ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്

ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്

ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെയുള്ള എസി ക്ലാസുകള്‍ക്ക് 30 രൂപയും മറ്റ് ക്ലാസുകള്‍ക്ക് 15 രൂപയുമാണ് ഒരു ഇ-ടിക്കറ്റിന് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഒപ്പം ചരക്ക് സേവന നികുതി (ജിഎസ്ടി) യുമുണ്ട്. പുതിയ നിരക്ക് ഇന്ന് മുതല്‍ (സെപ്തംബര്‍ 1) പ്രാബല്യത്തില്‍ വരും. മുമ്പുണ്ടായിരുന്ന സര്‍വ്വീസ് ചാര്‍ജ്ജുകള്‍ 2016 ലാണ് റെയില്‍വേ പിന്‍വലിച്ചത്. ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഈ സര്‍വ്വീസ് ചാര്‍ജ്ജുകളാണ് ഇപ്പോള്‍ പുനസ്ഥാപിക്കുന്നത്. സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചതിനെ തുടര്‍ന്ന് റെയില്‍വേക്കുണ്ടായിട്ടുള്ള നഷ്ടം ഇത് തിരികെ കൊണ്ട് വരുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന സംവിധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം റെയില്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഈ മാസം ആദ്യം റെയില്‍വേ ബോര്‍ഡ്…

Read More

കുട്ടികളെ തൊടിയില്‍ കളിച്ചുവളരാന്‍ അനുവദിക്കൂ…

കുട്ടികളെ തൊടിയില്‍ കളിച്ചുവളരാന്‍ അനുവദിക്കൂ…

കുട്ടികള്‍ പച്ചപ്പ് നിറഞ്ഞ പരിസരങ്ങളില്‍ വളര്‍ന്നുവരുന്നത് ഭാവിയില്‍ മാനസിക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനം. ജനനം മുതല്‍ പത്ത് വയസ്സുവരെയുള്ള കാലഘട്ടത്തില്‍ കുട്ടികളെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഇടങ്ങളില്‍ വളര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകത്തിലെ വലിയൊരു ശതമാനം ജനസംഖ്യയും നഗരങ്ങളിലാണ് താമസിക്കുന്നത്. 450ദശലക്ഷത്തോളം മനുഷ്യര്‍ മാനസിക തകരാറുകള്‍ അനുഭവിക്കുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 1985മുതല്‍ 2013 വരെയുള്ള സാറ്റലൈറ്റ് രേഖകള്‍ പരിശോധിച്ച ഗവേഷക സംഘം ബാല്യകാലത്ത് പച്ചപ്പുനിറഞ്ഞ സ്ഥലങ്ങളില്‍ വളര്‍ന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ 55ശതമാനം വരെ കുറവാണെന്നാണ് കണ്ടെത്തിയത്. മുമ്പ് കരുതിയിരുന്നതിനെക്കാള്‍ അധികമാണ് പച്ചപ്പിന്റെ പ്രയോജനങ്ങളെന്നാണ് പഠനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പച്ചപ്പിന് പ്രാധാന്യം നല്‍കി നഗരാസൂത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കടപ്പാട് സമകാലിക മലയാളം

Read More

മുതിര്‍ന്നവരിലെ ദേഷ്യം ഹൃദയാഘാതത്തിന് വരെ കാരണമാകാം

മുതിര്‍ന്നവരിലെ ദേഷ്യം ഹൃദയാഘാതത്തിന് വരെ കാരണമാകാം

പ്രായമായവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതില്‍ ‘ദേഷ്യ’ത്തിന് പങ്കുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയാഘാതം, വാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ തീവ്രത കൂട്ടാനും അപകടാവസ്ഥയിലേക്ക് നയിക്കാനും ദേഷ്യത്തിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ദേഷ്യപ്പെടുന്നതോടെ ശരീരത്തിലെ ഹോര്‍മോണുകളില്‍ പ്രകടമായ മാറ്റം ഉണ്ടാവുകയും ഇത് പെട്ടെന്നുള്ള പ്രകോപനത്തിനിടയാക്കുമെന്നും കണ്ടെത്തി. ‘സൈക്കോളജി ആന്റ് ഏജിങ്’ എന്ന മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പങ്കാളിയുടെ വിയോഗവും ശരീരത്തിന്റെ ചുറുചുറുക്ക് നഷ്ടപ്പെടുത്തുന്നതും പലപ്പോഴും പ്രായമായവരെ ദേഷ്യക്കാരാക്കാറുണ്ട്. അതോടെ മുന്‍പ് ചെയ്തിരുന്ന പല കാര്യങ്ങളും തനിച്ച് ചെയ്യാന്‍ കഴിയാതെ വരും.ഇതും ഇവരെ ദേഷ്യക്കാരായി മാറ്റുന്നു. 59 മുതല്‍ 93 വയസ്സുവരെ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. സങ്കടം വരുമ്പോഴും ശരീരം പ്രതികരിക്കാറുണ്ട്. പക്ഷേ അത്തരം അവസ്ഥകളില്‍ പലപ്പോഴും തളര്‍ച്ചയാണ് അനുഭവപ്പെടുക. എന്നാല്‍ ദേഷ്യപ്പെടുമ്പോള്‍ പതിവിലധികം ഊര്‍ജം അനിയന്ത്രിതമായി എത്തുകയും പ്രകോപനപരമായി പ്രവര്‍ത്തിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഇതോടെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനം പെട്ടെന്ന്…

Read More

‘ഒരു സിനിമാ ടിക്കറ്റിന്റെ പണം തരാമോ’ ഇന്ത്യയിലെ ഉപഭോക്താക്കളോട് വിക്കിപീഡിയ

‘ഒരു സിനിമാ ടിക്കറ്റിന്റെ പണം തരാമോ’ ഇന്ത്യയിലെ ഉപഭോക്താക്കളോട് വിക്കിപീഡിയ

നിങ്ങള്‍ കാണുന്ന ഒരു സിനിമാ ടിക്കറ്റിന്റെ പണമെങ്കിലും തരാമോയെന്ന് ഇന്ത്യക്കാരോട് അപേക്ഷയുമായി വിക്കിമീഡിയ. സാമ്പത്തിക ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിവര ശേഖരയിടമായ വിക്കിമീഡിയയാണ് ധനസഹായ അഭ്യര്‍ത്ഥനയുമായി വന്നിരിക്കുന്നത്. സൂര്യനടക്കമുള്ള സകല വിഷയങ്ങളിലും വിവരങ്ങള്‍ തിരയുന്നവര്‍ക്ക് ഇന്ന് ആദ്യം മനസ്സിലെത്തുക വിക്കിപീഡിയയാണ്. എന്നാല്‍ ജനാതിപത്യമുഖം നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന വിക്കിമീഡിയയുടെ മുഖമാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. പരസ്യങ്ങളില്ലാതെ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന വിക്കിമീഡിയയുടെ പ്രധാനവരുമാനം വര്‍ഷത്തില്‍ ഒരിക്കല്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളിലൂടെയാണ്. എന്നാല്‍ കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ നിന്ന് ലഭ്യമാകുന്ന സഹായത്തില്‍ വ്യാപകമായ രീതിയില്‍ കുറവ് വന്നതോടെയാണ് അഭ്യര്‍ത്ഥന. ഇന്ത്യയിലെ വിജ്ഞാന കാംക്ഷികള്‍ക്ക് ആശംസകള്‍ എന്ന് തുടങ്ങുന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ മിക്ക കംപ്യൂട്ടറുകളിലുമെത്തിയത്. കുറിപ്പ് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് വിക്കിപീഡിയ എന്ന് അറിയാമല്ലോ. ഞങ്ങള്‍ പരസ്യം ചെയ്യാറില്ല അതുപോലെ ഓഹരിയുടമകളുമില്ല….

Read More

ട്വിറ്റര്‍ സി ഇ ഒ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ട്വിറ്റര്‍ സി ഇ ഒ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ദില്ലി: ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഡോര്‍സോയുടെ അക്കൗണ്ടില്‍ കടന്നുകൂടിയത്. പതിനഞ്ച് ദഷലക്ഷം ഫോളോവര്‍മാരുള്ള അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം കാല്‍മണിക്കൂര്‍ നേരം മോശം വാക്കുകളും പാരാമര്‍ശങ്ങളും ട്വീറ്റുകള്‍ പോസ്റ്റ്‌ചെയ്തുകൊണ്ടിരുന്നു. 15 മിനിറ്റിനകം അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയായി.

Read More

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഇന്നുമുതല്‍ നടപ്പിലാകുകയാണ്. ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവയെന്തൊക്കെയാണെന്ന് വിശദമായി അറിയാം. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കുട്ടിക്ക് 25 വയസ് വരെ ലൈസന്‍സ് അനുവദിക്കില്ല. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ ശിക്ഷ. ഒപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിലവില്‍ 100 രൂപയാണ് പിഴയെങ്കില്‍ പുതിയ നിയമപ്രകാരം അത് ആയിരം രൂപയാണ്. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400…

Read More

ലിങ്ക്ഡ് ഇന്‍… ചൈനയുടെ പുതിയ ചാര ആയുധം

ലിങ്ക്ഡ് ഇന്‍… ചൈനയുടെ പുതിയ ചാര ആയുധം

കരിയര്‍ മോഹികളുടെ ഇഷ്ട സോഷ്യല്‍ മീഡിയ ഇടമാണ് ലിങ്ക്ഡ് ഇന്‍. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍ മീഡിയയ്‌ക്കെതിരെ പുതിയ ആരോപണം ഉയരുകയാണ്. അമേരിക്കന്‍ മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് ആണ് ലിങ്ക്ഡ് ഇന്‍ വഴി ചൈന ചാരപ്രവര്‍ത്തി നടത്തുന്നു എന്ന ആരോപണം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണലുകളുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് ലിങ്ക്ഡ് ഇന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 645 ദശലക്ഷം ഉപയോക്താക്കളുള്ള സൈറ്റ് നിറയെ തെറ്റായ വിവരങ്ങളും അതിനേക്കാള്‍ ചാരപ്രവര്‍ത്തന റിക്രൂട്ട്മെന്റ് നടക്കുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ചൈന ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശചാരന്മാര്‍ ആക്ടീവായ ലിങ്ക്ഡ് ഇന്‍ തങ്ങളുടെ പ്രധാന വേട്ടസ്ഥലമാണെന്ന് പടിഞ്ഞാറന്‍ രഹസ്യാന്വേഷണ വിരുദ്ധ വിഭാഗം പറയുന്നു. സാധാരണഗതിയില്‍ ചാരപ്പണിക്ക് ഒരാളെ ഇരയാക്കുന്നതിന് പകരം ചൈനയില്‍ ഒരു കമ്പ്യൂട്ടറിന് പിന്നിലിരുന്നു കൊണ്ട് ഒരു വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ആയിരങ്ങളെ ലക്ഷ്യമിടാനാകുന്നു എന്നതാണ് പ്രത്യേകതയെന്ന് വിദേശ…

Read More

വാക്ക്മാന്റെ 40-ാം പിറന്നാള്‍ ആഘോഷിച്ച് സോണി

വാക്ക്മാന്റെ 40-ാം പിറന്നാള്‍ ആഘോഷിച്ച് സോണി

40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സോണി വാക്ക്മാന്‍ ടിപിഎസ്-എല്‍2 എന്ന മ്യൂസിക് പ്ലെയര്‍ പുറത്തിറക്കിയത്. 1980 കളിലെ ഗാനാസ്വാദകരുടെ ആസ്വാദന രീതി മാറ്റമറിച്ച ഉല്‍പന്നമായിരുന്നു വാക്ക്മാന്‍. കയ്യില്‍ കൊണ്ടു നടന്ന് പാട്ട് കേള്‍ക്കാം. സോണിയുടെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്റാണ് വാക്ക്മാന്‍. അന്ന് മുതല്‍ ഇന്നുവരെ വാക്ക് മാന്‍ എന്ന പേരില്‍ വ്യത്യസ്തങ്ങളായ നിരവധി മ്യൂസിക് പ്ലെയറുകള്‍ സോണി പുറത്തിയിട്ടുണ്ട്. പഴയ ക്യാസറ്റുകള്‍ ഇട്ട് പ്രവര്‍ത്തിക്കുന്ന മ്യൂസിക് പ്ലെയറും, എഫ് എം റേഡിയോയുമെല്ലാം വാക്ക്മാന്‍ എന്ന ബ്രാന്റില്‍ പുറത്തിറങ്ങിയിരുന്നു. വാക്ക്മാന്‍ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളും സോണി പുറത്തിറക്കുന്നുണ്ട്. വാക്ക്മാന്റെ 40-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ‘ വാക്മാന്‍ ഇന്‍ ദി പാര്‍ക്ക്’ ടോക്യോയിലെ ഗിന്‍സ സോണി പാര്‍ക്കില്‍ ഒരു പ്രദര്‍ശനമേള സംഘടിപ്പിച്ചിരിക്കുകയാണ് സോണി. ഈ സ്ഥലത്താണ് സോണിയുടെ പഴയ കെട്ടിടമുണ്ടായിരുന്നത്. അടുത്തിടെയാണ് ഇത് പൊളിച്ചുനീക്കിയത്. അടുത്ത വര്‍ഷം ഇവിടെ പുതിയ…

Read More

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണി….ഗൂഗിള്‍

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണി….ഗൂഗിള്‍

ഹാക്ക് ചെയ്യപ്പെട്ട ചില വെബ്‌സൈറ്റുകള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗിളിന്റെ സുരക്ഷാ ഗവേഷകര്‍. ഐഫോണിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വെബ്‌സൈറ്റുകള്‍ ഹാക്കിങിന് വഴിയൊരുക്കുന്നത്. ആപ്പിള്‍ അധികൃതരെ പ്രശ്‌നം അറിയിച്ചുവെന്നും ഇത് പരിഹരിച്ചുവെന്നും ഗൂഗിള്‍ പ്രൊജക്ട് സീറോയിലെ ഗവേഷര്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. ഫയലുകള്‍, സന്ദേശങ്ങള്‍, തത്സമയ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ വെബ്‌സൈറ്റുകള്‍ക്ക് സാധിക്കും. ഐഫോണ്‍ ഉപയോക്താക്കളുടെ തത്സമയ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതുവഴി സാധിച്ചിരുന്നു. വര്‍ഷങ്ങളായി ഈ വെബ്‌സൈറ്റുകള്‍ യാതൊരു വിവേചനവുമില്ലാതെയാണ് മാല്‍വെയറുകള്‍ പ്രചരിപ്പിച്ചതെന്നും ഗൂഗിള്‍ പറഞ്ഞു. അടുത്തിടെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്) ഹാക്ക് ചെയ്യപ്പെട്ട ഒരു കൂട്ടം വെബ്‌സൈറ്റുകള്‍ കണ്ടെത്തിയിരുന്നു. ഐഫോണ്‍ ഉപയോഗിച്ച് ഈ വെബ്‌സൈറ്റുകളിലെത്തിയ സന്ദര്‍ശകരാണ് ഹാക്കിങിന് ഇരയായിരുന്നത്. ആഴ്ചയില്‍ ആയിരക്കണക്കിന് പേര്‍ സന്ദര്‍ശിച്ചിരുന്ന വെബ്‌സൈറ്റുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും ഗൂഗിള്‍ ബ്ലോഗില്‍ പറഞ്ഞു. ഐഓഎസ് 10 മുതല്‍…

Read More

വാഹനവുമായി കാത്തുനില്‍ക്കേണ്ട..സ്വകാര്യവാഹന രജിസ്ട്രേഷന്‍ ഇനി എളുപ്പം

വാഹനവുമായി കാത്തുനില്‍ക്കേണ്ട..സ്വകാര്യവാഹന രജിസ്ട്രേഷന്‍ ഇനി എളുപ്പം

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സ്വകാര്യവാഹനങ്ങള്‍ സ്ഥിര രജിസ്‌ട്രേഷനു മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ ഹാജരാക്കേണ്ടിവരില്ല. ഷോറൂമുകളില്‍ വില്‍പ്പനയ്ക്കുമുമ്പേ വാഹനം പരിശോധിക്കാനാണ് കേന്ദ്ര നിര്‍ദേശം. സ്ഥിര രജിസ്‌ട്രേഷന്‍ ലഭിച്ചശേഷമാകും വാഹനങ്ങള്‍ ഷോറൂമുകളില്‍നിന്ന് പുറത്തിറക്കുക. പുതിയ ഭേദഗതിപ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ട ചുമതല ഡീലര്‍മാര്‍ക്കാണ്. ഇപ്പോള്‍ താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ലൈനില്‍ നല്‍കുന്നത് ഡീലര്‍മാരാണ്. ഭേദഗതി പ്രകാരം ഇത് സ്ഥിര രജിസ്‌ട്രേഷന്‍ അപേക്ഷയാകും. രജിസ്‌ട്രേഷന്‍ ഫീസും റോഡ് നികുതിയും ഓണ്‍ലൈനായി അടയ്ക്കാം. വാഹനത്തിന്റെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കുന്നതാണ് രജിസ്‌ട്രേഷന്‍ പരിശോധന. വാഹനം വാങ്ങുന്നയാളുടെ പേരില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കാനുള്ള അപേക്ഷ ഷോറൂമില്‍നിന്ന് ലഭിച്ചാല്‍ രേഖകള്‍ ഒത്തുനോക്കി സ്ഥിര രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കും. ഇതുള്‍പ്പെടുത്തി അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചായിരിക്കും ഉടമയ്ക്ക് വാഹനം കൈമാറുക. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രമാകും ഇളവ്. ഇതിന്റെ വ്യവസ്ഥകള്‍ ഉടന്‍ രൂപവത്കരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്…

Read More