മദ്യപാനം അമിതമാണോ; കാത്തിരിക്കുന്നത് മറവി രോഗം

മദ്യപാനം അമിതമാണോ; കാത്തിരിക്കുന്നത് മറവി രോഗം

അമിത മദ്യപാനം മറവിരോഗത്തിന് സാധ്യത കൂട്ടുന്നതായി പഠനം. കാനഡയിലെ സെന്റര്‍ ഫോര്‍ അഡിക്ഷന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്താണ് പഠനം നടത്തിയത്. അമിതമായി മദ്യം ഉപയോഗിക്കുന്നവരെയും ചില മാനസികപ്രശ്നങ്ങള്‍ പ്രകടിപ്പിച്ചവരെയും ആണ് പഠനവിധേയമാക്കിയത്. ഫ്രാന്‍സില്‍ 10 ലക്ഷത്തില്‍പരം ആളുകള്‍ മറവിരോഗത്തിന്റെ പിടിയിലാണ്. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ നേരത്തെ 65 വയസ്സിന്റെ മുമ്പ് മറവി രോഗം വന്നവരില്‍ 57 ശതമാനം ആളുകള്‍ക്കും അമിത മദ്യപാനം മൂലമാണ് രോഗം പിടിപെട്ടിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ദിനേന പുരുഷന്മാര്‍ 60 ഗ്രാമില്‍ കൂടുതലും സ്ത്രീകള്‍ 40 ഗ്രാമില്‍ കൂടുതലും മദ്യം കഴിക്കുന്നത് അമിത മദ്യപാനമായി കണക്കാക്കാം. അമിത മദ്യപാനം ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍നിന്നു 20 വര്‍ഷം കുറക്കുന്നു. ഇവരില്‍ കൂടുതലും മറവിരോഗം ബാധിച്ചാണ് നേരത്തെ മരണപ്പെടുന്നത്. സ്ത്രീകള്‍ക്കാണ് രോഗബാധ കൂടുതല്‍. എങ്കിലും നേരത്തെയുണ്ടാവുന്ന മറവിരോഗത്തിന്റെ…

Read More

അമ്മയുടെ അമിത മധുരം കഴിക്കല്‍ കുഞ്ഞിനെ ബാധിക്കും

അമ്മയുടെ അമിത മധുരം കഴിക്കല്‍ കുഞ്ഞിനെ ബാധിക്കും

ഗര്‍ഭകാലത്ത് സ്ത്രീകളുടെ ആഹാരക്രമത്തിന്റെ ഒരു ഭാഗം ഗര്‍ഭസ്ഥശിശുവിന് അവകാശപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന മധുരത്തിന്റെ അളവും കുഞ്ഞിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത്. സ്ത്രീകള്‍ ഗര്‍ഭകാലത്ത് മധുരം കൂടുതല്‍ കഴിക്കുന്നത് കുട്ടികളില്‍ അലര്‍ജി, ആസ്മ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഉണ്ട്. യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുട്ടികള്‍ പഞ്ചസാര ധാരാളമായി കഴിക്കുന്നത് ആസ്മ പ്രശ് നങ്ങള്‍ക്ക് വഴിവെക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഗര്‍ഭകാലത്ത് തന്നെ ഈ പ്രശ്നം കുട്ടികളെ ബാധിക്കുമെന്നത് ഇതാദ്യമായാണ് തെളിയിച്ചിരിക്കുന്നത്. 1990കളില്‍ ഗര്‍ഭം ധരിച്ച 9000 സ്ത്രീകളിലാണ് പഠനം നടന്നത്. ഏഴ് വയസില്‍ തുടങ്ങി പൊടി, മൃഗങ്ങള്‍ എന്നിങ്ങനെ അലര്‍ജി നേരിടുന്ന കുട്ടികളെയും പഠനത്തിന് വിധേയരാക്കി. ഗര്‍ഭകാലത്ത് മധുരപലഹാരങ്ങള്‍, ചായ, കാപ്പി, പഞ്ചസാര തുടങ്ങിയവയോടുള്ള ഇഷ്ടത്തെപ്പറ്റിയും നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. അമ്മയുടെ മധുരപ്രേമവും കുട്ടിയുടെ ആസ്മയും തമ്മിലുള്ള…

Read More

കോള കുടിച്ചാല്‍ പ്രത്യൂല്‍പ്പാദന ശേഷിയെ ബാധിച്ചേക്കാം

കോള കുടിച്ചാല്‍ പ്രത്യൂല്‍പ്പാദന ശേഷിയെ ബാധിച്ചേക്കാം

കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ…

Read More

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് എത്തി; സുരക്ഷിതരാണ്

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് എത്തി; സുരക്ഷിതരാണ്

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സിനിമാഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്. പത്ത് ദിവസമായി മൊബൈല്‍ റെയിഞ്ചും ഇന്റര്‍നെറ്റും ഇല്ലാത്ത ഹിമാലയന്‍ പര്‍വതങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടകരമായ ഹിമാലയന്‍ ട്രെക്കിംഗ് ലൊക്കേഷനുകളില്‍ അപ്രതീക്ഷിതമായാണ് കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നിരുന്ന സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടുമാണ് രക്ഷപ്പെട്ടത്. കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെയാണ് ആറു മണിക്കൂറോളം നടന്നാണ് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത്എത്തിയതെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read More

ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍; ഫസ്റ്റ് ലുക്കില്‍ കിടിലമായി പരിനീതി ചോപ്ര

ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍; ഫസ്റ്റ് ലുക്കില്‍ കിടിലമായി പരിനീതി ചോപ്ര

പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജീവിതത്തില്‍ ഇതുപോലത്തെ കഥാപാത്രമായി ഇതുവരെ അഭിനയിച്ചിട്ടില്ലെന്ന് പരിനീതി ചോപ്ര പറയുന്നു. ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി പറയുന്നു. അമേരിക്കന്‍ സിനിമയായ ദ ഗേള്‍ ഓണ്‍ ട്രെയിന്‍ എന്ന സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് എത്തിക്കുന്നത്. റിബ്ബുദാസ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലും പരിനീതി ചോപ്രയാണ് നായികയാകുന്നത്.

Read More

ജെയിംസ് ബോണ്ട് ചിത്രത്തിന് ഇതാണ് പേര്

ജെയിംസ് ബോണ്ട് ചിത്രത്തിന് ഇതാണ് പേര്

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് ജെയിംസ് ബോണ്ട് സിനിമ പരമ്പരയിലെ പുതിയ സിനിമ. ഡാനിയല്‍ ക്രേഗ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. ഒസ്‌കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലന്‍ കഥാപാത്രമായി എത്തുക. ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത. ജെയിംസ് ബോണ്ട് സിനിമയ്ക്ക് നോ ടൈം ടു ഡൈ എന്നാണ് പേരിട്ടിരിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ————————–

Read More

വിവാഹവാര്‍ഷികത്തില്‍ നസ്രിയയ്ക്ക് പറയാനുള്ളത്

വിവാഹവാര്‍ഷികത്തില്‍ നസ്രിയയ്ക്ക് പറയാനുള്ളത്

അഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലിന് ആശംസ കുറിച്ചിരിക്കുകയാണ് നടി നസ്രിയ. ജീവിതത്തിലെ ഏറ്റവുംമികച്ച സമ്മാനമാണ് ഫഹദ് എന്നാണ് നസ്രിയ പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് നസ്രിയ ആശംസ കുറിച്ചിരിക്കുന്നത്. ‘വിവാഹ വാര്‍ഷികാശംസകള്‍ ബേബി! അഞ്ചു വര്‍ഷം, ഇനിയും അവസാനിക്കാത്ത എത്രയോ വര്‍ഷങ്ങള്‍! എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല,’ എന്നാണ് ചിത്രത്തോടൊപ്പം നസ്രിയ കുറിച്ചിരിക്കുന്നത്. 2014ലായിരുന്നു ഫഹദും നസ്രിയയും വിവാഹിതരായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയിസിന്റെ ചിത്രീകരണത്തിനിടെ പ്രണയം തുറന്നുപറഞ്ഞ ഇരുവരും അധികം താമസിക്കാതെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ പിന്നീട് വീണ്ടുമൊരു അഞ്ജലി മോനോന്‍ ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

Read More

എന്‍ജിനീയറിങ് ബിരുദധാരിയെന്ന് ടീച്ചര്‍; വെറും പന്ത്രണ്ടാം ക്ലാസ്’ എന്ന് പൃഥ്വി

എന്‍ജിനീയറിങ് ബിരുദധാരിയെന്ന് ടീച്ചര്‍; വെറും പന്ത്രണ്ടാം ക്ലാസ്’ എന്ന് പൃഥ്വി

പൊതുവേദിയില്‍ നടന്‍ പൃഥ്വിരാജ് നടത്തുന്ന പ്രസംഗങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ചിത്രീകരണം നടന്ന സ്‌കൂളിലായിരുന്നു പൃഥ്വിയുടെ പ്രസംഗം. ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ചെറിയൊരു സ്‌കൂളായിരുന്നു ചിത്രത്തിന്‍രെ ലൊക്കേഷന്‍. ഇവിടെ ചിത്രീകരണം നടന്ന അതേ ദിവസം തന്നെയാണ് ആര്‍ട്ട്‌സ് ഡേ പരിപാടിയും നടന്നത്. പൃഥ്വി ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുകയായിരുന്നു. എന്‍ജിനീയറിങ് ബിരുദധാരി എന്ന പരിചയപ്പെടുത്തിയാണ് സ്‌കൂളിലെ പ്രധാന അധ്യാപിക പൃഥ്വിയെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ വേദിയിലെത്തിയ ഉടന്‍ നിങ്ങളുടെ ടീച്ചര്‍ പറഞ്ഞത് ‘നുണയാണ്’ എന്നായിരുന്നു താരം പറഞ്ഞത്. ‘ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ് ആണ്’ എന്ന് പൃഥ്വി പറഞ്ഞതോടെ കുട്ടികളെല്ലാം ചിരിക്കാന്‍ തുടങ്ങി. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള പാഠങ്ങള്‍ കൂടി സ്വയം പഠിക്കേണ്ടതായിട്ടുണ്ടെന്നും അത്…

Read More

”എന്തെങ്കിലുമുണ്ടെങ്കില്‍ ഞങ്ങളെ ഒന്നിച്ച് കാണേണ്ടേ” തുറന്നടിച്ച് പ്രഭാസ്

”എന്തെങ്കിലുമുണ്ടെങ്കില്‍ ഞങ്ങളെ ഒന്നിച്ച് കാണേണ്ടേ” തുറന്നടിച്ച് പ്രഭാസ്

അടിക്കടിയുണ്ടായ ഹിറ്റുകളായിരിക്കാം നടി അനുഷ്‌ക ഷെട്ടിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍. താരങ്ങളിരുവരും ഈ വാര്‍ത്ത നിഷേധിച്ചിട്ടും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാം ഭാഗം ഇറങ്ങിയതോടെ ആളുകള്‍ ഇതങ്ങ് സ്ഥിരീകരിക്കുകയായിരുന്നു. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. അതിനിടെയാണ് പുതിയൊരു ഗോസിപ്പ് വാര്‍ത്ത പുറത്തുവരുന്നത്. അനുഷ്‌കയ്ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്. ”ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ…

Read More

കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം ഫുട്ബോള്‍ ബയോപികിന്റെ പോസ്റ്റര്‍ വന്നു

കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം ഫുട്ബോള്‍ ബയോപികിന്റെ പോസ്റ്റര്‍ വന്നു

ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് കീര്‍ത്തി സുരേഷ്. കേരളത്തിലുള്‍പ്പെടെ ധാരാളം ആരാധകരുള്ള താരം ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. കീര്‍ത്തിയുടെ ആദ്യ ഹിന്ദിച്ചിത്രം ‘മൈതാന്‍’ ചിത്രീകരണം ആരംഭിച്ചു. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍. 1952-1962 കാലഘട്ടത്തിലെ ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ ചരിത്രം പറയുന്ന ചിത്രമാണ് മൈദാന്‍. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബദായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അജയ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ഇന്ത്യയില്‍ ആധുനിക ഫുട്ബോളിന്റെ രൂപകര്‍ത്താവ് എന്ന നിലയിലാണ് സയ്യിദ് അബ്ദുള്‍ റഹീം ഓര്‍മ്മിക്കപ്പെടുന്നത്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഫുട്ബോളിനെ സെമി ഫൈനലിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു. മഹാനടിയിലെ…

Read More