ഉദ്ധം സിംഗിന്റെ ജീവിതകഥയുമായി വിക്കി കൌശല്‍ വരുന്നു

ഉദ്ധം സിംഗിന്റെ ജീവിതകഥയുമായി വിക്കി കൌശല്‍ വരുന്നു

സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. 1919ലെ ക്രൂരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് വൈറലായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

വിദ്യാ ബാലന്‍ വരുന്നു… ഇന്ദിരാ ഗാന്ധിയായി

വിദ്യാ ബാലന്‍ വരുന്നു… ഇന്ദിരാ ഗാന്ധിയായി

വിദ്യാ ബാലന്‍ നായികയായി ഒരു വെബ് സീരിസ് വരുന്നു. ഇന്ദിരാ ഗാന്ധിയായിട്ടാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ അഭിനയിക്കുക. റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗരിക ഘോസെ എഴുതിയ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുക്കുന്നത്. പുസ്തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ വിദ്യാ ബാലന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യമായി ഒരു വെബ് സീരിസ് ചെയ്യുകയാണ്. നിരവധി തയ്യാറെടുപ്പുകള്‍ നടത്തേണ്ട വര്‍ക്കാണ്. ഇനി അധികം കാലം ആവശ്യമില്ലെന്നു വിചാരിക്കുന്നു- വെബ് സീരിസില്‍ അഭിനയിക്കുന്നതിനെ കുറിച്ച് വിദ്യാ ബാലന്‍ പറയുന്നു. അതേസമയം വിദ്യാ ബാലന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം മിഷന്‍ മംഗള്‍ ആണ്. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ അഭിനയിച്ചത്.

Read More

വെറും വയറ്റില്‍ ഒരല്ലി വെളുത്തുള്ളി ..ഗുണങ്ങളേറെയാണ്

വെറും വയറ്റില്‍ ഒരല്ലി വെളുത്തുള്ളി ..ഗുണങ്ങളേറെയാണ്

ആഹാര പദാര്‍ഥങ്ങളില്‍ രുചിക്കു വേണ്ടി പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. രുചിക്കൂട്ടുകളില്‍ മാത്രമല്ല, ആരോഗ്യകാര്യങ്ങളിലും വെളുത്തുള്ളി വഹിക്കുന്ന പങ്ക് ചെറുതല്ല. അസിഡിറ്റിയടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി ഒരു പരിഹാരമാണ്. അമ്മയെന്തിനാ എല്ലാ കറിയിലും ഇങ്ങനെ വെളുത്തുള്ളി ചേര്‍ക്കണതെന്ന് ചോദിച്ചിട്ടുള്ള ചിലരെങ്കെലും ഉണ്ടാകാതിരിക്കില്ല. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വെളുത്തുള്ളി ചേര്‍ക്കണത് വെറുതെയാണെന്ന് കരുതിയോ… ഇതിന്റെ ആയുര്‍വേദ വശങ്ങള്‍ ഒരുപരിധി വരെയൊക്കെ മനസിലാക്കിയിട്ടുതന്നെയാണ് വെളുത്തുള്ളിയെ തീന്‍മേശയിലേക്ക് ക്ഷണിക്കുന്നത്. വെളുത്തുള്ളിയെ വെറും വയറ്റില്‍ ചവച്ചരച്ചു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസേന ഇങ്ങനെ കഴിക്കുകയാണെങ്കില്‍ ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുകയും തടി കുറയുകയും ചെയ്യും. കൂടാതെ ബിപി, കൊളസ്ട്രോള്‍ എന്നിവയ്ക്കൊക്കെയുള്ള മികച്ച മരുന്നു കൂടിയാണ്. ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആള്‍ട്ടീരിയോക്ലീറോസിസ് എന്ന അസുഖത്തിന് പരിഹാമായും വെളുത്തുള്ളി പ്രവര്‍ത്തിക്കും. കൂടാതെ ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കെല്ലാം ഇത് ഏറെ നല്ലതാണ്. ഓസ്റ്റിയോആര്‍്രൈതറ്റിസ്,…

Read More

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം … ഹെര്‍ബല്‍ ടീ

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം … ഹെര്‍ബല്‍ ടീ

മാറിയ ജീവിതരീതികളും ജോലിയുടെ സ്വഭാവവും എല്ലാം കൊണ്ടും ഇന്ന് ആളുകളെ അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. ഉറക്കക്കുറവ് അത്ര നിസാരമായ കാര്യമല്ല. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. പൊണ്ണത്തടി, സമ്മര്‍ദ്ദം, പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങള്‍, നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കാവുന്ന ഒന്നാണ് ഉറക്കക്കുറവ്. രാത്രി നന്നായി ഉറങ്ങാന്‍ ഗുളിക കഴിക്കുന്നവരുണ്ട്. ഇതിനായി ഗുളിക കഴിക്കുന്ന ശീലം പൊതുവേ നല്ലതല്ല. നല്ല ഉറക്കം കിട്ടുന്നതിന് ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ലൈഫ് സ്റ്റൈല്‍ ആന്റ് വെല്‍നെസ് പരിശീലകനായ ലൂക്ക് കൊട്ടിന്‍ഹോ ആണ് ഉന്മേഷത്തിനും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ ടീയെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഒരു ഹെല്‍ത്തി ഹെര്‍ബല്‍ ടീയാണ് ഇതെന്നാണ് ലൂക്ക് കൊട്ടിന്‍ഹോ പറയുന്നത്. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്…

Read More

അറയാം പനിനീര്‍ചാമ്പയെ

അറയാം പനിനീര്‍ചാമ്പയെ

പനീ നീര്‍ചാമ്പകള്‍ കേരളത്തിലുടനീളം കാണുന്ന ഫലവൃക്ഷമാണ് .മിര്‍ട്ടേ സിയ സസ്യ കുടുംബത്തില്‍ പെട്ട ചാമ്പയുടെ ഒരിനമാണ് പനിനീര്‍ചാമ്പ .പനീ നീര്‍ച്ചാമ്പ, ആപ്പിള്‍ ചാമ്പ ,കശുമാങ്ങ ചാമ്പ എന്നൊക്കെ പല പേരുകളില്‍ ഇത് അറിയപ്പെടുന്നു .സിസി ജിയം ജംബോസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം . ഇതിന്റെ ഫലത്തിന് പനിനീരിന്റെ സ്വാദും ഗന്ധവുമാണ് ഉള്ളത് അതുകൊണ്ട് ഇംഗ്ലിഷില്‍ ഇതിനെ റോസ് ആപ്പിള്‍ മരം എന്ന് വിളിക്കുന്നു .ഏകദേശം 10 മീറ്റര്‍ വരെ ഉയരത്തില്‍ ഇത് വളരുമെങ്കിലും ഇത് ഒരു കുറ്റിച്ചെടിയാണ് ഇതിന്റെ ഇലകള്‍ വീതിയുള്ളതും ഇലകളുടെ അറ്റം കൂര്‍ത്തിരിക്കുന്നതുമാണ് .ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ഇത് പൂക്കുന്നത് .പിങ്ക് നിറത്തിലുള്ള പൂക്കള്‍ കാണാന്‍ നല്ല ഭംഗിയുള്ളതാണ് .പൂക്കള്‍ ക്ക് അനവധി കേസരങ്ങള്‍ ഉണ്ട് .പൂക്കളുടെ കേസരങ്ങള്‍ കൊഴിഞ്ഞ് കിടക്കുന്നത് കണ്ടാല്‍ പട്ടുമെത്ത വിരിച്ചത് പോലെ തോന്നും. ഇതിന്റെ കായ്ക്കള്‍ക്ക് പച്ച…

Read More

കണിക്കൊന്ന വെറും പൂവല്ല

കണിക്കൊന്ന വെറും പൂവല്ല

വിഷു വെത്തുമ്പോള്‍ തനിയെ പൂക്കുന്ന. കടുത്ത വേനലിലും തന്റെ വരവറിയിക്കുന്ന. നാട്ടിലാകെ മഞ്ഞനിറം വാരിപ്പൂശി നില്‍ക്കുന്ന കണിക്കൊന്ന ഏവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പൂവെന്നതിനപ്പുറം ഇതൊരു സര്‍വ്വഔഷധിയാണ് .കൊന്നമരം തന്നെ ഒരു മഹാത്ഭുദമാണ്. പകലും രാവും തുല്യമായി വരുന്ന സമയത്തു പൂക്കുകയും, ജല നഷ്ടം തടയാന്‍ ഇലകള്‍ പൊഴിക്കുന്നതും നിറയെ മഞ്ഞ പൂക്കളുമായി വേനലിനെ വരവേല്‍ക്കുന്നതും അതിശയകരമായ വസ്തുതകളാണ്. ഈ മയക്കുന്ന മഞ്ഞനിറത്തിനുമപ്പുറം കണിക്കൊന്നയുടെ ഇലകള്‍ മുതല്‍ വേരുവരെ ഔഷധ പ്രാധാന്യമുള്ളതാണ്. കൊന്നയുടെ ഇല ത്വക്രോഗം, അര്‍ശസ്സ്, മഞ്ഞപിത്തം എന്നിവയ്‌ക്കെതിരെ മരുന്നായി ഉപയോഗിക്കുന്നു.വേഗത്തില്‍ മുറിവുണക്കാനും കോശങ്ങളുടെ പുനരുജീവനത്തിനും കൊന്നയില സഹായകമാണ് . കണിക്കൊന്നയുടെ തോല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ഔഷധിയാണ് ശരീരത്തിലെ രക്തശുദ്ധി വരുത്താനും ഷുഗര്‍ കുറയ്ക്കാനും കണിക്കൊന്ന ഉപയോഗിക്കാം .കണിക്കൊന്നയുടെ പൂവിനുപോലും ഔഷധ ഗുണമുണ്ട് കണിക്കൊന്നയുടെ പൂക്കള്‍ ചേര്‍ത്ത് വെള്ളം വെള്ളം തിളപ്പിച്ചു കുടിക്കുന്നത് അത്യുഷ്ണത്തെ ചെറുക്കും. ത്വക്രോഗങ്ങള്‍ക്ക്…

Read More

കുഞ്ഞന്‍ പാവയ്ക്കലുണ്ട് ഔഷധ ഗുണങ്ങളേറെ

കുഞ്ഞന്‍ പാവയ്ക്കലുണ്ട് ഔഷധ ഗുണങ്ങളേറെ

നാട്ടിന്‍ പുറത്തെ തൊടികളിലും വേലി പടര്‍പ്പുകളിലും നാം കുഞ്ഞന്‍ പാവലുകള്‍ കാണാറില്ലേ കുഞ്ഞന്‍ പാവലുകള്‍ ആയത് കൊണ്ട് നമ്മള്‍ ഇവയെ ശ്രദ്ധിക്കാറേ ഇല്ല ഇന്ന് നമുക്ക് താത്പര്യം തമിഴ്‌നാട്ടിലെ വന്‍ പച്ചക്കറി തോട്ടങ്ങളില്‍ നിന്ന് വരുന്ന അഴകും വലിപ്പവുമുള്ള വിഷ പച്ചക്കറിക്കളാണ് എന്നാല്‍ ഇനിയും നമ്മള്‍ നമ്മുടെ തൊടികളില്‍ കാണുന്ന പച്ചക്കറികളുടെ അത്ഭുത ഗുണങ്ങള്‍ മനസ്സിലാക്കാതെ പോകുന്നു. ഇതിനെ കാട്ടുപാവല്‍ എന്നാണ് പറയുന്നത് സാധാരണ ഒരു പാട് ഔഷധ ഗുണമുള്ള ഈ പാവല്‍ ഒരു വര്‍ഷത്തിലേറെ ജീവിത ദൈര്‍ഘ്യമുള്ള കാട്ടു ചെടിയാണ് പ്രമേഹരോഗത്തിന് ഇരട്ടി മധുരം ആണ് ഈ അത്ഭുതച്ചെടി പ്രമേഹരോഗത്തിന് അത്യ അത്ഭുതകരമായ മരുന്നാണ് ഇത്. ഇത് കൊണ്ടാട്ടമായോ ജൂസ് ആയോ പല രീതിയില്‍ കറികളാക്കിയോ നമുക്ക് ഉപയോഗിക്കാം ഇനിയും നാം നമ്മുടെ തൊടികളിലേക്ക് തിരിച്ച് വരേണ്ട കാലം കഴിഞ്ഞു ഒരു പാട് അത്ഭുത മരുന്നുകള്‍…

Read More

കാഴ്ചയുടെ കാക്കത്തൊള്ളായിരം അനുഭവങ്ങളൊരുക്കി വയനാട്ടിലെ തൊള്ളായിരം കണ്ടി

കാഴ്ചയുടെ കാക്കത്തൊള്ളായിരം അനുഭവങ്ങളൊരുക്കി വയനാട്ടിലെ തൊള്ളായിരം കണ്ടി

സഞ്ചാരികള്‍ കാഴ്ചയുടെ കുളിരു തേടി എത്തുന്ന ഇടമാണ് വയനാട്. പൂക്കോട് തടാകവും ബാണാസുരയും കുറുവാദ്വീപും എല്ലാം കാണുന്നതിനൊപ്പം വയനാട്ടില്‍ കണ്ടിരിക്കേണ്ട ഇടമാണ് തൊള്ളായിരം കണ്ടി. കാടിന്റെ എല്ലാ സൗന്ദര്യവും പൂര്‍ണ്ണമായി അടുത്തറിഞ്ഞ് വയനാട്ടില്‍ നിന്നും തിരിച്ച് പോകണമെങ്കില്‍ തൊള്ളായിരം കണ്ടിയുടെ ഉച്ചിയില്‍ കയറി നില്‍ക്കണം. വനവിഭവങ്ങളും നിരവധി വന്യജീവികളും അനവധിയാണ് ഇവിടെ. നല്ല തണുപ്പും പച്ചയും നീലയും കലര്‍ന്ന കാഴ്ചകളും എല്ലാം 900 കണ്ടിയെ ഏറ്റവും മനോഹരമാക്കുന്നു. കല്‍പ്പറ്റയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയായിട്ടാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്. ബൈക്കോ ജീപ്പോ യാത്രയ്ക്കായി ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. ഇരുവശങ്ങളിലും ഇടതൂര്‍ന്ന വനമാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവിടേയ്ക്ക് വരാന്‍. കാട്ടാനകളടക്കമുള്ള വന്യജീവികള്‍ യഥേഷ്ടം വിഹരിക്കുന്ന ഇടമാണിത്. കൂടാതെ അട്ടശല്യവും നന്നായിട്ടുണ്ട്. 900 ഏക്കര്‍ സ്ഥലം എന്നതില്‍ നിന്നാണ് തൊള്ളായിരം കണ്ടി എന്ന പേര് വന്നിരിക്കുന്നത്. ഈ സ്ഥലം…

Read More

ഇഞ്ചിക്കറി തയ്യാറാക്കാം

ഇഞ്ചിക്കറി തയ്യാറാക്കാം

ചേരുവകള്‍ ഇഞ്ചി പുളി മുളകുപൊടി മല്ലിപ്പൊടി മഞ്ഞള്‍പ്പൊടി ഉലുവ കായം കടുക് ഉപ്പ് പഞ്ചസാര /ശര്‍ക്കര കറിവേപ്പില തയാറാക്കുന്ന വിധം ഇഞ്ചി ചെറുതായരിഞ്ഞ് വറുത്ത് പൊടിച്ച് മാറ്റി വയ്ക്കുക.പുളി കലക്കി വയ്ക്കുക. അടിക്കനമുള്ള പാത്രത്തില്‍ കടുകു വറുത്ത് , അതില്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉലുവ, കായം ഇവ ചേര്‍ത്ത് അല്പം മൂപ്പിച്ച്,ഉടന്‍ തന്നെ പുളിവെള്ളം അതില്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ മൂപ്പിച്ച ഇഞ്ചി അതിലിട്ട് ഇളക്കി വാങ്ങുക .അവശ്യത്തിന് ഉപ്പ് ചേര്‍ക്കാം.കറിവേലപ്പില ചേര്‍ത്ത് അലങ്കരിക്കാം. അല്പം പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്താല്‍ രുചി കൂടും.ഫ്രിഡ്ജില്‍ വെച്ചാല്‍ കൂടുതല്‍ നാള്‍ കേടുകൂടാതെ ഉപയോഗിക്കാം.

Read More

കുട്ടികള്‍ക്കായി ബ്രെഡ് പിസ

കുട്ടികള്‍ക്കായി ബ്രെഡ് പിസ

ആവശ്യമുള്ള സാധനങ്ങള്‍ ബ്രെഡ്- 10 കഷ്ണം ബട്ടര്‍- 2 ടീസ്പൂണ്‍ സവാള-1 തക്കാളി -1 കാപ്‌സിക്കം-1 പിസ സോസ്- അര കപ്പ് ചീസ് ഗ്രേറ്റ് ചെയ്തത്- അര കപ്പ് തയാറാക്കുന്ന വിധം ബ്രെഡ് കഷ്ണങ്ങളില്‍ ബട്ടറും പിസ സോസും പുരട്ടുക.സവാളയും തക്കാളിയും കാപ്‌സിക്കവും കനം കുറച്ചരിഞ്ഞ് ബ്രഡിന് മുകളില്‍ വയ്ക്കുക.ഇതിന് മുകളില്‍ ഗ്രേറ്റ് ചെയ്ത ചീസ് വിതറുക.മൈക്രോവേവ് ഓവന്‍ 250 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ചൂടാക്കണം.ബ്രഡ് കഷ്ണങ്ങള്‍ ഓവനില്‍ വെച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിക്കണം.സ്വാദിഷ്ടമായ ബ്രെഡ് പിസ തയാര്‍.

Read More