സാംസങ് ഗാലക്സി ഫോള്‍ഡ് സെപ്റ്റംബറില്‍ എത്തും

സാംസങ് ഗാലക്സി ഫോള്‍ഡ് സെപ്റ്റംബറില്‍ എത്തും

ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ ആയ ഗാലക്‌സി ഫോള്‍ഡ് സെപ്റ്റംബര്‍ ആറിന് ദക്ഷിണകൊറിയന്‍ വിപണിയിലെത്തും. നേരത്തെ സെപ്റ്റംബര്‍ അവസാനത്തോടെ ഫോണ്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ അത് നേരത്തെയാക്കുകയായിരുന്നു. ഗാലക്‌സി ഫോള്‍ഡിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും വിപണിയിലെത്താന്‍ തയ്യാറായിട്ടുണ്ടെന്നും സാംസങ് ഡിസ്‌പ്ലേ വൈസ് പ്രസിഡന്റ് കിം സിയോങ്-ചിയോള്‍ പറഞ്ഞു. 7.3 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയും. 4.6 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയുമാണ് ഫോണിലുള്ളത്. 7എന്‍എം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 12ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. 16എംപി+12എംപി+12 എംപി സെന്‍സറുകളടങ്ങുന്ന റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത് ഇത് കൂടാതെ സെല്‍ഫിയ്ക്ക് വേണ്ടി 10 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

Read More

മാസം 3,499 രൂപ ; RV400′ ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാം

മാസം 3,499 രൂപ ; RV400′ ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാം

റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ ഇലക്ട്രിക് മോഡലായ RV 400 ഇന്ത്യയില്‍ പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക) സംവിധാനത്തോടെ രാജ്യത്തെത്തുന്ന ആദ്യ ഇലക്ട്രിക് ബൈക്കാണിത്. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് (മൈ റിവോള്‍ട്ട് പ്ലാന്‍) റിവോള്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. 37 മാസ കാലയളവില്‍ മാസംതോറും 3,499 രൂപയ്ക്ക് ആര്‍വി 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് ആര്‍വി 400 പ്രീമിയത്തിന്റെ വില. ഇതിനൊപ്പം ചെറിയ ആര്‍വി 300 മോഡലും റിവോള്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. മാസംതോറും 2,999 രൂപയാണ് ഇതിന് നല്‍കേണ്ടത്. തുടക്കത്തില്‍ ഡൗണ്‍ പേയ്‌മെന്റ് ആവശ്യമില്ല. ഇതൊരു വാഹന വാടക പദ്ധതിയല്ലെന്നും ബൈക്ക് സ്വന്തമാക്കുന്ന ഒന്നാംദിനം മുതല്‍ അതത് ഉപഭോക്താക്കളാണ് വാഹനത്തിന്റെ ഉടമകളെന്നും റിവോള്‍ട്ട് വ്യക്തമാക്കുന്നു. ജൂണ്‍ 25 മുതല്‍ പ്രീബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതിനോടകം 2,265 ബുക്കിങ് ലഭിച്ചതായും കമ്പനി…

Read More

സൈനിക സ്‌കൂള്‍ പ്രവേശനം സെപ്തംബര്‍ 23 വരെ അപേക്ഷിക്കാം

സൈനിക സ്‌കൂള്‍ പ്രവേശനം സെപ്തംബര്‍ 23 വരെ അപേക്ഷിക്കാം

കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യാ സൈനിക് സ്‌കൂള്‍സ് പ്രവേശന പരീക്ഷയ്ക്ക് സെപ്തംബര്‍ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ആറാം ക്ലാസ് പ്രവേശനം നേടുന്നവര്‍ 2008 ഏപ്രില്‍ ഒന്നിനും 2010 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവരാകണം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 2005 ഏപ്രില്‍ ഒന്നിനും 2007 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ച, അംഗീകൃത സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിനും സൈനികവിഭാഗത്തിനും 400 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 250 രൂപയുമാണ് പരീക്ഷാഫീസ്. ആറാം ക്ലാസ് ചോദ്യപേപ്പര്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ (അപേക്ഷയില്‍ നല്‍കിയതനുസരിച്ച്) ലഭ്യമാക്കും. ഒമ്പതാം ക്ലാസ് ചോദ്യപേപ്പര്‍ ഇംഗ്ലീഷില്‍ മാത്രമായിരിക്കും. തിരുവനന്തപുരം (കഴക്കൂട്ടം സൈനിക് സ്‌കൂള്‍), കോട്ടയം (ഗവ.ഹയര്‍സെക്കന്‍ഡറി…

Read More

ക്യാം സ്‌കാനര്‍ ആപ്പ് ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ നന്ന്

ക്യാം സ്‌കാനര്‍ ആപ്പ് ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ നന്ന്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട ക്യാംസ്‌കാനര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കു. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വൈറസ് ബാധയെ തുടര്‍ന്നാണ് ആപ്പിനെതിരെ ഗൂഗിള്‍ നടപടി എടുത്തത്. ലോകമെമ്പാടും 10 കോടിയോളം ആളുകള്‍ ഫോട്ടോ സ്‌കാന്‍ ചെയ്യാനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആപ്പ് ആണ് ക്യാംസ്‌കാനര്‍. നിലവില്‍ ആപ്പിള്‍ ഐ.ഓ.എസില്‍ പ്രശ്നങ്ങളുള്ളതായി അറിവില്ല. കാസ്പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്‍ഖെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ‘ട്രോജന്‍ ഡ്രോപ്പര്‍’ ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂടെ വരുന്ന ഒരു എന്‍ക്രിപ്റ്റഡ് ഫോള്‍ഡറില്‍ നിന്നുള്ള സംശയാസ്പദമായ കോഡുകളാണ് ഈ വൈറസ് പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ആപ്പ് ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കാസ്പെര്‍സ്‌കൈ നിര്‍ദേശിക്കുന്നു.

Read More

കാറുകളിലെ എയര്‍ബാഗുകള്‍ ; ഇക്കാര്യങ്ങള്‍ അറിയണം

കാറുകളിലെ എയര്‍ബാഗുകള്‍ ; ഇക്കാര്യങ്ങള്‍ അറിയണം

കാറപകടങ്ങളില്‍ യാത്രക്കാരുടെ ആഘാതം കുറയ്ക്കുക എന്നതാണ് എയര്‍ബാഗ് ചെയ്യുന്ന പ്രധാന സേവനം. എങ്ങനെയാണ് ഈ ജോലി എയര്‍ബാഗ് ഏറ്റെടുത്തു നടത്തുന്നത്? ഏതെല്ലാം തരത്തിലുള്ള എര്‍ബാഗുകള്‍ നിലവിലുണ്ട്? എന്താണ് എയര്‍ബാഗിന്റെ ചരിത്രം? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുന്നു ഇവിടെ. പോരായ്മകള്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും 70കളില്‍ത്തന്നെ കാറുകളില്‍ എയര്‍ബാഗ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത് സീറ്റ് ബെല്‍റ്റ് ഉപയോഗം വളരെ കുറവായിരുന്നു. ഫോഡ് തങ്ങളുടെ ചില മോഡലുകളില്‍ എയര്‍ബാഗ് കൊണ്ടുവന്നു. പിന്നാലെ ജനറല്‍ മോട്ടോഴ്സും ഇത് സാങ്കേതികതയുമായി വിപണിയിലെത്തി. അക്കാലത്ത്, ചില അപകടങ്ങളില്‍ എയര്‍ബാഗ് വില്ലനായി വന്നു. എയര്‍ബാഗിനെക്കുറിച്ച് ചില മുന്‍വിധികള്‍ രൂപപ്പെടാന്‍ ഈ അപകടങ്ങള്‍ കാരണമായി. പിന്നീട് അമേരിക്ക അടക്കമുള്ള വികസിതവിപണികളില്‍ സീറ്റുബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കി. ഈ സന്ദര്‍ഭത്തില്‍ എയര്‍ബാഗ് പരീക്ഷണങ്ങള്‍ കുറഞ്ഞുവന്നു. നിലവില്‍ പലതരത്തിലുള്ള എയര്‍ബാഗുകള്‍ ഘടിപ്പിക്കപ്പെടുന്നുണ്ട് കാറുകളില്‍. കാറിനകത്തിരിക്കുന്നയാളുടെ ഓരോ ശരീരഭാഗത്തെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ നിര്‍മിക്കപ്പെടുന്നത്. വഴിയിലൂടെ…

Read More

ബഹിരാകാശ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍

ബഹിരാകാശ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍

നിലവില്‍ 107 രാജ്യങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും മാനിച്ചുകൊണ്ട് ബഹിരാകാശത്തിലെ മനുഷ്യപ്രവൃത്തികളെ നിയമപരമായി നിയന്ത്രിക്കുക എന്ന കര്‍ത്തവ്യമാണ് സ്‌പേസ് ലോ ഏറ്റെടുത്തിരിക്കുന്നത്. 1959-ല്‍ രൂപവത്കരിച്ച യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓഫ് ഔട്ടര്‍സ്‌പേസ് അഫയേഴ്‌സിന്റെ കീഴിലുള്ള കമ്മിറ്റി ഓണ്‍ പീസ്ഫുള്‍ യൂസ് ഓഫ് ഔട്ടര്‍ സ്‌പേസ് ആണ് സ്‌പേസ് ലോയെ നിയന്ത്രിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ബഹിരാകാശത്തെ കുറിച്ചുള്ള പഠനത്തിനായി രൂപവത്കരിച്ച അഡ്‌ഹോക്ക് ബോഡിയാണ് യുനൂസ. ഐക്യരാഷ്ടസഭയ്ക്കു കീഴിലുള്ള അഞ്ച് ഉടമ്പടികളിലാണ് സ്‌പേസ് ലോയുടെ അടിസ്ഥാനം എന്നുപറയാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഔട്ടര്‍ സ്‌പേസ് ട്രീറ്റി എന്നത്. നിലവില്‍ 107 രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുെവച്ചിട്ടുണ്ട്. ഈ ഉടമ്പടിയില്‍ ആകെ 17 അനുച്ഛേദങ്ങളാണ് ഉള്ളത്. ബഹിരാകാശത്ത് അന്താരാഷ്ട്രതലത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് നിയമപരമായി പ്രതിപാദിക്കുന്നത് ഈ ഉടമ്പടികളാണ്. ബഹിരാകാശത്ത് രാജ്യങ്ങള്‍ തമ്മില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതുള്‍പ്പെടെയുള്ള…

Read More

ടൊയോട്ട-സുസുക്കി സൗഹൃദം കുതിക്കുന്നു; ഇനി വാഹന വിപണിയി ഇവരുടെ കൈയ്യില്‍

ടൊയോട്ട-സുസുക്കി സൗഹൃദം കുതിക്കുന്നു; ഇനി വാഹന വിപണിയി ഇവരുടെ കൈയ്യില്‍

പരസ്പരം ഓഹരികള്‍ വാങ്ങി ബിസിനസ് വിപുലപ്പെടുത്താന്‍ ടൊയോട്ടയും സുസുക്കിയും. ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കമ്പനിയും സുസുക്കി മോട്ടോര്‍ കമ്പനിയും ഓഹരി നിക്ഷേപത്തിനായി മൂലധന സഖ്യം പ്രഖ്യാപിച്ചു. സുസുക്കിയുടെ 4.94 ശതമാനം ഓഹരിയാണ് ടൊയോട്ട വാങ്ങുന്നത്. 24 ലക്ഷം ഓഹരികളാണ് ടൊയോട്ട വാങ്ങുക. മുപ്പത്തിരണ്ടായിരം കോടി രൂപയുടെ ടൊയോട്ട ഓഹരികള്‍ സുസുക്കിയും വാങ്ങും. ഇന്ത്യന്‍ മാര്‍ക്കറ്റിന് വേണ്ടി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ടൊയോട്ടയും സുസുക്കിയും തീരുമാനിച്ചിരിക്കുന്നത്. ടൊയോട്ട ഹൈബ്രിഡ് ടെക്‌നോളജി സുസുക്കിക്ക് നല്‍കും.

Read More

യാത്രക്കാരുടെ ചെലവ് കൂട്ടുന്ന ചില അബദ്ധങ്ങള്‍

യാത്രക്കാരുടെ ചെലവ് കൂട്ടുന്ന ചില അബദ്ധങ്ങള്‍

നിങ്ങളുടെ യാത്രയ്ക്കായി ട്രെയിന്‍, ബസ്, ഹോട്ടല്‍ റൂം, വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെങ്കില്‍ അവ നേരത്തെ തന്നെ ചെയ്ത് വെക്കുക. അവസാന നിമിഷത്തെ ബുക്കിംഗ് ഒഴിവാക്കേണ്ടതാണ്. കാരണം ബുക്ക് ചെയ്യുന്ന തീയതിയോട് അടുക്കുന്തോറും ഇവയില്‍ ട്രെയിന്‍, ബസ് എന്നിവയൊഴികെയുള്ളവയുടെ ചാര്‍ജ്ജുകള്‍ കൂടി വരുന്നതായി കാണാം. അതുപോലെതന്നെ വളരെ നേരത്തെയുള്ള ബുക്കിംഗും ഒഴിവാക്കുക. ബസ്, ട്രെയിന്‍, ഫ്ളൈറ്റ് എന്നിവയില്‍ ആണ് നിങ്ങളുടെ യാത്രയെങ്കില്‍ കഴിവതും യാത്രാ സമയം രാത്രികളില്‍ ആക്കുക. ഇതുമൂലം പകല്‍ സമയത്തെ തിരക്കില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുകയും യാത്രയ്ക്കിടയില്‍ വിശ്രമിക്കുവാന്‍ സാധിക്കുകയും ചെയ്യും. ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് നിങ്ങളുടെ യാത്രയെങ്കില്‍ പകല്‍ സമയത്തെ യാത്ര മൂലം ഒരു ദിവസം അങ്ങനെ തന്നെ യാത്രയ്ക്കായി മാത്രം പോകുകയും ചെയ്യും. ഇത് ഒഴിവാക്കാനും രാത്രി യാത്രകള്‍ സഹായകരമാകും. പോകുന്ന വഴി ആസ്വദിക്കുവാന്‍ കാഴ്ചകള്‍ ഏറെയുണ്ടെങ്കിലും പകല്‍ യാത്ര…

Read More

മനുഷ്യന്റെ ബന്ധുവാണോ ? 38 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടി പരിശോധിച്ചപ്പോള്‍ ലഭിച്ചത്

മനുഷ്യന്റെ ബന്ധുവാണോ ? 38 ലക്ഷം വര്‍ഷം പഴക്കമുള്ള തലയോട്ടി പരിശോധിച്ചപ്പോള്‍ ലഭിച്ചത്

ഏതാണ്ട് 38 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്റെ ഒരു അകന്ന ബന്ധു, തന്റെ അവസാനത്തെ ചുവട് വച്ചത് ആ നദീതീരത്തായിരുന്നു. കാലങ്ങളോളം മണ്ണിനടിയില്‍ കിടന്ന് ഈ തലയോട്ടി കല്ലുകൊണ്ടുണ്ടാക്കിയ ഒരു ഹെല്‍മറ്റ് പോലെ കാഠിന്യമേറിയതായി. എത്യോപ്യയിലെ വൊറാന്‍സൊ-മില്ലെയിലെ ഫോസ്സില്‍ പഠന കേന്ദ്രത്തില്‍ നിന്നും 2016 ല്‍ കണ്ടെത്തിയ തലയോട്ടി മനുഷ്യന്റെ ആദിമരൂപമാണെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് തലയോട്ടിയുടെ ഈ ഭാഗമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയിലെ ക്ലീവ്ലാന്റില്‍ സ്ഥിതി ചെയ്യുന്ന നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് തലയോട്ടി ഇപ്പോഴുള്ളത്. പുരുഷവര്‍ഗത്തില്‍ പെട്ടതാണ് ഇതെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഒസ്ട്രലോപിതികസ് അനമെന്‍സിസ് എന്നാണ് ജീവിവര്‍ഗ്ഗത്തിന്റെ ശാസ്ത്രീയ നാമം. നേച്ചര്‍ എന്ന ശാസ്ത്ര മാഗസിനില്‍ ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിണാമത്തില്‍ 42 ലക്ഷം വര്‍ഷങ്ങള്‍ക്കും 38 ലക്ഷം വര്‍ഷങ്ങള്‍ക്കും ഇടയിലാണ് ഈ ജീവിവര്‍ഗം ജീവിച്ചിരുന്നതെന്ന്…

Read More

ഐ ഫോണ്‍ കേടായാല്‍ ഇനി ചുരുങ്ങിയ ചിലവില്‍ നന്നാക്കാം; സ്പെയര്‍പാര്‍ട്സുകള്‍ സ്വതന്ത്ര കമ്പനികള്‍ക്ക് വില്‍ക്കാന്‍ ആപ്പിളിന്റെ തീരുമാനം

ഐ ഫോണ്‍ കേടായാല്‍ ഇനി ചുരുങ്ങിയ ചിലവില്‍ നന്നാക്കാം; സ്പെയര്‍പാര്‍ട്സുകള്‍ സ്വതന്ത്ര കമ്പനികള്‍ക്ക് വില്‍ക്കാന്‍ ആപ്പിളിന്റെ തീരുമാനം

കേടായ ഐ ഫോണുകള്‍ റിപ്പയര്‍ ചെയ്യുന്നതിനായി സ്വതന്ത്ര സ്ഥാപനങ്ങള്‍ക്ക് ഒറിജിനല്‍ സ്പെയര്‍ പാര്‍ട്സുകളും ടൂളുകളും റിപ്പയര്‍ ഗൈഡുകളും വില്‍ക്കാന്‍ ആപ്പിള്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. സ്‌ക്രീന്‍ പൊട്ടിയതും കത്തിപ്പോയ ചാര്‍ജിങ് പോര്‍ട്ടുകള്‍ നന്നാക്കാനുമടക്കം പ്രതിദിനം മില്ല്യണ്‍ കണക്കിന് ഉപഭോക്താക്കള്‍ കമ്പനിയെയും അംഗീകൃത ഏജന്‍സികളെയും സമീപിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ആദ്യം അമേരിക്കയിലാവും ഇത് നടപ്പില്‍ വരുത്തുക. തുടര്‍ന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് കമ്പനി അംഗീകൃത സര്‍വീസ് ഏജന്‍സികള്‍ക്ക് നല്‍കുന്ന അതേ വിലയില്‍ പുതിയ സ്ഥാപനങ്ങള്‍ക്ക് സ്പെയര്‍ പാര്‍ട്സുകള്‍ ആപ്പിള്‍ നല്‍കും. ഇത് ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ചാര്‍ജിന്റെ കാര്യത്തില്‍ അനുകൂലമാകുമെന്നാണ് വിലയിരുത്തലുകള്‍. തങ്ങളുടെ സേവനങ്ങളും ഉത്പന്നങ്ങളും കൂടുതല്‍ ജനകീയമാക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ ആപ്പിള്‍ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അംഗീകൃത പാര്‍ട്ണര്‍മാരാവാന്‍ വലിയ പര്‍ച്ചേസിങ് നടത്തണമെന്ന ആപ്പിളിന്റെ നിയമം ആളുകളെ റിപ്പയറിങ് മാര്‍ക്കറ്റില്‍ നിന്നും അകറ്റിയിരുന്നു….

Read More