സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ..

സൗന്ദര്യം നഷ്ടമാവാതിരിക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ..

സൗന്ദര്യം ഉണ്ടായിട്ടു കാര്യമില്ല. അത് നിലനിര്‍ത്താന്‍ കഴിയണം. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിന് കഴിയും. എല്ലായിപ്പോഴും സുന്ദരനും സുന്ദരിയുമായിരിക്കാന്‍ ചില വിദ്യകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. 1, എപ്പോഴും സലാഡുകള്‍ കഴിക്കാന്‍ ശ്രമിക്കുക. 2, ചീര, ബീന്‍സ് എന്നിവ സ്ഥിരമായി കഴിക്കണം. 3, ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും 4,മുട്ട, കാരള്‍, മീന്‍ എന്നിവയും കഴിക്കുക. 5, കാത്സ്യവും പ്രോട്ടിനും സൗന്ദര്യം നിലനിര്‍ത്താന്‍ പ്രധാനമാണ്. 6, പയര്‍ വര്‍ഗ്ഗങ്ങള്‍, പാല്‍ തൈര്, നെല്ലിക്ക, ഓറഞ്ച്, മാതാളനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. 7, എപ്പോഴും ധാരാളം വെള്ളം കുടിക്കുക. 8, വിറ്റാമിന്‍ സി അടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക 9, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. 10, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരം കുറയ്ക്കുക

Read More

സ്പെഷ്യല്‍ ഉള്ളിവട തയ്യാറാക്കാം

സ്പെഷ്യല്‍ ഉള്ളിവട തയ്യാറാക്കാം

ചേരുവകള്‍: കടലമാവ്: രണ്ടു കപ്പ് അരിപ്പൊടി: രണ്ടു ടേബിള്‍ സ്പൂണ്‍ സവാള: മൂന്നെണ്ണം കാരറ്റ്: അരക്കപ്പ് കിസ്മിസ്: കാല്‍കപ്പ് ഇഞ്ചി: ഒരു കഷ്ണം പച്ചമുളക്: മൂന്നെണ്ണം കറിവേപ്പില: രണ്ടു തണ്ട് വെള്ളം: ആവശ്യത്തിന് ഉപ്പ്: ഒരു ടീസ്പൂണ്‍ എണ്ണ : ആവശ്യത്തിന് തയ്യാറാക്കുന്ന വിധം സവാള കനം കുറച്ച് അരിഞ്ഞെടുക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞ് ഇതിലേക്ക് കിസ്മിസ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം കടലമാവും വെള്ളവും ഉപ്പും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ നന്നായി ചൂടാക്കി അതിലേക്ക് വട പരുവത്തില്‍ ഈ കുഴച്ച മാവ് ഇടുക. വട ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിമാറ്റാം.

Read More

തൈറോയ്ഡ്… അറിയാതെ പോകുന്ന ലക്ഷണങ്ങള്‍

തൈറോയ്ഡ്… അറിയാതെ പോകുന്ന ലക്ഷണങ്ങള്‍

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രകായമുള്ള സ്ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍. വിവിധ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയും. തൈറോയ്ഡ് രോഗങ്ങളെ നേരത്തെ കണ്ടെത്താനുളള ലക്ഷണങ്ങള്‍ നോക്കാം 1. ഒരു കാരണവുമില്ലാതെ ക്ഷീണം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയില്‍ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകല്‍ മുഴുവന്‍ അവര്‍ തളര്‍ന്നു കാണപ്പെടുന്നു. ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഉര്‍ജസ്വലരായി കാണപ്പെടാറുമുണ്ട്. 2. വിഷാദം…

Read More

കുഞ്ഞ് വെളുക്കാന്‍ കുങ്കുമപ്പൂവോ…

കുഞ്ഞ് വെളുക്കാന്‍ കുങ്കുമപ്പൂവോ…

ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നതോടെ വീട്ടുകാരും എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്. കുഞ്ഞിന്റെ നല്ല ആരോഗ്യവും സൗന്ദര്യവും ഒരു വിഷയം തന്നെയാണ് എല്ലാവര്‍ക്കും. കുഞ്ഞിന്റെ ഭംഗി എന്ന് പറയുമ്പോള്‍ നല്ല വെളുത്ത കുഞ്ഞുവേണമെന്നാണ് ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. വെളുത്ത കുഞ്ഞിനുവേണ്ടി ഗര്‍ഭിണികള്‍ പാലില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് കഴിക്കാമെന്നാണല്ലോ പണ്ട് മുതല്‍ ആളുകളില്‍ ഉള്ള വിശ്വാസം. എന്നാല്‍, ഗര്‍ഭകാലത്ത് കഴിക്കേണ്ട മരുന്നുകളില്‍ കുങ്കുമപ്പൂവ് ഒരു ഡോക്ടറും നിര്‍ദേശിക്കുന്നില്ല എന്നതാണ് സത്യം. കുങ്കുമ പൂവ് കഴിച്ചു കുഞ്ഞിനെ അങ്ങ് വെളുപ്പിക്കാം എന്ന ധാരണ പാടെ തെറ്റാണ്. ഒരു കുഞ്ഞിന്റെ തൊലിയുടെ നിറം നിശ്ചയിക്കുന്നത് മാതാപിതാക്കളിലൂടെ ലഭിക്കുന്ന ജീനുകളിലൂടെ മാത്രമാണ്. അച്ഛനും അമ്മയും വെളുത്തവരല്ലെങ്കിലും കുടുംബത്തില്‍ മുത്തശ്ശനോ മുത്തശ്ശിയോ ആരെങ്കിലും വെളുത്തിരുന്നാലോ കുഞ്ഞിന് ചിലപ്പോള്‍ നല്ല വെളുത്തനിറം കിട്ടിയെന്നു വരാം. മറിച്ച് ചില അവസരങ്ങളില്‍ വെളുത്ത അച്ഛനമ്മമാര്‍ക്ക് നിറംകുറവുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള കാരണവും പാരമ്പര്യ ജീനുകള്‍…

Read More

തിളപ്പിച്ച് ആറിയ വെള്ളം വീണ്ടും തിളപ്പിക്കാറുണ്ടോ….ആരോഗ്യത്തിന് ദോഷം

തിളപ്പിച്ച് ആറിയ വെള്ളം വീണ്ടും തിളപ്പിക്കാറുണ്ടോ….ആരോഗ്യത്തിന് ദോഷം

തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ദോഷമാണ്. ഇത് ഏതാണ്ട് വിഷതുല്യമാകുമെന്നാണ് പഠനം. വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത് എങ്ങനെയാണന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്. ഈ നീരാവി എളുപ്പം വാതകമാകുന്ന സംയുക്തങ്ങളാല്‍ നിര്‍മ്മിതമാണ്. വെള്ളം ചൂടാക്കുമ്പോള്‍ വാതകമായിമാറുന്ന ഇവ വെള്ളത്തില്‍ നിന്നും നീരാവിയായി പുറത്ത് കടക്കും. തിളച്ച വെള്ളം തണുക്കുമ്പോള്‍ വിഘടിച്ച ഈ വാതകങ്ങള്‍ , ധാതുക്കള്‍ എന്നിവ വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ഇതിന്റെ രാസസംയുക്തം വീണ്ടും വ്യത്യാസപ്പെടും. എന്നാല്‍ ഇവ വ്യത്യാസപ്പെടുന്ന രീതി വളരെ അപകടകരമാണ്. വെള്ളം വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ അപകടരങ്ങളായ പദാര്‍ത്ഥങ്ങള്‍ പുറത്തേയ്ക്ക് പോകുന്നതിന് പകരം വെള്ളത്തില്‍ അടിയുകയാണ് ചെയ്യുന്നത്. വെള്ളം വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ കാണപ്പെടുന്ന ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ആഴ്സനിക്, നൈട്രേറ്റ്സ്, ഫ്ളൂറൈഡ് എന്നിവയാണ്. അതിനാല്‍ ആഴ്സനിക് ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വെള്ളം വീണ്ടും തിളപ്പിയ്ക്കരുത്. തിളപ്പിച്ച വെള്ളത്തില്‍ ആരോഗ്യദായകങ്ങളായ ധാതുകള്‍ നിലനില്‍ക്കുന്നുണ്ടാവും എന്നാല്‍…

Read More

ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശിവ ക്ഷേത്രങ്ങളില്‍ ഒരിക്കലും പൂര്‍ണ്ണ പ്രദക്ഷിണം ചെയ്യാന്‍ പാടില്ല. പ്രപഞ്ച സ്വരൂപനായ ശിവന്റെ അനന്തത ക്ഷേത്രദര്‍ശന രീതിയിലും പ്രതിഫലിക്കുന്നതാണ് പൂര്‍ത്തിയാക്കാത്ത അപ്രദിക്ഷണം കൊണ്ട് സൂചിപ്പിക്കുന്നത് എന്ന് കരുതപ്പെടുന്നു. ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത് എന്നാണ് ആചാര്യ കല്‍പന. ക്ഷേത്രനടയില്‍ നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന് അവിടെ നിന്ന് താഴികകുടം നോക്കിതൊഴുത് ബലുക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷിണമായി അതേസ്ഥാനം വരെ വന്ന് താഴികകുടം നോക്കി തൊഴുത് നടയില്‍ വരുകയാണ് ചെയ്യേണ്ടത്. അമ്പലത്തിലെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട് പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്. ശേഷം അവ സേവിക്കുകയും ബാക്കി തലയിലും ശരീരത്തും തളിക്കുകയും വേണം. ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും ചന്ദനവും തീര്‍ത്ഥവും ഈശ്വരന് അര്‍പ്പിച്ചതായതിനാല്‍ ദൈവിക ചൈതന്യം ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയായതിനാല്‍ അവ ഭക്തിയോടെ സ്വീകരിക്കണം. നാലമ്പലത്തിന് പുറത്ത് വന്ന് വലിയ…

Read More

കുട്ടികളെ തല്ലാറുണ്ടോ? എങ്കില്‍ അറിയൂ…

കുട്ടികളെ തല്ലാറുണ്ടോ? എങ്കില്‍ അറിയൂ…

പല മാതാപിതാക്കളും കുട്ടികളെ തല്ലാറുണ്ട്. കുട്ടികള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും തല്ലുകയും ശകാരിക്കുകയും ചെയ്യണമെന്നും എങ്കിലേ അവര്‍ നല്ല കുട്ടികളായി വളരൂ എന്നുമാണ് പല രക്ഷിതാക്കളുടെയും വിശ്വാസം. എന്നാല്‍ കുട്ടികളെ ഇങ്ങനെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികള്‍ എന്തെങ്കിലും ഒരു തെറ്റുചെയ്താല്‍ അവരെ പറഞ്ഞ് തിരുത്താതെ ശിക്ഷിക്കുന്നത് അത്ര നല്ലകാര്യമല്ല. ‘രണ്ട് അടി കിട്ടിയാല്‍ മതി നന്നായിക്കോളും’ എന്ന ചിന്ത തന്നെ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടികൊണ്ട് വളരുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമണകാരികളും സാമൂഹികവിരുദ്ധന്മാരുമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയിലെ പ്രൊഫസര്‍ അല്‍ഫ് നിക്കോള്‍സണ്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഐറിഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടികൊണ്ടു വളരുന്ന കുട്ടികളില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന മറ്റ് ചില പ്രശ്നങ്ങളെപ്പറ്റിയും പഠനത്തില്‍ പറയുന്നുണ്ട്. സ്‌കൂള്‍ കോളേജ്…

Read More

സ്‌പെഷ്യല്‍ കറി പായസം തയ്യാറാക്കാം

സ്‌പെഷ്യല്‍ കറി പായസം തയ്യാറാക്കാം

മലബാര്‍ പായസം, കടലയ്ക്ക കറി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പായസം മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒന്നാണ്. റംസാന്‍ വിഭവങ്ങളിലും പെരുന്നാള്‍ വിഭവങ്ങളില്‍ ഒരു കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു ഇത്. ചേരുവകള്‍: കടലപ്പരിപ്പ്: ഒരു കപ്പ് അരിപ്പൊടി: അരക്കപ്പ് തേങ്ങ: ഒന്ന് പഞ്ചസാര: ആവശ്യത്തിന് എലയ്ക്കാപ്പൊടി: അരടീസ്പൂണ്‍ കയമ അരി (കുതിര്‍ത്തത്): ഒരു ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: കടലപ്പരിപ്പ് വെള്ളത്തില്‍ നാലഞ്ചു മണിക്കൂര്‍ കുതിര്‍ത്തിടുക. തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ എന്നിവ എടുത്തുവയ്ക്കുക. അല്പം രണ്ടാം പാലില്‍ കുതിര്‍ത്തെടുത്ത കടലപ്പരിപ്പ് വേവിക്കുക. അരിപ്പൊടിയില്‍ അല്പം ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്തു കുഴച്ച് ചെറിയ കടലമണിയുടെ രൂപത്തില്‍ ഉരുട്ടി ആവിയില്‍ വേവിച്ചെടുക്കുക. തേങ്ങയുടെ ഒന്നാം പാലില്‍ കയമ അരി അരച്ചതും കടലപ്പരിപ്പ് വേവിച്ചതും അരി പിടിയും ചേര്‍ത്ത് അടുപ്പില്‍വെച്ച് ചെറുതായി…

Read More

കുട്ടികള്‍ക്കായി തയ്യാറാക്കാം ചിക്കന്‍ ലോലിപോപ്പ്

കുട്ടികള്‍ക്കായി തയ്യാറാക്കാം ചിക്കന്‍ ലോലിപോപ്പ്

കോഴിക്കാല്‍ 4 എണ്ണം എണ്ണ 150 എണ്ണം തൈര് 3 ടേബിള്‍ സ്പൂണ്‍ ഇഞ്ചി 5 എണ്ണം വെളുത്തുള്ളി 5 എണ്ണം കുരുമുളകുപൊടി അര സ്പൂണ്‍ ചില്ലി സോസ് അര സ്പൂണ്‍ സോയാസോസ് അര സ്പൂണ്‍ അജിനോമോട്ടോ 1 നുള്ള് ഓറഞ്ച് കളര്‍ 1 നുള്ള് ഉപ്പ് 2 നുള്ള് മുട്ട 1 എണ്ണം റൊട്ടിപ്പൊടി 1 കപ്പ് തയ്യാറാക്കുന്ന വിധം: ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിക്കാലില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാല്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തു കോരുക.

Read More

എളുപ്പത്തില്‍ തയ്യാറാക്കാം പാല്‍ കോവ

എളുപ്പത്തില്‍ തയ്യാറാക്കാം പാല്‍ കോവ

പത്തുമിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഒരു പാല്‍കോവയാണിത്. നിങ്ങളുടെ കുട്ടികള്‍ക്ക് സ്വീറ്റ്സ് ഇഷ്ടമാണെങ്കില്‍ ഇടയ്ക്കൊക്കെ അവര്‍ക്ക് ഇതു തയ്യാറാക്കി നല്‍കാം. ചേരുവകള്‍: മില്‍ക്ക്മെയ്ഡ്: 400മില്ലി തൈര്: മൂന്ന് ടേബിള്‍ സ്പൂണ്‍ നെയ്യ്: ഒരു ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം: മൈക്രോവേവിലാണ് ഇതു തയ്യാറാക്കുന്നത്. ഒരു വലിയ ബൗള്‍ എടുക്കുക. അതിലേക്ക് മില്‍ക്ക്മെയ്ഡും തൈരും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മൈക്രോവേവില്‍ ഇതു രണ്ടുമിനിറ്റ് വെക്കുക. പുറത്തെടുത്തശേഷം നന്നായി മിക്സ് ചെയ്യുക. വീണ്ടും രണ്ടുമിനിറ്റ് ഓവനില്‍വെക്കുക. പുറത്തെടുത്തശേഷം ശേഷം നെയ്യ് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. വീണ്ടും രണ്ടുമിനിറ്റ് മൈക്രോവേവില്‍ വെക്കുക. നന്നായി മിക്സ് ചെയ്തു നോക്കിയാല്‍ അതില്‍ നിന്നും വെള്ളം വേറിട്ടു നില്‍ക്കുന്നായി കാണാം. വീണ്ടും ഇത് മൈക്രോവേവില്‍ രണ്ടുമിനിറ്റ് വെച്ചശേഷം പുറത്തെടുത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ചുകൂടി തിക്കായി കാണാം. വെള്ളം അവശേഷിക്കാത്തത്ര തിക്കായെങ്കില്‍ നിങ്ങള്‍ക്ക് കോവയായി ഉപയോഗിക്കാം. ഇല്ലെങ്കില്‍…

Read More