ബീഫ് പുട്ട് തയ്യാറാക്കാം

ബീഫ് പുട്ട് തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍: 1) പുട്ടിന്റെ അരിപ്പൊടി – ഒരു കപ്പ് 2) ചെറുചൂടുവെള്ളം – ആവശ്യത്തിന് 3 ) ഉപ്പ് – ആവശ്യത്തിന് ഫില്ലിങ്ങിന് വേണ്ട ചേരുവകള്‍ : 1) മസാല പുരട്ടിയ ബീഫ് – 100 ഗ്രാം 2) സവാള കൊത്തിയരിഞ്ഞത് – രണ്ടെണ്ണം വലുത് 3 ) തക്കാളി പൊടിപൊടിയായി അരിഞ്ഞത് – ഒരെണ്ണം വലുത് 4) ഇഞ്ചി പച്ചമുളക് പേസ്റ്റ് – ഒരു ടീസ്പൂണ്‍ വീതം 5) പച്ച മുളക് വട്ടത്തില്‍ അരിഞ്ഞത് – രണ്ട് എണ്ണം 6) മുളക് പൊടി – ഒരു ടീസ്പൂണ്‍ 7 ) മല്ലിപൊടി – രണ്ട് ടീസ്പൂണ്‍ 8 ) മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍ 9 ) ഗരം മസാല പൊടി – അര ടീസ്പൂണ്‍ 10) ഉപ്പ് – ആവശ്യത്തിന് 11…

Read More

ഇന്‍ഡക്ഷന്‍ കുക്കറില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കാന്‍

ഇന്‍ഡക്ഷന്‍ കുക്കറില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കാന്‍

വൈദ്യുതി കാന്തികതരംഗങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കര് പലപ്പോഴും നിങ്ങളുടെ ജോലി എളുപ്പമാക്കാറുണ്ട്. ചൂടു നേരിട്ട് അടുപ്പില്‍ വച്ചിരിക്കുന്ന പാത്രത്തിലേയ്ക്കു പ്രവഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പാത്രവും പാത്രത്തില്‍ ഇരിക്കുന്ന വസ്തുവും നേരിട്ടു ചൂടാവുന്ന എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു വളരെ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സഹായകമാകും. വളരെ കുറഞ്ഞ സ്ഥലത്തു കരിയും പുകയും ഇല്ലാതെ ഉപയോഗിക്കാം എന്നത് ഇന്‍ഡക്ഷനെ ആളുകള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു. മാത്രമല്ല ഇതിനു ഭാരവും വളരെക്കുറവാണ്. എന്നാല്‍ ഇന്‍ഡക്ഷന്‍ കുക്കറിലെ പാചകം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് അപകടമാണ്. പേസ്മേക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ ഹാനികരമാണെന്നു പറയപ്പെടുന്നത്. മാത്രമല്ല വൈദ്യുത തരംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും ഒരുതരത്തിലും ശരീരത്തിന് ദോഷം ചെയ്യില്ലെന്നു പറയാനാകില്ല. കുക്കറിനു മുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ യഥാസ്ഥാനത്തല്ല ഇരിക്കുന്നതെങ്കില്‍ വൈദ്യുതി തരംഗങ്ങള്‍ അന്തരീക്ഷത്തിലേയ്ക്കു വ്യാപിക്കുകയാണു ചെയ്യുന്നത്. ഗര്‍ഭിണികളെയും ചെറിയ കുട്ടികളേയും…

Read More

പഴങ്ങള്‍ കഴിക്കും മുമ്പ് വെള്ളത്തില്‍ മുക്കിവയ്ക്കേണ്ടതുണ്ടോ

പഴങ്ങള്‍ കഴിക്കും മുമ്പ് വെള്ളത്തില്‍ മുക്കിവയ്ക്കേണ്ടതുണ്ടോ

ചിലര്‍ മുന്തിരി കഴിക്കും മുമ്പ് വെള്ളത്തില്‍ അല്‍പസമയം മുക്കിവയ്ക്കാറുണ്ട്. ചിലര്‍ രാത്രി മുഴുവനും വെള്ളത്തില്‍ മുക്കിവച്ച് രാവിലെ കഴിക്കും. എന്നാല്‍ ഭൂരിപക്ഷം പേരും കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന് വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത ശേഷം കഴിക്കുകയാണ് പതിവ്. യഥാര്‍ത്ഥത്തില്‍ മുന്തിരി ഉള്‍പ്പെടെയുള്ള പഴങ്ങള്‍ വെള്ളത്തില്‍ മുക്കിവയ്ക്കേണ്ടതുണ്ടോ.. ഉണ്ട് എന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്തിരി മാത്രമല്ല, മാങ്ങ, പപ്പായ, ആപ്പിള്‍, പിയര്‍- ഇവയെല്ലാം കുറച്ച് മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ച ശേഷം കഴിക്കുന്നതാണ് ഉത്തമമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഒന്ന്… ധാരാളം കീടനാശിനികള്‍ പ്രയോഗിച്ചാണ് പല പഴങ്ങളും കൃഷി ചെയ്യുന്നത്. ഒന്നോ രണ്ടോ തവണ കഴുകിയത് കൊണ്ട് മാത്രം മാരകമായ കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ പഴങ്ങളില്‍ നിന്ന് പോകണമെന്നില്ല. അതിനാല്‍ തന്നെ വെള്ളത്തില്‍ മുക്കിവച്ച ശേഷം പിന്നീട് കഴിക്കുന്നതാണ് നല്ലത്. പൊതുവേ പഴങ്ങളില്‍ പ്രയോഗിക്കുന്ന കീടനാശിനികളെല്ലാം…

Read More

ഗുലാബ് ജാമുന്‍ തയ്യാറാക്കാം..വീട്ടില്‍

ഗുലാബ് ജാമുന്‍ തയ്യാറാക്കാം..വീട്ടില്‍

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ പഞ്ചസാര – 250 ഗ്രാം മില്‍ക്ക് പൗഡര്‍ – 1/2 കപ്പ് മൈദ – 1 ടിസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ – ഒരു നുള്ള് കോണ്‍ഫ്‌ലവര്‍ – 1/2 കപ്പ് സോഡാപ്പൊടി – ഒരു നുള്ള് ഏലയ്ക്കപ്പൊടി – ഒരു നുള്ള് റോസ് വാട്ടര്‍ – 1 ടീസ്പൂണ്‍ ഉണ്ടാക്കുന്ന വിധം ആദ്യം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിച്ചാല്‍ സിറപ്പ് തയ്യാറാകും. മൈദയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് മിശ്രിതമാക്കണം. ഇതിനൊപ്പം മില്‍ക്ക് പൗഡര്‍, കോണ്‍ഫ്‌ലവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി കുഴയ്ക്കണം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പില്‍…

Read More

”അദ്ദേഹം എന്റെ മകന്റെ അച്ഛനാണ്”; ബന്ധങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല-മലൈക അറോറ

”അദ്ദേഹം എന്റെ മകന്റെ അച്ഛനാണ്”; ബന്ധങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല-മലൈക അറോറ

മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനെക്കുറിച്ച് മനസ് തുറന്ന് നടി മലൈക അറോറ. അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നും പെട്ടെന്ന് ഒഴിവാക്കാനാവുന്ന ബന്ധമല്ലെന്നുമുള്ള തരത്തിലാണ് മലൈക സംസാരിച്ചത്. ഒരു ഫാഷന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അര്‍ബാസുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. അദ്ദേഹം തന്റെ മകന്റെ അച്ഛനാണെന്നും ബന്ധങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല, അതിനാല്‍ അങ്ങനെ ഒഴിവാക്കാനാകില്ല എന്ന തരത്തിലായിരുന്നു മലൈകയുടെ സംസാരം. ”ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല”- മലൈക പറയുന്നു. ”അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണ്”- താരം കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2016ല്‍ ആണ് അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവര്‍ക്ക് 14 വയസുള്ള ഒരു മകനുണ്ട്. ഇറ്റാലിയന്‍ മോഡല്‍ ജോര്‍ജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ്…

Read More

വിലക്കുറവും ട്രെന്‍ഡി ലുക്കും…അടിപൊളി വെള്ളി ആഭരണങ്ങള്‍

വിലക്കുറവും ട്രെന്‍ഡി ലുക്കും…അടിപൊളി വെള്ളി ആഭരണങ്ങള്‍

ഓണത്തിന് സ്ഥിരമായി സ്വര്‍ണാഭരണങ്ങളാണല്ലോ നമ്മള്‍ അണിഞ്ഞ് വരുന്നത്. എന്നാല്‍ ഇനിയൊന്ന് മാറ്റി ചിന്തിച്ചൂടെ. വെള്ളി ആഭരണങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ്. വിലക്കുറവും ട്രെന്‍ഡി ലുക്കും ഈ ആഭരണത്തെ യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വെള്ളി മുത്തുകള്‍ കോര്‍ത്തിണക്കിയ നെക്ലേസുകളാണ് ഇപ്പോഴത്തെ താരം. വെള്ളിയുടെ വകഭേദമായ ജര്‍മന്‍ സില്‍വര്‍ ആണു കേട്ടോ ഇത്രയും പോപ്പുലറാകാന്‍ സഹായിച്ചത്. സിങ്കും കോപ്പറും, നിക്കലുമെല്ലാം എന്നോടൊപ്പം കൂട്ടിച്ചേര്‍ന്നാണ് ന്യൂജെന്‍ വെള്ളി ആഭരണങ്ങളായി മാറുന്നത്. പണ്ടെല്ലാം കാലിലും അരയിലും മാത്രമായി ഒതുങ്ങിയിരുന്ന വെള്ളി ആഭരണങ്ങള്‍ പിന്നീട് മാലയായും കമ്മലായും വളയായും അങ്ങനെ പല വിധത്തിലും പെണ്‍മനസ്സുകള്‍ കീഴടക്കിയിട്ട് നാള്‍ ഏറെയായെങ്കിലും ഇപ്പോഴും ട്രന്‍ഡ് മങ്ങാതെ ഫാഷന്‍ ലോകത്ത് തിളങ്ങി നില്‍ക്കുന്നു. ബോള്‍ഡ് ആന്റ് ടഫ് ലുക്ക് നല്‍കുന്നതില്‍ വെള്ളി ആഭരണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഒറ്റകളര്‍ സാരിക്കൊപ്പം അധികം ആര്‍ഭാടമൊന്നുമില്ലാതെ ഒരു ചരടില്‍ വലിയ വെള്ളി ലോക്കറ്റ്…

Read More

മിസ് കുമാരി പുരസ്‌കാരം സ്വന്തമാക്കി പാര്‍വതി

മിസ് കുമാരി പുരസ്‌കാരം സ്വന്തമാക്കി പാര്‍വതി

പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന്. 33,333 രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബര്‍ 8ന് വൈകിട്ട് ആറിന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും സമര്‍പ്പിക്കാറുള്ള പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ യുവപ്രതിഭാപുരസ്‌കാരം, മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികം പ്രമാണിച്ചാണ് മിസ് കുമാരി പുരസ്‌കാരം എന്ന് നാമകരണം ചെയ്തത്. പി. ഭാസ്‌കരന്‍ -രാമുകാര്യാട്ട് കൂട്ടുകെട്ടിലെ ആദ്യചിത്രമായ നീലക്കുയിലിലെ നായികയാണ് മിസ് കുമാരി. നടി ഷീല, കലാമണ്ഡലം ക്ഷേമാവതി, എ.എസ്. പ്രിയ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Read More

ഉരുള്‍പൊട്ടലില്‍ വീടു തകര്‍ന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപ സഹായം നല്‍കി ഉണ്ണി മുകുന്ദന്‍

ഉരുള്‍പൊട്ടലില്‍ വീടു തകര്‍ന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപ സഹായം നല്‍കി ഉണ്ണി മുകുന്ദന്‍

ഉരുള്‍പൊട്ടലില്‍ വീടുതകര്‍ന്ന മുഹമ്മദിന് സഹായവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. അഞ്ച് ലക്ഷം രൂപയാണ് താരം സഹായമായി നല്‍കിയത്. ടിവി ചാനലിലൂടെയാണ് മുഹമ്മദിന്റെ അവസ്ഥ മനസിലാക്കിയ താരം സഹായവുമായി മുന്നോട്ടു വരികയായിരുന്നു. ഉണ്ണി മുകുന്ദന്റെ അസാന്നിധ്യത്തില്‍ താരത്തിന്റെ സുഹൃത്തുക്കളാണ് തുക കൈമാറിയത്. തുടര്‍ന്ന് മുഹമ്മദുമായി താരം ഫോണില്‍ സംസാരിക്കുകയും ചെയ്തു. സഹദ് മേപ്പാടി എന്ന യുവാവാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തറിയിച്ചത്. സഹദിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ഇന്ന് നമ്മുടെ പഞ്ചായത്തില്‍ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാന്‍ സാക്ഷിയായി. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്ന കിളിയന്‍കുന്നത് വീട്ടില്‍ മുഹമ്മദ് ഇക്കയ്!ക്ക് സിനിമ താരം ഉണ്ണി മുകുന്ദന്‍ സഹായമായി നല്‍കിയ അഞ്ച് ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു തുക കൈമാറിയത്. ടി വി ചാനലില്‍ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത്…

Read More

കേരളത്തിലെ കാശ്മീര്‍…കാന്തല്ലൂര്‍

കേരളത്തിലെ കാശ്മീര്‍…കാന്തല്ലൂര്‍

കേരളത്തിന്റെ കാശ്മീര്‍ എന്ന അറിയപ്പെടുന്ന സ്ഥലമാണ് കാന്തല്ലൂര്‍. ആപ്പിളും ക്യാരറ്റും സ്‌ട്രോബെറിയും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ഗ്രാമം. ചുവന്ന് തുടുത്ത് വിളഞ്ഞു നില്‍ക്കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹിക്കുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് വണ്ടി കയറിക്കൊള്ളൂ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കാന്തല്ലൂരിലെ ആപ്പിള്‍ സീസണ്‍. ആപ്പിള്‍ മാത്രമല്ല പ്ലം, സ്‌ട്രോബെറി, ഓറഞ്ച്, മുസംബി, മാതളം തുടങ്ങി പലതരത്തിലുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം കൃഷി ചെയ്യുന്ന സ്ഥലം കൂടിയാണ് കാന്തല്ലൂര്‍. മൂന്നാറിനും ഉദുമല്‍പേട്ടിനും ഇടയില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും മറയൂര്‍ ദിശയില്‍ 50കിമീ സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെത്താം. കാന്തല്ലൂര്‍ ആപ്പിള്‍ ഇവിടെ മാത്രം വിളയുന്ന പ്രത്യേകയിനം ആപ്പിളാണ്. ചതുരാകൃതി തോന്നിക്കുന്ന രൂപവും കടും ചുവപ്പ് നിറവും ഇടത്തരം വലുപ്പവും ആണ് പ്രത്യേകത. പഴങ്ങളുടെയും പച്ചക്കറികളുടെയും മാത്രമല്ല മലകള്‍ അതിര്‍ത്തി…

Read More

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുന്നു: ചെന്നിത്തല

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഈ വിഷയത്തില്‍ സര്‍ക്കാരും സി പി എമ്മും വിശ്വാസികളെ കബളിപ്പിക്കുകയാണെ് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് സി പി എം പറയുമ്പോള്‍ അതേ നിലപാട് തുടരുമെന്ന് സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരായ വിശ്വാസികളുടെ വികാരമാണ് പ്രതിഫലിച്ചത്. എന്നിട്ടും അതില്‍ ഉറച്ച് നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ നിന്നു തലയൂരാനും അതോടൊപ്പം നവോത്ഥാന നായകന്‍ എന്ന ഇമേജ് നിലനിര്‍ത്താനും മുഖ്യമന്ത്രി കളിക്കുന്ന കളിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതു ശുദ്ധ കാപട്യമാണെ് ജനങ്ങളും വിശ്വാസികളും തിരിച്ചറിയുമെന്നും അതുവഴി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ അതേ തിരിച്ചടി വരുന്ന…

Read More