരുതരമായ അസുഖങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെട്ടേക്കാം. അതിനാല്‍ എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ആദ്യം തന്നെ ഒരു ഡോക്ടറെ കണ്ട് ഇതിനുള്ള കാരണം അന്വേഷിക്കണം. ദഹനപ്രശ്നങ്ങള്‍, അനീമിയ, മാനസിക സമ്മര്‍ദ്ദം, മരുന്നിന്റെ സൈഡ് എഫക്ട് ഇങ്ങനെയെല്ലാം അപകടകരമായതല്ലാത്ത കാരണങ്ങള്‍ മൂലമാണ് നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നത് എന്ന് കണ്ടെത്തിയാല്‍, മിക്കവാറും ഡയറ്റിലൂടെയും ജീവിതശൈലിയിലൂടെയും തന്നെ ഇതിനെ മറികടക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. അത്തരം സാഹചര്യത്തില്‍ മാത്രം ക്ഷീണത്തെ മറികടക്കാന്‍ ചെയ്യാവുന്ന ഒരു പൊടിക്കൈ ആണ് പറയുന്നത്. എല്ലാ വീടുകളിലും എല്ലായ്പ്പോഴും സൂക്ഷിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ഉപയോഗിച്ചാണ് നമ്മള്‍ ക്ഷീണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നത്. ഒന്നാമത്, വയറുമായി…

Read More

പുതിയ പ്ലാസ്റ്റിക് പാത്രങ്ങളിലെ മണം അകറ്റാം, ടിപ്സ്

പുതിയ പ്ലാസ്റ്റിക് പാത്രങ്ങളിലെ മണം അകറ്റാം, ടിപ്സ്

പ്ലാസ്റ്റിക് പാത്രങ്ങള്‍ ഇന്നും പലവീടുകളിലും ഒഴിച്ചുകൂടാനാകാത്തതാണ്. പൊടികള്‍ ഇട്ടുവെക്കാനോ മറ്റെന്തെങ്കിലും സാധനങ്ങള്‍ വെക്കാനോ ഒക്കെ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. പുതിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഉണ്ടാകുന്ന മണം പലര്‍ക്കും അത്ര പിടിക്കണമെന്നില്ല. സോപ്പുപയോഗിച്ച് കഴുകിയിട്ടും മണം മുഴുവനായി പോകുന്നില്ലല്ലോ എന്നു പരാതിപ്പെടുന്നവരുണ്ട്. അത്തരക്കാര്‍ക്കുള്ള ചില എളുപ്പവഴികളാണ് താഴെ നല്‍കിയിരിക്കുന്നത്. * ഒരു പത്രം എടുത്ത് പാത്രത്തില്‍ ഇട്ടടച്ച് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പാത്രത്തിനകത്തെ മണമെല്ലാം പത്രം വലിച്ചെടുക്കും. * അല്‍പം കാപ്പികുരുവോ കാപ്പിപൊടിയോ പാത്രത്തിലിട്ട് അടച്ച് വയ്ക്കുക * ഒരു പകുതി ചെറുനാരങ്ങ പാത്രത്തില്‍ ഉരസുക. ബാക്കി വന്ന തൊലി പാത്രത്തിലിട്ട് അടച്ച് വയ്ക്കുക * ബേക്കിങ് സോഡ അല്‍പം വെള്ളത്തില്‍ കലര്‍ത്തി പാത്രത്തില്‍ ഒഴിച്ച് വയ്ക്കുക. രാവിലെ കഴുകിക്കളയാം. മണമെല്ലാം പോയിക്കിട്ടും * പാത്രത്തിനുള്ളില്‍ കരിക്കട്ടകള്‍ ഒരു രാത്രി മുഴുവന്‍ ഇട്ട് വയ്ക്കുക. പിറ്റേന്ന് മണമെല്ലാം…

Read More