‘മരിച്ചിട്ടില്ല സ്റ്റീവ് ജോബ്‌സ’,

‘മരിച്ചിട്ടില്ല സ്റ്റീവ് ജോബ്‌സ’,

ടെക് ലോകത്തെ അതികായനായ സ്റ്റീവ് ജോബ്‌സ് അന്തരിച്ചത് 2011ലാണ്. അന്ന് അദ്ദേഹത്തിന് 56 വയസായിരുന്നു. ലോകത്തിലെ ടെക്‌നോളജി രംഗം മാറ്റിമറിച്ച സ്റ്റീവ് പാന്‍ക്രിയാറ്റ് ഗ്രന്ധിക്ക് വന്ന ക്യാന്‍സറിനോട് പൊരുതിയാണ് മരണത്തോട് കീഴടങ്ങിയത്. 2007 ല്‍ ഇദ്ദേഹം ഒരു അവയവമാറ്റത്തിന് വിധേയമായിരുന്നെങ്കിലും അതിലൂടെ ക്യാന്‍സറിനെ തടുക്കാന്‍ സാധിച്ചില്ല. സ്റ്റീവ് ജോബ്‌സിന്റെ മരണത്തിന് ശേഷം ടെക് ലോകം ഏറെ മാറിയെങ്കിലും ഇന്നും സ്റ്റീവ് ജോബ്‌സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൗതുകത്തോടെ ലോകം കേള്‍ക്കും. ഇപ്പോള്‍ ഇതാ കെയ്‌റോയിലെ സ്റ്റീവ് ജോബ്‌സ് വൈറലാകുന്നു. റെഡിറ്റ് യൂസര്‍ ഷിഷിഷിക്വേര്‍ട്ടിക്ക് ഒരു ചിത്രം പോസ്റ്റ് ചെയ്തതാണ് എല്ലാത്തിനും തുടക്കം. കെയ്റോയിലെ വഴിയോരക്കടയില്‍ ഇരിക്കുന്നയാളാണ് ചിത്രത്തില്‍ ഉള്ളത്. ഈ മനുഷ്യന് സ്റ്റീവ് ജോബ്‌സുമായുള്ള സാമ്യം ആണ് ലോകത്തെ അമ്പരപ്പിക്കുന്നത്. ചിത്രത്തിലെ മനുഷ്യന്റെ ഇരിപ്പും കൈ പിടിച്ചിരിക്കുന്ന രീതിയുമൊക്കെ ജോബ്‌സിന്റെ പോലെ തന്നെ എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. ഒപ്പം…

Read More

പുത്തന്‍ സാന്‍ട്രോയ്ക്ക് ചെലവ് 2400

പുത്തന്‍ സാന്‍ട്രോയ്ക്ക് ചെലവ് 2400

വെറും ഇരുപത്തൊന്നു വര്‍ഷം! അതിനിടെ ഹ്യൂണ്ടായ് മോട്ടര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളും നമ്പര്‍ വണ്‍ കാര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സുമായി മാറി. 1998ല്‍ സാന്‍ട്രോയുടെ വരവ് ഹ്യൂണ്ടായ് ഇന്ത്യന്‍ ഓട്ടമൊബൈല്‍ മാര്‍ക്കറ്റിന് പുതിയ നിറം തന്നെ നല്‍കി. പ്രത്യേകമായ ടോള്‍ ബോയ് ഡിസൈനില്‍ ലോഞ്ച് ചെയ്ത സാന്‍ട്രോ ഞൊടിയിടയില്‍ ഇന്ത്യന്‍ ജനതയെയാകെ ആകര്‍ഷിച്ചു. മുപ്പത്തിരണ്ടു മാസം കൊണ്ട് 2 ലക്ഷം കാറുകള്‍ വിറ്റ സാന്‍ട്രോ അതിനുശേഷം പല പുതിയ നാഴികക്കല്ലുമിട്ടു. ഇയോണ്‍, ഗ്രാന്‍ഡ്, ശ10എന്നിവ കളിക്കളത്തിലിറങ്ങിയതോടെ 2014ല്‍ സാന്‍ട്രോയുടെ ഉല്‍പാദനത്തിന്റെ അവസാനം കണ്ടു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഹ്യൂണ്ടായ് അതിന്റെ ഇരുപതു വര്‍ഷം ആഘോഷിച്ചപ്പോള്‍ 2018ല്‍ സാന്‍ട്രോ റീ ലോഞ്ച് ചെയ്തു.2019ലെ വേള്‍ഡ് അര്‍ബന്‍ കാര്‍ അവാര്‍ഡ്‌സില്‍ 24 രാജ്യങ്ങളിലെ 86 ജൂറിസ്റ്റുകള്‍ ദി ഓള്‍ ന്യൂ സാന്‍ട്രോ കാറിനെ ടോപ് ത്രീ കാറുകളില്‍…

Read More

ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കേള്‍വികുറവ് വേഗത്തില്‍

ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കേള്‍വികുറവ് വേഗത്തില്‍

അപകടകരമായ ശ്രവണരീതികളും കേള് വി കുറയാന് കാരണമാകുന്നു. മുന് കാലങ്ങളെ അപേക്ഷിച്ച് കൂടുതലാളുകള് ക്കു കേള് വിക്കുറവുണ്ടാകുന്നുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് വിദഗ്ധരുടെ നിര് ദേശം. ചെവിയുടെ പുറംഭാഗത്ത് മാംസളമായ ഭാഗത്തിനു രണ്ട് പ്രധാനപ്പെട്ട ധരമ്മമാണുള്ളത്. ശബ്ദത്തെ കേന്ദ്രീകരിച്ചുനിര്‍ത്തുക , ആവശ്യമില്ലാത്ത ശബ്ദങ്ങളെ പ്രതിഫലിപ്പിക്കുക. ഇയര്‍ ഫോണ് ഉപയോഗിക്കുമ്പോള് ഇതിനു തടസം നേരിടുന്നുണ്ട്. നമ്മള് കരുതുന്നത് ശബ്ദം നന്നായി കേള് ക്കുന്നുണ്ടെന്നാണ്. എന്നാല് , ഇന്ന് ഇയര് ഫോണ് ഉപയോഗിക്കുന്നവര് നാളെ ശ്രവണസഹായി ഉപയോഗിക്കുന്നവരായി മാറാനുള്ള സാധ്യത വളരെക്കൂടുതലാണ് ഇഎന് ടി വിദഗ്ധന് ഡോക്ടര് സുദിപ്ത ചന്ദ്ര പറയുന്നു.സുരക്ഷിതമായി ഇയര് ഫോണ് ഉപയോഗിക്കാനുള്ള സമയം കൃത്യമായി നിര്‍വചിക്കുന്നതിന് ഇതുവരെയും പ്രത്യേക പഠനങ്ങളൊന്നും നടന്നിട്ടില്ല. പക്ഷേ, 85 ഡെസിബലിനു താഴെ ശബ്ദം പുറപ്പെടുവിക്കുന്ന ഹെഡ്ഫോണുകളും സ്പീക്കറുകളും പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു.

Read More

പുത്തന്‍ ജനറേഷന്‍ സ്‌കൂട്ടര്‍ യുദ്ധം

പുത്തന്‍ ജനറേഷന്‍ സ്‌കൂട്ടര്‍ യുദ്ധം

ഇരുചക്രവാഹനങ്ങള്‍ക്കിടയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് 125 സിസി സ്‌കൂട്ടറുകളുടേത്. ഹോണ്ട, ടിവിഎസ് എന്നിങ്ങനെയുള്ള തലമൂത്ത ബ്രാന്‍ഡുകള്‍ മുതല്‍ താരതമ്യേന പുതുമുഖമായ അപ്രിലിയ വരെ ഇവിടെ വാശിയോടെ പൊരുതുന്നു. ഈ വിഭാഗത്തില്‍ താരങ്ങളായി നില്ക്കുന്ന രണ്ട് വാഹനങ്ങളാണ് ടിവിഎസ് എന്‍ടോര്‍ക്കും അപ്രിലിയ എസ്ആര്‍ 125ഉം. ഇരുവാഹനങ്ങളും തങ്ങളുടെ യുവത്വം തുളുമ്പുന്ന രൂപത്തിനും ത്രസിപ്പിക്കുന്ന പെര്‍ഫോമന്‍സിനും പേരെടുത്തവയാണ്. ഡിസൈന്‍:എസ് ആര്‍ 125ന്റെ രൂപം നമുക്ക് ചിരപരിചിതമായി തോന്നും. സഹോദരനായ എസ്ആര്‍ 150യുടെ രൂപത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെയുള്ള ഡിസൈന്‍ മൂലംമാണിത്.. അതായത് 125ഉം 150യും സിസി എന്‍ജിനുകളുള്ള എസ്ആറുകളെ കാഴ്ചയിലൂടെ തിരിച്ചറിയുക അസാധ്യം എന്നര്‍ത്ഥം. ഏറെ ആരാധകരുള്ള എസ്ആര്‍150യുടെ സ്പോര്‍ട്ടി രൂപവും ചെത്തിയെടുത്തതെന്നു തോന്നിക്കുംവിധം മനോഹരമായ ഏപ്രണുമെല്ലാം അതേപടിയുണ്ട് 125ലും! ജ്യേഷ്ഠനെപ്പോലെ തന്നെ എസ്ആര്‍ 125ഉം അത്യന്തം എയ്‌റോഡൈനാമിക്കാണ്. പുതുമ നിറയുന്ന രൂപമാണ് എന്‍ടോര്‍ക്കിന്. മുന്‍ഭാഗത്തിന്റെ ഡിസൈന്‍ വാഹനത്തിന്…

Read More

തണ്ണീര്‍മത്തനിലെ കീര്‍ത്തി തൃഷയ്ക്കൊപ്പം

തണ്ണീര്‍മത്തനിലെ കീര്‍ത്തി തൃഷയ്ക്കൊപ്പം

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം. സ്‌കൂള്‍ കാലഘട്ടവും നിഷ്‌കളങ്കമായ പ്രണയവുമെല്ലാം ആവിഷ്‌കരിച്ചിരിക്കുന്ന ചിത്രം എല്ലാ വിഭാ?ഗം പ്രേക്ഷകരുടെയും കൈയ്യടി നേടിയെടുത്തു. ചിത്രത്തില്‍ കീര്‍ത്തിയായെത്തിയ അനശ്വര രാജന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അനശ്വര. തൃഷ നായികയാകുന്ന എം. ശരവണന്‍ ഒരുക്കുന്ന ‘രാങ്കി’ ആണ് തമിഴിലെ അനശ്വരയുടെ കന്നി ചിത്രം. തൃഷയ്‌ക്കൊപ്പമുള്ള ഐശ്വര്യയുടെ ചിത്രം ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എ.ആര്‍ മുരുഗദോസ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാ?ഗത്തിലുള്ളതാണ്. മഞ്ജു വാര്യര്‍ ചിത്രം ഉദ്ദാഹരണം സുജാതയിലും ?ഗഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അനശ്വര. മഞ്ജുവിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷമാണ് അനശ്വര അവതരിപ്പിച്ചത്.

Read More

നിന്റെ അമ്മയും നിന്റെ ആരാധിക; വിജയിയുടെ അമ്മയുടെ കത്തില്‍

നിന്റെ അമ്മയും നിന്റെ ആരാധിക; വിജയിയുടെ അമ്മയുടെ കത്തില്‍

തമിഴകത്തിന്റെ ഇളയദളപതി വിജയ്യുടെ ലക്ഷകണക്കിന് ആരാധകരില്‍ ഒരാളാണ് താനുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖരന്‍. മകനെഴുതിയ വികാരനിര്‍ഭരമായ കത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മകന്നോടുള്ള സ്‌നേഹം തന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്നാണ് കത്തെഴുതുമ്പോള്‍ അമ്മയുടെ ആശങ്ക. ‘നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്‌നേഹമാണ് അതാണ് എല്ലായ്‌പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാര്‍ക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു’, അമ്മ കത്തില്‍ പറയുന്നു.ഒരു തമിഴ് മാധ്യമം നടത്തിയ അഭിമുഖത്തിനിടയിലാണ് ശോഭ ഈ കത്ത് വായിച്ചത്. കത്തിന്റെ പൂര്‍ണരൂപംഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്. അമ്മയെന്ന നിലയില്‍ ഇതില്‍പരം മറ്റെന്ത് സന്തോഷമാണ് എനിക്ക് ലഭിക്കുക. നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മയുണ്ട്….

Read More

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’; മാസ്സ് ഡയലോഗില്‍ പടം വരുന്നു

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’; മാസ്സ് ഡയലോഗില്‍ പടം വരുന്നു

‘കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്. ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ്…മൂന്നുപേരും തോറ്റുപോയവരാണ്. അതുകൊണ്ട് പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വയ്ക്കും. ‘സെവന്ത് ഡേയിലെ പൃഥ്വിരാജിന്റെ ഈ മാസ് ഡയലോഗ് മലയാളികള്‍ മറക്കാനിടയില്ല. തെരഞ്ഞെടുപ്പുകളിലും മത്സരങ്ങളിലും തോല്‍ക്കുമ്പോള്‍ ഇപ്പോള്‍ മലയാളികള്‍ സ്ഥിരം ഇപയോഗിക്കുന്ന ഡയലോഗ്!. ഇപ്പോളിതാ ഈ ഡയലോഗ് ടൈറ്റിലാക്കി ഒരു ചലച്ചിത്രം അണിയറിയില്‍ ഒരുങ്ങുകയാണ്. ഫസ്റ്റ് പേജ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

Read More

മയൂരിയുടെ മരണത്തേക്കുറിച്ച് സംഗീത

മയൂരിയുടെ മരണത്തേക്കുറിച്ച് സംഗീത

ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷി കഥാപാത്രപത്തിലൂടെ മലയാളികളെ വിസ്മയിച്ച നടിയാണ് മയൂരി. തുടര്‍ന്ന് സമ്മര്‍ ഇന്‍ ബത്‌ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാല്‍ കേരളത്തെ ഞെട്ടിപ്പിച്ചുകൊണ്ട് തന്റെ 22ാം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തു. മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സംഗീതയുടെ വാക്കുകള്‍ ഇങ്ങനെ: ‘സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’.

Read More

ഡികാപ്രിയോയെ കുറിച്ച് ജോജുവിന് പറയാനുള്ളത്

ഡികാപ്രിയോയെ കുറിച്ച് ജോജുവിന് പറയാനുള്ളത്

ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഹോളിവുഡ് നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയോനാര്‍ഡോ ഡികാപ്രിയോ രംഗത്ത് എത്തിയിരിക്കുന്നു. ഡികോപ്രിയോയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോജു. സാമൂഹ്യമാധ്യമത്തിലൂടെയാണ് ജോജുവിന്റെ പ്രതികരണം. ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്. ലോക മാധ്യമങ്ങള്‍ ആമസോണിലെ കാട്ടുതീ മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിനു ശേഷമാണ് യുഎന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നത്. ദാ ഇപ്പോള്‍ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക 36 മില്യണ്‍ ഡോളറ്. വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ഡികാപ്രിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യന്‍ തന്നെ ലിയനാര്‍ഡോ ഡികാപ്രിയോ എന്നാണ് ജോജു എഴുതിയിരിക്കുന്നത്. ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 9,000 ലധികം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയന്‍സ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്. അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ്…

Read More