ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നത്  വിളര്‍ച്ചയ്ക്ക് കാരണമാകാം. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കണ്ട് വരുന്നത്,. ക്യാന്‍സര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ഇരുമ്പ് അടങ്ങിയ ആഹാരങ്ങള്‍ ധാരാളം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ താഴേ ചേര്‍ക്കുന്നു… ഒന്ന്… മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ്…

Read More

തോന്നിയത് പോലെ കഴിക്കാനുള്ളതല്ല മരുന്ന്

തോന്നിയത് പോലെ കഴിക്കാനുള്ളതല്ല മരുന്ന്

മരുന്ന് ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്. ചെറിയൊരു ജലദോഷം വന്നാല്‍ പോലും മരുന്ന് കഴിക്കുന്നവരാണല്ലോ നമ്മള്‍. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിലേക്കു പലരേയും നയിച്ചിരിക്കുന്നതും. മരുന്ന് ക്യത്യസമയത്തും ശരിയായ രീതിയിലും കഴിച്ചാല്‍ മാത്രമേ ഗുണം ഉണ്ടാവുകയുള്ളൂ. രാവിലെ കഴിക്കേണ്ട മരുന്ന് ഉച്ചയ്ക്ക് കഴിച്ചിട്ട് കാര്യമില്ല. ഇതിനും അതിന്റെതായ സമയം ഏറെ പ്രധാനമാണ്. ചില ഭക്ഷണപാനീയങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. മരുന്നിന്റെ രാസഘടനയില്‍ മാറ്റം വരുത്തി, ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഭക്ഷണപദാര്‍ഥങ്ങളും ഉണ്ട്. അതുകൊണ്ട് വെറും വയറ്റില്‍ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, ഭക്ഷണത്തിനു ശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, രാത്രിയില്‍ കിടക്കാന്‍ നേരം കഴിക്കേണ്ടവ, എന്നിങ്ങനെ മരുന്നിന്റെ കവറില്‍ ഫാര്‍മസിസ്റ്റ് എഴുതിത്തരുന്ന നിര്‍ദേശങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട് മനസിലാക്കുക. മരുന്ന് കഴിക്കാന്‍ ഏറ്റവും നല്ലത് വെള്ളമാണ്. കുട്ടികള്‍ക്ക് വെള്ളത്തില്‍ മധുരം…

Read More

‘നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ’..ഭാവന

‘നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ’..ഭാവന

മലയാള സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഭാവന. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ എല്ലാം വ്യാപകമായി പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന്‍ ജയദേവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് വൈറലാവുന്നത്. ‘നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ…. ജന്മദിനാശംസകള്‍’… സഹോദരനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചു.സിനിമാ സംവിധായകനാണ് ജയദേവ്. കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഭാവന. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99 ല്‍ നായികയായത് ഭാവനയായിരുന്നു. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read More

ആദ്യ പ്രണയം തോന്നിയത് ഈ നടനോട്, തുറന്നു പറഞ്ഞ് കരീന കപൂര്‍

ആദ്യ പ്രണയം തോന്നിയത് ഈ നടനോട്, തുറന്നു പറഞ്ഞ് കരീന കപൂര്‍

ആരാധകരുടെ ഇഷ്ടതാരമാണ് കരീന കപൂര്‍. അമ്മയായതിന് ശേഷവും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കരീന കപൂര്‍. താരം വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സിന് ഇടയിലാണ് താരം രഹസ്യം തുറന്നു പറഞ്ഞത്. 1990 ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകന്‍ രാഹുല്‍ റോയാണ് ആദ്യമായി കരീനയുടെ മനസില്‍ കയറിയത്. രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും താരത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തില്‍ കൂടുതല്‍ തവണ ആഷിഖി കണ്ടെന്നുമാണ് കരീന പറയുന്നത്. റിയാലിറ്റി ഷോയുടെ അവതാരകന്‍ കരണ്‍ വാഹി ആദ്യത്തെ ക്രഷിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അരുണ്‍ റോയോടുണ്ടായിരുന്ന ആരാധന താരം തുറന്നു പറഞ്ഞത്. അക്ഷയ് കുമാര്‍ ചിത്രം ഗുഡ് ന്യൂസിലാണ് കരീന കപൂര്‍ ഇനി അഭിനയിക്കുക. അര്‍ഫാന്‍ ഖാനൊപ്പമുള്ള അംഗ്രേറി മീഡിയം, കരണ്‍ ജോഹര്‍ ചിത്രം…

Read More

റെയില്‍വെ ടിക്കറ്റില്‍ ഇനി ‘ഡിസ്‌കൗണ്ട്’

റെയില്‍വെ ടിക്കറ്റില്‍ ഇനി ‘ഡിസ്‌കൗണ്ട്’

ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ആളെ കണ്ടെത്താന്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാന്‍ റെയില്‍വെ തീരുമാനം. റോഡ്-വ്യോമ ഗതാഗത രംഗത്ത് നിന്നുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാനാണ് ഈ നീക്കം. ശതാബ്ദി എക്‌സ്പ്രസ്, ഗാട്ടിമാന്‍ എക്സ്പ്രസ്, തേജസ് എക്‌സ്പ്രസ്, ഡബിള്‍ ഡക്കര്‍, ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയിലെ എസി എക്‌സിക്യുട്ടീവ് ക്ലാസിലും ചെയര്‍ കാറിലുമായിരിക്കും ഈ ഡിസ്‌കൗണ്ട് ലഭിക്കുക. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പിന്നാലെ സോണല്‍ മാനേജര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കി. 50 ശതമാനത്തില്‍ താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഈ ഇളവ് ലഭിക്കുക. കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ കണക്കനുസരിച്ച് അടുത്ത ഒരു വര്‍ഷത്തേക്കോ, അല്ലെങ്കില്‍ നിശ്ചിത മാസത്തേക്കോ ആണ് ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച തീരുമാനം പ്രിന്‍സിപ്പല്‍ സോണല്‍ മാനേജര്‍മാരുടേതാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരം..ചന്ദ്രയാന്‍ 2

മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരം..ചന്ദ്രയാന്‍ 2

ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാം ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയായി. ഇന്ന് രാവിലെ 9:04 ന് ആരംഭിച്ച പ്രകിയ 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. ചന്ദ്രനില്‍ നിന്ന് 179 കിലോമീറ്റര്‍ അടുത്ത ദൂരവും 1412 കിലോമീറ്റര്‍ കൂടിയ ദൂരവും ആയിട്ടുള്ള ഭ്രമണ പഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോള്‍ ഉള്ളത്.ഓഗസ്റ്റ് 30 നാണ് അടുത്ത ഭ്രമണപഥ മാറ്റം. സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് സെപ്റ്റംബര്‍ ഏഴിന് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. പുലര്‍ച്ചെ 1:30നും 2:30നും ഇടയിലായിരിക്കും ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.

Read More

പേര്‍ളിഷ്… പുതിയ ഫോട്ടോ വൈറല്‍

പേര്‍ളിഷ്… പുതിയ  ഫോട്ടോ വൈറല്‍

പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദനും ആരാധകരുടെ പ്രിയതാരങ്ങളാണ്. ബിഗ് ബോസ്സിലാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ബിഗ് ബോസ്സിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇരുവരുടെയും വിവാഹഫോട്ടോകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. വിവാഹത്തിന് ശേഷം എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോ ചെയ്തിരിക്കുന്നത്. പ്രതീക്ഷയും യാഥാര്‍ഥ്യവും എന്നും എഴുതിയിരിക്കുന്നു. പ്രതീക്ഷ എന്ന തലക്കെട്ടിനു മുകളില്‍ പ്രണയാതുരരായ പേളിയും ശ്രീനിഷുമാണ് ഉള്ളത്. മറുവശത്ത് മുഖത്ത് കരിതേച്ച് നില്‍ക്കുന്ന ഫോട്ടോയും.

Read More

മായം ചേര്‍ക്കാത്ത പപ്പടം വീട്ടിലുണ്ടാക്കാം

മായം ചേര്‍ക്കാത്ത പപ്പടം വീട്ടിലുണ്ടാക്കാം

പപ്പടം കഴിക്കാത്ത മലയാളികളോ…. ഉണ്ടാകാനിടയില്ല. മലയാളിയുടെ ആഹാരശീലങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. എന്നാല്‍ പപ്പടം വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കും. കടകളില്‍ നിന്നും വാങ്ങിയ പപ്പടമാകും എല്ലാവരും ഉപയോഗിക്കുക. എന്നാല്‍ അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ചേരുവകള്‍ ഉഴുന്ന് പരിപ്പ്- 1 കിലോ അപ്പക്കാരം – 35 ഗ്രാം ഉപ്പ്- ആവശ്യത്തിന് പെരുംകായം- 1 ടീസ്പൂണ്‍ ഉണ്ടാക്കുന്നവിധം 1 ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക 2- ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക( ആവശ്യമെങ്കില്‍ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം). 3- വെള്ളം അല്‍പ്പാല്പ്പമായി ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക. 4- നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ…

Read More

ചുമ മാറ്റാന്‍ ഒരു പഴപ്രയോഗം

ചുമ മാറ്റാന്‍ ഒരു പഴപ്രയോഗം

നമ്മുടെ നാട്ടില്‍ ഒറ്റമൂലി പ്രയോഗങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ചുറ്റുപാടും നിരവധി ഔഷധഗുണമുള്ള സസ്യജാലങ്ങള്‍ പടര്‍ന്നു നില്‍ക്കുമ്പോള്‍ എന്തിനാണ് മറ്റ് മരുന്നുകള്‍. ആര്‍ക്കും എപ്പോഴും ചുമ പിടിപെടാം. ഇവിടെയിതാ ചുമയകറ്റാന്‍ നമുക്ക് സുപരിചിതമായ പഴം കൊണ്ടൊരു പ്രയോഗം. ആവശ്യമുള്ള സാധനങ്ങള്‍ അധികം പഴുക്കാത്ത പഴം രണ്ടെണ്ണം രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ 400ml തിളച്ച വെള്ളം ചെയ്യേണ്ടത് പഴം തൊലികളഞ്ഞ് നന്നായി ഉടയ്ക്കുക. ഇതിലേക്ക് തേന്‍ ചേര്‍ക്കുക. എന്നിട്ട് തിളക്കുന്ന വെള്ളം ഇതിലേക്ക് ഒഴിച്ച് 30 മിനിറ്റ് മുറുക്കിയടച്ച് വെക്കുക. ഇത് തണുത്തതിന് ശേഷം ഇതിലെ വെള്ളം ഒഴിവാക്കാം. ഒരോ ദിവസവും വെവ്വേറെ ഉണ്ടാക്കണം. ഒരു തവണയുണ്ടാക്കുന്നത് ദിവസം നാല് നേരം കഴിക്കാം. ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ചുമ മാറിയിരിക്കും. വിലകൂടിയ മരുന്നുകള്‍ നിങ്ങള്‍ക്ക് വേണ്ടി വരില്ല. കടപ്പാട്: ലെറ്റ്സ് ഗോ ഹെല്‍ത്തി

Read More

അര്‍ച്ചന സുശീലന്റെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു.. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

അര്‍ച്ചന സുശീലന്റെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു.. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ വൈറല്‍

നടിയായും നര്‍ത്തകിയായും മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് അര്‍ച്ചന സുശീലന്‍. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അര്‍ച്ചന സുശീലന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീഡിയോയും അര്‍ച്ച പങ്കുവച്ചിട്ടുണ്ട്. ആശ ശരത്ത്, ഷംമ്‌ന കാസിം എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അര്‍ച്ചന സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നു. ഒരു സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു. മമ്മൂട്ടി സര്‍ എന്ന ഇതിഹാസം എന്നാണ് അര്‍ച്ചന സുശീലന്‍ എഴുതിയിരിക്കുന്നത്.

Read More