കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താര

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താര

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഏറെ പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണിത്. 40 വര്‍ഷം കൂടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വര്‍ദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുക. ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കും. നാല് പതിറ്റാണ്ടിനു ശേഷം 2019 ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. വിഘ്‌നേശിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നയന്‍സിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും നടി തൃഷയും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

Read More

പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ ഇനി വെറുതേ

പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ ഇനി വെറുതേ

പണം പിന്‍വലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതി അടയ്ക്കല്‍, പണം കൈമാറ്റം ചെയ്യല്‍ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം. നിലവില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകള്‍ക്കും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കിയിരുന്നു. വിശദവിവരങ്ങള്‍ അറിയാം: ഹാര്‍ഡ് വേര്‍, സോഫ്റ്റ് വേര്‍ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതെവന്നാല്‍ അത് ഇടപാടായി കണക്കാക്കാന്‍ പാടില്ല. എടിഎമ്മില്‍ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാല്‍ അത് ഇടപാടായി കണക്കാക്കില്ല. നിലവില്‍ അത് ഇടപാടായി കണക്കാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍തന്നെ എസ്ബിഐയില്‍നിന്ന് അഞ്ചും മറ്റു ബാങ്കുകളില്‍നിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.

Read More

ഫ്‌ലിപ്പ്കാര്‍ട്ട് വീഡിയോ കച്ചവടവുമായി വരുന്നു

ഫ്‌ലിപ്പ്കാര്‍ട്ട് വീഡിയോ കച്ചവടവുമായി വരുന്നു

ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ പ്രധാനികളിലൊന്നായ ഫ്‌ലിപ്കാര്‍ട്ടും ഇന്ത്യയില്‍ വീഡിയോ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയ്ക്കുള്ള വലിയ സ്വീകാര്യത കണക്കിലെടുത്താണ് ഫ്‌ലിപ്കാര്‍ട്ടും പുതിയ ചുവടുവയ്പ് നടത്തുന്നത്. ആമസോണിന്റെ പ്രൈമിന് ഇന്ത്യന്‍ വിനോദരംഗത്ത് സുപ്രധാന പങ്കാണുള്ളത്. എല്ലാ പ്രാദേശിക ഭാഷകളിലുമുള്ള പരിപാടികള്‍ ഇതില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ, അന്തര്‍ദേശീയതലത്തിലുള്ള പരിപാടികളും ഉണ്ട്. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗമായിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാകുക. സെപ്തംബറോടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി ഫ്‌ലിപ്കാര്‍ട്ട് തുടക്കത്തില്‍ സ്വന്തമായി ഉള്ളടക്കങ്ങള്‍ നിര്‍മിക്കില്ല. പകരം വാള്‍ട്ട് ഡിസ്നി, ബാലാജി ടെലിഫിലിംസ് എന്നിവയില്‍നിന്നുള്ള ഉള്ളടക്കമായിരിക്കും ഉപയോഗിക്കുക. പിന്നീട് ഫ്‌ലിപ്പ്കാര്‍ട്ട് സ്വന്തമായി വീഡിയോ നിര്‍മിക്കും.

Read More

എടിഎം കാര്‍ഡ് വലിപ്പത്തില്‍ പോക്കറ്റിലൊതുങ്ങും 10000 എംഎഎച്ച് പവര്‍ബാങ്ക്

എടിഎം കാര്‍ഡ് വലിപ്പത്തില്‍ പോക്കറ്റിലൊതുങ്ങും 10000 എംഎഎച്ച് പവര്‍ബാങ്ക്

ശബ്ദോപകരണങ്ങളിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയരായ ഹോങ് കോങ് കമ്പനി സൗണ്ട് വണ്‍ പുതിയ പവര്‍ബാങ്ക് പുറത്തിറക്കി. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ ഉള്‍പ്പടെയുള്ളവ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 10000 എംഎഎച്ച് സൗണ്ട് വണ്‍ 1003 പവര്‍ബാങ്ക് ആണ് പുറത്തിറക്കിയത് ഗുണമേന്മയുള്ള ലിഥിയം പോളിമര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ഈ പവര്‍ബാങ്ക് നിര്‍മിച്ചതെന്ന് സൗണ്ട് വണ്‍ പറയുന്നു. ആറ് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. പോക്കറ്റില്‍ ഒതുങ്ങും വിധം പരമാവധി വലിപ്പം കുറച്ചാണ് പവര്‍ബാങ്ക് രൂപകല്‍പന ചെയ്തിട്ടുള്ളത്. സര്‍ക്യൂട്ട്, കറന്റ്, വോള്‍ടേജ് ഓവര്‍ലോഡ്, അമിതമായി ചൂടാവുക, ചാര്‍ജര്‍പിന്‍ തെറ്റായി കയറ്റുക ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ടെന്ന് സൗണ്ട് വണ്‍ പറഞ്ഞു. മൈക്രോ യുഎസ്ബി വഴിയാണ് സൗണ്ട് വണ്‍ 1003 പവര്‍ബാങ്ക് ചാര്‍ജ് ചെയ്യുന്നത്. രണ്ട് ഔട്ട്പുട്ട് സോക്കറ്റുകള്‍ പവര്‍ബാങ്കിനുണ്ടാവും. ഇതില്‍ ഒരു ഔട്ട് പുട്ട് വഴി…

Read More

വ്യാജവാര്‍ത്തകള്‍ ഇനി ഇന്‍സ്റ്റഗ്രാമിനോട് വേണ്ട

വ്യാജവാര്‍ത്തകള്‍ ഇനി ഇന്‍സ്റ്റഗ്രാമിനോട് വേണ്ട

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ വസ്തുതാ പരിശോധന ശക്തിപ്പെടുത്തുന്നതിനായി ഇന്‍സ്റ്റാഗ്രാമില്‍ ഫ്‌ളാഗിങ് ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്. അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുക. ആഴ്ചകള്‍ക്കുള്ളില്‍ ഈ ഫീച്ചര്‍ മറ്റ് അന്താരാഷ്ട്ര ഉപയോക്താക്കളിലേക്കും എത്തും. ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് അത് ചൂണ്ടിക്കാണിക്കാം. ഫെയ്‌സ്ബുക്കിന്റെ വസ്തുതാ പരിശോധകര്‍ ആ ഉള്ളടക്കം പരിശോധിക്കും. പക്ഷെ ഉള്ളടക്കം തെറ്റാണെന്ന് വസ്തുതാ പരിശോധകര്‍ തിരിച്ചറിഞ്ഞാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്യപ്പെടില്ല. ഉപയോക്താക്കളുടെ ന്യൂസ് ഫീഡില്‍ കാണിക്കുന്നതിന് പകരം അവ എക്‌സ്‌പ്ലോര്‍ എന്നതിന് കീഴിലും, ഹാഷ്ടാഗുകളിലുമാണ് കാണിക്കുക. തെറ്റായ ഉളളടക്കങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ വലതു ഭാഗത്ത് മുകളിലായുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ വ്യാജ ഉള്ളടക്കം തിരിച്ചറിയാനുള്ള നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കും.

Read More

ഇതിലും മികച്ച മാതൃകയുണ്ടോ; ചികില്‍സയ്ക്കായി നല്‍കിയ പണത്തില്‍ നിന്ന് 10,000 രൂപ സഹായം നല്‍കി ശരണ്യ

ഇതിലും മികച്ച മാതൃകയുണ്ടോ; ചികില്‍സയ്ക്കായി നല്‍കിയ പണത്തില്‍ നിന്ന് 10,000 രൂപ സഹായം നല്‍കി ശരണ്യ

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നല്‍കി സീരിയല്‍ താരം ശരണ്യ ശശി. ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത് . സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.

Read More

സാരിയില്‍ പരീക്ഷണങ്ങളുമായി അനുശ്രീ

സാരിയില്‍ പരീക്ഷണങ്ങളുമായി അനുശ്രീ

സാരിയില്‍ മനോഹരിയായി നടി അനുശ്രീ. ലേബല്‍എം ഫാഷന്‍ ബ്രാന്‍ഡിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് അനുശ്രീ പുതിയ മേക്കോവറില്‍ എത്തിയിരിക്കുന്നത്. അനുശ്രീയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം മധുരരാജയിലാണ് അനുശ്രീ അവസാനമായി വേഷമിട്ടത്. ഉള്‍ടയാണ് റിലീസിനെത്തുന്ന അനുശ്രിയുടെ ഏറ്റവും പുതിയ ചിത്രം

Read More

പെരുമഴക്കാലത്ത് തിയറ്റര്‍ നിറച്ച് അമ്പിളിയെ സ്വീകരിച്ചവര്‍ക്ക് നന്ദിയുമായി സംവിധായകന്‍

പെരുമഴക്കാലത്ത് തിയറ്റര്‍ നിറച്ച് അമ്പിളിയെ സ്വീകരിച്ചവര്‍ക്ക് നന്ദിയുമായി സംവിധായകന്‍

സൗബിന്‍ സാഹിര്‍ നായകനായെത്തിയ അമ്പിളി എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്. പ്രളയക്കെടുതിക്കിടയില്‍ അമ്പിളിയുടെ പ്രമോഷനും മറ്റും നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നിട്ടും ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് നന്ദിയുണ്ടെന്ന് ജോണ്‍പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അമ്പിളിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ജോണ്‍പോളിന്റെ കുറിപ്പ് ജോണ്‍പോളിന്റെ കുറിപ്പ് വായിക്കാം വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍…

Read More

പ്രളയബാധിതര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നുമൊരു സ്വാന്തനം; സൂര്യ, കാര്‍ത്തി വക

പ്രളയബാധിതര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നുമൊരു സ്വാന്തനം; സൂര്യ, കാര്‍ത്തി വക

കേരളത്തിലെ പ്രളയബാധിതകര്‍ക്ക് ധനസഹായം നല്‍കി താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും. 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സിധിയിലേക്ക് ഇരുവരും ചേര്‍ന്ന് നല്‍കുന്നത്. സൂര്യയുടെ സിനിമാനിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ തലവന്‍ രാജശേഖര്‍ പാണ്ഡ്യന്‍ അധികൃതകര്‍ക്ക് ചെക്ക് കൈമാറുമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമെ കര്‍ണാടകയില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കും ഇവര്‍ ധനസഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയിലും സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും എത്തിയിരുന്നു. 25 ലക്ഷമായിരുന്നു ഇരുവരും ചേര്‍ന്ന് നല്‍കിയത്. കാര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു സഹായം കൈമാറിയത്.

Read More

മുഖക്കുരു പൊട്ടിക്കുന്നത് നല്ലതാണോ?

മുഖക്കുരു പൊട്ടിക്കുന്നത് നല്ലതാണോ?

എല്ലാ പെണ്‍കുട്ടികളെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു വന്നാല്‍ മിക്കവരും അതിനെ പൊട്ടിച്ച് കളയാറാണ് പതിവ്. മുഖക്കുരു പൊട്ടിച്ച് കളയുന്നത് നല്ലശീലമല്ലെന്ന് ഓര്‍ക്കുക. കാരണം, മുഖക്കുരു പൊട്ടിക്കുന്നത് പ്രധാനമായും രണ്ട് പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ഒന്ന് അണുബാധ, രണ്ട് മുഖത്ത് ആഴത്തിലുള്ള പാടുകളുണ്ടാകാം. മുഖക്കുരു വന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. നല്ല തോതില്‍ സുഗന്ധമുള്ള ക്ലെന്‍സറുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കുന്നത് മുഖക്കുരുവുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഐസ് ക്യൂബ് ഉപയോ?ഗിച്ച് മുഖം മസാജ് ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ദിവസത്തില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാം. രണ്ട്… ചൂട് വയ്ക്കുന്നതും മുഖക്കുരുവുണ്ടാക്കുന്ന വേദനയും, വീക്കവും കുറയ്ക്കാന്‍ സഹായകമാകും. ചൂടുള്ള വെള്ളത്തില്‍ മുക്കിയ വൃത്തിയുള്ള തുണി മുഖക്കുരുവുള്ളയിടങ്ങളില്‍ അമര്‍ത്തിവയ്ക്കുക. മുഖക്കുരു…

Read More