ട്രെയിലര്‍ തരംഗമായി ബ്രദേഴ്സ് ഡേ

ട്രെയിലര്‍ തരംഗമായി ബ്രദേഴ്സ് ഡേ

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ‘ബ്രദേഴ്സ് ഡേ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. സസ്പെന്‍സും ആക്ഷനും കോമഡിയും ഒരുപോലെ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് മിനിറ്റ് ഒന്‍പത് സെക്കണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നതാണ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

ഗര്‍ഭിണികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് ഇങ്ങനെ ആയിരിക്കണം

ഗര്‍ഭിണികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് ഇങ്ങനെ ആയിരിക്കണം

ഗര്‍ഭകാലത്തെ ഉറക്കം സ്ത്രീകള്‍ക്ക് പലപ്പോഴും ഒരു സമസ്യയാണ്. കിടക്കുമ്പോള്‍ ചുട്ടു വിയര്‍ക്കുക, കാലുകള്‍ വേദനിക്കുക, നെഞ്ചെരിയുക തുടങ്ങി പ്രശ്‌നങ്ങള്‍ അനവധി. ചിലപ്പോള്‍ ലൈറ്റ് ഓഫാക്കി കിടന്നുകഴിഞ്ഞാവും അടുത്ത നിമിഷം മൂത്രമൊഴിക്കാന്‍ തോന്നുക. വേറെ ചിലപ്പോഴാവട്ടെ, ഒന്ന് മയങ്ങി തുടങ്ങുമ്പോഴേക്കും കുഞ്ഞുവാവ അകത്തുകിടന്ന് പരാക്രമം തുടങ്ങിയിട്ടുണ്ടാകും. അങ്ങനെയെന്നിരിക്കെ, ഗര്‍ഭകാലത്ത് ഉറങ്ങേണ്ട രീതികള്‍ എങ്ങനെ വേണം? കമിഴ്ന്നു കിടക്കുന്നത് ഗര്‍ഭത്തിന്റെ ആദ്യ ദിവസങ്ങളില്‍ കമിഴ്ന്നു കിടക്കുന്നത് പ്രശ്‌നമല്ലെങ്കിലും പിന്നീടുള്ള നാളുകളില്‍ ഇത് ഒട്ടും നല്ലതല്ല. അതുകൊണ്ട് കമിഴ്ന്നു കിടക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. മലര്‍ന്നു കിടക്കുന്നത് ആദ്യത്തെ മൂന്ന് മാസക്കാലം കിടക്കുന്ന രീതി അത്ര പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍ 3 മാസം കഴിഞ്ഞാല്‍ മലര്‍ന്നു കിടക്കുന്നതും ഒഴിവാക്കേണ്ടി വരും. കാരണം, ഇങ്ങനെ കിടക്കുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദ്ദം വരികയും ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനിയെ ബാധിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ കൃത്യമായി…

Read More

മൂക്കുത്തി ഇട്ടവര്‍ക്ക് സന്തോഷ വാര്‍ത്ത

മൂക്കുത്തി ഇട്ടവര്‍ക്ക് സന്തോഷ വാര്‍ത്ത

പണ്ടുകാലത്തെ സ്ത്രീകളുടെ ആഭരണപ്പെട്ടിയില്‍ ഒഴിച്ചുകൂടാനാവാത്ത ആഭരണങ്ങളില്‍ ഒന്നായിരുന്നു മൂക്കുത്തി. ഇടക്കാലത്തു പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും കുറച്ചുകാലമായി വീണ്ടും ട്രെന്‍ഡി ഫാഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് മൂക്കുത്തികള്‍. പണ്ട് വൈരക്കല്ലും സ്വര്‍ണവും ഒക്കെയായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാ ലോഹങ്ങളിലും ഇവ ലഭ്യമാണ്.പ്രത്യേകിച്ചു വെള്ളിയില്‍. മൂക്കുത്തി ധരിക്കുന്നത് സ്‌റ്റൈല്‍ മാത്രമല്ല, മറ്റൊരു പ്രധാന കാര്യം കൂടിയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. മറ്റൊന്നുമല്ല, മൂക്കുത്തി ധരിക്കുന്നതും ഗര്‍ഭപാത്രവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടത്രെ. സൗന്ദര്യം എടുത്തുകാട്ടാന്‍ മാത്രമല്ല, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരുപാട് ശാസ്ത്രവശങ്ങള്‍ ഭാരതീയ ആഭരണങ്ങള്‍ക്കുണ്ട്. അവയിലൊന്നാണ് മൂക്കുത്തിയും. സ്ത്രീകളുടെ വശ്യ സൗന്ദര്യം എടുത്തു കാട്ടാനാണ് പണ്ട് മൂക്കുത്തി ഉപയോഗിച്ചിരുന്നതെങ്കിലും ശാസ്ത്രം പറയുന്നത് മൂക്കില്‍ ഇടുന്ന ദ്വാരങ്ങള്‍ക്ക് വേദന സഹിക്കാനുള്ള കരുത്തു നല്കാന്‍ കഴിവുണ്ടെന്നാണ്. ഒപ്പം മാനസിക ബലവും നല്കാന്‍ കഴിയുമത്രേ. ആയുര്‍വേദ വിധി പ്രകാരം സ്ത്രീകളുടെ ഇടതു മൂക്കും പ്രത്യുല്പാദന വ്യവസ്ഥയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്….

Read More

തന്റെ കോഴി സുഹൃത്തുക്കളെ പരിചയപ്പെടുത്തി രസകരമായ പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍

തന്റെ കോഴി സുഹൃത്തുക്കളെ പരിചയപ്പെടുത്തി രസകരമായ പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ നടനാണ് ഉണ്ണി മുകുന്ദന്‍. ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും സമയം കണ്ടെത്താറുള്ള താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാറുമുണ്ട്. ഉണ്ണിമുകുന്ദന്റെ ഒരു രസകരമായ പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധനേടുന്നത്. തന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് താരം പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്. ‘മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും’ , വീട്ടിലെ എന്റെ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നു.

Read More

കൂവളം ഐതിഹ്യങ്ങള്‍

കൂവളം ഐതിഹ്യങ്ങള്‍

കൂവളം ജന്മ പാപങ്ങളെ ഇല്ലാതാക്കുന്ന ദിവ്യ സസ്യമാണ്. ശിവ ക്ഷേത്രങ്ങളില്‍ ആര്‍ചനയ്ക്കും മാലയ്ക്കും ഇലകള്‍ ഉപയോഗിക്കുന്നു. ചിത്തിര നക്ഷത്രക്കാരുടെ ജന്മ വൃക്ഷം കൂടിയാണ് കൂവളം. മുള്ളുകള്‍ ശക്തി സ്വരൂപവും ശാഖകള്‍ വേദസ്വരൂപവും വേരുകള്‍ ശിവരൂപവും ആണെന്ന് സങ്കല്പിക്കുന്നു. കൂവളത്തില മൂന്നായി പരിഞ്ഞിരിക്കുന്നു. ഇവയെ തൃഗുണങ്ങളായും ശിവന്റെ കണ്ണുകളായും സങ്കല്പിക്കുന്നു . അമാവാസി പൗര്‍ണമി ദിവസങ്ങളില്‍ പ്രകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കൂവളത്തിന്റെ രസ, ഗുണ,വീര്യ, വിപകത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അത് കൊണ്ട് തന്നെ പ്രസ്തുത ദിവസങ്ങളില്‍ കൂവളത്തില ഔഷധ അവശ്യങ്ങള്‍ക്കോ മാറ്റ് അവശ്യങ്ങള്‍ക്കോ ശേഖരിക്കാന്‍ പാടില്ല . ശിവന്റെ ഇഷ്ട വൃക്ഷം ആയതു കൊണ്ട് തന്നെ കൂവളത്തെ ശിവമല്ലി എന്നും ശിവ ദ്രുമം എന്നും വിളിക്കുന്നു .വില്വഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമര്‍പ്പിച്ചാല്‍ സകല പാപങ്ങളും വിട്ട് മോക്ഷം കിട്ടുമെന്ന് ഐതിഹ്യം. ‘ഔഷധ യോഗങ്ങള്‍.’ പ്രമേഹത്തിനുംകൂവളം ഔഷധമായി ഉപയോഗിക്കുന്നു. ഇലയുടെ…

Read More

കുഞ്ഞിന്റെ വിരല്‍ കുടി മാറ്റാന്‍ ചില വഴികള്‍

കുഞ്ഞിന്റെ വിരല്‍ കുടി മാറ്റാന്‍ ചില വഴികള്‍

മിക്ക കുഞ്ഞുങ്ങളിലും കാണുന്ന ഒരു ശീലമാണ് വിരല്‍കുടി. പലപ്പോഴും ശിശുക്കള്‍ അവര്‍ ജനിക്കുന്നതിനു മുമ്പ് തന്നെ സ്വഭാവികമായി തള്ളവിരല്‍ കുടിക്കുന്നത് കാണാം. എന്നാല്‍ കുഞ്ഞ് അല്‍പം വലുതായിട്ടും ഈ ശീലം തുടരുന്നത് നല്ലതല്ല. എങ്ങനെ ഈ ശീലം മാറ്റാം?? എന്തുകൊണ്ടാണ് ശിശുക്കള്‍ ഇത് ചെയ്യുന്നത് ? കുഞ്ഞിന് പാല് കുടിക്കാന്‍തോന്നുമ്പോഴും, ഉറക്കം വരുമ്പോഴും, കുഞ്ഞായാലും അസ്വസ്ഥയും പേടിയും കാണും, ഈ അവസ്ഥയില്‍ വിരല്‍ കുടി ഒരു സാധാരണ ശീലമാണ്. കുഞ്ഞിന് ഇത് ആശ്വാസവും സമാധാനവും നല്‍കും. എന്നാല്‍ ശൈശവ കാലത്തില്‍ നിന്ന് ഒരു മൂന്നു വയസ്സ് പ്രായമായിട്ടും കുട്ടി ഈ ശീലം തുടരുന്നുണ്ടെങ്കില്‍, അമ്മമാര്‍ കുട്ടിയുടെ ഈ ശീലം ഒഴിവാക്കാന്‍ ചില നടപടികള്‍ എടുകേണ്ട സമയമായി. വിരല്‍ കുടി അധികമായാല്‍ വിരല്‍ കുടി അധികമായാല്‍, അണ്ണാക്കിലെ കോശഘടനങ്ങളെ ബാധിക്കുകയും, കുഞ്ഞുങ്ങളുടെ പല്ലുകളുടെ വളര്‍ച്ചയിലും, ദന്ത പ്രശ്‌നങ്ങള്‍ക്കും കാരണമാകാം….

Read More

നെറ്റിയില്‍ കുറി തൊടേണ്ടതിങ്ങനെ!

നെറ്റിയില്‍ കുറി തൊടേണ്ടതിങ്ങനെ!

അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടല്‍ നിര്‍ബന്ധമായിരുന്നു. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദികളും സ്റ്റിക്കര്‍ പൊട്ടുകളുമൊക്കെയാണെന്നു മാത്രം. എന്നാല്‍, കുറി തൊടുന്നതിനു വ്യക്തമായ ചില ആചാരങ്ങളുണ്ടായിരുന്നു. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്. ഭസ്മം നെറ്റിയില്‍ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം. ലൗകികബന്ധങ്ങള്‍ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തില്‍ മാത്രം. ഗോപിക്കുറിയായി നെറ്റിയില്‍ മേലോട്ട് ഇടുന്നതാണു നല്ലത്. കുങ്കുമം തൊടേണ്ടതു നെറ്റിയില്‍ രണ്ടു പുരികങ്ങളുടെ മധ്യത്തില്‍ ചെറിയൊരു വൃത്തരൂപത്തില്‍. ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതില്‍ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം. ചന്ദനം ചാര്‍ത്തി അതില്‍ കുങ്കുമം…

Read More

സെന്തില്‍ കൃഷ്ണ വിവാഹിതനായി

സെന്തില്‍ കൃഷ്ണ വിവാഹിതനായി

ചാലക്കുടിക്കാരന്‍ ചങ്ങാതി, വൈറസ് എന്നി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം.ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് സെന്തില്‍ ശ്രദ്ധേയനാവുന്നത്. രാജാമണി എന്നായിരുന്നു സെന്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഒത്തിരി സിനിമകളിലേക്കുളള അവസരം താരത്തെ തേടി എത്തി.

Read More

റോഷനെ ചേര്‍ത്തുപിടിച്ച് പ്രിയ നിരാശരെന്ന് ആരാധകര്‍

റോഷനെ ചേര്‍ത്തുപിടിച്ച് പ്രിയ നിരാശരെന്ന് ആരാധകര്‍

ഒരു അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകഹൃദയങ്ങള്‍ നേടിയെടുത്ത താരജോഡിയാണ് പ്രിയ വാര്യരും റോഷനും. സിനിമ ഇറങ്ങുന്നതിനും മുന്‍പേ താരമായ ഇരുവരും പ്രശംസയും വിമര്‍ശനവും നേരിട്ടിരുന്നു. ആദ്യ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ ഒപ്പം നിന്ന സുഹൃത്തുകൂടെയാണ് പ്രിയക്ക് റോഷന്‍. ഇരുവരും പ്രണയത്തിലാണെന്ന് പോലും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. പ്രിയ താരജോഡിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ചിലരാകട്ടെ നിരാശരായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

Read More