ന്യുജേഴ്സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യന്‍ പ്രസ്സ് ക്ളബ് ദേശീയ കോണ്‍ ഫറന്‍സ് ഒക്ടോബറില്‍

ന്യുജേഴ്സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യന്‍ പ്രസ്സ് ക്ളബ് ദേശീയ കോണ്‍ ഫറന്‍സ് ഒക്ടോബറില്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒക്ടോബറില്‍ നടക്കുന്ന എട്ടാമത് ദേശീയ കോണ്‍ഫറന്‍സിന് മുന്നോടിയായി ന്യൂജേഴ്‌സിയിലെ ദേശീയ സംഘടനകളുടെയും പ്രാദേശിക സംഘടനകളുടെയും നേതാക്കളുടെ സംയുക്തയോഗം ദേശീയ കോണ്‍ഫറന്‍സ് സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ രാജു പള്ളം അധ്യക്ഷനായി എഡിസനില്‍ നടന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെ കുറിച്ചും സംഘടനാ തലത്തിലുള്ള പ്രാതിനിധ്യത്തെ കുറിച്ചും യുവജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ഗുണകരമായ സെഷനുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ട കാര്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആവുന്നത് കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടാവും ഇത്തവണത്തെ കോണ്‍ഫറന്‍സ് എന്ന് ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര പറഞ്ഞു.ഇന്ത്യാ പ്രസ് ക്ലബ് നേതാക്കളും വിവിധ സംഘടനകളും തമ്മിലുള്ള കാലാകാലങ്ങളായുള്ള ഊഷ്മളമായ ബന്ധം ഈ കോണ്‍ഫറന്‍സ് വിജയകരമാക്കാന്‍ ഉപകാരപ്പെടണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വിവിധ സംഘടനാ…

Read More

സംവിധായികയാകുവാന്‍ സാധ്യതയെന്ന് കല്യാണി പ്രിയദര്‍ശന്‍

സംവിധായികയാകുവാന്‍ സാധ്യതയെന്ന് കല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്. സുധീര്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് തെലുങ്ക് സിനിമയെ കുറിച്ച് തനിക്ക് വലിയ ബോധ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെട്ടുവെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്. ഒരു വര്‍ഷം മുമ്പ് ആയിരുന്നെങ്കില്‍ തെലുങ്ക് സിനിമയോ ഭാഷയോ എനിക്ക് എന്തെന്ന് വ്യക്തമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ മെച്ചപ്പെട്ടുവെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വന്ന് ഭാഷ പഠിക്കുന്നവരാണ് ഭൂരിഭാഗം നായികമാരും. ഒരു ദിവസം മലയാളം സിനിമയുടെ ഷൂട്ട്, അടുത്ത ദിവസം തമിഴ്, പിന്നീട് ഹൈദരബാദില്‍ വന്ന് തെലുങ്ക് സംസാരിക്കാന്‍ ശ്രമിക്കുന്നു, അങ്ങനെയായിരുന്നു. പക്ഷേ അത് ശീലമായതിനാല്‍ പിന്നീട് പ്രശ്‌നമില്ല-…

Read More

അക്വേറിയം; മീനുകള്‍ക്കുള്ള തീറ്റ നല്‍കാം

അക്വേറിയം; മീനുകള്‍ക്കുള്ള തീറ്റ നല്‍കാം

വര്‍ണമീനുകള്‍ക്ക് നല്‍കാവുന്ന വിവിധതരം കൃത്രിമ തീറ്റകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മിക്കതിനും 200 രൂപയ്ക്ക് മേലെ വിലയുണ്ട്. എന്നാല്‍ പ്രാദേശികമായി ലഭ്യമായ വിവിധ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് വിലകുറഞ്ഞ കൃത്രിമ തീറ്റ സ്വയം ഉണ്ടാക്കാം. വിജയകരമായി കണ്ട ഒരു ഫോര്‍മുല താഴെ കൊടുക്കുന്നു……. 250 ഗ്രാം ഉപ്പു ചേര്‍ക്കാതെ ഉണക്കിയ മീന്‍ അഥവാ ചെമ്മീന്‍ പൊടി, 200 ഗ്രാം കടലപ്പിണ്ണാക്ക്, 200 ഗ്രാം തവിട് , 150 ഗ്രാം ഗോതമ്പ് പൊടി, 20 ഗ്രാം മരച്ചീനി പൊടി , 2 കോഴിമുട്ട എന്നിവ ഒരുമിച്ച് ചേര്‍ത്ത് ആവശ്യമായ അളവില്‍ വെള്ളം ചേര്‍ത്ത് ചപ്പാത്തി ഉണ്ടാക്കാന്‍ ചെയ്യുന്നത് പോലെ നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് പ്രഷര്‍ കുക്കറില്‍ വേവിക്കുക. തണുത്ത ശേഷം 10 മി.ലി മീനെണ്ണയും രണ്ട് മള്‍ട്ടി വിറ്റമിന്‍ ഗുളികകളും ചേര്‍ത്ത് വീണ്ടും നന്നായി കുഴക്കുക. കുഴച്ച മാവിനെ സേവനാഴി…

Read More

ഡെങ്കിപ്പനിയ്ക്ക് ഒറ്റമൂലി കമ്പിളി നാരകം

ഡെങ്കിപ്പനിയ്ക്ക് ഒറ്റമൂലി കമ്പിളി നാരകം

ഡെങ്കിപ്പനി കേരളമാകെ പടര്‍ന്നു പിടിച്ചപ്പോഴാണ് കമ്പിളി നാരകത്തിന്റെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. പാഷന്‍ ഫ്രൂട്ടിനെപ്പോലെ ഡെങ്കിപ്പനി താരമാക്കിയ പഴമാണ് കമ്പിളി നാരകം. പനി ബാധിച്ച ശേഷമുള്ള ശരീരവേദന മാറ്റാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും രക്തത്തില്‍ കൗണ്ടിന്റെ അളവ് വര്‍ധിപ്പിക്കാനുമുള്ള ശേഷി കമ്പിളി നാരകത്തിനുണ്ട്. വലിയ പരിചരണമൊന്നും കൂടാതെ പണ്ടു കാലത്ത് നമ്മുടെ പറമ്പില്‍ ഇവ ധാരാളം വളര്‍ന്നിരുന്നു. നിരവധി വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ കമ്പിളി നാരകം വിവിധ പേരുകളിലാണ് ഒരോ സ്ഥലത്തും അറിയപ്പെടുന്നത്. മാതളനാരങ്ങ, ബംബിളി നാരകം, പ്യൂമലൊ എന്നുമിതിന് പേരുണ്ട്. വൈറ്റമിന്‍ സി, ജലാംശം, ട്രോട്ടീന്‍, കൊഴുപ്പ്, അജം, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തപുഷ്ടി ഉണ്ടാക്കുവാന്‍ ഉപകരിക്കുന്ന കമ്പിളി നാരങ്ങ ദാഹത്തിനും ക്ഷീണത്തിനും നല്ലതാണ്. മരമായിട്ടാണ് കമ്പിളി നാരകം വളരുക. ചുവപ്പ്, വെള്ള നിറങ്ങളിലാണ് സാധാരണയിതു കാണപ്പെടുക. നാരങ്ങളുടെ ഉള്‍ക്കാമ്പിനെ…

Read More

ചുരയ്ക്ക, പീച്ചില്‍; കൃഷിരീതി

ചുരയ്ക്ക, പീച്ചില്‍; കൃഷിരീതി

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറിവിളകളാണ് ചുരയ്ക്കയും പീച്ചിലും. ഇവയുടെ ഇളംപ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്. പീച്ചിലാണെങ്കില്‍ ചതുരന്‍ പീച്ചിലും ഒഴുക്കന്‍പീച്ചിലുമാണ് മുഖ്യമായും ഉപയോഗിച്ചു വരുന്നത്. ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക. കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്നാണ് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്. ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ പീച്ചില്‍ ധാരാളം ഉപയോഗിച്ചുവരുന്നു. ആലപ്പുഴ, എറണാകുളത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പീച്ചിലിന് ആവശ്യക്കാര്‍ ഏറെയുണ്ട്. മലബാര്‍ മേഖലയില്‍ പൊട്ടിക്ക, ഞരമ്പന്‍ എന്നീ പേരുകളിലും പീച്ചില്‍ അറിയപ്പെടുന്നു. ഇളംകായ്കളാണ് പ്രധാനമായും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത്. മൂത്ത കായ്കളുടെ വിത്ത് കളഞ്ഞശേഷം എടുക്കുന്ന പീര/നാര് തേച്ചുകുളിക്കുന്നതിനായും ഉപയോഗിക്കാറുണ്ട്. കൃഷിരീതി ചുരയ്ക്കയും പീച്ചിലും വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള…

Read More

എളുപ്പത്തില്‍ ചെയ്യാം ജമന്തി കൃഷി

എളുപ്പത്തില്‍ ചെയ്യാം ജമന്തി കൃഷി

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ പുഷ്പങ്ങളില്‍ ഒന്നാണ് ജമന്തി. ലളിതമായ കൃഷി രീതിയും ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതും ജമന്തി കൃഷിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്. വളരെ വേഗത്തിലുള്ള പുഷ്പിക്കലും വിവിധ നിറത്തിലും വലിപ്പത്തിലും ഗുണമേന്മയുള്ള പുഷ്പങ്ങളും ഇവയുടെ വാണിജ്യപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ആഫ്രിക്കന്‍, ഫ്രഞ്ച് എന്നി രണ്ട് വിഭാഗത്തില്‍ പെടുന്ന ജമന്തി പ്രചാരത്തിലുണ്ട്. ഇവയുടെ സങ്കര ഇനങ്ങളായ റെഡ്, ഗോള്‍ഡ്, ഷോബോട്ട്, റെഡ് സെവന്‍സ്റ്റാര്‍ എന്നിവ ഇവയുടെ പ്രധാനയിനങ്ങളാണ്. പശിമയുള്ള മണ്ണിലാണ് കൂടുതലും ജമന്തി വളരുന്നതെങ്കിലും ഏത് പ്രദേശത്തിലും ജമന്തി കൃഷി ചെയ്യാം. പടശേഖരങ്ങളില്‍ കൃഷി കൃഷി ചെയ്യാവുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. നഴ്സറിയില്‍ വിത്തുമുളപ്പിച്ചതിന് ശേഷം തൈകള്‍ പറിച്ച് കൃഷി സ്ഥലത്ത് നടുന്നതാണ് നല്ലത്. നഴ്സറിയില്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകാതെ നോക്കണം. 1.5ഃ1.5 നീളത്തിലും…

Read More

രാമപ്പഴം അറിയാം ഇക്കാര്യങ്ങള്‍

രാമപ്പഴം അറിയാം ഇക്കാര്യങ്ങള്‍

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഫലസസ്യമാണ് രാമപ്പഴം. മുള്ളാത്ത, സീതപ്പഴം എന്നിവയോട് ചേര്‍ന്നു നില്‍ക്കുന്നു. ധാരാളം ചെറു ശാഖകള്‍ ഉള്ള ഫലസ്യമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമൃദ്ധമായി കാണപ്പെടുന്ന ഇവ ഇന്ത്യ കൂടാതെ ബംഗ്‌ളാദേശ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളില്‍ ധാരാളമായിക്കാണുന്നു. ഫലം പച്ചയും ഇളംചുവപ്പും ഇടകലര്‍ന്ന നിറവും മാംസള ഭാഗം വെളുപ്പും, കറുത്ത വിത്തുമാണുള്ളത്. രാമപ്പഴം ബെറിയും ഹൃദയാകാരവും ആപ്പിളിനേക്കാള്‍ വലുപ്പമുള്ളതുമാണ്. ബെറികള്‍ പുഷ്പാസനവുമായി യോജിച്ചാണ് കാണുന്നത്. ഫലം വിളയുമ്പോള്‍ പുറം മഞ്ഞകലര്‍ന്ന ചുവപ്പ് നിറമാകും. ഉള്ളില്‍ വെളുത്ത മാംസള ഭാഗം ഉണ്ട്. വെളുത്ത മാംസള ഭാഗത്തിന് പഞ്ചസാര പോലെ തരികളും മധുരവുമേറും. വിളയാത്ത രാമപ്പഴത്തില്‍ ധാരാളം ടാനിന്‍ ഉണ്ടാകും. ആയുഃവേദ പ്രയോഗങ്ങള്‍: രാമപ്പഴത്തിന്റെ ഫലം, ഇല എന്നിവ ഔഷധഭാഗമാണ്. രാമപ്പഴം ശരീര ശക്തി വര്‍ദ്ധിപ്പിക്കുന്നു. രാമപ്പഴ വിത്ത് വിഷകരമാണ്. കഴിച്ചാല്‍ പനി, ഛര്‍ദ്ദി എന്നിവ ഉണ്ടാകും. രാമപ്പഴവേരിന്‍…

Read More

വാര്‍ദക്യം ശാപമാകുന്നുവോ

വാര്‍ദക്യം ശാപമാകുന്നുവോ

മാറാലപിടിക്കാത്ത മനസ്സും ശക്തിചോരാത്ത ശരീരവുമായി കര്‍മനിരതമായി കഴിയുന്ന വൃദ്ധരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആകുലതകളും വിചാരങ്ങളും പങ്കുവയ്ക്കാനാളില്ലാതെ ഏകാന്തതയുടെ പിടിയിലമരുന്ന നല്ലൊരു ശതമാനം വൃദ്ധരാണേറെയും. മക്കളുമൊത്ത് സസന്തോഷം ജീവിച്ച വീടുകള്‍ പലതിലും ഇന്ന് പ്രായമായവര്‍ ഒറ്റയ്ക്കാണ്. ജീവിതസായാഹ്നത്തില്‍ അവര്‍ വളരെ നിരാശരാണ്. കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. മക്കളുടെ എണ്ണം കുറഞ്ഞതും അണുകുടുംബങ്ങളായി ചുരുങ്ങിയതും പ്രശ്‌നമായിത്തീര്‍ന്നു. മക്കള്‍ ജോലിക്കും മറ്റുമായി മറ്റ് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്നത് സ്വാഭാവികമാണ്. അതിനവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. പ്രായമേറിയ അച്ഛനമ്മമാര്‍ക്ക് തനിയെ ജീവിക്കാനാകുമെന്നു കരുതുന്നവരാണ് മക്കളിലധികവും. മൂല്യങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും നഷ്ടമാകുന്നതോടെ സ്വന്തം വീട്ടിലും ഉപേക്ഷിക്കപ്പെടുന്നവരുടെ അവസ്ഥയാണ് പ്രായമായവര്‍ നേരിടുന്നത്. വൃദ്ധജനങ്ങള്‍ കുടുംബത്തിന് ഒരു ബാധ്യതയാകുന്ന കാഴ്ചകളും ഉണ്ട്. ജനിച്ചുവളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് മക്കള്‍ക്കൊപ്പം ചേക്കേറുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒറ്റപ്പെടലിന്റെയും പൊരുത്തക്കേടിന്റെയും പ്രശ്‌നങ്ങള്‍ അവിടെയുമുണ്ട്. മിണ്ടാന്‍പോലും നേരമില്ലാത്ത ജോലിത്തിരക്കുള്ള…

Read More

മുയല്‍കൃഷി കാശ് തരും

മുയല്‍കൃഷി കാശ് തരും

മുയലുകളെ വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥലസൗകര്യത്തിലും ചെറിയ മുതല്‍മുടക്കിലും, ഏത് പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു വളരെ പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍കൃഷിയുടെ പ്രത്യേകതകളാണ്. മുയലിറച്ചിയിലുള്ള ഒമേഗ-ത്രീ-ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം. ഇറച്ചിക്കായി പ്രധാനമായും മൂന്നിനം മുയലുകളെയാണ് വളര്‍ത്തുന്നത്. സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റെ വെറ്റ് ഡച്ച്. ഇവയുടെ സങ്കരയിനങ്ങളും നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ യോജിച്ചവയാണ്. മുയല്‍ക്കൂടുകള്‍ മരം കൊണ്ടോ, കമ്പിവേലി കൊണ്ടോ ഉണ്ടാക്കാം. കൂടുതല്‍ വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്‍ കടക്കത്തതുമായ ഷെഡുകളില്‍ വെയ്‌ക്കേണ്ടതാണ്. കൂടിന്റെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ക്ക് കാരണമാകും. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മീ നീളവും 70…

Read More

സ്വാദും ഗുണവും പകരും മുട്ട അവിയല്‍

സ്വാദും ഗുണവും പകരും മുട്ട അവിയല്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം പ്രദാനം ചെയ്യുന്നതാണ് മുട്ട. നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ സമ്പന്നമായ മുട്ടയ്‌ക്കൊപ്പം വൈറ്റമിന്‍ കലവറയായ പച്ചക്കറികള്‍സ കൂടി ചേര്‍ന്നാലോ..രുചിയും ഗുണവും പ്രദാനം ചെയ്യുന്ന മുട്ട അവിയല്‍ പരിചയപ്പെടാം.പച്ചക്കറിയോട് താല്‍പര്യക്കുറവുള്ളവര്‍ക്ക് പോലും മുട്ട അവിയല്‍ ഇഷ്ടപ്പെടും. ആവശ്യമുള്ള സാധനങ്ങള്‍ പുഴുങ്ങിയ കോഴിമുട്ട – ആറെണ്ണം ഉരുളക്കിഴങ്ങ് – മൂന്നെണ്ണം തക്കാളി – രണ്ടെണ്ണം മുരിങ്ങിയ്ക്ക-ഒരെണ്ണം പച്ചമുളക് – 4 എണ്ണം മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ മുളകുപ്പൊടി – ഒരു ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ – 2 ടീസ്പൂണ്‍ കറിവേപ്പില – 2 തണ്ട് തേങ്ങ – 1 മ്മ കപ്പ് ഉള്ളി – 10 എണ്ണം ഇഞ്ചി – ചെറിയ കഷ്ണം തയാറാക്കുന്ന വിധം ഉരുളക്കിഴങ്ങ്, തക്കാളി,മുരിങ്ങിയ്ക്ക എന്നിവ പച്ചമുളകും മഞ്ഞള്‍പ്പൊടിയും മുളകുപ്പൊടിയും പാകത്തിനു വെള്ളമൊഴിച്ച് വേവിക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍…

Read More