ചുരുങ്ങിയ ചിലവില്‍ കുടുംബത്തോടൊപ്പം… നീലഗിരിനിരകളിലൂടെ ഒരു മുതുമല ട്രിപ്പ്

ചുരുങ്ങിയ ചിലവില്‍ കുടുംബത്തോടൊപ്പം… നീലഗിരിനിരകളിലൂടെ ഒരു മുതുമല ട്രിപ്പ്

കുറുക്കന്‍, മാന്‍, കഴുതപ്പുലി, പുള്ളിപ്പുലി, കൃഷ്ണ മൃഗം തുടങ്ങിയവയെല്ലാം ഇവിടെ കാണാന്‍ സാധിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കടുവകളുള്ള ഇടം കൂടിയാണ് മുതുമല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആന സങ്കേതവും ആദ്യത്തെ കടുവാ സംരക്ഷണ കേന്ദ്രവുമാണ് മുതുമല. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമസ്ഥലമാണ്, നീലഗിരിയുടെ അനുഗ്രഹമായ മുതുമല. ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം മുതുമല വന്യജീവി സങ്കേതവും ഇവിടെ സ്ഥിതി ചെയ്യുന്നു. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ഇവിടം. 1940ലാണ് വന്യജീവി സങ്കേതം സ്ഥാപിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിവിടം. തേയിലത്തോട്ടങ്ങളാണ് നീലഗിരിയുടെ പ്രധാന പ്രത്യേകത. അതിനാല്‍ നിരവധി തേയിലത്തോട്ടങ്ങള്‍ മുതുമലയിലേയ്ക്കുള്ള യാത്രയില്‍ കാണാന്‍ സാധിക്കും. പ്രകൃതിയുടെ ഈ വസന്തോത്സവത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 200ലധികം പക്ഷിയിനങ്ങളുടെ ചിലമ്പല്‍ കൊണ്ട് ശബ്ദമുഖരിതമാണ് ഈ വനപ്രദേശം. കുറുക്കന്‍,…

Read More

കല്ലുമ്മക്കായ റോസ്റ്റ് തയ്യാറാക്കാം

കല്ലുമ്മക്കായ റോസ്റ്റ് തയ്യാറാക്കാം

കല്ലുമ്മക്കായ- അരക്കിലോ മഞ്ഞള്‍പ്പൊടി- അരടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍ ഗരം മസാല- 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചതച്ചത്- ചെറിയ കഷ്ണം ചുവന്നുള്ളി അരിഞ്ഞത്- 4 എണ്ണം വെളുത്തുള്ളി ചതച്ചത്- 6 എണ്ണം പച്ചമുളക്- രണ്ടെണ്ണം കറിവേപ്പില, കുരുമുളക്, കടുക് എണ്ണ ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം: കല്ലുമ്മക്കായ നല്ലപോലെ കഴുകി വൃത്തിയാക്കി മുളകും മഞ്ഞളും ഉപ്പും ഗരംമസാലയും പുരട്ടി അല്പനേരം വെയ്ക്കുക. ഇതിലേക്ക് ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചിട്ട് നല്ലപോലെ വേവിക്കുക. വെള്ളം വറ്റിയാല്‍ മാറ്റിവെക്കാം. ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയുമിട്ട് വഴറ്റുക. ഇത് വേവിച്ച കല്ലുമ്മക്കായയിലേക്ക് ചേര്‍ത്തുക. കുരുമുളക് നന്നായി പൊടിച്ച് ചേര്‍ത്ത് ഇളക്കുക. ചൂടോടെ വിളമ്പാം.

Read More

രുചികരമായ അവല്‍ കൊഴുക്കട്ട തയ്യാറാക്കാം

രുചികരമായ അവല്‍ കൊഴുക്കട്ട തയ്യാറാക്കാം

ചേരുവകള്‍: അവല്‍- ഒരു കപ്പ് ശര്‍ക്കര: അരക്കപ്പ് വെള്ളം: ഒന്നേകാല്‍ കപ്പ് തേങ്ങ: കാല്‍കപ്പ് (ചിരകിയത്) ഏലക്കായി: ഒരു ടീസ്പൂണ്‍ നെയ്യ്: രണ്ട് ടീസ്പൂണ്‍ തയ്യാറാക്കുന്നവിധം: അവല്‍ എടുത്ത് മിക്സിയില്‍ പൊടിച്ചശേഷം മാറ്റിവെക്കുക. ഒരു കടായിയില്‍ ശര്‍ക്കരയെടുത്ത് അരക്കപ്പ് വെള്ളവും ചേര്‍ത്ത് അത് ഉരുകുന്നതുവരെ ചൂടാക്കുക. ഇത് അരിച്ചെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള വെള്ളവും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ചാല്‍ തേങ്ങ ചിരകിയതും ഏലക്കായ പൊടിച്ചതും, നെയ്യും ചേര്‍ക്കുക. ഇതിലേക്ക് അവലുപൊടി അല്പാലം ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി കട്ടിയാവുന്നതുവരെ ഇളക്കുക. ശേഷം ഇറക്കിവെച്ച് തണുക്കാന്‍ അനുവദിക്കുക. തണുത്താല്‍ ഇതില്‍ നിന്നും അല്പാല്പം എടുത്ത് ഉരുട്ടുക. ശേഷം ആവിയില്‍വെച്ച് ഏഴെട്ട് മിനിറ്റ് വേവിക്കുക.

Read More

കോള്‍ഡ് കോഫി തയ്യാറാക്കാം

കോള്‍ഡ് കോഫി തയ്യാറാക്കാം

ചേരുവകള്‍ പാല്‍- രണ്ടു കപ്പ് കോഫി- അര ടീസ്പൂണ്‍ തേന്‍ – ഒരു ടീസ്പൂണ്‍ വാനില ഐസ്‌ക്രീം- രണ്ടു ടേബിള്‍ സ്പൂണ്‍ ഫ്രഷ് ഐസ്‌ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ് ക്യൂബ്- അരക്കപ്പ് തയ്യാറാക്കുന്ന വിധം സ്റ്റെപ്പ് 1- ഒരു ജാറില്‍ ഐസ് ക്യൂബുകള്‍ ഇടുക. ഇതിലേക്ക് കോഫിയും പാലും തേനും ക്രീമും രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ്‌ക്രീമും ചേര്‍ക്കുക സ്റ്റെപ്പ് 2- ഇവ നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഗ്ലാസിലേക്കു മാറ്റാം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ് ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

Read More

പാവല്‍ വീട്ടില്‍ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധക്ക്

പാവല്‍ വീട്ടില്‍ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധക്ക്

കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. കൃഷിരീതി ഒരു സെന്റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്. പ്രധാന കീടങ്ങള്‍ കായീച്ച : പാവല്‍ചെടിയില്‍ ആദ്യമായി കായ്പിടിച്ചു തുടങ്ങുമ്പോള്‍തന്നെ പ്രത്യക്ഷപ്പെടുന്ന കീടമാണ് കായീച്ച. കായീച്ചയുടെ പുഴുക്കള്‍ കായ് തുരന്ന് ഉള്ളില്‍ ചെന്ന് പാവയ്ക്കയെ തിന്നു നശിപ്പിക്കുന്നു. വളരെ വേഗത്തില്‍ ഇവ വര്‍ധിക്കുന്നതായും കാണാം. ഇവയുടെ ആക്രമണത്തില്‍നിന്നു പാവയ്ക്കയെ സംരക്ഷിക്കുവാന്‍ കടലാസുകൊണ്ടോ, പോളിത്തീന്‍കവറുകള്‍കൊണ്ടോ…

Read More

ചിക്കന്‍ 65 തയ്യാറാക്കാം

ചിക്കന്‍ 65 തയ്യാറാക്കാം

ചേരുവകള്‍: ചിക്കന്‍: അരകിലോ (എല്ലില്ലാത്ത ചെറിയ കഷണം) എണ്ണ: വറുക്കാന്‍ പുരട്ടുന്നതിന്: ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്: ഒരു ടേബിള്‍സ്പൂണ്‍ അരിപ്പൊടി: നാലു ടേബിള്‍സ്പൂണ്‍ കട്ടിത്തൈര്: ഒരു കപ്പ് ചുവന്ന ഫുഡ് കളര്‍: ഒരു നുള്ള് ഉപ്പ്: ആവശ്യത്തിന് മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍ ജീരകപ്പൊടി: ഒരു ടീസ്പൂണ്‍ മുളകുപൊടി: രണ്ടു ടീസ്പൂണ്‍ മല്ലിപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍ കറിവേപ്പില: ഒരു തണ്ട് വെളുത്തുള്ളി: നാലെണ്ണം നുറുക്കിയത് പച്ചമുളക്: രണ്ടെണ്ണം നാരങ്ങാനീര്: ഒരു ടീസ്പൂണ്‍ എണ്ണ: ഒരു ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം: പുരട്ടുന്നതിനുള്ള എല്ലാ ചേരുവകളും മിക്സ് ചെയ്യുക. ഇത് ചിക്കനില്‍ പുരട്ടിയശേഷം ഒരു മണിക്കൂര്‍ വെയ്ക്കുക. എണ്ണ ചൂടാക്കിയശേഷം ചിക്കന്‍ പീസ് ഇതിലിട്ട് നന്നായി വറുത്തെടുത്ത് മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് അല്പം ഉപ്പും…

Read More

ടൂത്ത് പെയ്സ്റ്റ് ഉപയോഗം അപകടമോ?

ടൂത്ത് പെയ്സ്റ്റ് ഉപയോഗം അപകടമോ?

ടൂത്ത് പെയ്സ്റ്റില്‍ ഉപയോഗിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസവസ്തു അപകടകാരി എന്ന് പുതിയ കണ്ടെത്തല്‍. ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥം തറ വൃത്തിയാക്കുന്ന ലോഷനുകളിലാണ് സാധാരണയായി ഉപയോഗിച്ച് കാണുന്നത്. സോപ്പുകളില്‍ ട്രൈക്ലോസാന്റെ ഉപയോഗം 2015 ല്‍ തന്നെ യുറോപിയന്‍ യൂണിയന്‍ പൗരസംരക്ഷണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ടൂത്ത് പെയിസ്റ്റുകളില്‍ ഈ രാസവസ്തുവിന്റെ ഉപയോഗം മാരകമായ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട് എന്ന് ഡെന്റിസ്റ്റുകള്‍ സാക്ഷ്യപെടുത്തിയതോടു കൂടിയാണ് ട്രൈക്ലോസാന്റെ ഉപയോഗം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നിരോധിച്ചിരിക്കുന്നത്. ഇതിലുള്ള കാര്‍സിനോജനുകള്‍ കാന്‍സറിന് കാരണമാവുന്നു. കൂടാതെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. ദിനം പ്രതി ഉപയോഗിക്കുന്ന ഹാന്‍ഡ് വാഷിലും, ഡിറ്റര്‍ജെന്റിലും ട്രൈക്ലോസാന്‍ സാന്നിധ്യമുണ്ട് എന്ന് പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

Read More

നിരന്തരമായ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗം പ്രശ്‌നമാണ്

നിരന്തരമായ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗം പ്രശ്‌നമാണ്

സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങള്‍. വിറ്റാമിന്‍ -ഡിയുടെ അഭാവംമൂലം ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞില്ല വിറ്റാമിന്‍ -ഡി യുടെ കുറവുമൂലംബ്ലഡ് പ്രഷര്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. വിറ്റമിന്‍ ഡി കൃത്യമായ അളവില്‍ ശരീരത്തില്‍ ഉണ്ടായാല്‍ കിട്ടുന്ന ഗുണങ്ങളെക്കുറിച്ചും അറിയണ്ടേ .ശരീരത്തില്‍ വിറ്റാമിന്‍-ഡി കൃത്യമായ അളവിലുണ്ടെങ്കില്‍ രോഗപ്രതിരോധശേഷി കൂടുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. കിഡ്‌നിയും കരളും ചേര്‍ന്നാണ് വൈറ്റമിനുകളുടെ അളവ് ശരീരത്തില്‍ നിയന്ത്രിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം സുഗമമായി നടന്നില്ലെങ്കില്‍ നമുക്കാവശ്യമായ വിറ്റാമിനുകള്‍ ലഭ്യമാകാതെ വരും. അതിനാല്‍ യാതൊരു ലോഭവുമില്ലാതെ ലഭിക്കുന്ന വിറ്റാമിന്‍ ഡി യെ സ്വീകരിക്കുന്നതല്ലേ നല്ലത്. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നവര്‍ ഒരു ദിവസം സൂര്യപ്രകാശത്തെ ഒന്ന് സ്വീകരിച്ചു നോക്കുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കാവുന്നരീതിയില്‍ ജീവിതചര്യകള്‍ക്ക് മാറ്റം വരുത്തണം. ഒരു രൂപപോലും ചെലവാക്കാതെ ശരീരത്തില്‍ ആവശ്യമായ ഒരു ജീവകം…

Read More

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൊച്ചുകുഞ്ഞുങ്ങളില്‍ സംസാര വൈകല്യം ഉണ്ടാക്കിയേക്കാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൊച്ചുകുഞ്ഞുങ്ങളില്‍ സംസാര വൈകല്യം ഉണ്ടാക്കിയേക്കാം

കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ നമ്മുടെ ചുറ്റനുമുണ്ട്. കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിലാണ് ഈ സ്മാര്‍ട്ടഫോണ്‍ മരുന്ന് നല്‍കുന്നത്. എന്നാല്‍ ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനം. ടൊറന്റോയില്‍നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ഇങ്ങനെ സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. സംസാരിച്ചുതുടങ്ങിയാല്‍ത്തന്നെ വളരെ കുറവുമാത്രമാണ് ഇവര്‍ സംസാരിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. മറ്റുള്ള മനുഷ്യരോട് ഇടപഴകുന്നത് വളരെയധികം കുറയുമെന്നതാണ് ഇതിന് കാരണം. സ്മാര്‍ട്ട് ഫോണ്‍ ഗെയിമുകളും ഇവിടെ വില്ലന്‍ സ്ഥാനത്താണ്. മാതാപിതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കണ്ടാലേ ഈ അവസ്ഥ തടയാനാവുകയുള്ളൂ.

Read More

ഫ്രഞ്ച് ഫ്രൈസ് കഴിക്കാറുണ്ടോ എങ്കിലറിയാം ഇക്കാര്യങ്ങള്‍…

ഫ്രഞ്ച് ഫ്രൈസ് കഴിക്കാറുണ്ടോ എങ്കിലറിയാം ഇക്കാര്യങ്ങള്‍…

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെയും കടത്തിവെട്ടുന്നതാണ് ജങ്ക് ഫുഡ് സംസ്‌കാരം. ബര്‍ഗറും പിസയും ഫ്രഞ്ച് ഫ്രൈസും മയൊണൈസുമൊക്കെ ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഇപ്പോള്‍ പ്രിയ ഭക്ഷണമാണ്. പരമ്പരാഗതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ പലപ്പോഴും ലഭ്യമാകാത്ത സാഹചര്യവും ഇപ്പോള്‍ നഗരജീവിതത്തിലുണ്ട്. അങ്ങനെയും ജങ്ക് ഫുഡ് പതിവാക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഈ ജങ്ക് ഫുഡ് പ്രേമികള്‍ അല്‍പം കരുതേണ്ടതുണ്ട് എന്നുതന്നെയാണ് വിദഗ്ധരായ ഡയറ്റീഷ്യന്മാര്‍ പറയുന്നത്. ഫ്രഞ്ച് ഫ്രൈസ് പ്രണയം… താരതമ്യേന വില കുറവും, രുചിയുടെ കാര്യത്തില്‍ ഗ്യാരണ്ടിയുമുള്ളതിനാല്‍ ജങ്ക് ഫുഡുകളുടെ പട്ടികയില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ തെരഞ്ഞെടുക്കുന്നവരാണ് അധികവും. എങ്കിലും ഫ്രൈസിനോട് ഭ്രമം മൂത്ത് അതൊഴിവാക്കാന്‍ കഴിയാത്തവരുമുണ്ട്. നല്ല മൊരുമൊരാന്ന് മൊരിഞ്ഞിരിക്കുന്ന ഫ്രൈസ് മയൊണൈസും സോസും കൂട്ടി കഴിക്കാതിരിക്കുന്നതെങ്ങനെ, അല്ലേ? മൊരിഞ്ഞിരിക്കുന്നത് തന്നെയാണ് ഫ്രൈസിന്റെ പ്രധാന പ്രശ്‌നമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു. എണ്ണയില്‍ ‘ഡീപ് ഫ്രൈ’ ചെയ്‌തെടുക്കുന്നതാണ് ഫ്രഞ്ച് ഫ്രൈസ്. ഇത്തരത്തില്‍ ‘ഡീപ്…

Read More