കറവാപട്ടയും തേനും.. ചില പൊടികൈക്കള്‍

കറവാപട്ടയും തേനും.. ചില പൊടികൈക്കള്‍

കറുവാപ്പട്ട തേന്‍ ചായ തടി കുറയ്ക്കാന്‍ സഹായിക്കും. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിക്കുക. ചായയില്‍ അല്പം തേനും ചേര്‍ത്ത് കഴിക്കാം. കറുവാപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും ചേര്‍ക്കാം. ബ്രഡില്‍ തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് കഴിക്കാം.ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും. കിടക്കുന്നതിനുമുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും കറുവാപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ത്ത് കഴിക്കുക. ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്ത് ഭക്ഷണത്തിനുമുന്‍പ് കഴിക്കുക. കറുവാപ്പട്ട, തേന്‍ എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് ജലദോഷം, സൈനസ് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. തേനും കറുവാപ്പട്ടയും കലര്‍ത്തിയ ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിനാറ്റം അകറ്റും. തേന്‍, കറുവാപ്പട്ട എന്നിവ പേസ്റ്റാക്കി മുഖക്കുരുവില്‍…

Read More

അമിതവണ്ണവും വന്ധ്യതയും തമ്മിലുള്ള ബന്ധം

അമിതവണ്ണവും വന്ധ്യതയും തമ്മിലുള്ള ബന്ധം

അമിത വണ്ണമുള്ള പുരുഷന്മാര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം അധിക സാധ്യതയാണ് വന്ധ്യതക്ക് ഉള്ളത്. കൂടാതെ വൈദ്യ സഹായത്തോടെ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോഴും ഇവരുടെ ഉത്പാദന ശേഷിയില്‍ ഗുണകരമായി മാറുന്നതും കുറവാണെന്ന് അഡ് ലൈഡ് യൂണിവേഴ്‌സിറ്റി ഗവേഷകന്‍ ഡോ. ജാറെഡ് കാംപെല്‍ പറയുന്നു. ദമ്പതികളില്‍ അമ്പത് ശതമാനം വന്ധ്യതയും പുരുഷന്മാരിലാണ്. ഈ മേഖലയില്‍ എന്നാല്‍ ഗവേഷണം നടന്നിരിക്കുന്നത് വളരെ കുറച്ച് മാത്രവുമാണ്. ഡോ. ജാറെഡിന്റെ ഗവേഷണങ്ങള്‍ പറയുന്നത് ബീജങ്ങളുടെ എണ്ണമോ, അതിന്റെ ചലന ശേഷിയോ അല്ല അമിത വണ്ണമുള്ള പരുഷന്മാരില്‍ പ്രശ്മാകുന്നത്. സാധാരണ വണ്ണമുള്ള ആളുടെയും അമിത വണ്ണമുള്ള ആളുടെയും ബീജ ഉത്പാദനത്തിലെ എണ്ണവും ചലന ശേഷിയും ഒരു പോലെ തന്നെയാണ്. എന്നാല്‍ ബീജത്തിലെ ഡിഎന്‍എയുടെ ഗുണനിലവാരം അമിത വണ്ണമുള്ളവരില്‍ കുറവാണ്. കോശത്തിലെ മൈറ്റോ കോണ്‍ട്രിയ(ഊര്‍ജ്ജ ഉത്പാനദ കേന്ദ്രം) സക്രിയമല്ലെന്നും ചൂണ്ടികാണിക്കുന്നു. ഉപാപചയ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അമിത…

Read More

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട് ; സയനോര

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട് ; സയനോര

താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവെയ്ക്കണമെങ്കില്‍ പോലും പല കാര്യങ്ങള്‍ സൂക്ഷിണമെന്ന അവസ്ഥയാണിപ്പോള്‍. അല്ലെങ്കില്‍ ഉടന്‍ തന്നെ ചോദ്യങ്ങളെത്തും. തടിച്ചോ, മെലിഞ്ഞോ, വയസ്സായോ എന്ന് തുടങ്ങി പല രീതികളിലായി ‘ബോഡിഷെയിമിംഗ്’ ആണ്. ബോഡിഷെയിമിംഗ് എന്ന വാക്ക് പോലും അടുത്തിടയായി വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരമൊരു അനുഭവമാണ് ഇവിടെ ഗായിക സയനോര പങ്കുവെയ്ക്കുന്നത്. മലയാളികള്‍ തീര്‍ച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം പറയുന്നതെന്നും ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിനിടെ സയനോര പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സയനോര അവിടെ അമ്മയോടൊപ്പം ഒരു കുഞ്ഞുവാവയെ കണ്ടു. കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയതും കുഞ്ഞ് കരയാന്‍ തുടങ്ങി. കുഞ്ഞ് കരയുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞത് സയനോരയെ വല്ലാതെ തളര്‍ത്തി. ‘എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ല’ – ഇതായിരുന്നു ആ അമ്മയുടെ മറുപടി. അവരുടെ മറുപടി കേട്ടതും എന്ത്…

Read More

മാരുതിയും പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങുന്നു

മാരുതിയും പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങുന്നു

മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്‌ളാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ 7 , 9 തിയതികളിലാണ് പ്‌ളാന്റുകള്‍ അടക്കുക. നേരത്തെ ഹ്യൂണ്ടയ്‌യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. ഈ ദിവസങ്ങളില്‍ പ്‌ളാന്റില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ വിപണിയില്‍ വലിയ തകര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ ഉണ്ടായത്.

Read More

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്നമോ..

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്നമോ..

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് അപകടമാണെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ? ചൂടുവെള്ളവും, ചുക്കുകാപ്പിയുമെല്ലാം കഴിച്ച് തൊണ്ടവേദനയും ജലദോഷവും അകറ്റാന്‍ ശ്രമിക്കുന്നതിനിടെ അല്‍പം തൈര് കഴിച്ചാല്‍ ആകെ പണി കിട്ടുമെന്നാണ് മിക്കവരും വാദിക്കാറ്. എന്നാല്‍ ഈ വാദത്തില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്? നിരവധി ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ടത്രേ. ഏതായാലും നടന്ന ഗവേഷണങ്ങളുടെയെല്ലാം ഫലം പരിശോധിക്കുകയാണെങ്കില്‍ ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ‘ജലദോഷം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ തൈര് കുറയ്ക്കുമെന്നാണ് പല പഠനങ്ങളും നിരീക്ഷിച്ചിട്ടുള്ളത്. ഇതിന് സഹായിക്കുന്ന പല ഘടകങ്ങളും തൈരിലുണ്ട്’- പ്രമുഖ ഗവേഷകനായ മിക്കി റൂബിന്‍ പറയുന്നു. തൈരിലടങ്ങിയിരിക്കുന്ന ‘പ്രോബയോട്ടിക്സ്’ ശരീരത്തിന്റെ പ്രതിരോധനില ശക്തിപ്പെടുത്തുമെന്ന് ഡയറ്റീഷ്യനായ ക്രിസ്റ്റി.എല്‍.കിംഗും പറയുന്നു. ഈ ഗുണങ്ങളുള്ളതിനാല്‍ ജലദോഷം നീണ്ടുനില്‍ക്കാനുള്ള സാധ്യതയും അതുപോലെ അതിന്റെ വിഷമതകളും കുറയ്ക്കാന്‍ തൈരിനാകുമത്രേ. കൂടാതെ തൈരിലുള്ള സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്സ്- എന്നിവ യഥാക്രമം പ്രതിരോധശേഷി കൂട്ടാനും എനര്‍ജി നല്‍കാനും…

Read More

ഉണക്ക ചെമ്മീന്‍ ഫ്രൈ തയ്യാറാക്കാം

ഉണക്ക ചെമ്മീന്‍ ഫ്രൈ തയ്യാറാക്കാം

വേണ്ട ചേരുവകള്‍… ഉണക്ക ചെമ്മീന്‍ ഒരു കപ്പ് ചുവന്നുള്ളി ഒരു കപ്പ് ചെറുതായി അരിഞ്ഞത് ഉപ്പ് ആവശ്യത്തിന് മുളക് പൊടി ആവശ്യത്തിന് എണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ആദ്യം ഉണക്ക ചെമ്മീന്‍ വൃത്തിയായി കഴുകിയ ശേഷം പാനില്‍ അല്പം എണ്ണ ഒഴിച്ച് വറുത്തെടുക്കാം. അത് മാറ്റി വയ്ക്കാം. ഇനി അതെ പാനില്‍ ചുവന്നുള്ളി വഴറ്റാം. വേണമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാം. ഉണക്ക ചെമ്മീനില്‍ ഉപ്പു ഉണ്ടെങ്കില്‍ വേറെ ചേര്‍ക്കേണ്ടതില്ല. ചുവന്നുള്ളി വഴറ്റിയ ശേഷം അതിലേക്ക് ഉണക്ക ചെമ്മീന്‍ ചേര്‍ക്കാം. ഇനി എരിവിന് അനുസരിച്ച് മുളക് പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം. രുചികരമായ ഉണക്ക ചെമ്മീന്‍ ഫ്രൈ തയ്യാറായി… കടപ്പാട് Neenu Samson

Read More

മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ സാധിക്കില്ല.. മഞ്ജു വാര്യര്‍

മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ സാധിക്കില്ല.. മഞ്ജു വാര്യര്‍

മലയാള സിനിമയുടെ എക്കാലത്തേയും ഹിറ്റ് താര ജോഡികളാണ് മോഹന്‍ലാലും മഞ്ജു വാര്യരും എന്ന കാര്യത്തില്‍ സംശയമില്ല. മോഹന്‍ലാലും മഞ്ജുവാര്യരും ഒരു ചിത്രത്തിലൊന്നിച്ചാല്‍ ചിത്രം ഹിററടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോള്‍ നടി മഞ്ജു വാര്യര്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മോഹന്‍ലാലിനെ വാഴ്ത്തിപ്പറഞ്ഞത് വൈറലാകുകയാണ്. മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ ആവശ്യപ്പെട്ട അവതാരകനോട് മഞ്ജു ആദ്യം ചിരി കൊണ്ടാണ് മറുപടി നല്‍കിയത്. അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണെന്നും മഞ്ജു പറഞ്ഞു.അദ്ദേഹത്തിനൊപ്പം 8 സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ഒപ്പമുള്ളപ്പോള്‍ പ്രത്യേകതതരം എനര്‍ജിയും ചാമുമൊക്കെ ലഭിക്കുമെന്നും മഞ്ജു പറഞ്ഞു. നടി മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരന്‍ തീയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് അസുരന്‍. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ…

Read More

രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി

രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി

വേണ്ട ചേരുവകള്‍… നീളന്‍ വഴുതനങ്ങ രണ്ട് എണ്ണം കിഴങ്ങ് 1 എണ്ണം സവാള 1 എണ്ണം മുളകുപൊടി അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍ വെളുത്തുള്ളി 2 എണ്ണം വഴുതനങ്ങായും കിഴങ്ങും നീളത്തില്‍ അരിയണം. ഒരിഞ്ച് കനത്തില്‍ വേണം അരിയേണ്ടത്. തയ്യാറാക്കുന്ന വിധം… പാനില്‍ വെളിച്ചെണ്ണ ചൂടാക്കാം. ഇനി വെളുത്തുള്ളി മൂപ്പിക്കാം. ശേഷം മസാലകള്‍ ചേര്‍ക്കാം. കിഴങ്ങും ചേര്‍ക്കാം. അടച്ചു വച്ച് വേവിക്കാം. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. വെന്ത് കഴിഞ്ഞാല്‍ അടപ്പു മാറ്റാം. ഇനി വഴുതനങ്ങയും ചേര്‍ത്ത് വേവിക്കാം . നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. രുചികരമായ വഴുതനങ്ങ കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാറായി… കടപ്പാട് Neenu Samson

Read More

സൂരജ് തേലക്കാടിനെ എടുത്തു പൊക്കി നിക്കി; ഫണ്‍ മൂഡില്‍ ‘ധമാക്ക’ ലൊക്കേഷന്‍

സൂരജ് തേലക്കാടിനെ എടുത്തു പൊക്കി നിക്കി; ഫണ്‍ മൂഡില്‍ ‘ധമാക്ക’ ലൊക്കേഷന്‍

ധമാക്ക’. ‘1983’, ‘വെള്ളിമൂങ്ങ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. കുറച്ചുദിവസങ്ങളായി ‘ധമാക്ക’യുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ചില ചിത്രങ്ങള്‍ സോഷ്യമീഡിയ കീഴടക്കിയിരുന്നു. ധര്‍മ്മജന്റെ കിടിലന്‍ മേക്കോവറും മുകേഷിന്റെ ശക്തിമാന്‍ ഗെറ്റപ്പുമൊക്കെ ഉദാഹരണം. ഇപ്പോഴിതാ സെറ്റില്‍ നിന്നുള്ള രസകരമായ മറ്റൊരു സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍ സൂരജ് തേലക്കാടിനെ നിക്കി എടുത്ത് പൊക്കി നില്‍ക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്. ഫിലിം ഫോട്ടോഗ്രാഫറായ അജ്മലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. അമ്പിളിയില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷത്തില്‍ തിളങ്ങിയ താരമാണ് നടന്‍ സൂരജ്. ധമാക്കയിലും നടന്‍ സാബുമോന്റെ കഥാപാത്രത്തിന്റെ ശിങ്കിടിയായി ഉശിരന്‍ വേഷമാണ് സൂരജിനുള്ളത്. ‘ഒളിംപ്യന്‍ അന്തോണി ആദ’ത്തിലൂടെ ബാലതാരമായി എത്തിയ അരുണാണ് ‘ധമാക്ക’ എന്ന ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്….

Read More

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ കെ.വൈ.സി രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയേക്കും

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ കെ.വൈ.സി രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയേക്കും

സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ ഉള്ള പുതിയ പാക്കേജുകളുടെ ഭാഗമായി ഓഹരി വിപണിയുടെ മേല്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ മേഖലയില്‍ ഫലപ്രദമായ പല മാറ്റങ്ങളും കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ കെ.വൈ.സി രേഖയായി ആധാര്‍ നിര്‍ബന്ധമാക്കിയേക്കും എന്നാണ് സൂചന. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ കെ.വൈ.സി മാധ്യമമായി ആധാര്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല എന്ന സുപ്രീം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്. പിന്നീട് ആധാര്‍ സംബന്ധിച്ച പുതിയ നിയമം ജൂലൈയില്‍ വന്നതോടെ നിക്ഷേപങ്ങള്‍ക്കുള്‍പ്പെടെ ആധാര്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. കടപ്പാട് samayam malayalam

Read More