തുച്ഛമായ ചെലവ്; ഈ പത്ത് വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ ആഘോഷമാക്കാം

തുച്ഛമായ ചെലവ്; ഈ പത്ത് വിദേശ രാജ്യങ്ങളില്‍ ഹണിമൂണ്‍ ആഘോഷമാക്കാം

വിവാഹം കഴിഞ്ഞാല്‍ പിന്നെ കേള്‍ക്കേണ്ടിവരുന്ന അടുത്ത ചോദ്യം ഹണിമൂണ്‍ എങ്ങോട്ടാണ് എന്നായിരിക്കും. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് ഹണിമൂണ്‍ യാത്രകള്‍. അപരിചതരായ രണ്ടുപേര്‍ പരസ്പരം ആഴത്തില്‍ അടുക്കുന്നതും പങ്കുവയ്ക്കുന്നതുമൊക്കെ ഇത്തരം യാത്രകളിലാണ്. അതുകൊണ്ട് തന്നെ വിവാഹചെലവിന്റെ കൂടെ പലരും ഹണിമൂണിന്റെ ചെലവിനെക്കുറിച്ചും കണക്ക് കൂട്ടാറുണ്ട്. 1. ഗ്രീസ് തെക്കു കിഴക്കേ യൂറോപ്പില്‍ ഉള്‍ക്കടലുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ഗ്രീസ്. ഗ്രീസിലേക്കുളള യാത്രയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് ഗ്രീസിന്റെ സംസ്‌കാരത്തെ കുറിച്ചും പൈത്യകത്തെ കുറിച്ചും മാത്രമല്ല. മനോഹരമായ ബീച്ചുകളെ കുറിച്ച് കൂടിയാണ്. ചെറുതും വലുതുമായ ആയിരത്തിലേറെ ദ്വീപുകളുണ്ട് ഗ്രീസില്‍. 200ല്‍ത്താഴെ മാത്രം ദ്വീപുകളിലേ ജനവാസമുള്ളൂ. അത്‌കൊണ്ട് തന്നെ നവദമ്പതികളെ അവരുടെതായ മാത്രം ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു യാത്രയാവും ഇത്. നല്ല ഭക്ഷണവും താമസവും ഇവിടെ ലഭിക്കും. കൂടാതെ ഗ്രീസില്‍ നിങ്ങള്‍ക്ക് സ്വതന്ത്യത്തിന്റെ മധുരം…

Read More

ചന്ദ്രയാന്‍ 2ല്‍ നിന്ന് പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍

ചന്ദ്രയാന്‍ 2ല്‍ നിന്ന് പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍

ജൂലൈ 22നായിരുന്നു ചാന്ദ്രയാന്‍ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയെങ്കിലും പെട്ടന്ന് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ഇസ്‌റോ ദൗത്യത്തിന്റെ സമയക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോഴുള്ളത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്. ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്‌റോ അറിയിച്ചു. ഇനി 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തില്‍ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ 1 വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട്…

Read More

ധനുഷിന്റെ രണ്ട് മുഖങ്ങങ്ങളുമായി അസുരന്‍

ധനുഷിന്റെ രണ്ട് മുഖങ്ങങ്ങളുമായി അസുരന്‍

ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് അസുരന്‍. വടാ ചെന്നൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും അസുരനുണ്ട്. ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ ധനുഷിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി മകന്‍ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. മഞ്ജു വാര്യരും ചിത്രത്തിലുണ്ട്. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.

Read More

കാര്‍ യാത്രക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും ഒഴിവാക്കാം

കാര്‍ യാത്രക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും ഒഴിവാക്കാം

പലപ്പോഴും റോഡ് യാത്രകളിലാണ് പലരെയും ഈ പ്രശ്‌നങ്ങള്‍ അലട്ടുന്നത്. പലതരം മോഷന്‍ സിക്നസുകളില്‍ ഒന്നാണ് കാര്‍ സിക്ക് നെസ്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്നസ്സ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിനുപ്രധാനകാരണം. കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന് സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത് എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും. അതിനാല്‍ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്പരവിരുദ്ധമാവുകയും ഏതോ ഒന്ന് ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. തുടര്‍ന്ന് വിഷം അകത്തെത്തിയതിനാലാണ് ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍. 1. പുറം കാഴ്ചകള്‍ നോക്കിയിരിക്കുക കാറിന്റെ മുന്‍ ജാലകത്തിലൂടെ കാഴ്ചകള്‍ കടന്നു പോകുന്നത് നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന അസ്വസ്ഥകളുടെ കാരണം പരിഹരിക്കാന്‍…

Read More

ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കുന്നത് അവരുടെ ജോലി; വാര്‍ഷിക ശമ്പളം 2,50,000 രൂപവരെ

ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കുന്നത് അവരുടെ ജോലി; വാര്‍ഷിക ശമ്പളം 2,50,000 രൂപവരെ

ഫേസ്ബുക്കില്‍ നിങ്ങളിടുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുക അതിനായി വര്‍ഷം 2,50,000 രൂപവരെ ശമ്പളം വാങ്ങുക. ഇങ്ങനെയുമുണ്ട് ഒരു ജോലി. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍പാക്ടിലെ ഏതാണ്ട് 1600 തൊഴിലാളികളുടെ ജോലിയുടെ സ്വഭാവമാണ് പറഞ്ഞത്. ഫേസ്ബുക്കിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന ജെന്‍പാക്റ്റ് ജീവനക്കാരുടെ ശമ്പളം 8,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തിയതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ജെന്‍പാക്ടിന്റെ ഹൈദരാബാദ് യൂണിറ്റ്, ഇംഗ്ലീഷ് പോസ്റ്റുകള്‍ക്ക് പുറമേ, ഇന്ത്യന്‍ ഭാഷകളിലെയും അറബിക്, ചില അഫ്ഗാന്‍, ഏഷ്യന്‍ ഗോത്ര ഭാഷകളിലെയും പോസ്റ്റുകള്‍ അവലോകനം ചെയ്യുന്നുണ്ട്. ഫേസ്ബുക്കിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതായി ഉപയോക്താക്കള്‍ ഫ്‌ലാഗ്/റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകള്‍ പരിശോധിക്കുക എന്നതാണ് ഇവിടുത്തെ ജീവനക്കാരുടെ ജോലി. അക്രമം, നഗ്‌നത, വര്‍ഗ്ഗീയത, വിദ്വോഷ പ്രചാരണം ഉള്ളടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ഈ ജീവനക്കാര്‍ പരിശോധിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ മാനസികമായും കഷ്ടപ്പെടുകയാണെന്ന് ഫെബ്രുവരിയില്‍…

Read More

ചാര്‍ജിംഗ് സംവിധാനത്തില്‍ വിപ്ലവകരമാറ്റത്തിന് ഒരുങ്ങി ഐഫോണ്‍

ചാര്‍ജിംഗ് സംവിധാനത്തില്‍ വിപ്ലവകരമാറ്റത്തിന് ഒരുങ്ങി ഐഫോണ്‍

സെപ്റ്റംബര്‍ 10ന് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് മോഡലുകളായിരിക്കും പുറത്തിറക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് അഭ്യൂഹം. ഐ ഫോണ്‍ എക്‌സ് ആറിന് പകരക്കാരനായി ഐ ഫോണ്‍ 11 ആര്‍ കൂടി അവതരിക്കപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഐ ഫോണ്‍ എക്‌സ് ആറിലേത് പോലെ എല്‍ഇഡി ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റവുമായിട്ടായിരിക്കും ഐ ഫോണ്‍ 11 എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനപ്പുറം ഞെട്ടിക്കുന്ന ഫീച്ചറുകളൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ടെക് ലോകത്തെ സംസാരം. അതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്. പതിവ് രീതികള്‍ മാറ്റി ഇത്തവണ ഐഫോണിന്റെ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് സൂചന. ചാര്‍ജര്‍ ലാബിനെ ഉദ്ധരിച്ച് പ്രമുഖ ടെക് സൈറ്റുകളാണ്…

Read More

പോസ്റ്റ് ചെയ്യും മുന്‍പ് ആലോചിക്കുക; ടിക്ക് ടോക്ക്

പോസ്റ്റ് ചെയ്യും മുന്‍പ് ആലോചിക്കുക; ടിക്ക് ടോക്ക്

അടുത്തക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ടിക് ടോക്. ചൈനീസ് നിര്‍മ്മിതിയായ ഈ വീഡിയോ ഷെയറിംഗ് ആപ്പ് വലിയ നിയമപ്രശ്‌നങ്ങള്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ടിക്ടോക് ആപ്പിന്റെ ഇന്ത്യയിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന കേസുകളാണ് വിവിധ കോടതികളില്‍ നടക്കുന്നത്. അശ്ലീലവും സഭ്യമല്ലാത്തതുമായി ഉള്ളടക്കത്തിന്റെ പേരിലാണ് ടിക്ടോക് പഴി കേള്‍ക്കുന്നത്. ഈ പരാതി വ്യാപകമായതോടെ തങ്ങളുടെ പ്ലാറ്റ് ഫോമില്‍ എത്തുന്ന വീഡിയോകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ടിക്ടോക്. കഴിഞ്ഞ മാസം ലക്ഷക്കണക്കിന് വീഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ക്യാംപെയിന്‍ ടിക്ടോക് ആരംഭിക്കുന്നത്. WaitASecToReflect എന്ന പ്രചാരണം ഉപയോക്താക്കളുടെ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ശാക്തീകരണ ഫൗണ്ടേഷനുമായി (ഡിഇഎഫ്) സഹകരിച്ചാണ് ടിക്ടോക് മികച്ച ഉള്ളടക്കങ്ങള്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടമായി ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായാണ് ഉപയോക്താക്കള്‍ക്കിടയില്‍…

Read More

75 ശതമാനം കരളും പ്രവര്‍ത്തനരഹിതം ജീവിക്കുന്നത് 25 ശതമാനത്തില്‍; അമിതാഭ് ബച്ചന്‍

75 ശതമാനം കരളും പ്രവര്‍ത്തനരഹിതം ജീവിക്കുന്നത് 25 ശതമാനത്തില്‍; അമിതാഭ് ബച്ചന്‍

എട്ട് വര്‍ഷത്തോളം തനിക്ക് ക്ഷയരോഗബാധയുണ്ടെന്ന് തിരിച്ചറിയാനായില്ലെന്നും ഹെപ്പറ്റൈറ്റിസ് ബാധ മൂലം തന്റെ കരള്‍ 75 ശതമാനം നശിച്ച് പോയെന്നും ഇന്ന് ജീവിക്കുന്നത് 25 ശതമാനം മാത്രം പ്രവര്‍ത്തിക്കുന്ന കരള്‍ കൊണ്ടാണെന്നും അമിതാഭ് ബച്ചന്‍. എന്‍ഡിവിയുടെ സ്വസ്ത് ഇന്ത്യ ലോഞ്ചില്‍ ലക്ഷണം നോക്കി നേരത്തെ രോഗ നിര്‍ണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. ബച്ചന്റെ വാക്കുകള്‍ ‘നേരത്തെ രോഗനിര്‍ണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാന്‍ ഞാന്‍ എന്റെ ജീവിതം തന്നെയാണ് ഉദാഹരണമായി കാണിക്കുന്നത്. ഞാന്‍ ക്ഷയരോഗത്തെ അതിജീവിച്ച വ്യക്തിയാണ്, ഹെപ്പറ്റൈറ്റിസ് ബി അതിജീവിച്ച വ്യക്തിയാണ്. ഇത് തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. രോഗമുള്ള ഒരാളുടെ രക്തം സ്വീകരിച്ചതു കൊണ്ടാണ് എനിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത്. പക്ഷേ അത് തിരിച്ചറിഞ്ഞത് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അപ്പോഴേക്കും എന്റെ 75 ശതമാനം കരളും പ്രവര്‍ത്തനരഹിതമായിത്തീര്‍ന്നിരുന്നു.. ബാക്കിയുള്ള 25 ശതമാനത്തിലാണ് ഞാന്‍ ഇന്നും…

Read More

ഖത്തറില്‍ റോഡിന്റെ നിറം ഇനി നീല; ചൂട് 20 ഡിഗ്രി കുറയും

ഖത്തറില്‍ റോഡിന്റെ നിറം ഇനി നീല; ചൂട് 20 ഡിഗ്രി കുറയും

ചൂട് കുറയ്ക്കാന്‍ കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് . നീല നിറത്തിലുള്ള റോഡുകള്‍ താപനില 15-20 ഡിഗ്രി വരെ കുറയ്ക്കുന്നമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നീല റോഡുകള്‍ യാഥാര്‍ഥ്യമാക്കിയത്. ദോഹയിലെ അബ്ദുള്ള ബിന്‍ ജാസ്മിന്‍ സ്ട്രീറ്റിലെ 200 മീറ്റര്‍ റോഡാണ് നീല നിറത്തിലേക്ക് മാറ്റിയത്. പ്രമുഖ ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്നാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പരീക്ഷണം. പതിനെട്ട് മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി. റോഡിന്റെ താപനില അളക്കാനുള്ള സെന്‍സറുകളും ഈ നീല റോഡുകളിലുണ്ട്. പരീക്ഷണം വിജയകരമായാല്‍ ഖത്തറിലെ മറ്റ് പ്രധാന റോഡുകളും നീല നിറത്തിലേക്ക് മാറ്റും.

Read More

തനി നാടനായി ജോജു

തനി നാടനായി ജോജു

ജോസഫ്’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രകടനവുമായിരുന്നു ജോജു ജോര്‍ജ്ജിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക്. എല്ലാത്തരം പ്രേക്ഷകരും കൈയ്യടികളോടെ സ്വീകരിച്ച പ്രകടനത്തിന് പുരസ്‌കാരങ്ങളും ലഭിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡിലെ പ്രത്യേക പരാമര്‍ശവും. ‘ജോസഫ്’ ജോജുവിലെ നടന് മുന്നില്‍ ഒട്ടേറെ അവസരങ്ങളാണ് തുറന്നിടുന്നത്. ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ലെ ‘പൊറിഞ്ചു’ ആവുന്നത് അദ്ദേഹമാണ്. ഫൈറ്റ് സീക്വന്‍സുകള്‍ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. തന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ ഒരു സംഘട്ടന രംഗത്തോടെയാണെന്നും സ്വന്തം നാട്ടില്‍വച്ചാണ് അത് ചിത്രീകരിച്ചതെന്നും പറയുന്നു ജോജു. മോഹന്‍ലാലിന്റെ ഫൈറ്റ് സീക്വന്‍സുകളോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ചും പറയുന്നു ജോജു. ചിത്രത്തില്‍ ‘മറിയ’ത്തെ അവതരിപ്പിക്കുന്ന നൈല ഉഷയുമായുള്ള വീഡിയോ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി തയ്യാറാക്കിയതാണ്. ‘മുന്‍പുള്ള പല സിനിമകളിലും തല്ല് കൊണ്ട് ഓടുന്ന കഥാപാത്രങ്ങളായി ജോജുവിനെ…

Read More