ജിം ട്രെയ്നര്‍ക്ക് ഉണ്ണി മുകുന്ദന്റെ ഓണസമ്മാനം

ജിം ട്രെയ്നര്‍ക്ക് ഉണ്ണി മുകുന്ദന്റെ ഓണസമ്മാനം

മലയാളികളുടെ സ്വന്തം മസില്‍മാനാണ് ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി എപ്പോഴും ബന്ധം സൂക്ഷിക്കുന്ന താരത്തെ മസില്‍ അളിയന്‍ എന്ന ഓമനപ്പേരിലാണ് ആരാധകര്‍ വിളിക്കുന്നത് തന്നെ. താരം ധരിച്ചിരുന്ന കൂളിങ് ഗ്ലാസ് ആവശ്യപ്പെട്ട ആരാധകന് അത് അയയ്ച്ച് കൊടുത്ത് ഉണ്ണി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബോഡിബില്‍ഡര്‍ കൂടിയായ ഈ താരം തന്റെ ജിം ട്രെയിനര്‍ക്ക് നല്‍കിയ ഓണ സമ്മാനത്തിന്റെ പേരില്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ജിം ട്രെയ്നര്‍ ജോണ്‍സണിനാണ് ബൈക്ക് സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട് താരം. ഇത് കണ്ട് ഉണ്ണിയെ കണ്ടു പഠിക്കണമെന്നാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം പറയുന്നത്. മാമാങ്കത്തിനായി ശരീരം ഒരുക്കുന്നതിന് ജോണ്‍സണ്‍ ഒരു സഹോദരനെപ്പോലെ തന്നെ സഹായിച്ചുവെന്നും ഉണ്ണി മുകന്ദന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജോണ്‍സന് പുതിയ ബൈക്ക് ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഉണ്ണി പറഞ്ഞു. അപ്രതീക്ഷിതമായാണ് ബൈക്ക് സമ്മാനമായി ലഭിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനം തന്റെ…

Read More

ജയസൂര്യയുടെ ‘തൃശൂര്‍പൂരം’ വരുന്നു.. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

ജയസൂര്യയുടെ ‘തൃശൂര്‍പൂരം’ വരുന്നു.. ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

ജയസൂര്യയുടെ പുതിയ ചിത്രം തൃശൂര്‍ പൂരത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. മാസ് ലുക്കില്‍ നടന്നു വരുന്ന ജയസൂര്യയും സംഘവുമാണ് ഫസ്റ്റ് ലുക്കില്‍. ഇത് ജയസൂര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന രീതിയില്‍ തന്നെയാണ് ഫ്രൈഡേ ഫിലിംസ് പോസ്റ്റര്‍ പുറത്തിറക്കിയത്. ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം. അങ്കമാലി ഡയറീസ്, ആട് 2, ജൂണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തില്‍ ജയസൂര്യ പുല്ല് ഗിരി എന്ന കഥാപാത്രം കൈകാര്യം ചെയ്യും. നിര്‍മ്മാതാവായ വിജയ് ബാബു ഒരു പ്രധാന വേഷം കൂടി ചെയ്യുന്നുണ്ട്. സിനിമ ഓരോ വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. 2019 ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More