ഗ്യാസ് ട്രബിള്‍ പ്രശ്‌നമാണോ ഈ മാര്‍ഗ്ഗം പരീക്ഷിച്ചു നോക്കൂ

ഗ്യാസ് ട്രബിള്‍ പ്രശ്‌നമാണോ ഈ മാര്‍ഗ്ഗം പരീക്ഷിച്ചു നോക്കൂ

വായു കോപം അഥവാ ഗ്യാസ് ട്രബിള്‍ എന്ന പ്രശ്‌നം നമ്മളില്‍ ഭൂരിഭാഗം പേരും അനുഭവിക്കുന്ന അവസ്ഥയാണ്. തെറ്റായ ഭക്ഷണശീലം, ചിട്ടയില്ലാത്ത ജീവിത ശൈലി എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ചിലര്‍ക്ക് എന്തെങ്കിലും കുറച്ച് കഴിച്ചാല്‍ തന്നെ ഗ്യാസ് ട്രബിള്‍ വരാം. ചിലര്‍ക്ക് ഒന്നും കഴിക്കാതിരുന്നാലും വരാം. ഗ്യാസ് ട്രബിളിനെ പമ്പ കടത്താന്‍ ഭക്ഷണശൈലിയില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്താം. ഗ്യാസിനെ പ്രതിരോധിക്കാന്‍ മികച്ച ഒറ്റമൂലിയാണ് വെള്ളുത്തുള്ളി. ഗ്യാസിന്റെ പ്രശ്‌നം വരമ്പോള്‍ രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി പാലില്‍ ചതച്ച് കഴിക്കുന്നതും നല്ലതാണ്. കുരുമുളകും ജീരകവും വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. ഇഞ്ചിനീരും വെള്ളുത്തുള്ളി നീരും സമാസമം എടുത്ത് കഴിക്കാവുന്നതാണ്. ഇഞ്ചിനീര് ചൂടുവെള്ളത്തില്‍ കലര്‍ത്തി സേവിക്കുന്നത് നല്ലതാണ്. പെരുഞ്ചീരകം വറുത്ത് വെള്ളത്തിലോ മോരിലോ കലര്‍ത്തി കുടിച്ചാല്‍ വായു കോപത്തിന് ശമനമുണ്ടാവും. നിത്യേന തുളസിയിലയിട്ട വെള്ളം വെറും…

Read More

മത്തങ്ങ പച്ചടി

മത്തങ്ങ പച്ചടി

കേരളീയ സദ്യയില്‍ ഒരു പ്രധാന സാന്നിധ്യമാണ് പച്ചടി. പലതരം പച്ചകറികള്‍ കൊണ്ട് പച്ചടി തയ്യാറാക്കാന്‍ പറ്റുന്നതാണ് മത്തങ്ങ കൊണ്ട് തയ്യാറാക്കാന്‍ പറ്റുന്ന പച്ചടി പരിചയപ്പെടാം ചേരുവകള്‍ 1. മത്തങ്ങ നന്നായി പഴുത്തത് കഷ്ണങ്ങള്‍ ആക്കിയത് – 250 ഗ്രാം 2. പച്ചമുളക് കഷ്ണങ്ങള്‍ ആക്കിയത് – 1 വലുത് 3. അധികം പുളിയില്ലാത്ത കട്ട തൈര് – ഒന്നര കപ്പ് 4. മുളകുപൊടി – അര ടീസ്പൂണ്‍ 5. വെള്ളം – ആവശ്യത്തിന് താളിക്കാനുള്ള ചേരുവകള്‍ 1. വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍ 2. കടുക് – 1 ടീസ്പൂണ്‍ 3. നല്ല ജീരകം – 1 ടീസ്പൂണ്‍ 4. വറ്റല്‍ മുളക് – 3 എണ്ണം 5. കറിവേപ്പില – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന മത്തങ്ങ ഇടുക. അതിലേക്ക്…

Read More

കപ്പയും മത്തിയും കൊണ്ടൊരു പുഴുക്ക്

കപ്പയും മത്തിയും കൊണ്ടൊരു പുഴുക്ക്

കപ്പ കൊണ്ടുള്ള പുഴുക്ക് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. മഴക്കാല സന്ധ്യകളെ മനോഹരമാക്കുന്നതില്‍ മികച്ച കപ്പ പുഴുക്കില്‍ ഇത്തിരി മത്തി കൂടിയായലോ. കപ്പയും മത്തിയും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം രുചികരവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ്. ആവശ്യമായ സാധനങ്ങള്‍ കപ്പ 500 ഗ്രാം മത്തി 250 ഗ്രാം മുളക് പൊടി 2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍ തക്കാളി 1 പച്ചമുളക് 3 എണ്ണം ചെറിയ ഉള്ളി 4 എണ്ണം വെളുത്തുള്ളി 2 അല്ലി കറിവേപ്പില 3 തണ്ട് ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന് തേങ്ങ ചിരകിയത് അര മുറി തയ്യാറാക്കുന്ന വിധം ആദ്യം കപ്പ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ചു മാറ്റിവെക്കണം.തുടര്‍ന്ന് മത്തിയില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, തക്കാളി, ഉപ്പ് ഇവ ചേര്‍ത്ത് വേവിച്ചെടുക്കണം. ചൂടാറുമ്പോള്‍ മത്തിയുടെ മുള്ള് പതിയെ കുടഞ്ഞ് മാറ്റണം. തേങ്ങയില്‍ പച്ചമുളക്, ഉള്ളി, വെളുത്തുള്ളി…

Read More

കൂന്തല്‍ വരട്ടിയത് തയ്യാറാക്കാം

കൂന്തല്‍ വരട്ടിയത് തയ്യാറാക്കാം

ചേരുവകള്‍: 1. കൂന്തല്‍ – 1 കിലോ 2. ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍ 3. വെള്ളുത്തുള്ളി ചതച്ചത് – 3 ടേബിള്‍സ്പൂണ്‍ 4. സവാള – 2 എണ്ണം 5. പച്ചമുളക് – 3 എണ്ണം 6. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 7. മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ 8. മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ 9. ഗരംമസാല – 1 ടീസ്പൂണ്‍ 10. ഉപ്പ്, വെളിച്ചെണ്ണ – പാകത്തിന് 11. കുടംപുളി – 1 എണ്ണം തയ്യാറാക്കുന്ന വിധം: കൂന്തല്‍ നന്നായി കഴുകി വെള്ളംമുഴുവന്‍ കളഞ്ഞുവയ്ക്കുക. ഇനി ഒരു പാത്രത്തില്‍ കൂന്തല്‍, പകുതി മഞ്ഞള്‍പ്പൊടി, പകുതി ഇഞ്ചി ചതച്ചത്, പകുതി വെള്ളുത്തുള്ളി ചതച്ചത്, പച്ചമുളക് കീറിയത്, ഉപ്പ്, വേപ്പില, കുടംപുളി എന്നിവ മൂന്ന് വലിയ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് 10 മിനിറ്റ്…

Read More

അടുക്കള നുറുങ്ങുകള്‍..മീന്‍കറിക്ക് രുചി കൂട്ടാന്‍

അടുക്കള നുറുങ്ങുകള്‍..മീന്‍കറിക്ക് രുചി കൂട്ടാന്‍

മീന്‍കറിയും മീന്‍വറുത്തതും ഇഷ്ടമുള്ള ഭക്ഷണപ്രേമികള്‍ നിരവധിയാണ്. മീന്‍ വിഭവങ്ങള്‍ക്ക് രുചികൂട്ടാനായി ചില നുറുങ്ങുകള്‍ പരീക്ഷിക്കാവുന്നതാണ്. 1. പാത്രത്തിലേക്ക് മസാല കലക്കിയൊഴിച്ച് നന്നായി തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുത്താല്‍ പൊടിഞ്ഞു പോവില്ല. 2. ഉണക്കമീന്‍ കഞ്ഞിവെള്ളത്തില്‍ മുക്കിവെച്ചാല്‍ അധികമുള്ള ഉപ്പ് വേഗം പോയി കിട്ടും. 3. മീന്‍വറുക്കുന്ന മസാലയില്‍ അല്‍പ്പം കടലമാവ് ചേര്‍ത്താല്‍ മീന്‍ നന്നായി മൊരിഞ്ഞു കിട്ടും. 4. നാരങ്ങനീര് ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അല്‍പനേരം ഇട്ടുവെച്ചാല്‍ ഉളുമ്പുമണം മാറുകയും മീനിന്റെ രുചി കൂടുകയും ചെയ്യും 5. മീന്‍ വറുക്കുമ്പോള്‍ അല്പം ഉലുവപൊടി ചേര്‍ക്കുന്നത് രുചി കൂട്ടും. 6. വറുത്ത മീനിന് മുകളില്‍ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുന്നതും രുചി കൂട്ടാന്‍ നല്ലതാണ്.

Read More

ചായ മുതല്‍ ജ്യൂസ് വരെ.. പഴത്തൊലിക്ക് ഗുണങ്ങെേളറെ

ചായ മുതല്‍ ജ്യൂസ് വരെ.. പഴത്തൊലിക്ക് ഗുണങ്ങെേളറെ

കേരളത്തില്‍ സുലഭമായി കിട്ടുന്ന ഏത്തയ്ക്ക കൊണ്ട് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാവുന്നതാണ്. എന്നാല്‍ വലിച്ചെറിയുന്ന ഏത്തക്കാതൊലിയുടെ ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അത്ര ധാരണയില്ല. ഏത്തപ്പഴത്തിന്റെ തൊലിയില്‍ പഴങ്ങളിലുള്ളത്രയുംതന്നെ നാരുകളുണ്ട്. കൂടാതെ പൊട്ടാസ്യവും. കണ്ണിന്റെ ആരോഗ്യത്തിനു സഹായകമായ ലുട്ടെയ്ന്‍ എന്ന ശക്തികൂടിയ ആന്റി ഓക്‌സിഡന്റും തൊലിയിലുണ്ട്. ട്രൈപ്‌ടോഫന്‍ എന്ന അമിനോ ആസിഡും തൊലിയിലാണ് കൂടുതല്‍ കണ്ടുവരുന്നത്. മസ്തിഷ്‌കത്തില്‍ സെരോടോനിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ അളവ് വര്‍ധിപ്പിച്ച് വിഷാദരോഗത്തെ അകറ്റാന്‍ ട്രൈപ്‌ടോഫന്‍ സഹായകമാണ്. ഹൃദയാഘാതം തടയാനും ഏത്തപ്പഴത്തിനു കഴിയുമത്രേ. തൊലി കട്ടിയുള്ളതും ചവര്‍പ്പുള്ളതുമാണ്. കറുത്ത തൊലിക്ക് കട്ടി കുറയും, ചവച്ചുതിന്നാം. അല്ലെങ്കില്‍ പഴത്തോടൊപ്പം തൊലിയും ജ്യൂസ് ആക്കാം. പുഴുങ്ങിയാല്‍ പതംവരും. ഏത്തപ്പഴത്തൊലി പല്ലിന് വെളുപ്പുനിറം നല്‍കും. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ ഇല്ലാതാക്കുകയും വേദനകള്‍ ഇല്ലാതാക്കി ആശ്വാസം നല്‍കുകയും ചെയ്യും. പഴത്തൊലി ഉണക്കിപ്പൊടിച്ച് ചായയില്‍ ചേര്‍ക്കാം. കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു പഴത്തൊലി ഉണക്കിപ്പൊടിച്ചതു കഴിക്കുന്നത് നല്ലതാണ്. അധികം…

Read More

അടുക്കള നുറുങ്ങുകള്‍..കറിവേപ്പില ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍

അടുക്കള നുറുങ്ങുകള്‍..കറിവേപ്പില ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍

കറിവേപ്പില കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ 1. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വിഷാംശം മാറിക്കിട്ടും. വലിയ കൊമ്പായി കിട്ടുമ്പോള്‍ തണ്ടുകളായി അടര്‍ത്തിയെടുക്കുക. 2. വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പറിലോ 10 മിനിറ്റ് നേരം വിടര്‍ത്തി വെക്കുക. 3. ജലാംശമില്ലാത്ത കറിവേപ്പില വായു കടക്കാത്ത ടിന്നുകളിലോ പ്ലാസ്റ്റിക് കവറിലോ കെട്ടിവെച്ച് സൂക്ഷിക്കാം. 4. കറിവേപ്പില കൂടുതലുള്ളപ്പോള്‍ വലിയ ടിന്നുകളില്‍ ഒന്നിച്ച് വെക്കരുത്. വായു കടന്ന് ചീഞ്ഞ് പോകാം. ചെറിയ ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയില്‍ കറിവേപ്പില ഒരു മാസം വരെ കേടാകാതെ ഉപയോഗിക്കാം.

Read More

എളുപ്പത്തില്‍ തയ്യാറാക്കാം..തക്കാളി മുട്ടത്തോരന്‍

എളുപ്പത്തില്‍ തയ്യാറാക്കാം..തക്കാളി മുട്ടത്തോരന്‍

ചേരുവകള്‍: 1. മുട്ട – രണ്ടെണ്ണം 2. സവാള വലുത് ചെറുതായി അരിഞ്ഞത് – ഒരെണ്ണം 3. തേങ്ങ ചിരകിയത് – അര മുറി 4. കടുക് – അര ടീസ്പൂണ്‍ 5. കറിവേപ്പില – രണ്ട് തണ്ട് 6. ഉപ്പ് – ആവശ്യത്തിന് 7. വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍ 8. തക്കാളി ചെറുതായി അരിഞ്ഞത് – ഒരെണ്ണം വലുത് 9. മുളകുപൊടി – കാല്‍ ടീസ്പൂണ്‍ 10. പച്ചമുളക് വട്ടത്തില്‍ ചെറുതായി അരിഞ്ഞത് – അഞ്ചെണ്ണം 12. ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ചെറിയ കഷ്ണം 13. ജീരകം – ഒരു നുള്ള് 14. മഞ്ഞള്‍പ്പൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം: തേങ്ങ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ജീരകം എന്നിവ ചതച്ചെടുക്കുക. ഒരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകുപൊട്ടിച്ച്,…

Read More

എല്‍ ഇ ഡി ലൈറ്റ് അമിത ഉപയോഗം കാഴ്ചയെ തകരാറിനുകാരണമോ

എല്‍ ഇ ഡി ലൈറ്റ് അമിത ഉപയോഗം കാഴ്ചയെ തകരാറിനുകാരണമോ

ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായി രംഗത്തുവന്ന എല്‍ ഇ ഡി അഥവാ ലൈറ്റ് എമിറ്റിങ് ഡയോഡ് ലൈറ്റുകളുടെ അമിത ഉപയോഗം കാഴ്ചയെ തകരാറിലാക്കുമെന്നും ഉറക്കപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. കുറഞ്ഞ ഊര്‍ജോപയോഗം, നീണ്ട കാലത്തെ പ്രവര്‍ത്തനക്ഷമത,കുറഞ്ഞ താപവികിരണം എന്നിവയാണ് എല്‍ ഇ ഡി ലൈറ്റുകള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് ജനപ്രിയമാകാന്‍ കാരണം. എന്നാല്‍, എല്‍ ഇ ഡി വിളക്കുകളില്‍ നിന്ന് പുറത്തുവരുന്ന നീലരശ്മികള്‍ ഫോട്ടോടോക്‌സിക് ഇഫക്ടിന് കാരണമാകുമെന്നുംഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, എല്‍ ഇ ഡി ലൈറ്റുകളുടെ കീഴില്‍ ദീര്‍ഘനേരം കഴിയുന്നവരില്‍ വലിയ തോതില്‍ ഉറക്കപ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. സാധാരണ പ്രകാശത്തെക്കാള്‍ കൂടിയതോതില്‍ നീലപ്രകാശം മലിനീകരണമായി കണക്കാക്കാമെന്ന് ഇന്റര്‍നാഷണല്‍ ബ്ലൂ സ്‌കൈ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More

കുട്ടികള്‍ക്ക് ദിവസവും നെയ്യ് നല്‍കൂ..

കുട്ടികള്‍ക്ക് ദിവസവും നെയ്യ് നല്‍കൂ..

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് കൊടുത്താലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. കാരണം, കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിക്കാന്‍ ഏറ്റവും നല്ലൊരു മരുന്നാണ് നെയ്യ്. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ലൊരു ഭക്ഷണമാണ് നെയ്യ്. കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നതോടൊപ്പം തന്നെ മസിലുകള്‍ക്ക് കരുത്തും നല്‍കുന്നു. ഭാരം കുറവുള്ള കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കാം. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കി നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് നല്ലൊരു പ്രതിവിധിയാണ് നെയ്യ്. മിക്ക കുട്ടികള്‍ക്കും മലബന്ധ പ്രശ്‌നം ഉണ്ടാകാറുണ്ട്. മലബന്ധ പ്രശ്‌നം അകറ്റാന്‍ ദിവസവും രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കാന്‍ ശ്രമിക്കുക. വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കില്‍ അവ ‘ഫാറ്റ് സൊല്യുവബിള്‍ ആസിഡു’കളാലും…

Read More