കശുവണ്ടിയുടെ ആയുഃവേദ പ്രയോഗങ്ങള്‍

കശുവണ്ടിയുടെ ആയുഃവേദ പ്രയോഗങ്ങള്‍

ഫലം, കറ, മരപ്പട്ട എന്നിവയാണ് കശുവണ്ടിയുടെ ഔഷധ യോഗ്യമായ സസ്യഭാഗങ്ങള്‍. കശുവണ്ടിയുടെ ആയുഃവേദ പ്രയോഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം കശുവണ്ടിപ്പരിപ്പ് വാതം ശമിപ്പിക്കും. കശുവണ്ടിപ്പരിപ്പ് നിത്യേനെ ഉപയോഗിച്ചാല്‍ ശരീരശക്തി വര്‍ദ്ധിപ്പിക്കും. കൃമിനാശത്തിന് കശുവണ്ടിത്തോടിലെ എണ്ണ ഉപയോഗിക്കുന്നു. കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് ഛര്‍ദ്ദി, അതിസാരം, ഗ്രഹണി എന്നിവയ്ക്കു ശമനം ഉണ്ടാകും. കശുവണ്ടിപ്പരിപ്പ് താഴ്ന്ന രക്തസമ്മര്‍ദ്ദം, പ്രസവശേഷമുള്ള ക്ഷീണം എന്നിവയ്ക്ക് ശമനമുണ്ടാക്കും. കശുവണ്ടി സിറപ്പ് ചുമ, ജലദോഷം എന്നിവയ്ക്ക് നല്ലതാണ്. കശുവണ്ടിത്തോടില്‍ നിന്നെടുക്കുന്ന എണ്ണ കാല്‍ വിണ്ടുകീറലിന് നല്ല ലേപനമാണ്. കശുമാങ്ങാ സത്ത് കോളറ, വൃക്കസംബന്ധ അസുഖം എന്നിവയ്ക്ക് ഉത്തമമാണ്. കശുമാവിന്‍ തൈമുകുളവും ഇളം ഇലകളും ത്വക് രോഗശമനത്തിനുപയോഗിക്കുന്നു.

Read More

ഉറക്കകുറവും മുടിക്കൊഴിച്ചലും തമ്മില്‍ ബന്ധമുണ്ടോ?

ഉറക്കകുറവും മുടിക്കൊഴിച്ചലും തമ്മില്‍ ബന്ധമുണ്ടോ?

ജോലി എല്ലാം കഴിഞ്ഞ് വീട്ടിലെത്തി കഴിഞ്ഞാല്‍ ഒന്നെങ്കില്‍ ടിവിയുടെ മുന്നില്‍ അല്ലെങ്കില്‍ മൊബൈല്‍ ഉപയോഗിക്കുക. ഇതാണ് ഇന്ന് മിക്കവരും ചെയ്ത് വരുന്നത്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കഴിഞ്ഞ് രാത്രി ഉറങ്ങുമ്പോള്‍ 12 മണിവരെയാകുന്നവരുണ്ട്. വൈകി ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരാണ് അധികവും. വൈകി ഉറങ്ങുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. അതിലൊന്നാണ് മുടികൊഴിച്ചില്‍. ഉറക്കക്കുറവുള്ളവര്‍ക്ക് മുടികൊഴിച്ചിലുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊര്‍ജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. പണിയെടുത്ത് തളര്‍ന്ന ശരീരം വിശ്രമിക്കുന്ന വേള. ഇതിനു സാധിക്കാതെ വരുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. കൂട്ടത്തിലൊന്നു മാത്രമാണ് മുടിക്കൊഴിച്ചില്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്.

Read More

ദേശീയ അവാര്‍ഡ് നേടിയ അന്ധാധുന്‍ തമിഴിലേക്ക്

ദേശീയ അവാര്‍ഡ് നേടിയ അന്ധാധുന്‍ തമിഴിലേക്ക്

ദേശീയ അവാര്‍ഡ് നേടിയ അന്ധാധുന്‍ തമിഴിലേക്ക്. പ്രശാന്ത് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീറാം രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അന്ധാധുനിലെ അഭിനയത്തിന് നായകന്‍ ആയുഷ്മാന്‍ ഖുറാനെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധാധുന്‍. രാധികാ ആംപ്‌തെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴില്‍ ആരായിരിക്കും നായിക എന്ന് വ്യക്തമാക്കിയിട്ടില്ല. മികച്ച നടനുള്ള പുരസ്‌കാരത്തിനു പുറമെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ അവാര്‍ഡുകളും അന്ധാധുനിന് ലഭിച്ചിരുന്നു. ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിന് വിക്കി കൌശലും ആയുഷ്മാന്‍ ഖുറാനെയ്‌ക്കൊപ്പം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം പ്രശാസന്ത് എ വെങ്കടേഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും നായകനാകുന്നുണ്ട്.

Read More

വീട്ടിലെ ഈ ആറ് ഇടങ്ങള്‍ ക്ലീനാക്കാതിരിക്കരുതേ

വീട്ടിലെ ഈ ആറ് ഇടങ്ങള്‍ ക്ലീനാക്കാതിരിക്കരുതേ

ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെയധികം പ്രാധാന്യമുണ്ട്. വീട് വൃത്തിയാക്കാന്‍ പലതരത്തിലുള്ള ക്ലീനറുകളുണ്ട്. വീട് വൃത്തിയാക്കുമ്പോള്‍ ചില സ്ഥലങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ വിട്ട് പോകാറുണ്ട്. വീടിന്റെ ആരോഗ്യം എന്നത് നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. വീട് ക്ലീന്‍ ചെയ്യുമ്പോള്‍ ഈ ഇടങ്ങള്‍ കൂടി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം… ഒന്ന്… ദിവസവും തറ തുടച്ചാലും തറയും ചുവരും ചേരുന്ന ഇടം അതായത് ബേസ് ബോര്‍ഡ് വൃത്തിയാക്കിയെന്നു വരില്ല. അതുപോലെ തന്നെയാണ് വാതിലുകളും. അല്പം വിനാഗിരിയും വെള്ളവും മിക്സ് ചെയ്തതില്‍ തുണി മുക്കി വാതിലുകളും ബേസ് ബോര്‍ഡും വൃത്തിയാക്കാം. അതുപോലെ വിട്ടു പോകുന്ന മറ്റൊരു ഇടമാണ് ഡോര്‍ ഹാന്‍ഡില്‍, ഇവ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം. രണ്ട്… എളുപ്പം വൃത്തികേടാകുന്ന ഒന്നാണ് വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍. ഇരുണ്ട നിറമാണെങ്കില്‍ പെട്ടെന്ന് കണ്ണില്‍ പെട്ടെന്നു…

Read More

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആട്ടിന്‍ പാലോ? പശുവിന്‍ പാലോ?

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആട്ടിന്‍ പാലോ? പശുവിന്‍ പാലോ?

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആട്ടിന്‍ പാലാണോ പശുവിന്‍ പാലാണോ ഏറ്റവും മികച്ചത്. മിക്ക അമ്മമാര്‍ക്കും ഇതിനെ കുറിച്ച് സംശയമുണ്ടാകും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് ആട്ടിന്‍ പാല്‍. പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിന്‍ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളില്‍നിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്നും പഠനത്തില്‍ പറയുന്നു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. ആട്ടിന്‍ പാല്‍ ഉദരത്തിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തി അണുബാധകളില്‍ നിന്നു സംരക്ഷണമേകുന്നു. ആറു മാസം വരെ പ്രായമുള്ളതും ആറുമാസം മുതല്‍ ഒരു വയസ്സു വരെ പ്രായമുള്ളതുമായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആട്ടിന്‍ പാല്‍ ഫോര്‍മുലകളില്‍ കാണപ്പെടുന്ന ഒലിഗോസാക്കറൈഡുകളുടെ…

Read More

മൂത്രം ഒഴിക്കാതെ തടഞ്ഞ് നിര്‍ത്തുന്ന സ്വഭാവക്കാര്‍ക്കായി

മൂത്രം ഒഴിക്കാതെ തടഞ്ഞ് നിര്‍ത്തുന്ന സ്വഭാവക്കാര്‍ക്കായി

മൂത്രമൊഴിക്കാന്‍ തോന്നിയാലും ചില സ്ത്രീകള്‍ മൂത്രം പിടിച്ചുവയ്ക്കുന്ന ശീലമുണ്ട്. ടോയ്‌ലറ്റ് വൃത്തിയില്ല, വെള്ളമില്ലാത്ത ടോയ്ലറ്റുകള്‍, ഇങ്ങനെ പലകാരണങ്ങള്‍ കൊണ്ടാണ് മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നത്. എന്നാല്‍ ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ശരീരം സിഗ്‌നല്‍ കൊടുത്തിട്ടും മൂത്രമൊഴിക്കാന്‍ തയ്യാറാവാതിരിക്കുമ്പോള്‍ ചെറിയ തോതില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവും. എന്നാല്‍ ഭൂരിഭാഗം സ്ത്രീകളും ദീര്‍ഘനേരം മൂത്രമൊഴിക്കാതെ പിടിച്ചിരിക്കും. അങ്ങനെ വരുമ്പോള്‍ മൂത്രസഞ്ചിയില്‍ മൂത്രത്തിന്റെ അളവ് കൂടിക്കൂടി വരും. പരമാവധി സംഭരണശേഷി എത്തിയിട്ടും നമ്മള്‍ മൂത്രമൊഴിക്കാന്‍ തയ്യാറാവാതെ വരുമ്പോള്‍ ശാരീരിക അസ്വസ്ഥകള്‍ കൂടും. പിന്നീട് ശരീരം തന്നെ അല്‍പം അല്‍പമായി മൂത്രം പുറന്തള്ളാന്‍ തുടങ്ങും. മൂത്രം കെട്ടിക്കിടന്നാല്‍ മൂത്രസഞ്ചിയില്‍ പ്രധാനമായി ഉണ്ടാകുന്ന അസുഖം അണുബാധയാണ്. ഇ.കോളി ഉള്‍പ്പെടെയുള്ള ബാക്ടീരിയകള്‍ നിറയും. അണുബാധ കടുത്ത അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണ്. ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരമായിത്തീരുകയും ചെയ്യാം.

Read More

വരുന്നു മിഷന്‍ മംഗള്‍

വരുന്നു മിഷന്‍ മംഗള്‍

ഇന്ത്യയുടെ ചൌവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷന്‍ മംഗള്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലന്‍ അഭിനയിക്കുന്നത്. ശാസ്ത്രജ്ഞയായി അഭിനയിക്കാന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് വിദ്യാ ബാലന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ ഇക്കാര്യം പറയുന്നത്. വളരെ അസാധാരണമായ ആള്‍ക്കാരല്ല ശാസ്ത്രജ്ഞര്‍. സമൂഹമായി അധികം ഇടപെടാത്തവരാണ് ശാസ്ത്രഞ്ജര്‍ എന്ന് ആള്‍ക്കാര്‍ക്ക് തോന്നാറുണ്ട്. അവര്‍ ഒരിക്കലും ചിരിക്കില്ല, എപ്പോഴും ശാസ്ത്ര പദങ്ങള്‍ സംസാരിക്കേണ്ടവരാണ് എന്നൊക്കെ പറയാറുണ്ട്. അത് അങ്ങനെയല്ല. അവരും സാധാരണ ആള്‍ക്കാര്‍ തന്നെയാണ്. ശാസ്ത്രം അവരുടെ പ്രൊഫഷനാണെന്നു മാത്രം. ഒരു ശാസ്ത്രജ്ഞന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ശരിക്കും എനിക്ക് അറിയില്ലായിരുന്നു. അവര്‍ എപ്പോഴും വലിയ ഗൌരവത്തിലായിരിക്കില്ല എന്ന് മനസ്സിലായിരുന്നു. എപ്പോഴും സമവാക്യങ്ങളെ കുറിച്ചും സിദ്ധാന്തങ്ങളെ കുറിച്ചും മാത്രമല്ല സംസാരിക്കുക എന്നറിയാമായിരുന്നു- വിദ്യാ ബാലന്‍ പറയുന്നു. മാത്രവുമല്ല ദൗത്യത്തെ കുറിച്ചുള്ള…

Read More

പേടിപ്പിച്ച് ചിരിപ്പിക്കാന്‍ ജി. വി പ്രകാശ്

പേടിപ്പിച്ച് ചിരിപ്പിക്കാന്‍ ജി. വി പ്രകാശ്

സംഗീത സംവിധായകനായി സിനിമയില്‍ ശ്രദ്ധേയനായ ജി വി പ്രകാശ് നായകനായും ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ഒരു കോമഡി ഹൊറര്‍ ചിത്രത്തിലും ജി വി പ്രകാശ് നായകനാകുന്നു. ‘കാതലികാ യാരുമില്ലൈ’ എന്ന സിനിമയിലാണ് ജി വി പ്രകാശ് നായകനാകുന്നത്. കമല്‍ പ്രകാശ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റെയ്‌സ വില്‍സണ്‍ ആണ് നായികയായി എത്തുന്നത്. ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലുണ്ട്. എസ് വെങ്കടേഷ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രത്തിന്റെ അതേപേരിലും ജി വി പ്രകാശ് നായകനായി ഒരു സിനിമ ഒരുങ്ങുന്നുണ്ട്. ആയിരം ജന്മങ്ങള്‍ എന്ന സിനിമയിലാണ് ജി വി പ്രകാശ് നായകനാകുന്നത്. രജനികാന്ത് നായകനായ ആയിരം ജന്മങ്ങള്‍ 1978ലായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന്…

Read More

സംവിധായകന്റെ നടനാകാന്‍ ആഗ്രഹമെന്ന് അക്ഷയ്

സംവിധായകന്റെ നടനാകാന്‍ ആഗ്രഹമെന്ന് അക്ഷയ്

അക്ഷയ് കുമാര്‍ നായകനാകുന്ന മിഷന്‍ മംഗള്‍ നാളെ റിലീസ് ആകുകയാണ്. ജഗന്‍ ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചും തന്റെ സിനിമ രീതിയെ കുറിച്ചും മനസ് തുറക്കുകയാണ് അക്ഷയ് കുമാര്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ തന്റെ അഭിനയരീതിയെ കുറിച്ച് പറയുന്നത്. മിക്ക നടന്‍മാരും സ്വന്തം കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറയുന്നു, പക്ഷേ താങ്കള്‍ എപ്പോഴും സംവിധായകന്റെ നടനായി തുടരുന്നുവെന്ന ചോദ്യത്തിനാണ് അക്ഷയ് കുമാര്‍ മറുപടി പറയുന്നത്. ഓരോ കാര്യത്തെയും സമീപിക്കുന്നതില്‍ ഓരോരുത്തര്‍ക്ക് വ്യത്യസ്ത രീതിയുണ്ടാകും. ഓരോ അഭിനേതാവും വ്യത്യസ്തമാണ്. എന്റെ ജോലിയുടെ രീതി ഇതാണെന്ന് ഞാന്‍ കരുതുന്നു. ഒരു കഥാപാത്രത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ഒരു സംവിധായകന് വ്യത്യസ്ത കാഴ്ചപ്പാടുണ്ടാകും. എന്റ അനുഭവത്തില്‍ നിന്ന് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന് അത് യോജിക്കണമെന്നില്ല. അതുകൊണ്ട് സംവിധായകന്റെ കാഴ്ചപ്പാട് പിന്തുടരുന്ന…

Read More

ലിനുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി ലാലേട്ടനും മമ്മൂക്കയും

ലിനുവിന്റെ കുടുംബത്തിന് കൈത്താങ്ങുമായി ലാലേട്ടനും മമ്മൂക്കയും

മഴ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായി മോഹന്‍ലാല്‍. ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. മേജര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ചു. അടിയന്തര സഹായമായി ലിനുവിന്റെ അമ്മ പുഷ്പലതയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൌണ്ടേഷന്‍ നല്‍കുമെന്നും മേജര്‍ രവി അറിയിച്ചു. ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടന്‍ ജയസൂര്യയും രംഗത്ത് എത്തിയിരുന്നു. ലിനുവിന്റെ അമ്മ പുഷ്പലതയെ വിളിച്ച സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ലിനുവിന്റെ അമ്മയെ വിളിച്ച് നടന്‍ മമ്മൂട്ടിയും സഹായവാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ലിനു രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്.

Read More