താന്‍ റിലിജസല്ല, സ്പിരിച്വലാണെന്ന് വിദ്യാ ബാലന്‍

താന്‍ റിലിജസല്ല, സ്പിരിച്വലാണെന്ന് വിദ്യാ ബാലന്‍

മതവിശ്വാസം എന്നത് ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നുവെന്ന് വിദ്യാ ബാലന്‍. തന്റെ പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ പ്രൊമോഷന്റെ ഭാഗമായി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ശാസ്ത്രത്തെയും മതത്തെയും കുറിച്ച് സംസാരിച്ചത്. ചിത്രത്തില്‍ ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായാണ് വിദ്യ വേഷമിടുന്നത്. ഒരു വ്യക്തിക്ക് ഒന്നിലധികം വ്യക്തിത്വങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നതിനെ വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്‌നമുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കി. വിദ്യയുടെ വാക്കുകള്‍-‘ഇന്ന് മതത്തെ വ്യാഖ്യാനിക്കുന്ന രീതിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നു. മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നതില്‍ നാണിക്കുന്ന കുറേ പേരെ എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണ്. ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം ഇന്ന് അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ മതം എന്നതിന് ഒരു നെഗറ്റീവ് അര്‍ഥം കൈവന്നിരിക്കുകയാണ്. എന്നാല്‍…

Read More

ചില അടുക്കള നുറുങ്ങുകള്‍.. പരീക്ഷിച്ചു നോക്കൂ

ചില അടുക്കള നുറുങ്ങുകള്‍.. പരീക്ഷിച്ചു നോക്കൂ

1.പരിപ്പ് വേവിക്കുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ പതഞ്ഞു പൊങ്ങില്ല 2.പൂരിക്ക് മാവ് കുഴയ്ക്കുമ്പോള്‍ റവ ചേര്‍ത്താല്‍ മൊരിഞ്ഞ പൂരി ലഭിക്കും 3.വറ്റല്‍മുളകിനോടൊപ്പം കല്ലുപ്പും ചേര്‍ത്ത് പൊടിച്ചാല്‍ നന്നായി പൊടിഞ്ഞു കിട്ടും 4.ഉരുളക്കിഴങ്ങ് വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്താല്‍ വേഗത്തില്‍ തൊലി പൊളിച്ചെടുക്കാന്‍ സാധിക്കും 5.പനീര്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പിട്ട ചെറുചൂടുവെളത്തില്‍ പനീര്‍ ഇട്ട് വെച്ചാല്‍ പെട്ടെന്ന് മൃദുവായി കിട്ടും 6.പരിപ്പ് വേവിക്കുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ പതഞ്ഞു പൊങ്ങില്ല 7.പൂരിക്ക് മാവ് കുഴയ്ക്കുമ്പോള്‍ റവ ചേര്‍ത്താല്‍ മൊരിഞ്ഞ പൂരി ലഭിക്കും 8.ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ ഉപ്പിനൊപ്പം അല്പം വിനാഗിരിയും ചേര്‍ത്താല്‍ നിറം നഷ്ടപ്പെടാതെ കിട്ടും

Read More

റിലയന്‍സ് ജിയോ ഫൈബറിന് രജിസ്റ്റര്‍ ചെയ്യാം..

റിലയന്‍സ് ജിയോ ഫൈബറിന് രജിസ്റ്റര്‍ ചെയ്യാം..

സെപ്റ്റംബര്‍ അഞ്ച് മുതലാണ് റിലയന്‍സ് ജിയോയുടെ ജിയോ ഫൈബര്‍ സേവനം ആരംഭിക്കുന്നത്. ജിയോ ഫൈബര്‍ കണക്ഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പ്ലാനുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമല്ല. ജിയോ ഫൈബര്‍ പ്ലാനുകള്‍ക്ക് പ്രതിമാസം 700 രൂപ മുതല്‍ 10,000 രൂപ വരെ ചിലവുണ്ടാകുമെന്ന് ഈ മാസം നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ലാന്റ്‌ലൈന്‍ ഫോണ്‍ കണക്ഷന്‍, ടിവി സെറ്റ് ടോപ് ബോക്‌സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബര്‍ കണക്ഷന്‍ ലഭിക്കുക. ജിയോ ഫൈബര്‍ വെല്‍കം ഓഫറിന്റെ ഭാഗമായി വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി അല്ലെങ്കില്‍ 4കെ എല്‍ഇഡി ടിവി, 4കെ സെറ്റ് ടോപ്പ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കും. ജിയോ ഫൈബറിനായി എങ്ങനെ അപേക്ഷിക്കാം 1. ജിയോ ഫൈബര്‍ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 2. വെബ്‌സൈറ്റില്‍…

Read More

ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ വേണ്ട.. ഫോണ്‍ വിളിക്കാന്‍ ഇനി ചൂണ്ടുവിരല്‍ മതി

ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ വേണ്ട.. ഫോണ്‍ വിളിക്കാന്‍ ഇനി ചൂണ്ടുവിരല്‍ മതി

ചൂണ്ടുവിരല്‍ ചെവിയില്‍ വെച്ച് ഫോണ്‍ വിളിക്കാന്‍ സാധിച്ചാല്‍? അസംഭവ്യം എന്ന് തോന്നുന്നുണ്ടാവാം. എന്നാല്‍ അതിന് സാധിക്കും. ഗെറ്റ് എന്ന ബ്രേയ്‌സ്ലെറ്റ് കയ്യില്‍ ധരിച്ചാല്‍. ഇറ്റാലിയന്‍ കമ്പനി ഡീഡും കമ്പനിയുടെ സഹസ്ഥാപകനായ എമിലിയാനോ പാരിനിയും ചേര്‍ന്നാണ് ഗെറ്റ് വികസിപ്പിച്ചത്. ഗെറ്റിന് 250 ഡോളറാണ് വില. നിങ്ങളുടെ സ്മാര്‍ട്‌ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ ഉപകരണം ഫോണ്‍ വിളിക്കുന്ന സമയത്ത് ഫോണില്‍ നിന്നുള്ള ശബ്ദം കമ്പനമാക്കി മാറ്റുകയും അവ നിങ്ങളുടെ വിരലുകളിലെ എല്ലിലൂടെ കടത്തിവിടുകയും ചെയ്യുന്നു. വിരല്‍ നിങ്ങളുടെ ചെവിയില്‍ അമര്‍ത്തിവെച്ചാല്‍ ആ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. ഗെറ്റ് ബ്രേയ്‌സ്ലെറ്റിലെ വോയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനം വഴി ഔട്ട്‌ഗോയിങ് കോളുകള്‍ ചെയ്യാനും സാധിക്കും. ബോണ്‍ കണ്‍ടക്ടിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ബ്രെയ്‌സ് ലെറ്റിന്റെ പ്രവര്‍ത്തനം. സാധാരണ സ്മാര്‍ട് ഹെല്‍ത്ത് ബാന്‍ഡുകള്‍ക്ക് സമാനമാണ് ഗെറ്റ് ബ്രെയ്‌സ്ലെറ്റിന്റെ രൂപകല്‍പന. ഇതിലെ ഫിംഗര്‍പ്രിന്റ് സാങ്കേതിക…

Read More

കുട്ടികള്‍ക്കും വരാം ഹാര്‍ട്ട് അറ്റാക്ക്?

കുട്ടികള്‍ക്കും വരാം ഹാര്‍ട്ട് അറ്റാക്ക്?

അടുത്തിടെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിനാറുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹാര്‍ട്ട് അറ്റാക്ക് എന്നായിരുന്നു. മുപ്പതോ നാല്‍പ്പതോ കഴിഞ്ഞവര്‍ക്ക് മാത്രം വരുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക് എന്ന നമ്മുടെ ധാരണകളെ തെറ്റിക്കുന്നതായിരുന്നു ഈ വാര്‍ത്ത. പ്രായ-ലിംഗ ഭേദമന്യേ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുമോ? എങ്ങനെയാണ് അത്? ഹൃദയധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങളോ ഹൃദയത്തിലെ വൈദ്യുതതരംഗങ്ങളിലെ തകരാറുകളോ മൂലം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മരണത്തിന് വരെ കാരണമായേക്കാം. പ്രായമാകുന്നതിനനുസരിച്ച് ഹൃദയ ധമനികളിലെ ബ്ലോക്കുമൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്, പ്രത്യേകിച്ചും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍. കൂടാതെ പുകവലിയും ഇതിനൊരു വലിയൊരളവ് വരെ കാരണമാണ്. എങ്കിലും ഇവയെല്ലാം കൗമാരത്തിലോ ചെറുപ്പത്തിലോ ഉള്ള ഹൃദയസ്തംഭനത്തിന് കാരണമാകാനുള്ള സാധ്യത കുറവാണ്. കൗമാരത്തിലെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള ഏറ്റവും സാധാരണ കാരണം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്. 1. ചാനലോപതിസ് (channelopathies) എന്ന…

Read More

ദാഹമകറ്റാന്‍ രാമച്ച വെള്ളം

ദാഹമകറ്റാന്‍ രാമച്ച വെള്ളം

വേനലില്‍ എത്രവെള്ളം കുടിച്ചാലും ദാഹം തീരില്ല തിളപ്പിച്ചാറ്റിയ വെള്ളം, ജ്യൂസ്, ചായ എന്നിങ്ങനെ പലതെരത്തിലുള്ള പാനീയങ്ങള്‍ നാം കുടിക്കാറുണ്ട്. ചിലസമയത് ലഭിക്കുന്ന വെള്ളം മലിനമാകുമ്പോള്‍ പലതരത്തിലുള്ള അസുഖങ്ങള്‍ നമ്മെ പിടികൂടാറുമുണ്ട് . പലതരത്തിലുള്ള ദാഹ ശമനികള്‍ നമ്മുടെ വീട്ടുമുറ്റത് തന്നെ കാണും അതുകില്‍ ഒന്നാണ് രാമച്ചം ദാഹശമനി . വേരുകള്‍ക്ക് സുഗന്ധവും, ഔഷധ ഗുണവുമുള്ള ചെടിയാണ് രാമച്ചം. ഇത് പുല്ലിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ്. രാമച്ചം ദാഹശമനി ഉണ്ടാക്കാന്‍ വെള്ളം തിളപ്പിക്കേണ്ട ആവശ്യമില്ല ദാഹശമനിക്കായി രാമച്ചത്തിന്റെ വേര് നല്ലവണ്ണം പല പ്രാവശ്യം കഴുകി കുടിക്കാന്‍ ഉപയോഗിക്കുന്ന മണ്‍കലത്തില്‍ വെള്ളത്തില്‍ ഇടുക വൃത്തിയാക്കി ചെറുതായി അരിഞ്ഞ് നല്ല തുണിയില്‍ കിഴിയാക്കി വെള്ളത്തില്‍ ഇടുന്നവരും ഉണ്ട് . ഇങ്ങനെ ചെയ്യുമ്പോള്‍ രാമച്ചതിന്റെ ഹൃദ്യമായ ഗന്ധം വെള്ളത്തില്‍ ലഭിക്കുന്നതിനൊപ്പം അതിന്റെ ഗുണങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യും രാമച്ചത്തിന്റെ…

Read More

ചെറുനാരങ്ങയുടെ തൊലിയിലുമുണ്ട് ആരോഗ്യം

ചെറുനാരങ്ങയുടെ തൊലിയിലുമുണ്ട് ആരോഗ്യം

നമ്മുടെ അടുക്കളയില്‍ സ്ഥിരം കാണുന്ന ഒന്നാണ് ചെറുനാരങ്ങ.ഭക്ഷണമായും ശുചീകാരിയായും ശരീരകാന്തിക്കും നാരങ്ങ ഫലപ്രദമാണ്. നാരങ്ങ നീര് പോലെ തൊലിയും എളുപ്പത്തില്‍ ഭക്ഷിക്കാവുന്നതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ തൊലി നന്നായി കഴുകണം എന്നുമാത്രം. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍ എന്നിവ നാരങ്ങ തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചില കാന്‍സറുകളെ ചെറുക്കുന്ന ഘടകങ്ങള്‍പോലും തൊലിയില്‍ ഉണ്ടത്രേ. അല്പം ചവര്‍പ്പുള്ളതിനാല്‍ തൊലി തിന്നുക പ്രയാസമായിരിക്കും. അതുകൊണ്ട് തൊലി ഗ്രെയിറ്റ് ചെയ്ത് സലാഡില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഐസ്‌ക്രീമിലും ചോക്കലേറ്റിലും നല്ല ചേര്‍ച്ചയാണ്. ജ്യൂസ് ആക്കിയും കഴിക്കാം. ചെറുനാരങ്ങ തൊലിയില്‍ ധാരാളം സൗന്ദര്യവര്‍ധക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് മോയിസ്ചറൈസറായും വൃത്തിയാക്കാനും ഉപയോഗിക്കാവുന്നതാണ്. കൂടാതെ തടി കുറയ്ക്കാനും, എല്ലുകള്‍ക്ക് ഉറപ്പുനല്‍കാനും കഴിവുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന സാല്‍വസ്‌ട്രോള്‍, ലിമോനീന്‍ എന്നിവ കാന്‍സറിനോട് പോരാടുന്ന സംയുക്തങ്ങളാണ്. ഇത് സ്‌ട്രെസ് ഇല്ലാതാക്കാനും സഹായിക്കും.

Read More