ചില അടുക്കള നുറുങ്ങുകള്‍

ചില അടുക്കള നുറുങ്ങുകള്‍

തൈരിനു പുളികൂടിപ്പോയാല്‍ അല്‍പം പാലും പഞ്ചസാരയും ചേര്‍ത്താല്‍ മതി. പാല്‍ കാച്ചുമ്പോള്‍ പിരിഞ്ഞാല്‍ മിക്സിയില്‍ അടിച്ചശേഷം ഉറയൊഴിച്ചാല്‍ സ്വാദുള്ള തൈര് കിട്ടും മാവില്‍ കുറച്ചു പാല്‍ ചേര്‍ത്തു കുഴച്ചാല്‍ പൂരി നന്നായി പൊങ്ങിവരും വെണ്ടയ്ക്ക വഴറ്റുമ്പോള്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ മൊരിഞ്ഞുകിട്ടും വെണ്ടയ്ക്ക പാകം ചെയ്യുമ്പോള്‍ വഴുവഴുപ്പുണ്ടാകാതിരിക്കാന്‍ ഒരു ടീസ്പൂണ്‍ പുളി പിഴിഞ്ഞുചേര്‍ക്കുക. പാല്‍കാച്ചുന്നതിനു മുമ്പ് പാത്രത്തില്‍ ചൂടുവെള്ളം ഒഴിച്ചു കഴുകിയാല്‍ പാല്‍ പിരിയാതെയും ദീര്‍ഘനേരം കേടാകാതെയും ഇരിക്കും നാരങ്ങവെള്ളം തയ്യാറാക്കുമ്പോള്‍ പഞ്ചസാരയോടൊപ്പം അല്‍പ്പം ഉപ്പും ചേര്‍ത്താല്‍ സ്വാദേറും നാരങ്ങ ഉണങ്ങിപ്പോകാതിരിക്കാന്‍ ഒരു നനഞ്ഞ തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുക.    

Read More

‘നിങ്ങള്‍ തന്ന രണ്ട് ചെക്കും ബൗണ്‍സ്’; നയന്‍താര

‘നിങ്ങള്‍ തന്ന രണ്ട് ചെക്കും ബൗണ്‍സ്’; നയന്‍താര

നയന്‍താരയും നിവിന്‍പോളിയും പ്രധാനവേഷങ്ങളിലെത്തുന്ന ലൗ ആക്ഷന്‍ ഡ്രാമ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗീസാണ്. സിനിമയുമായി ബന്ധപ്പെട്ട് അജു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നയന്‍താര രണ്ട് ചെക്ക് പിടിച്ചു നില്‍ക്കുന്ന ചിത്രമാണത്. മിസ്റ്റര്‍ പ്രൊഡ്യൂസര്‍ എന്താണിത്. നിങ്ങള്‍ തന്ന രണ്ട് ചെക്കുകകളും ബൗണ്‍സ് എന്നാണ് അടിക്കുറിപ്പ്. ഇതോടെ അജുവിനെ കളിയാക്കി ആരാധകരും രംഗത്ത് എത്തി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമെന്ന നിലയില്‍ ലൗ ആക്ഷന്‍ ഡ്രാമ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. മാത്രവുമല്ല ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭവും.

Read More

കല്യാണ്‍ സില്‍ക്സിന്റെ നറുക്കെടുപ്പില്‍ ഭാര്യയെ വിജയിയാക്കി; സുപ്രിയയെ ട്രോളി പൃഥ്വി

കല്യാണ്‍ സില്‍ക്സിന്റെ നറുക്കെടുപ്പില്‍ ഭാര്യയെ വിജയിയാക്കി; സുപ്രിയയെ ട്രോളി പൃഥ്വി

വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. കല്യാണ്‍ സില്‍ക്സിന്റെ നറുക്കെടുപ്പ് ചടങ്ങില്‍ ചിരി വര്‍ത്തമാനങ്ങളുമായാണ് പൃഥ്വിരാജ് താരമായത്. വിജയിയെ കണ്ടെത്തുന്നതിനായി നറുക്കെടുത്ത പൃഥ്വിരാജ് ‘സുപ്രിയ മേനോന്‍’ എന്ന് ആദ്യം വിളിച്ചു പറഞ്ഞു. തൊട്ടുപിന്നാലെ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് താരം യതാര്‍ത്ഥ വിജയിയുടെ പേര് വെളിപ്പെടുത്തിയത്. വിജയിയെ ഫോണില്‍ വിളിച്ചപ്പോഴും ഏറെ രസകരമായാണ് പൃഥ്വിരാജ് സംസാരിച്ചത്. പരസ്യചിത്രങ്ങളുടെ പേരില്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും. രസകരമായ ചില ട്രോളുകള്‍ ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ ഇറങ്ങിയ ഒരു ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. പൃഥ്വിരാജിന്റെ ആടി സെയില്‍ പരസ്യത്തെയാണ് ട്രോളിയത്. ട്രോള്‍ ഇങ്ങനെ, മകളുടെ പിടിഎ മീറ്റിങ്ങാണ് എന്നു പറഞ്ഞിട്ട് ഇത്ര വേഗം കഴിഞ്ഞോ എന്ന് സുപ്രിയ ചോദിക്കുന്നു, ‘ഇല്ലമ്മേ മീറ്റിങ് തുടങ്ങിയപ്പോഴേയ്ക്കും അച്ഛന്‍ ആടി സെയില്‍ ആരംഭിച്ചെന്ന് പറഞ്ഞ്…

Read More

തണുപ്പുകാലത്തെ ആരോഗ്യ സംരക്ഷണം

തണുപ്പുകാലത്തെ ആരോഗ്യ സംരക്ഷണം

അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങള്‍ പൊതുവേ പുതപ്പിനുള്ളില്‍ മൂടിക്കിടക്കാന്‍ കര്‍ക്കടകം മനസിനെ പ്രേരിപ്പിക്കുന്നു . മനസിന്റെ ഈ ഉത്സാഹക്കുറവ് ശരീരത്തെയും ബാധിക്കുന്നു .മടിപിടിച്ച മനസ്സും ശരീരവും രോഗങ്ങളുടെ വാസസ്ഥലമാകുന്നു . ദഹനവും രക്തചംക്രമണവും കുറയുന്നത് കാരണം വാതസംബന്ധമായ രോഗങ്ങളും ഏറിവരുന്നു . ഭക്ഷണം ശ്രദ്ധയോടെ ഈ കാലയളവില്‍ എളുപ്പം ദഹിക്കുന്ന ഭക്ഷ്യവസ്തുക്കളും , മലബന്ധം തുടങ്ങിയവ തടയാന്‍ സഹായിക്കുന്നതുമായവ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍,മുഴുധാന്യങ്ങള്‍ ,ഇലക്കറികള്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കാം. തക്കാളി , വെള്ളരിക്ക ,മത്തന്‍,കുമ്പളം ,തടിയങ്ക ,ബീറ്റ്റൂട്ട് ,ഇഞ്ചി വെളുത്തുള്ളി ,പപ്പായ , അവയ്‌ക്കോട, കിവി , അത്തിപ്പഴം , വാഴപ്പഴം,ഉലുവ,ചണപയര്‍, ചിയാവിത്തുകള്‍ , ഫ്ലാക് സീഡ് ,മുളപ്പിച്ച ചെറുപയര്‍, മുതിര ,ചമ്പാവരി ,കുപ്പച്ചീര ,തഴുതാമ,കറിവേപ്പില ,പുതിന ,തുടങ്ങിയവ ഉത്തമം .കൂടാതെ പ്രോബിയോട്ടിക്‌സ് ആയ തൈര്, യോഗര്‍ട് തുടങ്ങിയവയും ഉപയോഗിക്കാം .മല്‍സ്യ മാംസാദികള്‍ ഈ കാലയളവില്‍…

Read More

അനുകരണം ഒരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനുമാകില്ല: രാണുവിനോട് ലതാ മങ്കേഷ്‌കര്‍

അനുകരണം ഒരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനുമാകില്ല: രാണുവിനോട് ലതാ മങ്കേഷ്‌കര്‍

പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ….’ എന്ന ഗാനം പാടിയ സ്ത്രീക്ക് പിറകെയായിരുന്നു കുറച്ചുനാളായി സോഷ്യല്‍ മീഡിയ. മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇവരെ വൈറലാക്കിയ സോഷ്യല്‍ മീഡിയ തന്നെ ഈ സ്ത്രീയെ കണ്ടെത്തുകയും ചെയ്തു. രാണു മൊണ്ടാല്‍ എന്ന ഈ ഗായികയെ തേടി നിരവധി അവസരങ്ങളാണ് പിന്നീട് വന്നുചേര്‍ന്നത്. സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയക്കൊപ്പം സിനിമയില്‍ പാടുകയും ചെയ്തു ഇവര്‍. ഇപ്പോള്‍ രാണുവിന്റെ കഴിവിലും പ്രശസ്തിയിലും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന ഗായിക മങ്കേഷ്‌കര്‍. ആര്‍ക്കെങ്കിലും തന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്‍, അത് തന്റെ ഭാഗ്യമായാണ് കാണുന്നതെന്നും അതേസമയം അനുകരണം ഒരിക്കലും ശാശ്വതമല്ലെന്നും ലതാ…

Read More

ഓട്സ് പായസം തയ്യാറാക്കാം

ഓട്സ് പായസം തയ്യാറാക്കാം

വളരെ എളുപ്പം ഉണ്ടാക്കാവുന്ന പായസങ്ങളിലൊന്നാണ് ഓട്സ് പായസം. വേണ്ട ചേരുവകള്‍…. ഓട്സ് അര കപ്പ് ശര്‍ക്കര പാനി മുക്കാല്‍ കപ്പ് നെയ്യ് ആവശ്യത്തിന് തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാല്‍ രണ്ട് കപ്പ് അണ്ടിപ്പരിപ്പ് ആവശ്യത്തിന് ഉണക്ക മുന്തിരി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ആദ്യം ഓട്സ് അല്പം നെയ്യില്‍ ഒന്ന് വറുക്കാം. നിറം മാറി വരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് കൊടുക്കാം. വെന്തതിന് ശേഷം ശര്‍ക്കര പാനി ചേര്‍ക്കാം. അവസാനം ഒന്നാം പാലും ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യാം. അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യില്‍ വറുത്തു ചേര്‍ക്കാം. രുചികരമായ ഓട്സ് പായസം തയ്യാറായി…

Read More

ഭാരം 90 കിലോ, ഈ സാറയെ അറിയുമോ

ഭാരം 90 കിലോ, ഈ സാറയെ അറിയുമോ

ബോളിവുഡിലെ ഉദിച്ചുയരുന്ന താരമായി മാറിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്‍. സുശാന്ത് സിങ് രാജ്പുതിനൊപ്പം കേദാര്‍നാഥിലൂടെ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് രണ്‍വീര്‍ സിംഗിനൊപ്പം വേഷമിട്ട സിംബയും ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് സാറ. താരത്തിന്റെ ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റും വൈറലായി മാറിയിരുന്നു. എന്നാല്‍ ഇന്ന് കാണുന്ന സൈസ് സീറോ ഫിഗറിലെത്തുന്നതിന് മുന്‍പൊരു സാറയുണ്ടായിരുന്നു. ആ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ താരം. 90 കിലോയ്ക്കടുത്ത് ശരീരഭാരമുണ്ടായിരുന്നപ്പോഴത്തെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രത്തിലുള്ളത് സാറയാണെന്ന് വിശ്വസിക്കുക പ്രയാസം. ”ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്”- നടനും സാറയുടെ സുഹൃത്തുമായ കാര്‍ത്തിക് പോസ്റ്റിന് താഴെ കുറിച്ചു. സിനിമയിലെത്തുന്നതിന് മുന്‍പ് 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത് തനിക്ക്…

Read More

പ്രണയത്തെകുറിച്ച് മനസ്സു തുറന്ന് ആര്യ

പ്രണയത്തെകുറിച്ച് മനസ്സു തുറന്ന് ആര്യ

തെന്നിന്ത്യന്‍ സിനിമയിലെ പുതിയ താരദമ്പതികളാണ് ആര്യയും സയേഷ സൈഗാളും. മാര്‍ച്ച് 9 ന് ഹൈദരാബാദില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനുശേഷം സിനിമയില്‍ സജീവമാണ് ഇരുവരും. കെ.വി ആനന്ദ് ഒരുക്കിയ കാപ്പാന്‍ എന്ന ചിത്രമാണ് ഇരുവരുടെയും പുതിയ റിലീസ്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാപ്പന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറന്നു. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്ന അവസരത്തില്‍ തങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ആര്യ. ഗജനികാന്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്രണയിച്ചിട്ടില്ല. സയേഷയ്ക്ക് എന്നെക്കാള്‍ പ്രായം കുറവാണ്. പക്ഷേ നല്ല പക്വതയുള്ള പെണ്‍കുട്ടിയാണവള്‍. അതിലുപരി എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഒരാളാണ്. ഈ പ്രായത്തില്‍ സയേഷയ്ക്ക് ഇത്രയും പക്വത ഏങ്ങനെ ലഭിച്ചുവെന്നോര്‍ത്ത്…

Read More

പൂക്കളങ്ങളില്‍ തലയുയര്‍ത്തുന്ന കൃഷ്ണകിരീടം എവിടെ

പൂക്കളങ്ങളില്‍ തലയുയര്‍ത്തുന്ന കൃഷ്ണകിരീടം എവിടെ

നാട്ടിന്‍പുറങ്ങളെല്ലാം നഗരവത്കരണത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ അത്തപ്പൂക്കളങ്ങളില്‍ പ്രധാനിയായ കൃഷ്ണകിരീടമെന്ന ഹനുമാന്‍കിരീടവും നാട്ടിന്‍പുറങ്ങളില്‍പ്പോലും അന്യമാകുന്നു. ഓണപ്പൂക്കളം തീര്‍ക്കുമ്പോള്‍ കിരീടംപോലെയുള്ള ഈ പുഷ്പത്തെ മറന്നുപോകുന്നു. മലബാറില്‍ കൃഷ്ണകിരീടത്തെ ഹനുമാന്‍കിരീടം എന്നും വിളിക്കാറുണ്ട്. കൃഷ്ണനാട്ടത്തിലും കഥകളിയിലും ഉപയോഗിക്കുന്ന കൃഷ്ണകിരീടവും ചിലപ്പോള്‍ ഹനുമാന്റെ കീരീടവും ഇതേ പുഷ്പത്തിന്റെ ആകൃതിയിലാണ്. അതായിരിക്കാം കിരീടംവെച്ചുള്ള പേരിന് അടിസ്ഥാനം. ഓണക്കാലത്തുമാത്രം ഇപ്പോഴും ശ്രദ്ധിക്കുന്ന ഈ പൂവിനെ പെരുംപൂ, കാവടിപ്പൂ, ഓണപ്പൂവ്, ആറുമാസച്ചെടി എന്നൊക്കെ പലഭാഗത്തും വിളിക്കാറുണ്ട്. പ്രധാന ഓണാഘോഷം നടക്കുന്ന തൃക്കാക്കരയപ്പനെ അലങ്കരിക്കാനും കൃഷ്ണകിരീടം ഇപ്പോഴും ഉപയോഗിക്കാറുണ്ട്.

Read More

ഉയരംകൂട്ടാന്‍ മാര്‍ഗ്ഗം

ഉയരംകൂട്ടാന്‍ മാര്‍ഗ്ഗം

ഉയരമില്ലായ്മ പലരുടേയും പ്രശ്നമാണ്. ഉയരക്കുറവ് കൊണ്ട് അത്തരക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ചില്ലറയല്ല. ഉയരം വെയ്ക്കുന്നതില്‍ ജനിതക പാരമ്പര്യം പോലെതന്നെ ഹോര്‍മോണുകള്‍ക്കും പോഷകസമ്പുഷ്ടമായ ഭക്ഷണത്തിനും കുട്ടിക്കാലം മുതല്‍ക്കുതന്നെയുള്ള കായിക വ്യായാമങ്ങള്‍ക്കും പങ്കുണ്ട്. വളരുന്ന പ്രായത്തിലാണെങ്കില്‍ ബാറില്‍ പിടിച്ചു തൂങ്ങുന്നത് പോലുള്ള സ്ട്രെച്ചിങ് വ്യായാമങ്ങല്‍ പതിവാക്കുന്നത് ഉയരം കൂട്ടാന്‍ സഹായിക്കും. ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയും കുട്ടികളിലെ പൊക്കക്കുറവ് പരിഹരിക്കാനുള്ള വഴിയാണ്. ഇത് കുട്ടികളുടെ കാര്യമാണ്. അപ്പോള്‍ മുതിര്‍ന്നവര്‍ക്കോ? മുതിര്‍ന്നശേഷം ഉയരം കൂട്ടാന്‍ മാര്‍ഗമുണ്ട്. ഡിസ്ട്രോക്ഷന്‍ ഓസ്റ്റിയോ ജെനസിസ് എന്നാണ് ശസ്ത്രക്രിയയുടെ പേര്. ശരീരത്തിലെ എല്ല് രണ്ടായി മുറിച്ച് വളരെ സാവധാനം അകറ്റിയാല്‍ അവയ്ക്കിടയില്‍ പുതിയ എല്ല് വളരും. ഇങ്ങനെ വളരുന്ന എല്ലിനൊപ്പം മാംസപേശികളും രക്തക്കുഴലുമെല്ലാം നീളം വയ്ക്കും. ഉയരക്കുറവ് ഇങ്ങനെ പരിഹരിക്കാം. എന്നാല്‍ സങ്കീര്‍ണവും ചെലവേറിയതുമായ ശസ്ത്രക്രിയയാണിത്.

Read More