കൃഷ്ണന്‍മാര്‍ക്കൊപ്പം രാധയായി ഭാവന

കൃഷ്ണന്‍മാര്‍ക്കൊപ്പം രാധയായി ഭാവന

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ രാധയായി വേഷം മാറി ആരാധകരെ ഞെട്ടിച്ച് നടി ഭാവന. വെള്ള വസ്ത്രങ്ങളും അതിനിണങ്ങുന്ന വെള്ള മുത്ത് പിടിപ്പിച്ച ആഭരണങ്ങളുമാണ് ഈ സുന്ദരി രാധയുടെ വേഷം. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വെള്ള നിറത്തിലുള്ള ഒരു ദാവണിയാണ് ഭാവനയുടെ വേഷം. നെറ്റിച്ചുട്ടിയും മുല്ലപ്പൂവും അതിന്റെ മാറ്റ് കൂട്ടി. കൃഷ്ണവേഷം കെട്ടിയ കുട്ടികള്‍ക്കൊപ്പം ഇരിക്കുകയാണ് താരം. ശ്രീകോവിലിന് മുന്‍പിലെന്ന് തോന്നിക്കുന്ന വിധമുള്ള സ്ഥലത്തു നിന്നുള്ളതാണ് ചിത്രങ്ങള്‍. വിവാഹത്തിന് ശേഷം കന്നട സിനിമയില്‍ സജീവമായ താരം തമിഴ് ചിത്രം 96ന്റെ കന്നട റീമേക്ക് 99 ലാണ് അവസാനമായി വേഷമിട്ടത്. ഗണേഷായിരുന്നു ചിത്രത്തിലെ നായകന്‍. ഇന്‍സ്പെക്ടര്‍ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആയിരുന്നു ഭാവന അവസാനമായി അഭനിയിച്ച മലയാള ചിത്രം. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ…

Read More

ഭാരതാംബയില്‍ രാഷ്ട്രിയം കലര്‍ത്തല്ലേ അനുശ്രി

ഭാരതാംബയില്‍ രാഷ്ട്രിയം കലര്‍ത്തല്ലേ അനുശ്രി

മലയാളികളുടെ പ്രിയ നായിക അനുശ്രീയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് ഭാരതാംബയാകുന്ന വിശേഷം പങ്കുവച്ചുകൊണ്ടുള്ളതാണ് വിഡിയോ. കഴിഞ്ഞവര്‍ഷം ഏറെ വിവാദമായ ഒന്നായതുകൊണ്ടുതന്നെ ഇക്കുറി നേരത്തെ അറിയിച്ചാണ് അനുശ്രീ ഭാരതാംബയാകുന്നത്. ഭാരതാംബയായി ഒരുങ്ങിനിന്നുകൊണ്ടാണ് അനുശ്രീ വിഡിയോയില്‍ സംസാരിക്കുന്നത്. ഈ വര്‍ഷവും നാട്ടിലുണ്ടായിരുന്നതുകൊണ്ട് ഭാരതാംബയായി വേഷമിടുന്നുണ്ടെന്നും ഇത് ഒരിക്കലും ഒരു രാഷ്ട്രീയ ചിന്തയില്‍ ചെയ്യുന്ന കാര്യമല്ലെന്നും താരം പറഞ്ഞു. ‘ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ് ഞാന്‍. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്ന് പറയുന്നത് ഞങ്ങള്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് ഒന്നിച്ചാഘോഷിക്കുന്ന ഒന്നാണ്. അങ്ങനെമാത്രമേ ഞാന്‍ കണ്ടിട്ടൊള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച രാധയും കൃഷ്ണനും ഒക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നിട്ടുള്ളത്. അതുകൊണ്ട് മാത്രമാണ് ഈ ഒരു ആഘോഷത്തില്‍ ഞാന്‍ പങ്കാളിയാകുന്നത്. ഒരു രാഷ്ട്രീയത്തിന്റെയോ ഒന്നിന്റെയും പേരില്‍ ആരും കമന്റ് ഒന്നും ഇടാന്‍ പാടില്ല’, അനുശ്രീ വിഡിയോയില്‍…

Read More

അന്ന് എംജിആര്‍, ഇന്ന് ശിവകാര്‍ത്തികേയന്‍!

അന്ന് എംജിആര്‍, ഇന്ന് ശിവകാര്‍ത്തികേയന്‍!

തമിഴകത്തിന്റെ പ്രിയപ്പെട്ട താരമാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്‍ നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് നമ്മ വീട്ടു പിള്ളൈ. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നമ്മ വീട്ടു പിള്ളൈക്ക് പഴയൊരു എം ജി ആര്‍ ചിത്രവുമായി സാമ്യമുണ്ട്. എന്തെന്നെന്നല്ലേ. ചിത്രത്തിന്റെ പേരിലാണ് സാമ്യം. പ്രമേയവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. എംജിആര്‍ നായകനായി 1965ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് എങ്ക വീട്ടു പിള്ളൈ. എം ജി ആര്‍ ചിത്രത്തിന്റെ അതേ അര്‍ഥം തന്നെയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ ചിത്രത്തിനും. നമ്മ വീട്ടു പിള്ളൈ ഒരു കുടുംബചിത്രമായിരിക്കും. ഐശ്വര്യ രാജേഷ്, അനു, നട്രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. നിരവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റുബെന്‍ ആണ് എഡിറ്റര്‍. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന്…

Read More

സ്വരമാധുരിയെ കുറിച്ച് വാനമ്പാടിക്ക് പറയാനുള്ളത്

സ്വരമാധുരിയെ കുറിച്ച് വാനമ്പാടിക്ക് പറയാനുള്ളത്

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയുടെ ശബ്ദം സിനിമാ ഗാനങ്ങളില്‍ കേട്ടുതുടങ്ങിയിട്ട് നാല്‍പ്പത് വര്‍ഷമാകുന്നു. 1979ല്‍ എം ജി രാധാകൃഷ്ണന്റെ ഈണത്തില്‍ ആണ് കെ എസ് ചിത്ര പാടിത്തുടങ്ങുന്നത്. പിന്നീട് ഒട്ടേറെ ഗാനങ്ങള്‍. സിനിമയിലും ആല്‍ബങ്ങളിലും കച്ചേരികളിലും കേട്ട കെ എസ് ചിത്രയുടെ ഗാനങ്ങള്‍ എന്നും മധുരതരമാണ് മലയാളികള്‍ക്ക്. തന്റെ ശബ്ദത്തെയും പാട്ടുജീവിതത്തെയും കുറിച്ച് പറയുകയാണ് കെ എസ് ചിത്ര ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍. ഞാന്‍ ഗായികയായി തുടങ്ങിയപ്പോള്‍ എന്റെ ശബ്ദം കുട്ടികളെപ്പോലെയായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. ആളൊരുങ്ങി അരങ്ങൊരുങ്ങി തുടങ്ങിയ പാട്ടുകളില്‍. അവ കുട്ടികള്‍ക്കായിരുന്നു ചേരുക, നായികയ്ക്കല്ല. പിന്നീട് ശബ്ദം മാറിവന്നതാണ്. ഭാഗ്യവശാല്‍ എന്റെ ശബ്ദവും പാട്ടുപാടുന്ന രീതിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ക്ലോണിംഗ് ആണ് എന്ന് ആരും കുറ്റപ്പെടുത്തിയില്ല. പിന്നീട് പ്രായം വന്നപ്പോള്‍ എന്റെ ശബ്ദവും മാറി കൂടുതല്‍ പക്വതയുള്ളതായി. ഞാന്‍ ഒരു ടെക്‌നിക്കും ഉപയോഗിച്ചില്ല….

Read More