കയ്യിലണിയാന്‍ മാത്രമല്ല മൈലാഞ്ചി..

കയ്യിലണിയാന്‍ മാത്രമല്ല മൈലാഞ്ചി..

കയ്യിലും കാലിലും അണിയാന്‍ മാത്രമുള്ളതാണോ മൈലാഞ്ചി? അതെ എന്നാണുത്തരമെങ്കില്‍ തെറ്റി. കൈകളിലും കാലുകളിലും മാത്രം മൈലാഞ്ചി അണിയുന്ന പരമ്പരാഗത രീതിയെ പൊളിച്ചെഴുതുകയാണ് വാഷിംഗ്ടണ്‍ കാരിയായ സാറ വാള്‍റ്റേഴ്സ്. കൈകള്‍, കാലുകള്‍, വയര്‍, തല, തോള്‍, മുതുക് എന്നുവേണ്ട ശരീരത്തിന്റെ ഏതു ഭാഗത്തും ഹെന്ന ഉപയോഗിച്ച് പുതിയ ഡിസൈനുകള്‍ തീര്‍ക്കുകയാണ് ആര്‍ട്ടിസ്റ്റായ സാറ. വിദേശരാജ്യങ്ങളില്‍ അത്ര പ്രചാരമില്ലാത്ത മെഹന്ദി രംഗത്തേക്ക് 2008 ലാണ് സാറ കടന്നുവരുന്നത്. ഹെന്നയെയും മെഹന്ദിയേയും കുറിച്ചു കൂടുതല്‍ പഠിച്ചു വരുന്നതിനിടയിലാണ് സാറയുടെ അമ്മ പുതിയൊരു ആശയവുമായി വന്നത്. കാന്‍സര്‍ ബാധിതയായിരുന്ന അമ്മയുടെ കൂട്ടുകാരിയുടെ മുടി മുഴുവന്‍ കീമോതെറാപ്പി മൂലം കൊഴിഞ്ഞു പോയിരുന്നു. മെഹന്ദി ഡിസൈന്‍ കൊണ്ട് തലയില്‍ ഒരു കിരീടം ചൂടണമെന്നായിരുന്നു അവരുടെ ആവശ്യം. അതോടുകൂടിയാണ് ഹെന്നയോടുള്ള സാറയുടെ സമീപനം തന്നെ മാറിപ്പോയത്. കല്യാണം, പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്കു ഡിസൈന്‍ ചെയ്തു കൊടുക്കുന്നതിനോടൊപ്പം കാന്‍സര്‍ ബാധിതര്‍ക്കും…

Read More

കപ്പ ബിരിയാണി ഉണ്ടാക്കുന്ന വിധം

കപ്പ ബിരിയാണി ഉണ്ടാക്കുന്ന വിധം

വേണ്ട ചേരുവകള്‍ കപ്പ – 1kg ഇറച്ചി -1/2kg മല്ലിപ്പൊടി -1 ½ tsp മുലകുപ്പൊടി-1tsp മഞ്ഞള്-1/4 tsp ഉപ്പു-ആവശ്യത്തിന് ഗരം മസാല -1/2 tsp കറിവേപ്പില കടുക് ചുവന്നുള്ളി -2 വെളുത്തുള്ളി-5 അല്ലി പച്ചമുളക് -2 എണ്ണം തയ്യാറാക്കുന്ന വിധം കപ്പ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് പാകത്തിന് ഉപ്പും മഞ്ഞള് പ്പൊടിയും ചേര്ത്ത് വേവിച്ചു വെള്ളം കളഞ്ഞു വയ്കുക. ഉടഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇറച്ചി ചെറുതായി അരിഞ്ഞത് കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞു വയ്കുക . ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി,മല്ലിപ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. കുക്കറില്‍ 6-7, വിസില് വരുന്നത് വരെ വേവിക്കുക. അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളിഎന്നിവ ഇട്ടു കളര്‍ മാറിയശേഷം വേവിച്ചു വച്ചിരിക്കുന്ന കപ്പയും ഇറച്ചിയും ചേര്ത്ത് ഇളക്കി വറ്റിച്ചെടുക്കുക.

Read More

ചെമ്മീന്‍ ചമ്മന്തി തയ്യാറാക്കാം

ചെമ്മീന്‍ ചമ്മന്തി തയ്യാറാക്കാം

വേണ്ട ചേരുവകള്‍ ഉണക്ക ചെമ്മീന്‍ – 50 ഗ്രാം വറ്റല്‍ മുളക് – 4 എണ്ണം ചുവന്നുള്ളി – 2 പച്ചമാങ്ങ അല്ലെങ്കില്‍ പുളി – ഒരു കഷ്ണം ഉപ്പ് – പാകത്തിന് തേങ്ങ- അര മുറി തയ്യാറാക്കുന്ന വിധം 1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാക്കി എടുക്കുക. 2) വറ്റല്‍ മുളക് ചുട്ട് എടുക്കുക . 3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഇത് വീണ്ടും ചൂടാക്കി എടുക്കുക.

Read More

കുട്ടികളുടെ വാക്‌സിനേഷനുകള്‍….അറിയേണ്ടതെല്ലാം

കുട്ടികളുടെ വാക്‌സിനേഷനുകള്‍….അറിയേണ്ടതെല്ലാം

പിഞ്ചുകുട്ടികളില്‍ രോഗപ്രതിരോധ ശേഷി വളര്‍ന്നുവരാന്‍ ഒരു നിശ്ചിതസമയം എടുക്കും. ഈ കാലഘട്ടത്തില്‍ അവരുടെ ആരോഗ്യവും വൃത്തിയും മാതാപിതാക്കള്‍ അത്യധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൊരു ഭാഗം കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള വാക്‌സിനേഷനുകള്‍ അഥവാ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുക എന്നതാണ്. ജനിച്ച മുതല്‍ കൗമാരം എത്തുന്നത് വരെയുള്ള കാലയളവില്‍ കുട്ടിക്ക് ഇടവിട്ട് വാക്‌സിനേഷനുകള്‍ നല്‍കേണ്ടതാണ്. ഇത് വീഴ്ച്ചകൂടാതെ ചെയ്യേണ്ടതുമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ഒരു ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ എന്ന് നമ്മളെല്ലാരും കേട്ടിട്ടുണ്ടാകും. പ്രതിരോധ കുത്തിവെപ്പുകള്‍ രോഗപ്രതിരോധത്തിനു മാത്രമല്ല, ആരോഗ്യമുള്ള ശരീരം വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു. സാധാരണ ഗതിയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഇപ്രകാരമാണ്: ജനിച്ച ഉടന്‍: ജനിച്ച ഉടനെ ഹെപ്പറ്റിറ്റിസ് ബി എന്ന അസുഖത്തിനുള്ള കുത്തിവെപ്പ് നല്‍കാറുണ്ട്. പിന്നീടുള്ള ഒന്ന്-രണ്ട് മാസത്തോളം ഇത് തുടരാറുമുണ്ട്. രണ്ടാം മാസത്തില്‍: ജനിച്ചു രണ്ടു മാസം പ്രായമാകുന്നതോടെ പല വാക്‌സിനുകളുടെയും ഡോസുകള്‍ കുഞ്ഞിനു കൊടുക്കാന്‍ ആരംഭിക്കും. പോളിയോ,…

Read More

പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാം

പ്രസവശേഷമുള്ള മുടികൊഴിച്ചില്‍ തടയാം

ഗര്‍ഭകാലം മുതല്‍ കുഞ്ഞുണ്ടായതിനു ശേഷം കുറേനാള്‍ വരേയ്ക്കും അമ്മയുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‌മോണുകളുടെ ഏറ്റക്കുറച്ചിലാണ് മുടി വളരാനും കൊഴിയാനുമെല്ലാമുള്ള കാരണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുടി മുമ്പുള്ളതിനേക്കാള്‍ തിളക്കവും കനവും വയ്ക്കുന്നതായി കാണാം. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കൂടിയ അളവാണിതിന് കാരണം.. ഈസ്ട്രജന്‍ മുടി വളര്‍ച്ചയുടെ സൈക്കിളിനെ നിര്‍ത്തിവയ്ക്കുന്നു. ഫലമോ കോഴിയേണ്ട മുടിയിഴകള്‍ തലയോട്ടിയില്‍ തന്നെ അവശേഷിക്കുന്നു. കുഞ്ഞുണ്ടായതിനു ശേഷം ഈ ഈസ്ട്രജന്റെ അളവ് കുറഞ്ഞു സാധാരണ നിലയിലേക്കെത്തുന്നു. ഇതോടെ കൊഴിയാന്‍ പാകത്തിലെത്തി നില്‍ക്കുന്ന മുടിയിഴകള്‍ കൊഴിയുകയും ചെയ്യുന്നു. കുറച്ചു നാളുകള്‍ക്കുള്ളില്‍ ഈ ഏറ്റക്കുറച്ചില്‍ ക്രമപ്പെടുകയും മുന്പുണ്ടായിരുന്നത് പോലെ മുടി വളരാന്‍ തുടങ്ങുകയും ചെയ്യും. മുടി കൊഴിച്ചിലിനെ സ്മാര്‍ട്ടായി നേരിടാനുള്ള വഴികളാണ് ഇനി പറയുന്നത്. പുതിയ ഹെയര്‍ കട്ടുകള്‍ പരീക്ഷിക്കാം.. അമ്മയാകുന്നതോടെ ഏതൊരു യുവതിയും ആകെ മാറും. നടപ്പിലും എടുപ്പിലും വസ്ത്രധാരണത്തിലും സംസാരത്തിലുമെല്ലാം ഒരു കരുതല്‍ പ്രതിഫലിക്കാന്‍ തുടങ്ങും. മുടിയുടെ കാര്യത്തിലും ഈ…

Read More

കുഴിമന്തി തയ്യാറാക്കാം വീട്ടില്‍

കുഴിമന്തി തയ്യാറാക്കാം വീട്ടില്‍

കുഴിമന്തിയുടെ ചേരുവകള്‍ ചിക്കന്‍ – 2 കിലോ ബസ്മതി അരി – 4 കപ്പ് മന്തി സ്പൈസസ് – 4 ടീസ്പൂണ്‍ സവാള – 8 എണ്ണം തൈര് -8 ടീസ്പൂണ്‍ ഒലിവ് എണ്ണ – 8 ടീസ്പൂണ്‍ തക്കാളി പ്യുരി- 2 തക്കാളിയുടേത് ഗാര്‍ലിക് പേസ്റ്റ്, ജിഞ്ചര്‍ പേസ്റ്റ്-2 ടീസ്പൂണ്‍ വീതം നെയ്യ് – രണ്ട് ടീസ്പൂണ്‍ പച്ചമുളക്- 10 എണ്ണം ഏലയ്ക്ക -10 എണ്ണം കുരുമുളക് – 20 എണ്ണം ക്യാപ്സിക്കം- രണ്ടെണ്ണം മന്തി സ്പൈസസ് ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ മല്ലി- നാലു ടീസ്പൂണ്‍ കുരുമുളക്- നാലു ടീസ്പൂണ്‍ ജീരകം – രണ്ടു ടീസ്പൂണ്‍ കറുവപ്പട്ട- രണ്ടു ഇഞ്ച് നീളത്തില്‍ ഗ്രാമ്പൂ- 8-10 എണ്ണം ജാതിക്ക- ഒന്ന് ഉണങ്ങിയ മഞ്ഞള്‍- ചെറിയ കഷ്ണം എല്ലാ ചേരുവകളും പച്ചമണം മാറുന്നത് വരെ നന്നായി ചൂടാക്കുക. തണുത്തതിനു…

Read More

കഴുത്തിനുചുറ്റുമുള്ള കറുപ്പകറ്റാം

കഴുത്തിനുചുറ്റുമുള്ള കറുപ്പകറ്റാം

എത്ര അഴകുണ്ടെങ്കിലും കഴുത്തിലുണ്ടാകുന്ന കറുപ്പ് നിറം എല്ലാ സുന്ദരിമാരുടെയും സുന്ദരന്മാരുടേയും എക്കാലത്തെയും പ്രശ്‌നമാണ്. കഴുത്തിലെ കറുപ്പ് മൂലം ഇഷ്ടമുള്ള വസ്ത്രം ധരിക്കാതെയും ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിക്കാതെയുമിരിക്കുന്ന ഒരുപാട് പേരുണ്ട്. എത്ര ശ്രമിച്ചിട്ടും കറുപ്പുനിറം മാറാത്തത് കുറച്ചൊന്നുമല്ല അലട്ടുന്നത്. വലിയ ചിലവില്ലാതെ കഴുത്തിലെ കറുപ്പുനിറം മാറാന്‍ ഇതാ ചില പൊടിക്കൈകള്‍! അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അലോവേര ജെല്‍ ഉപയോഗിക്കുന്നതും നല്ലതാണ്. കുക്കുമ്പര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. നാരങ്ങാനീര് മാത്രമെടുത്തു കഴുത്തില്‍ പുരട്ടുക. ദിവസവും ഇതാവര്‍ത്തിക്കുന്നത് വളരെ ഗുണം ചെയ്യും….

Read More

കുഞ്ഞുങ്ങളിലെ മലബന്ധം.. അറിഞ്ഞിരിക്കുക

കുഞ്ഞുങ്ങളിലെ മലബന്ധം.. അറിഞ്ഞിരിക്കുക

ശിശുക്കള്‍ക്ക് മലബന്ധം വരുന്നത് എങ്ങനെയാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. അവരുടെ മലവിസര്‍ജ്ജനത്തിന്റെ ക്രമം ഇടയ്ക്കിടെ മാറിക്കൊണ്ടേയിരിക്കും. മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും ദിവസങ്ങളോളം മലം വിസര്‍ജ്ജിച്ചില്ല എന്ന് വരും. കാരണം മിക്ക പോഷകങ്ങളും അവരുടെ ശരീരത്തില്‍ തന്നെ ഉള്‍ക്കൊണ്ടുകാണും. ഫോര്‍മുല കഴിക്കുന്ന കുട്ടികള്‍ ദിവസേന മൂന്നോ നാലോ തവണ മലവിസര്‍ജ്ജനം ചെയ്‌തേക്കാം. ഓരോ കുഞ്ഞിന്റെയും ആഹാരരീതിയും ചുറുചുറുക്കുമനുസരിച്ചിരിക്കുമിത്. മൂന്നോ നാലോ ദിവസങ്ങളായി കുഞ്ഞു വിസര്‍ജ്ജിച്ചില്ലെങ്കില്‍ അത് മലബന്ധം കാരണമായേക്കാം. ഇത് മാത്രമല്ല മലബന്ധം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. മലത്തില്‍ രക്തം കാണുകയോ കുഞ്ഞു കഴിക്കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ അതും മലബന്ധം കാരണമാവാം. ദ്രവ്യഹാരങ്ങള്‍ മാത്രം കഴിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി മലബന്ധം വരാറില്ല. പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് അവര്‍ക്കു പ്രയാസം ഉണ്ടാവുക. ഈ അവസ്ഥയിലുള്ള കുട്ടികളെ ഡോക്ടറെ കാണിച്ചു ചികിത്സ നേടണം. 6 മാസമാവുമ്പോള്‍ കുഞ്ഞു ഘനാഹാരം കഴിച്ചു…

Read More

നാല്‍പ്പതില്‍ ശീലിക്കാം നല്ല നടത്തം

നാല്‍പ്പതില്‍ ശീലിക്കാം നല്ല നടത്തം

പ്രായം നാല്‍പ്പതുകളിലെത്തുമ്പോള്‍ മധ്യവയസിലെത്തിയെന്നു കരുതി നിരാശ ബാധിക്കുന്നവരുണ്ടായിരുന്നു മുന്‍കാലങ്ങളില്‍. നര, മുടികൊഴിച്ചില്‍, ചുളിവു വീഴുന്ന ചര്‍മ്മം തുടങ്ങി വയസാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴുള്ള ആശങ്കകളാണു കാരണം. എന്നാല്‍ ഇക്കാലത്ത് പ്രായം മറയ്ക്കാന്‍ ഡൈ ഉപയോഗിക്കുന്നതിനു പുറമെ നര കയറിയ തലയും താടിമീശയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലായി പ്രദര്‍ശിപ്പിക്കുന്ന തലത്തിലെത്തി ഫാഷന്‍. അതിനാല്‍ 40-കള്‍ ഇന്ന് ചെറുപ്പം തന്നെയാണ്. ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളിലൂടെആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതാണ് പ്രധാനകാരണമെന്നു പറയാം. എന്നാല്‍ പ്രായമാകുന്നതിന്റെ ബാഹ്യലക്ഷണങ്ങള്‍ക്കപ്പുറം, മധ്യവയസ്‌കരില്‍ ചുറുചുറുക്കും ചടുലതയും നഷ്ടപ്പെടുന്നതായി കണ്ടു വരുന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയം. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. മധ്യവയസ്‌കരില്‍ 10ല്‍ നാലു പേരും 10 മിനുറ്റ് വേഗത്തില്‍ നടക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് പൊതുജനാരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇത് ഈ പ്രായത്തിലുള്ളവരില്‍ നിര്‍ജീവത സൃഷ്ടിക്കുകയും അവരെ അലസരാക്കുകയുംഅതുവഴി മരണത്തിലേക്ക് വേഗത്തില്‍ അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കി. ഇത്തരക്കാരെ വ്യായാമത്തിലേക്കു…

Read More

നേരത്തെ മനസ്സിലാക്കാം പാര്‍ക്കിന്‍സണ്‍ രോഗം

നേരത്തെ മനസ്സിലാക്കാം പാര്‍ക്കിന്‍സണ്‍ രോഗം

അന്താരാഷ്ട്രതലത്തില്‍ പാര്‍ക്കിന്‍സണ്‍ ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഗവേഷകരാണ് നേരത്തെ ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിലെത്തിക്കുമെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. തലച്ചോറില്‍ ന്യുറോണുകള്‍ നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന ന്യുറോളജിക്കല്‍ രോഗമാണ് പാര്‍ക്കിന്‍സണ്‍. ഇച്ഛക്ക് അനുസരിച്ചല്ലാതെ കൈകാലുകളില്‍ വിറയല്‍ അനുഭവപ്പെടുന്ന ഈ രോഗബാധിതരെ തിരിച്ചറിയാനും എളുപ്പമാണ്. എന്നാല്‍ നാഡീ സംബന്ധമായ ലക്ഷണങ്ങള്‍ അല്ലാതെ തന്നെ കാഴ്ച ശക്തിയില്‍ ഉണ്ടാകുന്ന കുറവ്, നിറങ്ങള്‍ തിരിച്ചറിയാന്‍ പെട്ടെന്ന് കഴിവ് നഷ്ടപ്പെടല്‍ എന്നീ ലക്ഷങ്ങള്‍ പില്‍കാലത്ത് ഈ രോഗാവസ്ഥയില്‍ എത്തിച്ചേക്കാമെന്നു ഗവേഷണം.മധ്യമസ്തിഷ്‌കത്തിലെ പ്രത്യേക ഭാഗത്തെ നാഡീകോശങ്ങളുടെ അപചയത്തെത്തുടര്‍ന്നാണ് പര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്. ജനിതകപരമായും ചിലപ്പോള്‍ ഈ രോഗം കാണാറുണ്ട്. 45 വയസ്സിനു മുമ്പുള്ളവരില്‍ ശരീരത്തില്‍ ചെമ്പിന്റെ അളവ് കൂടുക, ചിലയിനം മരുന്നുകളുടെ അമിതോപയോഗം എന്നിവമൂലം പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. ഇവരില്‍ ബൗദ്ധിക തകരാറുകള്‍, പക്ഷാഘാതം, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയും ഒപ്പം കാണാം. വളരെ പെട്ടെന്ന് കൂടുന്ന…

Read More