ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് വിദ്യാ ബാലന്‍

ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് വിദ്യാ ബാലന്‍

വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ തന്റെ തൊഴിലും പാഷനും കാത്തുസൂക്ഷിക്കുന്ന താരമാണ് വിദ്യാ ബാലന്‍. എന്നാല്‍ വിവാഹശേഷവും അഭിനയത്തില്‍ സജീവമായ വിദ്യാ അഭിനയവും വ്യക്തിജീവിതവും തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതുതന്നെയായിരിക്കും രണ്ടും ഒന്നിച്ച് കൊണ്ടുപോകാനുള്ള വിദ്യയുടെ വിജയമന്ത്രം. എന്നാലും എന്തുകൊണ്ട് ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യുന്നില്ല എന്ന് ചില പ്രേക്ഷകര്‍ക്കെങ്കിലും അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും. ഇപ്പോള്‍ അതിനുള്ള മറുപടിയായി നിര്‍മാതാവായ ഭര്‍ത്താവ് സിദ്ദാര്‍ഥ് കപൂറിനൊപ്പം ജോലി ചെയ്യാതിരിക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കിയിരിക്കുകയാണ് വിദ്യാ ബാലന്‍. സാധാരണഗതിയില്‍ ഏതെങ്കിലും നിര്‍മാതാവുമായിട്ടോ സംവിധായകനുമായിട്ടോ പ്രശ്നങ്ങളുണ്ടായാല്‍ വഴക്കിനൊന്നും പോകാതെ ആ സിനിമ ഉപേക്ഷിക്കാറാണ് വിദ്യയുടെ പതിവ്. എന്നാല്‍ ഭര്‍ത്താവിന്റെ സിനിമയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അങ്ങനെ വഴക്കിടാതിരിക്കാനാകില്ല എന്നാണ് വിദ്യ പറയുന്നത്. ‘സിദ്ദാര്‍ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാന്‍ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ്…

Read More

ഫൈനല്‍സ് ഓഡിയോ ലോഞ്ചില്‍ തിളങ്ങി രജീഷയും പ്രിയ വാര്യറും

ഫൈനല്‍സ് ഓഡിയോ ലോഞ്ചില്‍ തിളങ്ങി രജീഷയും പ്രിയ വാര്യറും

‘ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ’- ഇങ്ങനെയായിരുന്നു രജീഷ വിജയന്റെ വാക്കുകള്‍. രജീഷയുടെ ഫൈനല്‍സ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരം ഇത്തരത്തില്‍ സംസാരിച്ചത്. സിനിമയിലെ ഒരു ഗാനം ആലപിച്ച പ്രിയവാര്യറും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. നവാഗതനായ പിആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു സംപൂര്‍ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ഫൈനല്‍സ്’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രിയ പ്രകാശ് വാരിയര്‍ ആദ്യമായി ഗായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കടപ്പാട്…

Read More

പട്ടാഭിരാമനെ അഭിനന്ദിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍

പട്ടാഭിരാമനെ അഭിനന്ദിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍

ജയറാം-കണ്ണന്‍താമരക്കുളം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘പട്ടാഭിരാമനെ’ അഭിനന്ദിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍. പട്ടാഭിരാമന്‍ സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും പുതുമയാര്‍ന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. ‘സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ചിത്രം നിര്‍മിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തന്നെ അവരെ പ്രശംസിക്കുന്നു. പുതുമയാര്‍ന്ന പ്രമേയം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നു.’ ‘ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങള്‍ ഈ ചിത്രം പറയുന്നുണ്ട്. അക്കാര്യത്തില്‍ ഞങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തും.’-മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രശംസ തങ്ങളെ സംബന്ധിച്ചടത്തോളം അഭിമാന നിമിഷമാണെന്നും ഇത് സിനിമയുടെ വലിയ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. ക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ പട്ടാഭിരാമന്‍ എന്ന ഫുഡ്…

Read More

ഗ്രീക്ക് ലെമണ്‍ ചിക്കന്‍ തയ്യാറാക്കാം

ഗ്രീക്ക് ലെമണ്‍ ചിക്കന്‍ തയ്യാറാക്കാം

കാണാനും കഴിക്കാനും സൂപ്പറാണ് ഗ്രീക്ക് ലെമണ്‍ ചിക്കന്‍. ചേരുവകളും കുറവാണ്. അധികം സങ്കീര്‍ണതകളുമില്ല. ഗ്രീക്ക് ലെമണ്‍ ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ചേരുവകള്‍: ഒരു ചിക്കന്‍ പത്തുപീസാക്കിയത്, തൊലിയോടുകൂടിയത് ഉരുളക്കിഴങ്ങ്: 500 ഗ്രാം വെള്ളം- അരക്കപ്പ് പുരട്ടിവെക്കാന്‍ വെളുത്തുള്ളി- 10 അല്ലി ചെറുതായി അരിഞ്ഞത് ഉപ്പ്- ആവശ്യത്തിന് കുരുമുളക്- രണ്ടുടീസ്പൂണ്‍ മുളകുപൊടി- രണ്ടു ടീസ്പൂണ്‍ ഉണങ്ങിയ പനിക്കൂര്‍ക്ക-ഒരുടേബിള്‍സ്പൂണ്‍ നാരങ്ങാനീര്- കാല്‍ക്കപ്പ് ഒലിവ് ഓയില്‍- കാല്‍കപ്പ് തയ്യാറാക്കുന്നവിധം: ചിക്കന്‍ ഒരു പാത്രത്തില്‍ എടുത്ത് പുരട്ടാനുള്ള ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് സൂക്ഷിച്ചുവെക്കുക. ഇത് രണ്ടുമണിക്കൂര്‍ അടച്ചുവെക്കുക. ഓവന്‍ 220 ഡിഗ്രിസെല്‍ഷ്യസില്‍ ഹീറ്റ് ചെയ്യുക. ബേക്കിങ് ട്രേ എടുത്ത് ചിക്കന്റെ തൊലിവരുന്ന ഭാഗം മുകളിലാക്കി അതിനിടയില്‍ ഉരുളക്കിഴങ്ങുവെച്ച് അറൈഞ്ച് ചെയ്യുക. 15 മിനിറ്റിനു ശേഷം ചിക്കനും ഉരുളക്കിഴങ്ങിനും മുകളില്‍ പുരട്ടാനുള്ളവ ഒഴിച്ചുകൊടുക്കാം. തിരിച്ചിട്ടിശേഷം വീണ്ടും 15മിനിറ്റ് വേവിക്കുക. വീണ്ടും പുരട്ടാനുള്ള…

Read More

ആപ്പിള്‍ ഫിസ് തയ്യാറാക്കാം വീട്ടിലുണ്ടാക്കാം

ആപ്പിള്‍ ഫിസ് തയ്യാറാക്കാം വീട്ടിലുണ്ടാക്കാം

ചേരുവകള്‍ 1) ആപ്പിള്‍ – 1 ന്റെ പകുതി തൊലി കളഞ്ഞത് 2) ചെറുനാരങ്ങ – 1ന്റെ പകുതി 3) പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍ 4) പുതിനയില – 5എണ്ണം 5) തണുത്ത വെള്ളം – 1/2 കപ്പ് 6) ഐസ് ക്യൂബ് – ആവശ്യത്തിന് 7) സോഡ – 2 കപ്പ് തയ്യാറാക്കുന്ന വിധം: 1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. സെര്‍വ്വ് ചെയ്യുന്ന ഗ്ലാസുകളില്‍ പകുതി ഒഴിക്കുക. ബാക്കി ഭാഗം സോഡ ഒഴിച്ച് ഉപയോഗിക്കാം.

Read More

പാല് പൊരിച്ചത്

പാല് പൊരിച്ചത്

ഇഫ്താര്‍ വിരുന്നിതിന് ആളുകള്‍ക്ക് സര്‍പ്രൈസ് കൊടുക്കാനായി തയ്യാറാക്കാവുന്ന ഒരു രുചികരവും വ്യത്യസ്തവുമായ സ്‌നാക്കാണിത്. വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം. ചേരുവകള്‍ പാല് – മൂന്നരക്കപ്പ് പഞ്ചസാര- മുക്കാല്‍കപ്പ് കോണ്‍ഫ്‌ളോര്‍- അരക്കപ്പ് ഓറഞ്ച് തൊലി- അല്പം കറുവപ്പട്ട- ഒന്ന് മൈദ- മൂന്ന് ടേബിള്‍സ്പൂണ്‍ ബ്രഡ് പൊടി- ഒരുകപ്പ് എണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ഒരുപാത്രത്തില്‍ മൂന്ന് കപ്പ് പാലെടുത്ത് ചൂടാക്കുക. അതിലേക്ക് പട്ടയും ഓറഞ്ചിന്റെ തൊലിയും ഇടാം. തൊലി പൊളിച്ചെടുക്കുമ്പോള്‍ ഓറഞ്ച് ഭാഗം മാത്രം എടുക്കാന്‍ ശ്രദ്ധിക്കണം. തീ കുറച്ച് കുറച്ചസമയം ഇളക്കിക്കൊടുക്കുക. (പട്ടയ്ക്കു പകരം ഏലക്കായയും ഉപയോഗിക്കാം) അല്പസമയം ഇളക്കിയശേഷം മുക്കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞുവരുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. അഞ്ചാറ് മിനിറ്റ് കഴിഞ്ഞാല്‍ പാലിലിട്ടിട്ടുള്ള പട്ടയും ഓറഞ്ച് തൊലിയും നീക്കം ചെയ്യുക. കോണ്‍ഫ്‌ളോറില്‍ അരക്കപ്പ് പാലൊഴിച്ച് കട്ടപിടിക്കാതെ നന്നായി മിക്‌സ്…

Read More

സ്‌പെഷ്യല്‍ പച്ചമുന്തിരി ജ്യൂസ് തയ്യാറാക്കാം

സ്‌പെഷ്യല്‍ പച്ചമുന്തിരി ജ്യൂസ് തയ്യാറാക്കാം

ചേരുവകള്‍: പച്ചമുന്തിരി: മൂന്നുകപ്പ് പഞ്ചസാര: ആവശ്യത്തിന് നാരങ്ങാനീര്: ആവശ്യത്തിന് തണുത്തവെള്ളം: ആവശ്യത്തിന് ഐസ്‌ക്യൂബ്: ഒന്ന് തയ്യാറാക്കുന്നവിധം: അല്പം കറുത്തമുന്തിരിക്കൊപ്പം പച്ചമുന്തിരി മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇത് അരിച്ച് നീര് എടുത്ത് അതിലേക്ക് പഞ്ചസാരയും ആവശ്യത്തിന് തണുത്തവെള്ളവും ചേര്‍ത്ത് ഇളക്കുക. നന്നായി ഇളക്കിയശേഷം അല്പം നാരങ്ങാ നീരും ചേര്‍ത്ത് ഇളക്കിയശേഷം ഐസ്‌ക്യൂബ് ഇട്ട് കുടിക്കാം.

Read More