കുട്ടികളിലെ അമിത വികൃതി… എ ഡി എച്ച് ഡി ലക്ഷണമാകാം

കുട്ടികളിലെ അമിത വികൃതി… എ ഡി എച്ച് ഡി ലക്ഷണമാകാം

കുറുമ്പിനു കൈയും കാലും വച്ചതാണോ എന്നു ചില കുരുന്നുകളെ കാണുമ്പോള്‍ നാം ചോദിക്കാറുണ്ട് .അത്രയ്ക്കു വികൃതിയുണ്ടാകും അവരുടെ കൈയില്‍ .പക്ഷെ ഈ വികൃതി അരോചകതയും അസഹൃതയും ഉണ്ടാക്കുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം .കുട്ടിയുടെ സ്വഭാവം മററുള്ളവര്‍ക്ക് ഉപദ്രവമായിത്തീരുകയോ അവന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ തന്നെ ദോഷകരമായി ബാധിക്കുകയോ ചെയ്യുമ്പോള്‍ അത് ഒരു വൈകല്യമാണെന്നു തിരിച്ചറിയുകയും വേണം .ഇത് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എ ഡി എച്ച് ഡി ) അഥവാ പി രു പിരുപ്പന്‍ രോഗം എന്ന വൈകല്യമാണ്. എന്താണ് എ ഡി എച്ച് ഡി അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (Attention Deficit Hyperactivity Diosrder ) എന്നാണ് എ ഡി എച്ച് ഡി യു ടെ പൂര്‍ണ്ണ രൂപം. ഈ കുട്ടികളുടെ അമിത പ്രകടത്തിന്റെ കാരണo ശ്രദ്ധാ വൈകല്യമാണ് .എ ഡി എച്ച്…

Read More

കുടവയര്‍ കുറയ്ക്കാന്‍ ഇഞ്ചി മതി..

കുടവയര്‍ കുറയ്ക്കാന്‍ ഇഞ്ചി മതി..

വയറു കുറയ്ക്കാന്‍ ഒരു കഷ്ണം ഇഞ്ചി മതി എന്ന് ആയുര്‍വേദം പറയുന്നു. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. 1. ഭക്ഷണം കഴിക്കും മുമ്പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇങ്ങനെ കഴിക്കുക. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. 2. ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. 3. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു കഴിക്കുക. ദിവസവും മൂന്ന് തവണ ഇത് ഉപയോഗിക്കാം. ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചു ചായ ഉണ്ടാക്കി ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി എന്ന് പറയുന്നത്….

Read More

പാലും ഈന്തപ്പഴവും ഒരുമിച്ച് കഴിച്ചാല്‍….

പാലും ഈന്തപ്പഴവും ഒരുമിച്ച് കഴിച്ചാല്‍….

ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണവുമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ അളവിലുളളവര്‍ക്ക് ദിവസവും മൂന്ന് മുതല്‍ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാം. ഒരു വലിയ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മുതലുള്ള പോഷകഹാര ശീലങ്ങളില്‍പെട്ടതാണ്. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ഫൈബര്‍…

Read More

പ്രമേഹത്തിന് ബദാം കഴിക്കുന്നത് നല്ലതാണോ? അറിയാം…

പ്രമേഹത്തിന് ബദാം കഴിക്കുന്നത് നല്ലതാണോ? അറിയാം…

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, കൊളസ്‌ട്രോള്‍ എന്നിവ വരാതിരിക്കാനും നട്‌സ് കഴിക്കുന്നത് ഗുണം ചെയ്യുന്നാണ് പഠനത്തില്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട നട്‌സാണ് ബദാം. പ്രമേഹരോഗികള്‍ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്‌നീസാണ്…

Read More

പോപ്കോണ്‍ ആരോഗ്യത്തിന് ദോഷമോ?

പോപ്കോണ്‍ ആരോഗ്യത്തിന് ദോഷമോ?

തിയേറ്ററായാലും പാര്‍ക്കായാലും ബീച്ച് ആയാലും പോപ്കോണ്‍ കണ്ടാല്‍ അത് ആവശ്യപ്പെടാത്ത കുട്ടികള്‍ കുറവാണ്. കഴിച്ചുതുടങ്ങിയാല്‍ പിന്നെ സ്വല്‍പം ‘ഓവര്‍’ ആക്കാതെ നിര്‍ത്താനാകില്ലെന്ന പ്രത്യേകതയും പോപ്കോണിനുണ്ട്. എല്ലാം കഴിഞ്ഞ ശേഷമായിരിക്കും മിക്കവാറും ‘അയ്യോ വയറ് ചീത്തയാകില്ലേ’ എന്ന പേടി വരിക. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പോപ്കോണ്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ? പോപ്കോണ്‍ തയ്യാറാക്കുന്ന രീതിയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. സാധാരണഗതിയില്‍ ആവിയിലാണ് പോപ്കോണ്‍ തയ്യാറാക്കുന്നത്. ഇത് ശരീരത്തിന് യാതൊരുരീതിയിലും പ്രശ്നമുണ്ടാക്കില്ല. മാത്രമല്ല, ചില ഗുണങ്ങളും ഇതിന് നല്‍കാനാകും. ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ്, അയോണ്‍- സിങ്ക്- മഗ്‌നീഷ്യം പോലുള്ള ധാതുക്കള്‍, വിറ്റാമിന്‍- ബി തുടങ്ങി ഒരുപിടി ഘടകങ്ങള്‍ പോപ്കോണിനെ ആരോഗ്യകരമാക്കുന്നുണ്ട്. എന്നാല്‍ ഒരുപാട് ബട്ടറോ, മധുരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൃത്രിമപദാര്‍ത്ഥങ്ങളോ ചേര്‍ത്താണ് പോപ്കോണ്‍ തയ്യാറാക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നന്നല്ല. ഫ്ളേവറിന് വേണ്ടിയും രുചിക്ക് വേണ്ടിയും ഇപ്പോള്‍ പോപ്കോണില്‍ ചേര്‍ക്കാന്‍ പല…

Read More

കൊണാപ്പന്‍ എന്നാല്‍ പിണറായി വിജയന്‍: ഷിബു ബേബി ജോണ്‍

കൊണാപ്പന്‍ എന്നാല്‍ പിണറായി വിജയന്‍: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. കൊണാപ്പന്‍ എന്നാല്‍ പിണറായി വിജയന്‍ എന്നായി മാറിയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. എല്ലാ തലത്തിലും ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പണക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്ക് പിണറായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടു ബാങ്കിനു വേണ്ടി സിപിഎം പാര്‍ട്ടി നയം മാറ്റിയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. സിപിഎം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ആറു ദിവസത്തെ മാരത്തണ്‍ കമ്മിറ്റികള്‍ക്ക് ശേഷം വിശ്വാസികളോടൊപ്പമെന്ന് സിപിഎം പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടിയുടെ നയമെന്തെന്ന് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നയമാണോ സിപിഎം നടപ്പാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ മാത്രമേ സിപിഎമ്മിന് നയം സംബന്ധിച്ച മാറ്റങ്ങള്‍ വരുത്താന്‍ കഴിയു. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണമെന്നും…

Read More

രാത്രിയില്‍ ബനാന ടീ പതിവാക്കൂ…ഗുണങ്ങളേറെ

രാത്രിയില്‍ ബനാന ടീ പതിവാക്കൂ…ഗുണങ്ങളേറെ

ആരോഗ്യകരമായ ഭക്ഷണരീതി തുടരുന്നവര്‍ പതിവായി കഴിക്കുന്ന ഒന്നാണ് പഴം. പഴത്തില്‍ പോഷകഗുണങ്ങളാണ് ഈ വിഭാഗക്കാരെ ആകര്‍ഷിക്കുന്നതും. എന്നാല്‍ കലോറി അധികമാണെന്നതും പഞ്ചസാരയുടെ അളവ് ഉയരും എന്നതും പ്രമേഹരോഗികളെയും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെയും പഴം കഴിക്കുന്നതില്‍ നിന്ന് അകറ്റാറുണ്ട്. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക് ശിലമാക്കാവുന്ന ഒന്നാണ് ബനാന ടീ. ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. രാത്രിയില്‍ ഉറക്കത്തിന് മുന്‍പാണ് ബനാന ടീ കുടിക്കുന്നത് ഏറെ ഉത്തമം. പഞ്ചസാര അധികം അടങ്ങിയിട്ടുള്ള മറ്റ് പാനീയങ്ങള്‍ക്ക് പകരമായി ശീലിക്കാവുന്ന ഒന്നാണ് ഇത്. പഴത്തില്‍ അടങ്ങിയിട്ടുള്ള മധുരമാണ് ഈ ചായയിലേക്കും ഇറങ്ങുന്നത്. അതുകൊണ്ട് വീണ്ടും പഞ്ചസാര കലര്‍ത്തി മധുരം പകരേണ്ടതില്ല. സ്വസ്ഥമായ ഉറക്കത്തിന് ഉത്തമമാണെന്നതാണ് ബനാന ടീയുടെ മറ്റൊരു സവിശേഷത. പേശികള്‍ക്ക് അയവ് നല്‍കുന്ന ട്രിപ്ടോഫാന്‍, സെറോടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയവ ബനാന ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇവ…

Read More

അയല ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ..

അയല ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ..

1. അയല – ആറ് 2. നാരങ്ങാനീര് – ഒരു നാരങ്ങയുടേത് ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് അരപ്പിന് 3. എണ്ണ – ഒരു വലിയ സ്പൂണ്‍ 4. സവാള – രണ്ടു-മൂന്ന് ചെറുത് 5. വറ്റല്‍മുളക് – ആറ്-എട്ട് ജീരകം – ഒന്നര ചെറിയ സ്പൂണ്‍ കുരുമുളക് – ഒരു ചെറിയ സ്പൂണ്‍ ഇഞ്ചി – രണ്ടിഞ്ചു കഷണം, അരിഞ്ഞത് വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത് മഞ്ഞള്‍പ്പൊടി – മുക്കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് പഞ്ചസാര – അര ചെറിയ സ്പൂണ്‍ 6. വിനാഗിരി – മൂന്നു വലിയ സ്പൂണ്‍ വെള്ളം – രണ്ടു വലിയ സ്പൂണ്‍ 7. എണ്ണ – മൂന്നു വലിയ സ്പൂണ്‍ പാകം ചയ്യുന്ന വിധം · അയല തലയും വാലു കളഞ്ഞു വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക….

Read More

വെയിലേറ്റ് കരുവാളിച്ചത് മാറാന്‍

വെയിലേറ്റ് കരുവാളിച്ചത് മാറാന്‍

നേരിട്ട് സൂര്യപ്രകാശം നല്ലതോതിലേല്‍ക്കുന്നത് ചര്‍മ്മം പെട്ടെന്ന് കരുവാളിക്കാന്‍ കാരണമാകാറുണ്ട്. ഇതിന് കാരണമാകുന്നത് അള്‍ട്രാവയലറ്റ് രശ്മികളാണെന്ന് നമുക്കറിയാം. ശാസ്ത്രീയമായി ഇത് നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ വെയിലേറ്റ് ചര്‍മ്മം നശിച്ചുപോകുന്നതിനെ പ്രതിരോധിക്കാന്‍ നമ്മള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കാറുണ്ട്. വേനലില്‍ മാത്രമല്ല, വെയിലേല്‍ക്കാന്‍ സാധ്യതയുള്ള ഏത് സീസണിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വളരെ നല്ലത് തന്നെയാണെന്നാണ് സ്‌കിന്‍ സ്പെഷ്യലിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ കരുവാളിച്ചുപോയ ചര്‍മ്മത്തെ ജീവനുള്ളതാക്കാന്‍ ഇത് മാത്രം പോര, ഡയറ്റിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ പ്രശ്നത്തിലായ ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കി വീണ്ടെടുക്കാന്‍ സാധിക്കൂ. ഇതിനായി ചില ഡയറ്റ് ടിപ്സ് അറിഞ്ഞുവയ്ക്കാം. ഒന്ന്… വെള്ളം തന്നെയാണ് നമ്മുടെ പ്രധാന ആയുധം. പ്രകൃതിദത്തമായി ശരീരത്തെ ശുദ്ധീകരിക്കുന്ന ഒന്നാണ് വെള്ളം. അതോടൊപ്പം തന്നെ, ശരീരത്തില്‍ നനവ് പിടിച്ചുനിര്‍ത്താനും മറ്റെന്തിനെക്കാളും വെള്ളത്തെ ആശ്രയിക്കുന്നത് തന്നെയാണ് നല്ലത്. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. രണ്ട്… ആവശ്യത്തിന്…

Read More

വോട്ടു ബാങ്കിനായി സിപിഎം നയം മാറ്റി: എന്‍.കെ.പ്രേമചന്ദ്രന്‍

വോട്ടു ബാങ്കിനായി സിപിഎം നയം മാറ്റി: എന്‍.കെ.പ്രേമചന്ദ്രന്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടു ബാങ്കിനു വേണ്ടി സിപിഎം പാര്‍ട്ടി നയം മാറ്റിയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. സിപിഎം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ആറു ദിവസത്തെ മാരത്തണ്‍ കമ്മിറ്റികള്‍ക്ക് ശേഷം വിശ്വാസികളോടൊപ്പമെന്ന് സിപിഎം പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടിയുടെ നയമെന്തെന്ന് വ്യക്തമാക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നയമാണോ സിപിഎം നടപ്പാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ മാത്രമേ സിപിഎമ്മിന് നയം സംബന്ധിച്ച മാറ്റങ്ങള്‍ വരുത്താന്‍ കഴിയു. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ആര്‍എസ്പി സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More