ഇടിച്ചക്ക അച്ചാര്‍

ഇടിച്ചക്ക അച്ചാര്‍

ചേരുവകള്‍: 1. ഇടിച്ചക്ക -ഒരെണ്ണം 2. വിനാഗിരി -50 മില്ലി 3. കശ്മീരി മുളകുപൊടി -5 ടീസ്പൂണ്‍ 4. കടുകുപരിപ്പ് -1 ടീസ്പൂണ്‍ 5. വെളുത്തുള്ളി -6 അല്ലി 6. ഇഞ്ചി -ഒരു ചെറിയ കഷ്ണം 7. ഉലുവ, കായം വറുത്തുപൊടിച്ചത് -2 ടീസ്പൂണ്‍ 8. ഉപ്പ് -ആവശ്യത്തിന് 9. വെളിച്ചെണ്ണ -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ഇടിച്ചക്ക മുള്ളുകളഞ്ഞ് വലിയ കഷ്ണങ്ങളാക്കി നുറുക്കി, കഴുകി ആവിയില്‍ 25 മിനിറ്റോളം വേവിക്കുക. ചൂടാറിയാല്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി, വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചി അരിഞ്ഞതും ഇട്ട് വഴറ്റുക. മൂത്തുവരുമ്പോള്‍ ഇതിലേക്ക് കടുകുപരിപ്പ് ചേര്‍ക്കാം. കശ്മീരി മുളകുപൊടി ചേര്‍ത്ത്, വിനാഗിരി ഒഴിച്ച് ചൂടാകുമ്പോള്‍, ഉപ്പും ചക്കയും ചേര്‍ത്ത് ഇളക്കുക. ഉലുവയും കായം പൊടിച്ചതും കൂട്ടി ഇളക്കിയെടുക്കാം. അച്ചാര്‍ റെഡി.

Read More

കുടംപുളിയിട്ട് ചെമ്മീന്‍കറി

കുടംപുളിയിട്ട് ചെമ്മീന്‍കറി

ചേരുവകള്‍: ചെമ്മീന്‍ – അര കിലോ ചുവന്നുള്ളി – 4 എണ്ണം പച്ചമുളക് – 3 എണ്ണം മുളകുപ്പൊടി – 2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര ടേബിള്‍സ്പൂണ്‍ ഉലുവപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടേബിള്‍സ്പൂണ്‍ കുടംപുളി (വലുത്) – ഒന്ന് കറിവേപ്പില – 2 തണ്ട് വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ കടുക് – ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം – ഒരു ഗ്ലാസ് തയ്യാറാക്കുന്ന വിധം: ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ചുവന്നുള്ളി, ഇഞ്ചി വെളുത്തുള്ള ചതച്ചത്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപ്പൊടിയും ഉലുവപ്പൊടിയും കൂടി ചേര്‍ത്തിളക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞൊഴിക്കുക. വെള്ളത്തില്‍ കുടിര്‍ത്തുവെച്ച കുടംപുളിയും ചേര്‍ക്കാം. ഇത് തിളച്ചു കഴിഞ്ഞാല്‍ ചെമ്മീനും ആവശ്യത്തിന് ഉപ്പും…

Read More

പച്ചതക്കാളി പച്ചടി

പച്ചതക്കാളി പച്ചടി

ചേരുവകള്‍ പച്ചതക്കാളി 250 ഗ്രാം തേങ്ങ ചിരകിയത് 1/2 കപ്പ് ചുവന്നുള്ളി 5-6 എണ്ണം ഇഞ്ചി അരിഞ്ഞത് 1 ടിസ്പൂണ്‍ തൈര് 1/2 കപ്പ് പച്ചമുളക് 2 എണ്ണം കറിവേപ്പില 2 തണ്ട് ജീരകം 1/2 ടിസ്പൂണ്‍ കടുക് 1 ടിസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം എണ്ണയൊഴിച്ചു കടുക് പൊട്ടിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. തക്കാളി വെന്ത് വരുമ്പോള്‍ അതിലേക്ക് തേങ്ങാ, പച്ചമുളക്, ജീരകം എന്നിവ അരച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. അതിലേക്ക് നന്നായി ഉടച്ച തൈര് കൂടി ചേര്‍ത്ത് തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങാം.

Read More

ബട്ടര്‍ചിക്കന്‍ ബിരിയാണി തയ്യാറാം

ബട്ടര്‍ചിക്കന്‍ ബിരിയാണി തയ്യാറാം

ചിക്കനില്‍ മാരിനേറ്റ് ചെയ്യാന്‍ ആവശ്യമായവ: ചിക്കന്‍-മുക്കാല്‍ കിലോ ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 ടേബിള്‍സ്പൂണ്‍ മുളക്‌പൊടി- 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍ ജീരകം പൊടിച്ചത്- 1 ടീസ്പൂണ്‍ ഗരം മസാല- 1 ടീസ്പൂണ്‍ കുരുമുളക് പൊടി- 1 ടീസ്പൂണ്‍ തൈര്/നാരങ്ങാനീര്- 1 ടേബിള്‍സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് ചേരുവകള്‍ എല്ലാം ചിക്കനില്‍ പുരട്ടി ഒരു മണിക്കൂര്‍ വച്ച ശേഷം ഒരു പാനില്‍ അല്പം എണ്ണ/ വെണ്ണ പുരട്ടി ഇരുവശവും ഗ്രില്‍ ചെയ്ത് എടുക്കുക. ചോറിന് ആവശ്യമായവ : ബസുമതി അരി-3 കപ്പ് കസൂരി മേത്തി- 1/2 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് കഴുകി വൃത്തിയാക്കിയ അരി ഉടഞ്ഞു പോകാതെ ആവശ്യത്തിന് ഉപ്പും കസൂരി മേത്തിയും ചേര്‍ത്ത് വേവിച്ചു വെക്കുക. മസാലക്ക് ആവശ്യമായവ: സവാള- 5 ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിള്‍സ്പൂണ്‍ പച്ചമുളക്- 3 മുളക്‌പൊടി- 1 ടേബിള്‍സ്പൂണ്‍…

Read More

വേഗത്തില്‍ തയ്യാറാക്കാം വെണ്ടയ്ക്ക മുട്ടത്തോരന്‍

വേഗത്തില്‍ തയ്യാറാക്കാം വെണ്ടയ്ക്ക മുട്ടത്തോരന്‍

ചേരുവകള്‍ : 1. ചുവന്നുള്ളി ചതച്ചത് – 5 എണ്ണം 2. മുട്ട – രണ്ടെണ്ണം 3. പാല്‍ – ഒരു ടീസ്പൂണ്‍ 4. പിഞ്ചു വെണ്ടയ്ക്ക – 12-15 എണ്ണം 5. ഉപ്പ് – പാകത്തിന് 6. കുരുമുളക് പൊടി – അര ടീസ്പൂണ്‍ 7. പച്ചമുളക് അരിഞ്ഞത് – രണ്ടെണ്ണം 8. കറിവേപ്പില – രണ്ട് തണ്ട് 9. കടുക് – അര ടീസ്പൂണ്‍ 10. മഞ്ഞള്‍പ്പൊടി – ഒരു നുള്ള് 11. പഞ്ചസാര – ഒരു നുള്ള് (ഓപ്ഷണല്‍) 12. എണ്ണ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ഒരു പാനില്‍ എണ്ണയൊഴിച്ച് കടുകും ചുവന്നുള്ളി ചതച്ചതും കറിവേപ്പിലയുമിട്ട് ഇളക്കുക. ഒന്ന് മൂത്തുവരുമ്പോള്‍ ചെറുതായി അരിഞ്ഞ വെണ്ടയ്ക്കയിട്ട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി അടച്ചുവയ്ക്കുക. പിന്നീട് പച്ചമുളക് ചേര്‍ത്ത് മുട്ട പൊട്ടിച്ചൊഴിച്ച് കുരുമുളക്…

Read More

എളുപ്പത്തില്‍ തയ്യാറാക്കാം മുരിങ്ങയില പുട്ട്

എളുപ്പത്തില്‍ തയ്യാറാക്കാം മുരിങ്ങയില പുട്ട്

ചേരുവകള്‍ പുട്ടുപൊടി- 1 കപ്പ് മുരിങ്ങയില- 1 കപ്പ് തേങ്ങ ചിരവിയത് -1 കപ്പ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്- 6 പച്ചമുളക് അരിഞ്ഞത് – 4 എണ്ണം മുളകുപൊടി- ഒരു ടീസ്പൂണ്‍ വെളുത്തുള്ളി -രണ്ടല്ലി പെരുംജീരകം- അര ടീസ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ വെളിച്ചെണ്ണ – 2 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പുട്ടുപൊടി ഉപ്പും ചേര്‍ത്ത് നന്നായി നനയ്ക്കുക. അര കപ്പ് മുരിങ്ങയില ചേര്‍ത്ത് വീണ്ടും കുഴച്ച് 20 മിനിറ്റു വെക്കുക. തേങ്ങ, പെരുംജീരകം, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിച്ച് അല്‍പം കറിവേപ്പില, ഉള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. ശേഷം ബാക്കി മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് അല്പനേരം വഴറ്റണം. ചതച്ച തേങ്ങ ഇതില്‍ ചേര്‍ത്ത് കുറച്ചുനേരം കൂടെ ഇളക്കി ഇറക്കുക. പുട്ടുപൊടി വീണ്ടും…

Read More

കരിക്ക് ദോശ സൂപ്പറാണ്

കരിക്ക് ദോശ സൂപ്പറാണ്

ചേരുവകള്‍ പച്ചരി വെള്ളത്തില്‍ കുതിര്‍ത്തത് – 1 കപ്പ് ഇളം തേങ്ങ – 2 എണ്ണം ചെറിയ ഉള്ളി – 5 എണ്ണം ജീരകം – 1/2 ടീസ്പൂണ്‍ പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍ സോഡാ പൊടി – ഒരു നുള്ള് ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം കുതിര്‍ത്ത പച്ചരിയും ഇളം തേങ്ങ കഷ്ണങ്ങളും , ജീരകം , ഉള്ളി എന്നിവയും ഒന്നിച്ചാക്കി തരുതരുപ്പായി അരക്കുക. ഇതിലേക്ക് പഞ്ചസാര , ഉപ്പ് , സോടപ്പൊടി , എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 20 മിനുട്ട് മാറ്റി വെക്കുക. ഒരു ദോഷകല്ല് ചൂടാക്കിയ ശേഷം എണ്ണ തടവി അരച്ച മാവില്‍ നിന്നും ഓരോ തവി മാവ് കോരി ഒഴിച്ച് കട്ടിയുള്ള ദോശ പോലെ ചെറുതായി പരത്തി തിരിച്ചും മറിച്ചും ഇട്ട് ചുട്ട് എടുക്കുക

Read More

റവ കൊണ്ട് അടിപൊളി നാലുമണി പലഹാരം

റവ കൊണ്ട് അടിപൊളി നാലുമണി പലഹാരം

ചേരുവകള്‍: റവ – 1 കപ്പ് വെള്ളം – 1 കപ്പ് കടലപ്പരിപ്പ് – 1 ടേബിള്‍ സ്പൂണ്‍ ഉഴുന്നുപരിപ്പ് – 1 ടേബിള്‍ സ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍ കടുക് – 1 ടീസ്പൂണ്‍ കശുവണ്ടി – 6-7 എണ്ണം കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍ മുളക്‌പൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ കായപ്പൊടി – 1 നുള്ള് (വേണമെങ്കില്‍ മാത്രം ചേര്‍ക്കാം) കറിവേപ്പില – 2 തണ്ട് മല്ലിയില അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തയാറാകുന്ന വിധം: 1 കപ്പ് തിളക്കുന്ന വെള്ളത്തില്‍ ഉപ്പ് കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് അതിലേക്ക് റവ കൂടെ ചേര്‍ത്ത് കുറുക്കി എടുക്കുക. കയ്യില്‍ എണ്ണ തടവി ചെറുചൂടോടെ തന്നെ ചെറിയ ഉരുളകളാക്കി 10 മിനിറ്റ്…

Read More

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ആനയെ ട്രെയിന്‍ ഇടിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഈ വീഡിയോ

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ആനയെ ട്രെയിന്‍ ഇടിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഈ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു ആനയ്ക്ക് സംഭവിച്ച അപകടമാണ്. ട്രെയിന്‍ പാളം മുറിച്ച് കടക്കവെ ആനയെ ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ. കാലുകള്‍ക്കും വാരിയെല്ലിനുമൊക്കെ പരിക്കേറ്റ ആന പണിപ്പെട്ട് കാട്ടിലേക്ക് നിരങ്ങി മാറുന്നതുമായ ദൃശ്യങ്ങള്‍ ആരെയും വേദനിപ്പിക്കും.

Read More

രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിത്; കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല, പെരിയ ഇരട്ടക്കൊല സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിത്; കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല, പെരിയ ഇരട്ടക്കൊല സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ഏപ്രിലില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസില്‍ രാഷ്ട്രീയ ചായ്‌വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. പൊലീസ് അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വുണ്ടായെന്നടക്കം കോടതി സംശയിക്കുന്നു. അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കേസില്‍ ഗൗരവപൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇത്രയും പ്രധാനമായ കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ലെന്ന് കോടതി വിമര്‍ശിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ…

Read More