കൈയത്തും ദൂരത്ത് പരവതാനി തീര്‍ക്കുന്ന മേഘക്കൂട്ടം,അവയ്ക്കു പിന്നിലായി ചെറുമലകള്ക്കിടയിലൂടെ സ്വര്‍ണവര്‍ണം വിതറി രാജകീയ പ്രൗഡിയില്‍ തെളിയുന്ന ഉദയസൂര്യന്…കോടമഞ്ഞിന്റെ നനുത്ത കാറ്റ്…ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹര കാഴ്ച്ച…ഇതാണ് നമ്മുടെ സ്വന്തം കുറുമ്പാലക്കോട്ട.. വയനാടിന്റെ കിഴക്കന്‍പ്രദേശത്ത് സ്ഥിതിചെയ്യുന്ന മലയാണ് കുറുമ്പാലക്കോട്ട.മലമുകളില്‍ മേഘങ്ങള്‍ തീര്‍ക്കുന്ന ദൃശ്യ വിസ്മയം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്.ദിവസേന അഞ്ഞൂറിലധികം സഞ്ചാരികള്‍ ഇവിടെ വന്നു പോകുന്നു.ട്രക്കിങ് പ്രിയരുടെ ഇഷ്ട സ്പോട്ടായി മാറുകയാണ് കുറുമ്പാലക്കോട്ട. ടെന്റടിച്ച് രാപ്പാര്‍ക്കാം സൂര്യോദയം കാണുവാനാണ് കൂടുതല്‍ സഞ്ചാരികളും ഇവിടെ എത്തുന്നത്.തലേ ദിവസം തന്നെ മലമുകളിലെത്തി താമസിക്കുവാന്‍ വാടകയ്ക്കു ടെന്റുകള്‍ ലഭ്യമാണ്.മലനിരകള്‍ക്കിടയിലൂടെ താഴ്ന്നിറങ്ങുന്ന സൂര്യനെയും കണ്ട്,ടെന്റില്‍ അന്തിയുറങ്ങി,പുലര്‍ച്ചെ ഉദയവും കണ്ട് മടങ്ങാം..ഒരു ഒന്നൊന്നര അനുഭവമായിരിക്കും… സഞ്ചാരികളുടെ പ്രവാഹം പുലര്‍ച്ചെ മുതല്‍ കുറുമ്പോലക്കോട്ടയിലേക്കുള്ള വഴികളെല്ലാം സഞ്ചാരികളെക്കൊണ്ട് നിറയും.ട്രക്കിങിന് താല്പര്യമുള്ളവര്ക്ക് ഏറെ പ്രിയങ്കരമാകും അല്പം സാഹസികത നിറഞ്ഞ ഈ മലകയറ്റം.മുന്‍പ് യുവാക്കള്‍ മാത്രമെത്തിയിരുന്ന പ്രദേശത്ത്…
Read MoreDay: August 15, 2019
കുട്ടികളില്‍ വയറിളക്കം; ഇക്കാര്യങ്ങള്‍ മറക്കരുത്
മഴക്കാലത്ത് കുട്ടികളില്‍ പ്രധാനമായി പിടിപെടുന്ന അസുഖമാണ് വയറിളക്കം. വൃത്തിയില്ലായ്മ തന്നെയാണ് വയറിളക്കത്തിന് പ്രധാന കാരണം. മലിനജലം, മലിനാഹാരം, വൈറസ് ബാധ ഇവയിലൂടെയാണ് പ്രധാനമായി വയറിളക്കം ഉണ്ടാകാറുള്ളത്. ഈച്ച പോലുള്ള പ്രാണികള്‍ തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരിക്കുന്നത് വയറിളക്കം പടരാന്‍ കാരണമാകാറുണ്ട്. പാലിനോടുള്ള അലര്‍ജിയും കൊഞ്ച്, കക്ക തുടങ്ങിയ ചില കടല്‍വിഭവങ്ങളും കുട്ടികളില്‍ വയറിളക്കം ഉണ്ടാക്കാറുണ്ട്. വയറിളക്കം ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ്. വ്യക്തിശുചിത്വവും ശുദ്ധജലത്തിന്റെ ഉപയോഗവും കൊണ്ട് വയറിളക്കത്തെ ഒരു പരിധി വരെ തടയാനാകും. ഒ.ആര്.എസ് ലായനി ശുദ്ധജലം, ഉപ്പ്, പഞ്ചസാര എന്നിവയുടെ ശരിയായ അളവിലുള്ള ഒരു മിശ്രിതമാണ്. ഒ.ആര്.എസ് നമ്മുടെ ചെറുകുടല്‍ വഴി ആഗിരണം ചെയ്യുകയും ശരീരത്തിന് നഷ്ടമായ ജലവും ലവണങ്ങളും തിരികെ നല്‍കുകയും ചെയ്യുന്നു. സിങ്ക് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ മരുന്നുകള്‍ വയറിളക്കത്തിന്റെ ദൈര്‍ഘ്യം 25 ശതമാനം വരെ കുറയ്ക്കുകയും അതോടൊപ്പം 30 ശതമാനം…
Read More75,000 രൂപയുണ്ടോ ; വരു ഈ ചായ കുടിക്കാം
സ്വാദിഷ്ടമായ ചായക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ ചായയില്‍ പുതിയ ചരിത്രമെഴുതുകയാണ് ഗുവാഹത്തി. മറ്റൊന്നുമല്ല, വിലക്കൂടുതല്‍ തന്നെയാണ് ഈ ചായയെയും തേയിലയെയും ശ്രദ്ധേയമാക്കുന്നത്. തേയില ലേലം നടത്തുന്ന ഗുവാഹത്തി റ്റീ ഓക്ഷന് സെന്റര്‍(ജിടാക്) ഏറ്റവും സ്വാദിഷ്ടമായ പ്രത്യേകതരം തേയില ലേലത്തില്‍ വിറ്റ തുക കേട്ടാല്‍ ഞെട്ടും, മുക്കാല്‍ ലക്ഷം രൂപ അതായത് 75,000 രൂപ. ‘ഗോള്‍ഡന്‍ ബട്ടര്‍ഫ്ലൈ’ എന്ന് പേരുള്ള തേയിലയാണ് വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. അസമിലെ ദിബ്രുഗര്‍ഹിലെ ദിക്കൊം റ്റീ എസ്റ്റേറ്റിലാണ് പ്രത്യേകതകളുള്ള ഈ തേയില നിര്‍മ്മിക്കുന്നത്. തേയില ലേലത്തില്‍ ഇതിന് മുമ്പും ജിടാക് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിട്ടുണ്ട്. ഏറ്റവും സ്വാദിഷ്ടമായ ചായക്ക് ആവശ്യക്കാരേറെയാണെന്നും കൂടുതല്‍ വില നല്‍കാനും അവര്‍ തയ്യാറാണാന്നെന്നും ജിടാക് സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു.
Read Moreചന്ദ്രയാന്‍ രണ്ട് ചന്ദ്രനിലേക്ക്
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹം വിക്ഷേപിച്ചത്. ജൂലൈ 23 മുതല്‍ ഈ മാസം 6 വരെ അഞ്ച് തവണ പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് ഇന്ന് പുലര്‍ച്ചെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറയിലേക്ക് മാറ്റിയത്. പേടകത്തിലെ എല്ലാ ഘടകങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്റോ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ്.
Read Moreആധാര്‍ പേയ്മെന്റ് സിസ്റ്റം റെക്കോര്‍ഡ് നേട്ടം കൈവരിച്ചെന്ന് എന്‍പിസിഐ
ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) വഴിയുള്ള ഇടപാടുകളുടെ എണ്ണം ജൂലൈയില്‍ 200 ദശലക്ഷം കടന്നതായി നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. ഇത് റെക്കോര്‍ഡ് മുന്നേറ്റമാണെന്ന് എന്‍പിസിഐ അഭിപ്രായപ്പെടുന്നു. ആധാറിനെ അധികരിച്ച് ബിസിനസ് കറസ്പോണ്ടര്മാര് വഴി മൈക്രോ എടിഎമ്മില്‍ (പോസ്) ഇടപാട് നടത്താന്‍ സഹായിക്കുന്ന ബാങ്കിംഗ് മാതൃകയാണ് എഇപിഎസ്. ജൂലൈയില്‍ 220.18 ദശലക്ഷം ഇടപാടുകള്‍ വഴി 9,685.35 കോടി രൂപയുടെ ഇടപാടാണ് നടന്നത്. മുന്‍വര്‍ഷമിതേ കാലയളവില്‍ യഥാക്രമം 194.33 ദശലക്ഷം ഇടപാടും 8,867.33 കോടി രൂപയും വീതമായിരുന്നു. എഇപിഎസ് വഴി ജൂലൈയില്‍ 6.65 കോടി പൗരന്മാര് ബാങ്കിംഗ് സേവനങ്ങള്‍ സ്വീകരിച്ചുവെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു. പണം പിന്‍വലിക്കല്‍, ഇന്റര്‍ബാങ്ക്, ഇന്‍ട്രാബാങ്ക് പണം കൈമാറ്റം, ബാലന്‍സ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ ആധാര്‍ ഉപയോഗിച്ച് നടത്താന്‍ അക്കൗണ്ട്…
Read Moreവളര്‍ത്തുമൃഗങ്ങള്‍ക്ക് മരണക്കെണിയായി തടാകം
വളര്‍ത്തു മൃഗങ്ങള്‍ക്ക് മരണക്കെണിയായി ഈ തടാകങ്ങള്‍. വേനല്‍ക്കാലം ആസ്വദിക്കാനായി വളര്‍ത്ത് മൃഗങ്ങളോടൊപ്പം അമേരിക്കയിലെ നോര്‍ത്ത് കരോലിന മേഖലയിലെ തടാകങ്ങളിലെത്തിയവരാണ് ജലത്തിലെ ചില അപ്രതീക്ഷിത ഘടകങ്ങളെക്കുറിച്ച് പരാതിപ്പെട്ടത്. ചിലരുടെ വളര്‍ത്തുമൃഗങ്ങള്‍ ചാവുക കൂടി ചെയ്തതോടെ ജലം പരിശോധിക്കാന്‍ തീരുമാനമായത്. സയനോബാക്ടീരിയയുടെ സാന്നിധ്യം സംശയിച്ച് നടത്തിയ പരിശോധനയിലാണ് തടാകത്തിലെ പായലുകളിലെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പച്ചയും നീലയും നിറത്തിലുള്ള ഈ പായലുകളില്‍ വിഷത്തിന്റെ സാന്നിധ്യം വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നോര്‍ത്ത് കരോലിനയിലെ ബോണ്ട് തടാകമാണ് ഇവയില്‍ പ്രധാനം. ഈ പായലുകളില്‍ നിന്നുള്ള വിഷബാധയ്ക്ക് മറുമരുന്നുകള്‍ ഇല്ലെന്നും വിദഗ്ധര്‍ പറയുന്നു. പായലുകളിലുള്ള വിഷവുമായി സമ്പര്‍ക്കത്തിലായാല്‍ പതിനഞ്ച് നിമിഷത്തിനുള്ളില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തുവീഴുമെന്നാണ് പഠനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ പായലുകള്‍ വേനല്‍ക്കാലത്ത് വളരെപ്പെട്ടന്ന് പടരുന്നത്. വെള്ളത്തില്‍ നിന്ന് കയറിയ ശേഷം ശരീരം നക്കിത്തുടച്ച മൂന്ന് നായകള്‍ ഇതിനോടകം ചത്തുപോയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുമായി…
Read Moreഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചിക വ്യാപാരം അവസാനിച്ചപ്പോള്‍ 623.75 പോയിന്റ് ഇടിഞ്ഞ് (1.66 ശതമാനം) 36,958.16 ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 183.80 പോയിന്റ് താഴ്ന്ന് 10,925.85 ല്‍ വ്യാപാരം അവസാനിച്ചു. വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 0.4 ശതമാനത്തിന്റെ ഇടിവ് നേരിട്ട് വ്യാപാരം അവസാനിച്ചപ്പോള്‍ 71.35 എന്ന താഴ്ന്ന നിരക്കിലാണ്. കഴിഞ്ഞ് ആറ് മാസത്തിനിടയില്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. യുഎസ്- ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും അര്‍ജന്റീനയിലെ തെരഞ്ഞെടുപ്പ് ഫലവുമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയെ വന്‍ ഇടിവിലേക്ക് നയിച്ചത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം നീളുന്നതും പ്രതിസന്ധിക്ക് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Read Moreസൗജന്യ സര്‍വീസ് ക്യാമ്പുമായി ടാറ്റ
വാണിജ്യ വാഹനങ്ങള്‍ക്കായി സൗജന്യ സര്‍വീസ് ചെക്ക് അപ്പ് ക്യാമ്പ് ഒരുക്കി ടാറ്റ മോട്ടോര്‍സ്. ടാറ്റ മോട്ടോര്‍സ് ഏസ് വാഹനങ്ങളുടെ വില്‍പ്പന 22ലക്ഷം കവിഞ്ഞതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ സര്‍വീസ് ചെക്ക് അപ്പ് ക്യാമ്പ് ആരംഭിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിടനീളമുള്ള ടാറ്റയുടെ 1400 സര്‍വീസ് സെന്ററുകളിലൂടെ ഈ സേവനം ലഭ്യമാകും. ക്യാമ്പ് ആഗസ്റ്റ് 31വരെ നീണ്ടുനില്‍ക്കും. ഈ പദ്ധതിയിലൂടെ ടാറ്റ ഏസ്, ടാറ്റ സിപ് ഉടമസ്ഥര്‍ക്ക് സൗജന്യ വാഹന ചെക്ക് അപ്പും സ്പെയര്‍ പാര്‍ട്സ് മെയ്ന്റനന്‍സ്, റിപ്പയര്‍ എന്നിവക്ക് 10ശതമാനം ഡിസ്കൗണ്ട് എന്നിവ ലഭിക്കും. ഉപഭോക്താക്കളുടേയും ഡ്രൈവര്‍മാരുടേയും ചോദ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും എഞ്ചിന്, വാഹന പരിപാലനം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനും സേവന ക്യാമ്പ് ലക്ഷ്യമിടുന്നു. സൗജന്യ സേവന പരിശോധന കാമ്പെയ്ന് ഉപഭോക്താക്കളെ അവരുടെ വാഹനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും കാര്യക്ഷമതയും പ്രകടനവും ഉയര്‍ത്താനും സഹായിക്കും. ഈ കാംപെയിനിലൂടെ…
Read Moreകൈയ്യില്‍ ഈ അടയാളമുണ്ടോ? കാത്തിരിക്കുന്നത് മഹാഭാഗ്യം..
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉള്ള ഒരു സമൂഹത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. എന്തൊക്കെയാണ് നിങ്ങളുടെ കൈയ്യിലെ y എന്ന അക്ഷരം പറയുന്നത് എന്ന് നോക്കാം. ഇത് ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമല്ല പലപ്പോഴും ചില അപ്രതീക്ഷിത ഭാഗ്യങ്ങളും നല്‍കുന്നുണ്ട്. ബിസിനസില്‍ നേട്ടം കൈയ്യില്‍ y എന്ന അക്ഷരം ഉണ്ടെങ്കില്‍ അവര്‍ക്ക് ബിസിനസില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവര്‍ക്ക് കൂട്ടുകച്ചവടത്തില്‍ ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ധനം സമ്പാദിക്കുന്നവര്‍ ധനം സമ്പാദിക്കുന്നവര്‍ ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഒരിക്കലും നഷ്ടങ്ങള്‍ ഇവരെ ബാധിക്കുകയേ ഇല്ല. അതുകൊണ്ട് തന്നെ ബിസിനസിലായാലും മറ്റെന്ത് കാര്യത്തിനായാലും ഇവര്‍ക്ക് നഷ്ടം സംഭവിക്കുകയില്ല. വിജയം ഏത് കാര്യത്തിലും ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിലേക്ക് നയിക്കുന്നുണ്ട്. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് വിജയത്തില്‍ എത്തിയാലേ ഇവര്‍ വിശ്രമിക്കുകയുള്ളൂ. തത്വജ്ഞാനികള്‍ തത്വജ്ഞാനികള്‍ ആയി കണക്കാക്കപ്പെടുന്നവരാണ്…
Read Moreപിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല് നല്കുമ്പോള് ശ്രദ്ധിക്കുക
പിഞ്ചുകുഞ്ഞുങ്ങള്‍ക്കുള്ള പാല്ക്കുപ്പിയില് ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍. കേരളത്തിലേത് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച ഗോഹട്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള സാന്പിളിലാണ് ഏറ്റവും മോശമായ പ്ലാസ്റ്റിക് ഘടകമുള്ളത്. കേരളത്തില്‍ നിന്നു കണ്ടെ ത്തിയതില്‍ ഇതു കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കുള്ള പാല്‍ക്കുപ്പികളില്‍ സിന്തറ്റിക് ഘടകമായ ബിസെഫിനോള് എ (ബിപിഎ) ഉണ്ടാകരുതെന്നു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) നിഷ്കര്ഷിക്കുന്നതിനിടെയാണ് രാജ്യത്തുള്ള കുപ്പികളില്‍ നിന്നു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വിധത്തിലുള്ള ഘടകങ്ങള്‍ നിറഞ്ഞതാണെന്നു കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് ഘടകമായ ബിസഫിനോള്‍ എ ശരീരത്തില്‍ കടക്കുന്നതു മൂലം സ്തനം, മസ്തിഷ്കം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍, തൈറോയ്ഡ്, വന്ധ്യത, ഹൃദയരോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നു ലോക ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More