‘ലാലേട്ടന്‍ എന്നെക്കാള്‍ ചെറുപ്പം’; മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍: പ്രഭാസ്

‘ലാലേട്ടന്‍ എന്നെക്കാള്‍ ചെറുപ്പം’; മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍: പ്രഭാസ്

താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് സൂപ്പര്‍ താരം പ്രഭാസ്. വര്‍ഷങ്ങള്‍ക്കു മുമ്പേ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടുണ്ട്. അന്നു കണ്ടതിനേക്കാള്‍ യുവാവായി മോഹന്‍ലാല്‍ ഇപ്പോള്‍ കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ ‘സാഹോ’ എന്ന ആക്ഷന്‍ സിനിമയുടെ മലയാളം ട്രെയ്ലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രഭാസ്. ആക്ഷന്‍ ത്രില്ലര്‍ സിനിമയായ സാഹോയിലെ നായകനായ പ്രഭാസ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. വ്യത്യസ്തമായ ചിത്രം ഇന്ത്യന്‍ സിനിമയ്ക്കു നല്‍കാനാണ് ‘സാഹോ’ ിലൂടെ ശ്രമിച്ചിരിക്കുന്നതെന്നു പ്രഭാസ് പറഞ്ഞു. ബാഹുബലി ചരിത്രം സൃഷ്ടിച്ചതുപോലെ ‘സാഹോ’ യും സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 300 കോടി രൂപ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ മാസം 29നാണ് റിലീസ്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍സും ടി സിരീസും ചേര്‍ന്നാണ് നിര്‍മാണം.ചിത്രത്തിനു വിജയാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ കേക്ക് മുറിച്ചു. നടി മമ്ത മോഹന്‍ദാസ്, നടന്‍ സിദ്ദിഖ്,…

Read More

കനം കുറഞ്ഞ മുടിക്ക് വെളുത്തുള്ളി ഓയില്‍

കനം കുറഞ്ഞ മുടിക്ക് വെളുത്തുള്ളി ഓയില്‍

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ തേടണം എന്ന് നോക്കി നടക്കുന്നവരാണ് പലരും. പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചില്‍, മുടിയുടെ ആരോഗ്യക്കുറവ്, ഉള്ളില്ലാത്ത മുടി, താരന്‍ എന്നീ പ്രതിസന്ധികള്‍. മുടി വളരാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഓയില്‍. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുന്നുണ്ട്. കൊഴിഞ്ഞ് പോയ മുടിയാണെങ്കില്‍ അവിടെ പുതിയ മുടി വളരുന്നതിന് വേണ്ടി ഇത് സഹായിക്കുന്നു. കഷണ്ടി, അകാല നര എന്നിവക്ക് പരിഹാരം കാണുന്നതിന് ഈ എണ്ണ സഹായകമാണ്. വെളുത്തുള്ളി ഓയില്‍ തയ്യാറാക്കാം നാല് തുടം വെളുത്തുള്ളി, കാല്‍ക്കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി ചെറുതാക്കി മുറിച്ച് ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് വെളുത്തുള്ളി നല്ലതു പോലെ മൂപ്പിക്കുക. തീ കുറച്ച് വെച്ച് നല്ലതു പോലെ വെളുത്തുള്ളി എണ്ണയില്‍ ചൂടാക്കുക. വെളുത്തുള്ളിയുടെ നിറം മാറുമ്പോള്‍…

Read More

കുട്ടികള്‍ക്കായി ഗോതമ്പുപൊടി കൊണ്ട് തയാറാക്കാം ചിക്കന്‍ പാന്‍കേക്ക്

കുട്ടികള്‍ക്കായി ഗോതമ്പുപൊടി കൊണ്ട് തയാറാക്കാം ചിക്കന്‍ പാന്‍കേക്ക്

ചേരുവകള്‍ 1. ഗോതമ്പുപൊടി – ഒന്നരക്കപ്പ് ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് – ഒരു നുള്ള് വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂണ്‍ മുട്ട – ഒന്ന് പാല്‍ – രണ്ടു കപ്പ് 2. എണ്ണ – ഒരു വലിയ സ്പൂണ്‍ 3. സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത് പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത് ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് 4. ചിക്കന്‍ മിന്‍സ് – അരക്കപ്പ് 5. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ പാകം െചയ്യുന്ന വിധം · ഒന്നാമത്തെ ചേരുവ കലക്കി മാവു തയാറാക്കുക. · പാനില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ…

Read More

ഹെല്‍ത്തി പീനട്ട് സാലഡ് എളുപ്പത്തില്‍ തയാറാക്കാം

ഹെല്‍ത്തി പീനട്ട് സാലഡ് എളുപ്പത്തില്‍ തയാറാക്കാം

ചേരുവകള്‍ 1. നിലക്കടല – ഒരു കപ്പ് 2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍ 3. കറിവേപ്പില – രണ്ടു തണ്ട് 4. മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ 5. ഉപ്പ് – പാകത്തിന് 6. സാലഡ് കുക്കുമ്പര്‍, കാരറ്റ്, പച്ചമാങ്ങ എന്നിവ പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ് വീതം പാകം ചെയ്യുന്ന വിധം · നിലക്കടല നന്നായി റോസ്റ്റ് ചെയ്തു വയ്ക്കുക. തൊലിയുണ്ടെങ്കില്‍ അതു കളയണം. · എണ്ണ ചൂടാക്കി കറിവേപ്പില ചേര്‍ത്തു നന്നായി വറുത്ത ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തു വഴറ്റി വാങ്ങണം. ഇതിലേക്കു നിലക്കടലയും ഉപ്പും ചേര്‍ത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. · ചൂടാറിയ ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു കൈ കൊണ്ടു നന്നായി ഞെരടി യോജിപ്പിക്കുക.

Read More

ചുവപ്പ് കൊടി എന്നും ആവേശം; വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെന്ന് നവ്യ

ചുവപ്പ് കൊടി എന്നും ആവേശം; വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെന്ന് നവ്യ

പാലക്കാട്: തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ് സിനിമാ താരം നവ്യാ നായര്‍. സിപിഎം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് നവ്യ നായര്‍ പങ്കെടുത്തത്. കമ്മ്യൂണിസത്തെ കുറിച്ചും മാര്‍ക്‌സിസത്തെ കുറിച്ചും ആധികാരികമായി പറയാന്‍ അറിയില്ലെങ്കിലും ചുവപ്പ് കൊടി എന്നും ആവേശമാണെന്ന് നവ്യ നായര്‍. ‘വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്ന് ആഗ്രഹിക്കുന്നു. നന്മക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്റെ ബുദ്ധിമുട്ടുന്നവന്റെയും വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇടയ്ക്ക് ചില വിഷമങ്ങള്‍ ഉണ്ടാകാറുണ്ട്’. നവ്യാ നായര്‍ പറഞ്ഞു. വീഡിയോ കാണാം [embedyt] https://www.youtube.com/watch?v=Q8Ykrh3Yn1o[/embedyt] എല്ലാ വേദിയിലും തൊട്ട് തൊഴുതാണ് കയറാറുള്ളത്. ഇവിടെ അത് സാധിച്ചില്ല. എന്നാല്‍ തന്റെ പ്രസംഗത്തിന് മുന്‍പ് വേദിയില്‍ കയറി വന്ന ചുമട്ടുതൊഴിലാളി ചെരുപ്പ് അഴിച്ച് ഇട്ടത് ശ്രദ്ധിച്ചെന്ന് പറഞ്ഞ നവ്യ…

Read More

റോഷനെ ചേര്‍ത്തുപിടിച്ച് പ്രിയ നിരാശരെന്ന് ആരാധകര്‍

റോഷനെ ചേര്‍ത്തുപിടിച്ച് പ്രിയ നിരാശരെന്ന് ആരാധകര്‍

ഒരു അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകഹൃദയങ്ങള്‍ നേടിയെടുത്ത താരജോഡിയാണ് പ്രിയ വാര്യരും റോഷനും. സിനിമ ഇറങ്ങുന്നതിനും മുന്‍പേ താരമായ ഇരുവരും പ്രശംസയും വിമര്‍ശനവും നേരിട്ടിരുന്നു. ആദ്യ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ ഒപ്പം നിന്ന സുഹൃത്തുകൂടെയാണ് പ്രിയക്ക് റോഷന്‍. ഇരുവരും പ്രണയത്തിലാണെന്ന് പോലും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. പ്രിയ താരജോഡിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ചിലരാകട്ടെ നിരാശരായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

Read More

സെന്തില്‍ കൃഷ്ണ വിവാഹിതനായി

സെന്തില്‍ കൃഷ്ണ വിവാഹിതനായി

ചാലക്കുടിക്കാരന്‍ ചങ്ങാതി, വൈറസ് എന്നി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം.ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തില്‍ ശ്രദ്ധേയനാവുന്നത്. രാജാമണി എന്നായിരുന്നു സെന്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഒത്തിരി സിനിമകളിലേക്കുളള അവസരം താരത്തെ തേടി എത്തി.

Read More

നെറ്റിയില്‍ കുറി തൊടേണ്ടതിങ്ങനെ!

നെറ്റിയില്‍ കുറി തൊടേണ്ടതിങ്ങനെ!

അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടല്‍ നിര്‍ബന്ധമായിരുന്നു. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദികളും സ്റ്റിക്കര്‍ പൊട്ടുകളുമൊക്കെയാണെന്നു മാത്രം. എന്നാല്‍, കുറി തൊടുന്നതിനു വ്യക്തമായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്. ഭസ്മം നെറ്റിയില്‍ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം. ലൗകികബന്ധങ്ങള്‍ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തില്‍ മാത്രം. ഗോപിക്കുറിയായി നെറ്റിയില്‍ മേലോട്ട് ഇടുന്നതാണു നല്ലത്. കുങ്കുമം തൊടേണ്ടതു നെറ്റിയില്‍ രണ്ടു പുരികങ്ങളുടെ മധ്യത്തില്‍ ചെറിയൊരു വൃത്തരൂപത്തില്‍. ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതില്‍ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം. ചന്ദനം ചാര്‍ത്തി അതില്‍ കുങ്കുമം…

Read More

കുഞ്ഞിന്റെ വിരല്‍ കുടി മാറ്റാന്‍ ചില വഴികള്‍

കുഞ്ഞിന്റെ വിരല്‍ കുടി മാറ്റാന്‍ ചില വഴികള്‍

മിക്ക കുഞ്ഞുങ്ങളിലും കാണുന്ന ഒരു ശീലമാണ് വിരല്‍കുടി. പലപ്പോഴും ശിശുക്കള്‍ അവര്‍ ജനിക്കുന്നതിനു മുമ്പ് തന്നെ സ്വഭാവികമായി തള്ളവിരല്‍ കുടിക്കുന്നത് കാണാം. എന്നാല്‍ കുഞ്ഞ് അല്‍പം വലുതായിട്ടും ഈ ശീലം തുടരുന്നത് നല്ലതല്ല. എങ്ങനെ ഈ ശീലം മാറ്റാം?? എന്തുകൊണ്ടാണ് ശിശുക്കള്‍ ഇത് ചെയ്യുന്നത് ? കുഞ്ഞിന് പാല് കുടിക്കാന്‍തോന്നുമ്പോഴും, ഉറക്കം വരുമ്പോഴും, കുഞ്ഞായാലും അസ്വസ്ഥയും പേടിയും കാണും, ഈ അവസ്ഥയില്‍ വിരല്‍ കുടി ഒരു സാധാരണ ശീലമാണ്. കുഞ്ഞിന് ഇത് ആശ്വാസവും സമാധാനവും നല്‍കും. എന്നാല്‍ ശൈശവ കാലത്തില്‍ നിന്ന് ഒരു മൂന്നു വയസ്സ് പ്രായമായിട്ടും കുട്ടി ഈ ശീലം തുടരുന്നുണ്ടെങ്കില്‍, അമ്മമാര്‍ കുട്ടിയുടെ ഈ ശീലം ഒഴിവാക്കാന്‍ ചില നടപടികള്‍ എടുകേണ്ട സമയമായി. വിരല്‍ കുടി അധികമായാല്‍ വിരല്‍ കുടി അധികമായാല്‍, അണ്ണാക്കിലെ കോശഘടനങ്ങളെ ബാധിക്കുകയും, കുഞ്ഞുങ്ങളുടെ പല്ലുകളുടെ വളര്‍ച്ചയിലും, ദന്ത പ്രശ്‌നങ്ങള്‍ക്കും കാരണമാകാം….

Read More