ടിവി നിര്‍മാണരംഗത്ത് വണ്‍പ്ലസ്

ടിവി നിര്‍മാണരംഗത്ത് വണ്‍പ്ലസ്

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഭീമന്‍മാരായ വണ്‍ പ്ലസ് തങ്ങളുടെ വരാനിരിക്കുന്ന ടെലിവിഷന്‍ ”വണ്‍പ്ലസ് ടിവി’ എന്ന പേരിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സെപ്തംബര്‍ 25നും 28നും ഇടയ്ക്ക് പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം. ടെലിവിഷന്റെ ലോഗോയും കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. ഏകദേശം ഒരു വര്‍ഷംമുമ്പാണ് വണ്‍പ്ലസ് സിഇഒ പീറ്റെ ലൂ അണിയറയില്‍ ടിവി ഒരുങ്ങുന്ന വിവരം പുറത്തുവിട്ടത്. വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണിന്റെ ലോഗോയില്‍ ടിവി എന്ന് കൂട്ടിച്ചേര്‍ത്താണ് പുതിയ ലോഗോ പുറത്തിറക്കിയത്. ടെലിവിഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 43 മുതല്‍ 75 ഇഞ്ചുവരെയാണ് സൈസ്. ആന്‍ഡ്രോയിഡ് ടിവിയിലും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. സാധാരണ എല്‍സിഡിക്കുപുറമെ ഒഎല്‍ഇഡി പാനലിലും വണ്‍പ്ലസ് ടിവി പ്രവര്‍ത്തിക്കും. ഷവോമിയുടെ എംഐ ടിവി, ടിസിഎല്‍, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കടുത്ത മത്സരമാകും വണ്‍പ്ലസ് ടിവി.

Read More

ബ്ലൂട്ടൂത്ത് ആക്ടീവാക്കുന്നത് കാത്ത് ഹാക്കര്‍മാര്‍

ബ്ലൂട്ടൂത്ത് ആക്ടീവാക്കുന്നത് കാത്ത് ഹാക്കര്‍മാര്‍

മൊബൈല്‍ ഫോണുകളില്‍ നമ്മള്‍ മറന്നുപോയൊരു സംവിധാനമുണ്ട്, ബ്ലൂടൂത്ത്. പണ്ട് ഒരു ഫോണിനെ മറ്റൊരു ഫോണുമായി കണക്ട് ചെയ്യാന്‍ പലരും ഉപയോഗിച്ച സംവിധാനം. ഇപ്പോള്‍ ഇതിന്റെ ഉപയോഗം വളരെയധികം കുറഞ്ഞു. വീണ്ടും ബ്ലൂടൂത്തിനെ ഓര്‍ക്കേണ്ട സമയമായിരിക്കുന്നു. ഇത് വഴി നിങ്ങളുടെ സ്വകാര്യസംഭാഷണങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ബ്ലാക്ക്ബെറി, ബ്രോഡ്കോം തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഉപകരണങ്ങളും ബ്ലൂടൂത്ത് വഴി ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ഡാറ്റകളും ചോര്‍ത്തുന്നുണ്ട്. ബ്ലൂടൂത്തിലെ കീ നെഗോഷിയേഷന്‍ (കെഎന്‍ഒബി) ആണ് ഹാക്കര്‍മാരെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തുവാന്‍ അനുവദിക്കുന്നത്. രണ്ട് ഉപകരണങ്ങള്‍ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യുമ്പോഴാണ് ഹാക്കിങ് നടക്കുന്നത്.

Read More

ക്രോസ്ഫിറ്റ് പരീക്ഷണവുമായി നവ്യ

ക്രോസ്ഫിറ്റ് പരീക്ഷണവുമായി നവ്യ

നവ്യാ നായരുടെ പുതിയ മേക്ക് ഓവര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പ്രായത്തെ തോല്‍പ്പിക്കുന്ന ആകാരഭംഗിയുമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. ദിവസേനയുള്ള വര്‍ക്ക് ഔട്ട് മുടങ്ങാത്ത ഡാന്‍സ് പ്രാക്ടീസും കൊണ്ട് ശരീരം സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി. നവ്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സ്ഥിരമായി ജിമ്മില്‍ പോകാറുള്ള നവ്യ മാസങ്ങള്‍ക്കു ശേഷം ക്രോസ്ഫിറ്റ് പരീക്ഷിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നൃത്തമാണ് തന്റെ പാഷനെന്നും വളരെക്കാലമായി താനിതു ശ്രമിച്ചിട്ടെന്നും ശക്തി മുഴുവന്‍ ചോര്‍ന്നു പോയെന്നും വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ നവ്യ പറയുന്നു. ആരാധകര്‍ നവ്യയെ പ്രശംസിക്കുമ്പോള്‍ ഭാരമെടുത്തു തളര്‍ന്ന നവ്യയെ കണ്ട് ‘ ഈ വയസ്സുകാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ’ എന്നാണ് ചിലരുടെ ചോദ്യം. ഇരുപതു കിലോ ഭാരമാണോ ഉയര്‍ത്തുന്നതെന്നും ചോദ്യങ്ങളുണ്ട്.

Read More

സ്വാസിക ഇട്ടിമാണിയില്‍ കസറും

സ്വാസിക ഇട്ടിമാണിയില്‍ കസറും

തമിഴ് സിനിമകളിലൂടെയാണ് അരങ്ങേറ്റമെങ്കിലും സ്വാസികയെ മലയാളികള്‍ക്ക് പരിചയം തേപ്പുകാരിയായിട്ടാണ്. നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം അത്രയധികം സ്വീകാര്യതയാണ് സ്വാസികയ്ക്ക് നേടിക്കൊടുത്തത്. എന്നാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സ്വാസിക സീതയാണ്. അവരുടെ സ്വന്തം ഇന്ദ്രന്റെ എല്ലാമെല്ലാമായ സീത. 2009-ല്‍ തുടങ്ങിയ അഭിനയ ജീവിതം പത്ത് വര്‍ഷം പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന ഇത്തരം ചില കഥാപാത്രങ്ങളുണ്ട് സ്വാസികയ്ക്ക്. അക്കൂട്ടത്തിലേക്ക് വേറെ രണ്ട് കഥാപാത്രങ്ങള്‍ കൂടി വന്നുചേരുകയാണ്. ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിലെ ലിസിയും മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ബെറ്റിയും. ഇതിനെ ദൈവാനുഗ്രഹം എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന സ്വാസിക മാതൃഭൂമി ഡോട് കോമിനോട് തന്റെ സിനിമാവിശേഷങ്ങള്‍ പങ്കുവച്ചു.

Read More

അനുഷ്‌കയ്ക്ക് ബിക്കിനി ചിത്രം പാരയാകുന്നു

അനുഷ്‌കയ്ക്ക് ബിക്കിനി ചിത്രം പാരയാകുന്നു

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് ഇപ്പോള്‍ ട്രോളര്‍മാരുടെ ഇര. കാരണമോ അനുഷ്‌ക തന്നെ പങ്കുവച്ച ഒരു ബിക്കിനി ചിത്രവും. ഓറഞ്ചും വെള്ളയും വരകളുള്ള ഒരു ബിക്കിനി ചിത്രം അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്ന് താല്‍ക്കാലികമായി വിടപറഞ്ഞ അനുഷ്‌ക ഒരു കടല്‍ത്തീരത്ത് ഇരിക്കുന്ന ചിത്രമായിരുന്നു അത്. ചിത്രം വൈറലായതോടെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ അതേറ്റെടുത്തിരിക്കുകയാണ്.

Read More

ഡീസര്‍ വണ്ടികളുടെ വാറണ്ടിയില്‍ വര്‍ദ്ധനവുമായി മാരുതി

ഡീസര്‍ വണ്ടികളുടെ വാറണ്ടിയില്‍ വര്‍ദ്ധനവുമായി മാരുതി

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നാല് ഡീസല്‍ കാറുകളുടെ വാറണ്ടി പിരീഡ് വര്‍ധിപ്പിച്ചു. പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ ഡീസല്‍ പതിപ്പുകള്‍ക്ക് ഇനിമുതല്‍ അഞ്ച് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറണ്ടി ലഭിക്കും. നേരത്തെ ഇത് രണ്ട് വര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ മാത്രമായിരുന്നു. പുതിയ ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷ വാറണ്ടി പിരീഡ് ലഭിക്കാന്‍ അധിക തുക നല്‍കേണ്ടതില്ല. രാജ്യത്തെ എല്ലാ മാരുതി ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകള്‍ വഴിയും അഞ്ച് വര്‍ഷ വാറണ്ടി സൗകര്യം ലഭ്യമാണ്. ഹൈ പ്രഷര്‍ പമ്പ്, കംപ്രസര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍, ടര്‍ബോചാര്‍ജര്‍ അസംബ്ലി, ക്രിട്ടിക്കല്‍ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ പാര്‍ട്‌സ്, സ്റ്റിയറിങ് അസംബ്ലി, സസ്‌പെന്‍ഷന്‍ സ്ട്രട്ട്‌സ് തുടങ്ങിയ നിരവധി പാര്‍ട്ട്‌സുകള്‍ വാറണ്ടിയില്‍ കവര്‍ ചെയ്യും. സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ, എസ്-ക്രോസ് എന്നീ നാല് മോഡലുകളിലും 1.3…

Read More

എര്‍ട്ടിഗയെ വെല്ലും മാരുതി എക്സ് എല്‍ 6

എര്‍ട്ടിഗയെ വെല്ലും മാരുതി എക്സ് എല്‍ 6

എര്‍ട്ടിഗയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുറത്തിറക്കുന്ന പുതിയ പ്രീമിയം എംപിവി മോഡലാണ് എക്സ് എല്‍ 6. 21ന് പുറത്തിറങ്ങുന്ന ഈ പ്രീമിയം എംപിവിയുടെ ബ്രോഷര്‍ കോപ്പി പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഇതുപ്രകാരം എര്‍ട്ടിഗയെക്കാള്‍ വലുപ്പക്കാരനാണ് XL6. എര്‍ട്ടിഗ എംപിവിയെക്കാള്‍ നീളവും വീതിയും ഉയരവും XL6 മോഡലിന് കൂടുതലുണ്ട്. 4445 എംഎം നീളവും 1775 എംഎം വീതിയും 1700 എംഎം ഉയരവുമാണ് സിക്‌സ് സീറ്റര്‍ XL6 മോഡലിനുള്ളത്. എര്‍ട്ടിഗയെക്കാള്‍ 50 എംഎം നീളവും 40 എംഎം വീതിയും 10 എംഎം ഉയരവുമാണ് XL6 മോഡലിന് കൂടുതലുള്ളത്. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല, 2740 എംഎം ആയി തുടരും. 209 ലിറ്ററാണ് ലഗേജ് കപ്പാസിറ്റി. സീറ്റ, ആല്‍ഫ എന്നീ രണ്ട് വകഭേദങ്ങളിലാണ് XL6 ലഭ്യമാവുക. രണ്ടിലും മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ടാകും. നെക്‌സ ബ്ലൂ, പേള്‍ ബ്രേവ് കാക്കി, പ്രൈം റെഡ്, പേള്‍ ആര്‍ടിക് വൈറ്റ്,…

Read More

ആദാര്‍ സമൂഹമാധ്യമവുമായി ബന്ധിപ്പിക്കുമ്പോള്‍

ആദാര്‍ സമൂഹമാധ്യമവുമായി ബന്ധിപ്പിക്കുമ്പോള്‍

സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോടതി കയറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിച്ചുവരുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും അതോടൊപ്പം ഉയരുകയാണ്. സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കുന്നതും എന്‍ക്രിപ്ഷന്‍ ചാറ്റിങ് സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാവുമെന്നും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ വാദികള്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നടക്കുന്ന കേസുകള്‍ ഒന്നിപ്പിച്ച് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ച സുപ്രീം കോടതി പ്രതികരണമാരാഞ്ഞ് കേന്ദ്രസര്‍ക്കാരിനും, ട്വിറ്റര്‍, ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലായി നടക്കുന്ന കേസുകള്‍ സമാനമാണെന്നും അവ ഒന്നിപ്പിച്ച് സുപ്രീംകോടതി വാദം കേള്‍ക്കണമെന്നും ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ ദീപക് മിശ്ര, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന…

Read More

ഇസുസുവി ക്രോസിന്റെ ലിമിറ്റഡ് എഡിഷന്‍ വന്നു

ഇസുസുവി ക്രോസിന്റെ ലിമിറ്റഡ് എഡിഷന്‍ വന്നു

ഇസുസു വി-ക്രോസിന്റെ പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് പുതിയ വി-ക്രോസ് ദപ്രസ്റ്റീജ് പതിപ്പ് എത്തിയത്. 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. സ്റ്റാന്റേര്‍ഡ് വി-ക്രോസിനെക്കാള്‍ മൂന്ന് ലക്ഷം രൂപയോളം വില കൂടുതലാണിത്. 148 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.9 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍. ബിഎസ് 4 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. അടുത്ത വര്‍ഷം ഏപ്രിലിന് മുമ്പ് ഇത് ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തും. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം എന്നിവയും പുതിയ വി-ക്രോസിലുണ്ട്. സഫയര്‍ ബ്ലൂ, റൂബി റെഡ്, പേള്‍ വൈറ്റ്, കോസ്മിക് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകും. പ്രീമിയം നിലവാരത്തില്‍ ബ്രൗണ്‍-ബ്ലാക്ക് ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍. 7.0…

Read More

ഐഎസ്.ആര്‍.ഒയെ പുകഴ്ത്തി മോദി

ഐഎസ്.ആര്‍.ഒയെ പുകഴ്ത്തി മോദി

അങ്ങനെ അതിസങ്കീര്‍ണ ഘട്ടങ്ങളിലൊന്ന് ഐഎസ്ആര്‍ഓ വിജയകരമായി മറികടന്നിരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. 30 ദിവസം നീണ്ട സഞ്ചാരത്തിനൊടുവിലാണ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനടുത്തേക്ക് എത്തുന്നത്. രാവിലെ ഒമ്പത് മണിക്കാണ് ചന്ദ്രയാന്‍ രണ്ടിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. അരമണിക്കൂര്‍ നേരം കൊണ്ട് ഈ ശ്രമം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് മുതല്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ചന്ദ്രനെ വലംവെക്കും. സെപ്റ്റംബര്‍ ഏഴിനാണ് വിക്രം ലാന്റര്‍ ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രയാന്‍ രണ്ടിന്റെ സുപ്രധാനവും സങ്കീര്‍ണവുമായ ഘട്ടം വിജയകരമായി മറികടന്ന ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ട്വിറ്ററിലാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ആശംസകള്‍ അറിയിച്ചു.

Read More