ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ നിഷിപ്തമോ

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ നിഷിപ്തമോ

ഗര്‍ഭിണികള്‍ പൈനാപ്പിള്‍ (കൈതച്ചക്ക) കഴിക്കരുതെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ കഴിക്കാന്‍ പറ്റുമെന്നും മറ്റുചില പഠനങ്ങളില്‍ വ്യക്തമാകുന്നുണ്ട്. പ്രോട്ടീനെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈം ആണ് പൈനാപ്പിളില്‍ അടങ്ങിയ ബ്രോമിലെയ്ന്‍. ഈ കാരണം കൊണ്ടാകാം പൈനാപ്പിള്‍ അബോര്‍ഷന്‍ ഉണ്ടാക്കുമെന്നുള്ള വിശ്വാസം നിലനില്‍ക്കുന്നത്. ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഒഴിവാക്കണമെന്ന് ഡോക്ടേഴ്സ് ശുപാര്‍ശ ചെയ്യുന്നതിന്റെ കാരണം പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ന്‍ രലൃ്ലഃനെ ബലഹീനമാക്കാനും ഗര്‍ഭാശയത്തിന് ചലനങ്ങള്‍ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതിനാല്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഗര്‍ഭിണിയുടെ ഭക്ഷണത്തില്‍ ഒഴിവാക്കുന്നതാണുത്തമം. അതിനുശേഷം മിതമായ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത്യുത്തമം ആണെന്ന് പറയുന്നു. പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളര്‍ച്ച മാറ്റാന്‍ സഹായകം. അതുപോലെ ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ പൈനാപ്പിള്‍ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്സ് ഗര്‍ഭണികള്‍ക്ക് എട്ട്, ഒന്‍പത് മാസങ്ങളില്‍…

Read More

നിസാരക്കാരല്ല ഇഡ്ഡലിയും ദോശയും

നിസാരക്കാരല്ല ഇഡ്ഡലിയും ദോശയും

ദക്ഷിണേന്ത്യന്‍ ഭക്ഷണക്രമത്തില്‍ ഇഡലിക്കും ദോശയ്ക്കും വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നമ്മുടെ ശരീരത്തിനു വേണ്ട ഒരുപാട് മൂലകങ്ങള്‍ ഇവ പ്രധാനം ചെയ്യുന്നുണ്ട്. ധാതുക്കളായ അയണും സിങ്കുമെല്ലാം ഇഡലിയിലും ദോശയിലും ധാരാളമടങ്ങിയിട്ടുണ്ട്. ഇത് പ്രഭാത ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തെയും ഒപ്പം നമ്മുടെ ആ ദിവസത്തേയും ഊര്‍ജ്ജസ്വലമാക്കുന്നു. ഇന്ത്യക്കാരില്‍ ഒരു വലിയ വിഭാഗം സസ്യഭുക്കുകളാണ്. ആയതിനാല്‍ത്തന്നെ ആഹാരത്തില്‍ നിന്നും ലഭിക്കേണ്ട അയണിന്റേയും സിങ്കിന്റെയും അഭാവം അവര്‍ നേരിടുന്ന വലിയ പ്രതിസന്ധിയുമാണ്. പക്ഷേ ദക്ഷിണേന്ത്യയിലെ ഇന്ത്യക്കാര്‍ക്ക് അത്ര പ്രശ്നമില്ല. കാരണം അവരുടെ ഭക്ഷണരീതികളില്‍(ഇഡലിയും ദോശയും) നിന്ന് അയണും സിങ്കും ധാരാളമായി ലഭിക്കുന്നുണ്ടെന്ന് കറന്റ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ചര്‍ റിസര്‍ച് ആണ് പഠനം നടത്തിയത്. ‘എന്നാലും ഭക്ഷണത്തില്‍ നിന്നും അയണും സിങ്കും മിതിയായ അളവില്‍ ലഭിക്കണം. ഇന്ത്യന്‍ ഭക്ഷണരീതിയില്‍ ഈ ധാതുക്കളുടെ അപാര്യാപ്തത നന്നായിട്ടുണ്ട്. ഇന്ത്യ പ്രധാനമായും…

Read More

ഡയറ്റിലെ ചില തെറ്റുകളും തെറ്റിദ്ധാരണകളും

ഡയറ്റിലെ ചില തെറ്റുകളും തെറ്റിദ്ധാരണകളും

വണ്ണം കുറയ്ക്കാനായി നമ്മള്‍ ഭക്ഷണം കുറയ്ക്കും, വ്യായാമവും ചെയ്യും നടക്കും അങ്ങനെ വെറുതെയിരിക്കാന്‍ ഒരുദ്ദേശവുമില്ലാതെ ഓടിനടക്കുകയെല്ലാം ചെയ്യും. എന്നിട്ടും ഫലം കാണുന്നില്ലെങ്കില്‍ അതിനു കാരണം ഡയറ്റിലെ ചില തെറ്റായ രീതികളാവാം. ഡയറ്റുകള്‍ പിന്തുടര്‍ന്നാല്‍ പൊണ്ണത്തടിയാകും ഫലം. ഡയറ്റ് ഫലിക്കാത്തതല്ല, ഡയറ്റ് ചെയ്യുമ്പോള്‍ വരുത്തുന്ന ചില തെറ്റുകളാണ് വണ്ണം കുറയാതിരിക്കാനുള്ള കാരണം. അമിതവണ്ണം കുറയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം. വണ്ണംകുറയ്ക്കാന്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതാണ് ആദ്യത്തെ തെറ്റ്. സത്യത്തില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം പലര്‍ക്കും അറിയല്ല. രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. ഇത് തടി കൂട്ടാനേ സഹായിക്കൂ. പാല്‍, ഓട്ട്സ്, നട്ട്, പഴം മുതലായ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനു പുറമെ കലോറിയെ കത്തിച്ചുകളഞ്ഞ് ദഹന പ്രക്രിയയെ മെച്ചപ്പെട്ടുത്താന്‍ സഹായിക്കുന്ന ഇരുമ്പ്, പ്രോട്ടീന്‍,…

Read More

പഠനം വിദേശത്താകണോ; കരുതലുണ്ടാകണം ഇക്കാര്യങ്ങള്‍

പഠനം വിദേശത്താകണോ; കരുതലുണ്ടാകണം ഇക്കാര്യങ്ങള്‍

വിദേശ പഠനത്തിന് താല്‍പര്യപ്പെടുന്നവര്‍ ചതിക്കുഴികള്‍ ഏറെയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഇത് എല്ലാ രാജ്യങ്ങളിലുമുണ്ട്. നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കേവലം ആകര്‍ഷകമായ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിദ്യാഭ്യാസ സ്ഥാപനത്തെ വിലയിരുത്തരുത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി വ്യാജ ഏജന്‍സികളും വ്യക്തികളുമുണ്ടെന്ന് തിരിച്ചറിയണം. അടുത്തിടെ അമേരിക്കയില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് വ്യാജ വിസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ്. ഇവര്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍ എന്ന വ്യാജ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റുണ്ടാക്കി വിസ തട്ടിപ്പു നടത്തുകയായിരുന്നു. വ്യാജ സര്‍വകലാശാലയിലേക്കെത്താന്‍ വിസ ശരിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. വിദേശ പഠനം താല്‍പര്യപ്പെടുന്നവര്‍ ഏത് രാജ്യത്ത് പോകണമെന്ന് ആദ്യം തീരുമാനിക്കണം. ഉപരിപഠന മേഖലയ്ക്കനുസരിച്ച് രാജ്യങ്ങളും പ്രശസ്തമായ സര്‍വകലാശാലകളും തെരഞ്ഞെടുക്കാം. കുറഞ്ഞത് അഞ്ച് സര്‍വകലാശാലകള്‍ തെരഞ്ഞെടുക്കാം. അഞ്ച് സര്‍വകലാശാലകളിലേയ്‌ക്കെങ്കിലും ഗ്രാഡ്വേറ്റ് പഠനത്തിന് അപേക്ഷിക്കണം. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ചതിക്കെണികള്‍…

Read More

തുണിയില്‍ നന്മ പൊതിഞ്ഞ നൗഷാദിനെ തുണിയിലൊരുക്കി കലാകാരന്‍

തുണിയില്‍ നന്മ പൊതിഞ്ഞ നൗഷാദിനെ തുണിയിലൊരുക്കി കലാകാരന്‍

കച്ചവടക്കണ്ണുകളില്ലാതെ പ്രളയത്തില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദ് എന്ന മനുഷ്യനാണ് ഇന്ന് വര്‍ത്തകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്..വഴിയോര കച്ചവടക്കാരനായ നൗഷാദ് ലാഭ-നഷ്ട കണക്കുകളെക്കുറിച്ച് ആലോചിക്കാതെയാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ വന്നു ചോദിച്ചപ്പോള്‍ തന്റെ കയ്യിലുള്ളതെല്ലാം സന്തോഷത്തോടെ നല്‍കിയത്. ഇപ്പോള്‍ തുണികൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണികൊണ്ട് ഒരു ചെറിയ സൃഷ്ടി സമ്മാനിച്ചിരിക്കുകയാണ് ശില്പിയായ ഡാവിഞ്ചി സുരേഷ്. തുണികള്‍ കൊണ്ട് നൗഷാദിന്റെ മുഖം മെനഞ്ഞിരിക്കുകയാണ് സുരേഷ്. നടന്മാരായ കുഞ്ചാക്കോ ബോബന്‍ നിവിന്‍ പോളി തുടങ്ങിയവര്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട് ഞായറാഴ്ച നടന്‍ രാജേഷ് ശര്‍മയും സംഘവും നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ് വേയില്‍ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് ചാക്കില്‍ നിറച്ചുനല്‍കി. രണ്ടാമതൊന്നാലോചിക്കാതെ നൗഷാദ് ചെയ്യുന്നതു കണ്ട് രാജേഷ് ശര്‍മ ഫെയ്‌സ്ബുക്കിലിട്ട…

Read More

ഗര്‍ഭിണിയാകാതെ; പ്രസവിക്കാതെ മുലപ്പാലോ

ഗര്‍ഭിണിയാകാതെ; പ്രസവിക്കാതെ മുലപ്പാലോ

ഗര്‍ഭിണിയാകാതെ, പ്രസവിക്കാതെ മുലപ്പാലോ? കേട്ടിട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ, സ്ത്രീകളെ പുരുഷന്മാര്‍ക്കും ഉണ്ടായേക്കാവുന്ന ഈ അവസ്ഥ ഒരു രോഗമാണ്. ‘ഗാലക്‌റ്റോറിയ’ എന്നാണ് ഈ രോഗത്തിന്റെ പേര്. മുലക്കണ്ണുകളില്‍ നിന്നും പാല്‍ ഒലിച്ചുവരുന്നതാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. ലക്ഷണങ്ങള്‍ മുലക്കണ്ണുകളില്‍ നിന്നും പാല്‍ വരിക. സ്തനകലകള്‍ വലുതാകുന്നു ക്രമരഹിതമായ ആര്‍ത്തവം മനംപിരട്ടല്‍ മുഖക്കുരു അസാധാരണമായ രോമവളര്‍ച്ച തലവേദന കാഴ്ച്ചക്കുറവ് ലൈംഗികബന്ധത്തില്‍ താല്‍പര്യക്കുറവ് രോഗകാരണങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങി നിരവധിയാണ് ഗാലക്‌റ്റോറിയയുടെ കാരണങ്ങള്‍. എന്നാല്‍ ചില സമയത്ത് കാരണം കണ്ടുപിടിക്കുക വളരെ പ്രയാസകരമാണ്. തലച്ചോറില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദനവും വര്‍ധനവും മുലപ്പാല്‍ ഉല്‍പ്പാദനത്തിന്റെ ഒരു പ്രധാന കാരണമാണ്.

Read More

റൂട്ട് കനാല്‍ എന്താണ് ; നെറ്റി ചുളിക്കാന്‍ വരട്ടേ

റൂട്ട് കനാല്‍ എന്താണ് ; നെറ്റി ചുളിക്കാന്‍ വരട്ടേ

റൂട്ട് കനാല്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ, പറയാനുണ്ട് കുറച്ച് കാര്യങ്ങള്‍. സാധാരണക്കാരുടെ മനസ്സില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചിട്ടുള്ള പദമാണിത്. എന്താണ് റൂട്ട് കനാല്‍ എന്നും എന്തിനാണ് റൂട്ട് കനാല്‍ എന്നും വിശദമായി അറിയാം. എന്താണ് റൂട്ട് കനാല്‍? വേരറുത്തു കളയുക, വേരറ്റിച്ച് കളയുക എന്നൊക്കെ സാധാരണക്കാര്‍ പറയുമെങ്കിലും വളരെ ലളിതമായി പറഞ്ഞാല്‍ പഴുപ്പ് വന്ന പല്ലിന്റെ ഭാഗത്തെ, ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പള്‍പ്പിനെ പൂര്‍ണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ച് കൊണ്ട് വന്ന് ആ പല്ല് പറിക്കാതെ നിലനിര്‍ത്തുന്നതാണ് റൂട്ട് കനാല്‍ ചികിത്സ എപ്പോഴാണ് റൂട്ട് കനാല്‍ ചെയ്യേണ്ടത്? പല്ലിന് ചുറ്റും പ്രധാനമായും 3 കവചങ്ങളാണുള്ളത്, ഏറ്റവും പുറത്ത് കട്ടിയുള്ള ഇനാമല്‍(ഏത്, പല്ല് ക്ലീന്‍ ചെയ്താല്‍ ഇനാമല്‍ പോകുവോന്ന് നിങ്ങള്‍ ചോദിക്കുന്ന ഇനാമല്‍ ഉണ്ടല്ലോ, പുള്ളി തന്നെ) തുടര്‍ന്ന് ഡെന്റിന് പിന്നെയാണ്…

Read More

സ്മാര്‍ട്ട് ഫോണിലെ ഫേസ് ഐഡിയെ കബളിപ്പിക്കാം

സ്മാര്‍ട്ട് ഫോണിലെ ഫേസ് ഐഡിയെ കബളിപ്പിക്കാം

അവതരിപ്പിച്ച ഫെയ്‌സ് ഐ.ഡി. എന്ന മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയിലെ സുരക്ഷാവീഴ്ച കണ്ടെത്തി അമേരിക്കയിലെ ഒരുപറ്റം ഗവേഷകര്‍. ലോകപ്രശസ്തമായ സുരക്ഷാ സാങ്കേതിക മേളയായ ബ്ലാക്ക് ഹാറ്റ് യു.എസ്.എ. 2019-ലാണ് സംഭവം. സാങ്കേതികഭീമന്മാരായ ആപ്പിളിന്റെ ഐ. ഫോണിലുള്ള ഫെയ്‌സ് ഐ.ഡി.യെ കണ്ണട ഉപയോഗിച്ചു കബളിപ്പിക്കാമെന്ന് ചൈനീസ് കമ്പനിയായ ടെന്‍സന്റിലെ ഗവേഷകരാണ് തെളിയിച്ചത്. ഐഫോണിലെ ഗുരുതരമായ സുരക്ഷാ പാളിച്ചയാണ് ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണമണിയും നേത്രപടലവും പരിശോധിച്ചാണ് പ്രധാനമായും ഫെയ്‌സ് ഐ.ഡി. പ്രവര്‍ത്തിക്കുന്നത്. ഒപ്പം, പശ്ചാത്തലശബ്ദങ്ങളും, പ്രതികരണങ്ങളും ഫോക്കസും മറ്റും പരിഗണിക്കുന്നു. എന്നാല്‍, കണ്ണട ഉപയോഗിക്കുന്നവരില്‍ ഈ പരിശോധനകള്‍ ഒഴിവാക്കും. ഫോണിന്റെ ഉടമ കണ്ണുകള്‍ അടച്ച അവസ്ഥയിലിരിക്കുമ്പോള്‍ പ്രത്യേകം നിര്‍മിച്ച കണ്ണട അയാളെ ധരിപ്പിച്ചാണ് ഗവേഷകര്‍ അണ്‍ലോക്കിങ് സാധ്യമാക്കിയത്. കണ്ണടയുടെ ലെന്‍സില്‍ കറുത്തതും വെളുത്തതുമായ ടേപ്പുകള്‍ ഒട്ടിച്ചാണ് ഫെയ്‌സ് ഐ.ഡി.യെ കബളിപ്പിച്ചത്. ബോധം കെടുത്തിയ ശേഷം ഒരാളുടെ ഐഫോണില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ…

Read More

വെള്ളം ശുദ്ധിക്കരിക്കാന്‍ ചില വഴികള്‍

വെള്ളം ശുദ്ധിക്കരിക്കാന്‍ ചില വഴികള്‍

പ്രളയമൊഴിയുമ്പോള്‍ ഏറെ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ജീവിക്കുന്ന ചുറ്റുപാടും ആരോഗ്യകരമാണെന്ന് ഉറപ്പിക്കണം. പ്രളയമൊഴിയുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം എങ്ങനെ ശുദ്ധീകരിക്കണം? ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം ആദ്യമായി 5 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്. പതിനഞ്ച് ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ഇതില്‍ നിന്നും തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്. കുടിവെള്ളം അണുവിമുക്തമാക്കാന്‍ 1 ലിറ്റര്‍ വെള്ളത്തിന് 8 തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്. ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം)…

Read More

ടാറ്റാ നാനോ ഹെലികോപ്റ്ററായപ്പോള്‍

ടാറ്റാ നാനോ ഹെലികോപ്റ്ററായപ്പോള്‍

ഒരു രീതിയിലും മോഡിഫൈ ചെയ്യാന്‍ സാധിക്കാത്ത വാഹനമാണ് നാനോ എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. മനസുവെച്ചാല്‍ നാനോ ഹെലികോപ്റ്റര്‍ വരെ ആക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് ബിഹാറിലെ ചപ്ര എന്ന ഗ്രാമത്തിലെ ഒരു യുവാവ്. രൂപത്തില്‍ യഥാര്‍ഥ ഹെലികോപ്റ്ററിനെ വെല്ലുന്ന ഈ ഡ്യൂപ്ലിക്കേറ്റിന് പറക്കാന്‍ സാധിക്കില്ലെന്ന് ഒരു കുറവേയുള്ളു. പൈപ്പുകളും ഇരുമ്പു ഷീറ്റുകളും ഉപയോഗിച്ച് ഏഴുലക്ഷം രൂപ ചെലവിട്ടാണ് ഈ വാഹനം ഹെലികോപ്റ്റിന്റെ രൂപത്തിലായത്. 20 വയസുകാരനായ മിഥിലേഷ് പ്രസാദ് എന്ന യുവാവാണ് ഈ വാഹനത്തിന് ഹെലികോപ്റ്ററിന്റെ രൂപം നല്‍കിയിരിക്കുന്നത്. പൈപ്പ് ഫിറ്ററായി ജോലി ചെയ്യുന്ന ഈ യുവാവിനൊപ്പം സഹോദരനും ചേര്‍ന്നാണ് ഈ വാഹനത്തിന് ഹെലികോപ്റ്ററിന്റെ രൂപം നല്‍കിയത്.

Read More