ക്ലാസിക് ലുക്കില്‍ ബെനെലി ഇംപീരിയാലെ 400

ക്ലാസിക് ലുക്കില്‍ ബെനെലി ഇംപീരിയാലെ 400

ബെനെലിയുടെ ഇംപീരിയാലെ 400 ചൈനയില്‍ അവതരിപ്പിച്ചു. വരുന്ന ദീപാവലി ഉത്സവസീസണില്‍ ബെനെലി ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണിത്. 23,800 ചൈനീസ് യൂവാനാണ് (2.40 ലക്ഷം രൂപ) ചൈനയില്‍ ഇതിന്റെ വിപണി വില. ചൈനീസ് സ്‌പെക്കിന് സമാനമായ ഇംപീരിയാലെ 400 മോഡലാണ് വൈകാതെ ഇന്ത്യയിലുമെത്തുക. രൂപത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് മോഡലുകളോട് ഏറെ സാമ്യമുള്ള മോഡലാണ് ഇംപീരിയാലെ. ഇന്ത്യന്‍ വിപണിലെത്തുമ്പോള്‍ മുഖ്യ എതിരാളിയും എന്‍ഫീല്‍ഡായിരിക്കും. റെട്രോ രൂപമാണ് ഇംപീരിയാലെയുടെ സവിശേഷത. റൗണ്ട് ഹെഡ് ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, നീളമേറിയ ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തുന്നു. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌റ്റൈലിഷ് ലുക്ക് നല്‍കും. സ്പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവ ഇതില്‍ ദൃശ്യമാകും….

Read More

പബ്ജി മാറുന്നു; ഇനി വ്യോമയുദ്ധവും; ഹെലികോപ്റ്ററും ആര്‍പിജിയും മിലിറ്ററി വാഹനങ്ങളും

പബ്ജി മാറുന്നു; ഇനി വ്യോമയുദ്ധവും; ഹെലികോപ്റ്ററും ആര്‍പിജിയും മിലിറ്ററി വാഹനങ്ങളും

അടുത്തിടെയാണ് പബ്ജി മൊബൈല്‍ ഗെയിമിലെ ഇറംഗല്‍ മാപ്പില്‍ കൂടുതല്‍ ഗ്രാഫിക്‌സ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുവെന്ന് ടെന്‍സന്റ് ഗെയിംസ് വെളിപ്പെടുത്തിയത്. പബ്ജി പിസിയിലെ ഇറംഗല്‍ മാപ്പിന് സമാനമായ ഗ്രാഫിക്‌സ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഈ റീ ഡിസൈന്‍ എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്ന് വ്യക്തമല്ല. അതേസമയം പബ്ജിയിലെ സഞ്ചാരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പുതിയ വാഹനങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പബ്ജിയില്‍ കളിക്കാര്‍ക്ക് ഹെലികോപ്റ്ററില്‍ പറക്കാനാവുമെന്ന് മിസ്റ്റര്‍ ഗോസ്റ്റ് ഗെയിമിങ് എന്ന യൂട്യൂബര്‍ വെളിപ്പെടുത്തുന്നു. ഇറംഗല്‍ മാപ്പിലെ സ്‌കൂളിന് മുകളിലായി ഹെലിപാഡ് സ്ഥാപിക്കുമെന്നും, ടീമിലെ നാല് പേര്‍ക്കും ഒരേ സമയം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഗോസ്റ്റ് ഗെയിമിങ് ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ കാണുന്ന ഹെലികോപ്റ്റര്‍ ബോയിങ് എഎച്ച്-6 ഹെലികോപ്റ്ററിന് സമാനമാണ്. പബ്ജി പിസിയില്‍ അവതരിപ്പിക്കപ്പെട്ട ബിആര്‍ഡിഎം മിലിറ്ററി വാഹനമാണ് പബ്ജി മൊബൈലില്‍ വരാനിരിക്കുന്ന മറ്റൊരു വാഹനം. ഫ്‌ളെയര്‍ ഗണ്‍ ഉപയോഗിച്ച്…

Read More

64 മെഗാപിക്സല്‍ ക്വാഡ് ക്യാമറ, ഹീലിയോ ജി90 ; റെഡ്മി നോട്ട് 8 ഓഗസ്റ്റ് 29ന്

64 മെഗാപിക്സല്‍ ക്വാഡ് ക്യാമറ, ഹീലിയോ ജി90 ; റെഡ്മി നോട്ട് 8 ഓഗസ്റ്റ് 29ന്

64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറയും ഹീലിയോ ജി90 പ്രൊസസറുമായി റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ സ്മാര്‍ട്‌ഫോണുകള്‍ വരുന്നു. ചൈനയില്‍ ഓഗസ്റ്റ് 29 നാണ് ഫോണുകള്‍ അവതരിപ്പിക്കുക. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വീബോയില്‍ റെഡ്മി ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പങ്കുവെച്ചിട്ടുണ്ട്. ഗെയിമിങിന് പ്രാധാന്യം നല്‍കിക്കൊണ്ട് വികസിപ്പിച്ച മീഡിയാ ടെകിന്റെ ഹീലിയോ ജി90 / ജി90 ടി പ്രൊസസറുകളായിരിക്കും റെഡ്മി നോട്ട് 8 പരമ്പര ഫോണുകള്‍ക്ക് ശക്തിപകരുക. റെഡ്മി വീബോയില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ഫോണിന്റെ പിന്നില്‍ മധ്യഭാഗത്ത് ലംബമായി മൂന്ന് ക്യാമറാ സെന്‍സറുകളും ഫിംഗര്‍പ്രിന്റ് സ്‌കാനറും സ്ഥാപിച്ചിരിക്കുന്നു. ഇതിന് വലത് ഭാഗത്തായി നാലാമത്തെ ക്യാമറ സെന്‍സറും എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും സ്ഥാപിച്ചിരിക്കുന്നു. മികച്ച ക്യാമറ, ദൈര്‍ഘ്യമേറിയ ബാറ്ററി, ഉയര്‍ന്ന സ്‌ക്രീന്‍ അനുപാതം എന്നീ സവിശേഷതകളുമായാണ് റെഡ്മി നോട്ട് 8 അവതരിപ്പിക്കുന്നത് എന്ന് ഷാവോമി വൈസ്…

Read More

പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിന് നന്ദി അറിയിച്ച് ഐഎസ്ആര്‍ഓ

പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിന് നന്ദി അറിയിച്ച് ഐഎസ്ആര്‍ഓ

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഓയ്ക്ക് അഭിനന്ദന സന്ദേശം അയച്ച കൊല്ലം പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിന് നന്ദി അറിയിച്ച് ഐഎസ്ആര്‍ഓയുടെ ട്വീറ്റ്. സ്‌കൂള്‍ അയച്ചുകൊടുത്ത വിദ്യാര്‍ഥികളുടെ ആശംസാവാചകങ്ങളും ഒപ്പുകളും ആലേഖനം ചെയ്ത കാന്‍വാസ് ചിത്രവും ഐഎസ്ആര്‍ഓ ട്വീറ്റില്‍ ഉള്‍പ്പെടുത്തി. ജൂലായ് 22 നാണ് ഐഎസ്ആര്‍ഓ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തോട് രണ്ടായിരത്തോളം കിലോമീറ്റര്‍ അകലെ എത്തിക്കഴിഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്റര്‍ ചന്ദ്രന്റെ ഇരുട്ടുനിഞ്ഞ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. ഐഎസ്ആര്‍ഓയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാവും അത്.

Read More

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരില്‍ അക്ഷയ് കുമാറും

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരില്‍ അക്ഷയ് കുമാറും

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്ത്. ഫോബ്‌സ് മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ കൈപ്പറ്റിയത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ. ആസ്‌ത്രേലിയന്‍ നടന്‍ ക്രിസ് ഹെംസ്വര്‍ത്ത് ആണ് രണ്ടാം സ്ഥാനത്ത്. മാര്‍വല്‍ സീരീസിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. ജാക്കി ചാനാണ് അഞ്ചാം സ്ഥാനത്ത്. 415 കോടിയാണ് ജാക്കി ചാന്‍ കൈപ്പറ്റിയ പ്രതിഫലം. ഇന്ത്യയുടെ ചൊവ്വാദൗത്യയാത്രയെന്ന സ്വപ്നം സഫലമാക്കിയ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടെ കഥ…

Read More

തനിയെ സംസാരിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയുക

തനിയെ സംസാരിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയുക

രണ്ട് തരത്തിലാണ് ആളുകള്‍ സ്വയം സംസാരിക്കാറ്. ഒന്ന് മനസിനുള്ളില്‍ മാത്രം ഒതുങ്ങുന്ന രീതിയിലുള്ളത്. രണ്ടാമത്തേത് ശബ്ദമുയര്‍ത്തിയുള്ള ആത്മഗതാണ്. ചിലര്‍ ഒറ്റയ്ക്കിരിക്കുമ്പോഴും തനിയെ സംസാരിച്ചുകൊണ്ടിരിക്കും. ഈ സംസാരം തന്നെ രണ്ടുതരത്തിലാണ് നടക്കുക. ഒന്നുകി, മനസിനുള്ളില്‍ മാത്രമുള്ളത്. അല്ലെങ്കില്‍ ആത്മഗതം പോലെ ശബ്ദത്തോടെ പറയുന്നത്. ഇതില്‍ ശബ്ദത്തില്‍ സ്വയം സംസാരിക്കുന്ന ആളുകളുടെ വ്യക്തിത്വക്കുറിച്ചാണ് ഇനി പറയുന്നത്. ഇത്തരത്തിലുള്ള ശീലമുള്ള ആളുകള്‍ പൊതുവേ വളരെ ‘പൊസിറ്റീവ്’ മനോഭാവമുള്ളവരും ‘സ്മാര്‍ട്ട്’ഉം ആയിരിക്കുമെന്നാണ് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ലിസ ഫെറന്റ്സ് പറയുന്നത്. ഒറ്റയ്ക്ക് സംസാരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവ് കൂടുതലായിരിക്കുമത്രേ. അതുപോലെ തന്നെ ഭാവിയിലേക്ക് തീരുമാനിക്കുന്ന കാര്യങ്ങളെ മുന്‍കൂട്ടി വിശകലനം ചെയ്യാനും അവര്‍ക്കുള്ള കഴിവ് കൂടുതലായിരിക്കുമത്രേ. ‘തനിയെ സംസാരിക്കുമ്പോള്‍, നമ്മുടെ ഉള്ളിലുള്ള കാര്യങ്ങള്‍ നമ്മളറിയാതെ തന്നെ പുറത്തേക്ക് ഉറക്കെ വരുന്നു. ചിന്തകള്‍, വൈകാരികമായ അവസ്ഥകള്‍, തീരുമാനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങി-…

Read More

ഗര്‍ഭകാലത്ത് ശരീരഭാരം എത്ര വേണം? അറിയാം

ഗര്‍ഭകാലത്ത് ശരീരഭാരം എത്ര വേണം? അറിയാം

ഓരോ സ്ത്രീകളുടെയും ശരീരം വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഗര്‍ഭകാലത്തു പ്രത്യേകിച്ചും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. ശരീരഭാരം കൂട്ടാനോ കുറയ്ക്കാനോ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും തീരെ കഴിക്കാതിരിക്കുന്നതും ശെരിയല്ല. ഗര്‍ഭകാലത്ത് രണ്ടാളുടെ ഭക്ഷണം കഴിക്കണമെന്നു അതിശയോക്തി പറയുമെങ്കിലും സാധാരണയെക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതോടൊപ്പം ആവശ്യമുള്ള വ്യായാമവും ചെയ്യാം. വ്യായാമത്തിന്റെ അഭാവം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, അകാലത്തിലുള്ള പ്രസവം, സിസേറിയന്‍ തുടങ്ങിയവയ്ക്കെല്ലാം കാരണമായേക്കാം. ഓരോ മാസവും എത്രത്തോളം ഭാരം കൂട്ടാം? ഓരോ നിമിഷവും വയറ്റിലുള്ള കുഞ്ഞു വളരുന്നത് കൊണ്ടുതന്നെ നിലവിലുള്ള ഭാരത്തില്‍ നിന്നും 11 മുതല്‍ 16 കിലോ വരെ ഭാരം കൂടാം. ഇരട്ടക്കുട്ടികള്‍ ആണുള്ളതെങ്കില്‍ 16- 20 kg വരെ അധികഭാരം ഉണ്ടാകാം. അമ്മയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍, മുന്‍പ് ഉണ്ടായിരുന്ന ഭാരം, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാനിരക്ക് എന്നിവയെ ആശ്രയിച്ചായിരിക്കും ഭാരക്കൂടുതല്‍ ഉണ്ടാകുക. ആദ്യത്തെ മൂന്നു…

Read More

പ്രണയത്തിന്റെ 7 വര്‍ഷങ്ങള്‍……അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രണയത്തിന്റെ 7 വര്‍ഷങ്ങള്‍……അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മികച്ചൊരു എഴുത്തുകാരി കൂടിയായ അശ്വതി തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രണയവിവാഹമായിരുന്നു അശ്വതിയുടേതും ശ്രീകാന്തിന്റേതും. അശ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം: ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ? കണ്ണില്‍ ചോരയില്ലാത്ത കാമുകി: ഇല്ല ?? കാമുകന്‍: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവില്‍ വന്നിരുന്നില്ല) കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റര്‍ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താല്‍ ഒരു രസോണ്ടാവൂല്ല ?? കാമുകന്‍ : ?????? കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം…

Read More

സ്വാദിഷ്ടമായ ചിക്കന്‍ ഹരിയാലി തയ്യാറാക്കാം

സ്വാദിഷ്ടമായ ചിക്കന്‍ ഹരിയാലി തയ്യാറാക്കാം

ചിക്കന്‍ ഹരിയാലി പഞ്ചാബിലെ പ്രസിദ്ധമായ ഒരു വിഭവമാണ്. എല്ലില്ലാത്ത ചിക്കന്‍ ചീരയിലയുടെയോ പുതിനയിലയുടെയോ പേസ്റ്റില്‍ പുരട്ടിയാല് ഈ വിഭവം ഉണ്ടാക്കുന്നത്. പഞ്ചാബിലെ ഈ പ്രസിദ്ധമായ വിഭവം തന്തൂരി റൊട്ടിയുടെ കൂടെയോ നാനിന്റെ കൂടെയോ കഴിക്കാവുന്നതാണ്. ആവശ്യമായ സാധനങ്ങള്‍ : 1 . പുതിന ഇല – 1 / 2 കെട്ട് 2 . പച്ചമുളക് – 4 എണ്ണം 3 . വെളുത്തുള്ളി – 4 എണ്ണം 4 . മല്ലി തണ്ട് – ആവശ്യത്തിന് 5 . തൈര് – 1 / 2 കപ്പ് അല്ലെങ്കില്‍ 1 ടേബിള്‍സ്പൂണ്‍ 6 . ചിക്കന്‍ 7 എണ്ണ – ആവശ്യത്തിന് ( 2 – 3 ടേബിള്‍സ്പൂണ്‍ ) 8 . ഉപ്പ് – ആവശ്യത്തിന് ചിക്കന്‍ ഹരിയാലി തയ്യാറാക്കുന്ന വിധം 1 ….

Read More

മസാല ദോശ വീട്ടില്‍ തയ്യാറാക്കാം

മസാല ദോശ വീട്ടില്‍ തയ്യാറാക്കാം

ചേരുവകള്‍ 1.അരി – ഒരു 1കിലോ ഗ്രാം 2.ഉഴുന്ന് – കാല്‍ കിലോ ഗ്രാം 3.ഉപ്പ് – ആവശ്യത്തിന് 4.ഉരുളകിഴങ്ങ് – അര കിലോ ഗ്രാം 5.സവാള – അര കിലോ ഗ്രാം 6.തക്കാളി – രണ്ട് 7.പച്ചമുളക് – മൂന്ന് 8.ഇഞ്ചി – ഒരു ചെറിയ കഷണം 9.കറിവേപ്പില – കുറച്ച് 10.കടുക് – കുറച്ച് 11വറ്റല്‍മുളക് – 5 തയ്യാറാക്കുന്ന വിധം അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്‌സിയില്‍ ആട്ടി എടുക്കുക എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക. ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് ,വറ്റല്‍മുളകും മൂപ്പിച്ച് അതിലേക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ന് കഴിയുമ്പോള്‍ ഉരുളകിഴങ്ങ്…

Read More