‘സ്മാര്‍ട്ട് ഫോണ്‍ തമ്പ്’ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

‘സ്മാര്‍ട്ട് ഫോണ്‍ തമ്പ്’ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും ആലോചിക്കാന്‍ കഴിയാത്ത വിധമാണ് ലോകം മുന്നോട്ടുപോകുന്നത്. തുടര്‍ച്ചയായി ഫോണില്‍ തന്നെ ഇരുന്നാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ആരോഗ്യപ്രശ്നം ഉന്നയിച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. സ്മാര്‍ട്ട് ഫോണില്‍ അധികം നേരം ചെലവഴിച്ചാല്‍ വിരലുകള്‍ അനക്കാന്‍ കഴിയാത്ത അവസ്ഥ വരാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഈ അവസ്ഥയെ സ്മാര്‍ട്ട് ഫോണ്‍ തമ്പ് എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. വിരലില്‍ മാംസപേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലനഞരമ്പില്‍ നീരുവെയ്ക്കുന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുളള നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരാനിരിക്കുന്നത് പരീക്ഷാകാലമാണ്. ഇതിനിടെ പേന ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് നിരവധി കുട്ടികള്‍ ആശുപത്രികളെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read More

ചേമ്പിലയ്ക്കുമുണ്ട് പറയാന്‍ ഗുണങ്ങളേറെts

ചേമ്പിലയ്ക്കുമുണ്ട് പറയാന്‍ ഗുണങ്ങളേറെts

ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും ഇല കളയുകയാണു പതിവ്. എന്നാല്‍ ചേമ്പിലയുടെ ആരോഗ്യവശങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ചേമ്പില കളയില്ല. ജീവകം എ കൊണ്ടു സമ്പുഷ്ടമായ ചേമ്പിലയില്‍ ജീവകം സി, ബി, തയാമിന്‍, റൈബോഫ്ലേവിന്‍, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയുമുണ്ട്. ഒരു കപ്പ് ചേമ്പിലയില്‍ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവില്‍ കൊഴുപ്പും ഉണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. അര്‍ബുദം തടയാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ചേമ്പില നല്ലതാണ്. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനപ്രശ്നങ്ങള്‍ അകലും. കൊളസ്ട്രോളും കുറയ്ക്കുന്നു. ചേമ്പിലയില്‍ കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. പൊട്ടാസ്യവും ആന്റി ഇന്‍ഫ്ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാല്‍ രക്തസമ്മര്‍ദവും ഇന്‍ഫ്ലമേഷനും കുറയ്ക്കുന്നു. ഇതില്‍ ജീവകങ്ങള്‍ ധാരാളം അടങ്ങിയതിനാല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും…

Read More

ചീസ് ഇട്ട് കാപ്പികുടിച്ചാല്‍ ചില ഗുണങ്ങളുണ്ട്

ചീസ് ഇട്ട് കാപ്പികുടിച്ചാല്‍ ചില ഗുണങ്ങളുണ്ട്

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ഏറെ നിറഞ്ഞ് നിന്ന ഒരു പാനീയമായിരുന്നു ചീസ് ടീ. പുതുവര്‍ഷമായപ്പോഴേക്കും ഈ ട്രെന്‍ഡ് മാറി. ഇപ്പോള്‍ ചീഫ് കോഫിയാണ് താരം. ട്രെന്‍ഡിങ് മാത്രമല്ല, ഇത് ഏറെ ആരോഗ്യപ്രദവുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാപ്പി പൊതുവെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയമാണ്. ഒരു കപ്പ് കാപ്പിയില്‍ വെറും രണ്ട് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇനി ചീസ് കാലറി അടങ്ങിയതാണെങ്കിലും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയതാണ്. കൂടാതെ പ്രോട്ടീനും സാച്ചുറേറ്റഡ് ഫാറ്റുമുണ്ട്. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം രുചികരവുമാണ് ചീസ്. കാര്‍ബോഹൈഡ്രേറ്റ് തീരെ അടങ്ങിയിട്ടില്ലാത്ത പാനീയമാണ് കാപ്പി. ചീസ് കോഫിയില്‍ ചെറിയ അളവിലേ ചീസ് ഉപയോഗിക്കാറുള്ളു. നൂറു ഗ്രാം ചീസിലാകട്ടെ വെറും 1.3 ഗ്രാം മാത്രമേ കാര്‍ബോ ഹൈഡ്രേറ്റ് ഉള്ളൂ. ഇതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനുള്ള ഡയറ്റ് ശീലമാക്കിയവര്‍ക്ക് തീര്‍ച്ചയായും നല്ലൊരു ചോയ്സ് ആയിരിക്കും ചീസ് കോഫി. മൂന്നു മുതല്‍ അഞ്ചു…

Read More

ദീര്‍ഘകാലം മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം

ദീര്‍ഘകാലം മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം

കുട്ടികളെ ദീര്‍ഘകാലം മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദ്രോഗത്തിന് സാധ്യത കുറവായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. മുലയൂട്ടുന്നത് പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരുന്ന പ്രസവാനന്തര വിഷാദത്തെ ചെറുക്കുമെന്നും കാന്‍സറിനെ പ്രതിരോധിക്കുമെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ശരീരഭാരം പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മുലയൂട്ടല്‍ സഹായിക്കും. ആര്‍ത്തവ വിരാമത്തോട് കൂടി സ്ത്രീകളില്‍ പലവിധ ശാരീരിക അസ്വസ്ഥതകളും പ്രത്യക്ഷപ്പെടാറുണ്ട്. പ്രസവാനന്തര കാലത്ത് കുട്ടിയെ ദീര്‍ഘകാലം മുലയൂട്ടിയവരില്‍ ഹൃദയ ധമനികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെട്ട് കണ്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More

ചില അടുക്കള നുറുങ്ങുകള്‍

ചില അടുക്കള നുറുങ്ങുകള്‍

ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി എന്നിവ ഒന്നിച്ച് ഒരു പാത്രത്തില്‍ ഇട്ടുവെച്ചാല്‍ അവ കേടുവരും. അതിനാല്‍ ഉരുളക്കിഴങ്ങ് പ്രത്യേകം ഒരു പാത്രത്തിലും സവാളയും വെളുത്തുള്ളിയും ഒരുമിച്ചും വെയ്ക്കാം. പരിപ്പ് എളുപ്പം വേവാനായി അത് എണ്ണമയമില്ലാതെ ഒരു ചീനച്ചട്ടിയില്‍ വറുത്തെടുത്തശേഷം വേവിക്കുക. പെട്ടെന്ന് വെന്തുകിട്ടും. ബദാം, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം എന്നിവ പുറത്തുവെച്ചു കഴിഞ്ഞാല്‍ അതില്‍ കുറച്ചുദിവസം കഴിച്ചാല്‍ പ്രാണി വരും. അതിനാല്‍ അവ പ്രത്യേകം എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുക. പച്ചമുളകിന്റെ കൊളുന്ത് പൊട്ടിച്ചശേഷം ഒരു കുപ്പിലാക്കി ഫ്രിഡ്ജില്‍ വെച്ചു കഴിഞ്ഞാല്‍ അത് കേടുവരില്ല. നല്ല ഫ്രഷും ആയിരിക്കും. വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് കേടുവരാതിരിക്കാനായി അതില്‍ കുറച്ച് എണ്ണയും അല്പം ഉപ്പും ചേര്‍ത്ത് എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുക. എലക്കായ നല്ലപോലെ പൊടിഞ്ഞുകിട്ടാനായി ഏലക്കായയില്‍ ഒരുനുള്ള് പഞ്ചസാര ചേര്‍ത്ത് മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിക്കുക. തൊലികൂടി പൊടിക്കുക. എന്നിട്ട് ഒരു…

Read More

പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാതെ രുചികരമായ ഓറഞ്ച് ജാം തയ്യാറാക്കാം

പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാതെ രുചികരമായ ഓറഞ്ച് ജാം തയ്യാറാക്കാം

ചേരുവകള്‍: ഓറഞ്ച്- രണ്ടുകിലോ പഞ്ചസാര- 500ഗ്രാം ഉപ്പ്- ഒരു ടീസ്പൂണ്‍ നാരങ്ങാനീര്- 3 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്നവിധം: നാരങ്ങ മിക്സിലിട്ട് ജ്യൂസാക്കിയെടുക്കുക. വലിയൊരു കടായിയില്‍ ഈ ജ്യൂസ് ഒഴിച്ചശേഷം തിളപ്പിക്കുക. ജ്യൂസ് പകുതിയാവുന്നതുവരെ തീകുറച്ചുവെക്കുക. ശേഷം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി തിളപ്പിക്കുക. അധികം കട്ടിയാവാന്‍ അനുവദിക്കരുത്. തണുക്കുമ്പോള്‍ സ്വാഭാവികമായും കട്ടിയായിക്കൊള്ളും. അല്പമൊന്ന് കട്ടിയായെന്ന് തോന്നുമ്പോള്‍ തന്നെ ഇറക്കിവെക്കുക. ശേഷം ചെറുനാരങ്ങാ നീര് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി തണുത്തശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക.

Read More

ഉരുളക്കിഴങ്ങ് കൂടുതല്‍ കാലം കേടാവാതെ സൂക്ഷിക്കാനുള്ള ചില പൊടിക്കൈകള്‍

ഉരുളക്കിഴങ്ങ് കൂടുതല്‍ കാലം കേടാവാതെ സൂക്ഷിക്കാനുള്ള ചില പൊടിക്കൈകള്‍

1. ഉരുളക്കിഴങ്ങ് വാങ്ങുമ്പോള്‍ അത്യാവശ്യം മണ്ണ് പുരണ്ടിരിക്കുന്നവ തന്നെ നോക്കിയെടുക്കുക. അല്ലാത്തവ ഉടന്‍ ഉപയോഗിച്ചില്ലെങ്കില്‍ ചീത്തയായി പോകും. 2.ഉരുളക്കിഴങ്ങ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുന്ന രീതി നല്ലതല്ല. തണുപ്പും ഇരുട്ടുമുള്ള ഭാഗങ്ങളിലായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്. ഇങ്ങിനെ സൂക്ഷിച്ചാല്‍ ഇവ മുളയ്ക്കുന്നതും ഒഴിവാക്കാം. 3.പല പച്ചക്കറികളും നമ്മള്‍ വാങ്ങിയ ശേഷം കഴുകി വൃത്തിയാക്കിയാണ് സൂക്ഷിക്കുക. എന്നാല്‍ ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപയോഗിക്കുമ്പോള്‍ മാത്രമേ കഴുകാവൂ. അല്ലാത്തപക്ഷം പെട്ടെന്ന് ചീഞ്ഞ് കേടായി പോകും. 4.എല്ലാ പച്ചക്കറികള്‍ക്കൊപ്പവും ഇവ ഒന്നിച്ച് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റ് പച്ചക്കറികള്‍ക്കൊപ്പം വെച്ചാല്‍ ഉടന്‍ തന്നെ ഉരുളക്കിഴങ്ങ് കേടാകും. 5.കാര്‍ഡ്ബോര്‍ഡിനകത്ത് മണ്ണോടുകൂടി തന്നെ ഉരുളക്കിഴങ്ങ് സൂക്ഷിച്ചാല്‍ ദീര്‍ഘകാലം കേടാകാതെ ലഭിക്കും.

Read More

അറിയാം തഴുതാമയിലെ ഔഷധഗുണങ്ങള്‍

അറിയാം തഴുതാമയിലെ ഔഷധഗുണങ്ങള്‍

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയില്‍ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മൂത്രവര്‍ദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങള്‍ക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളില്‍ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതല്‍ ഉപയോഗ്യമായ ഭാഗം. വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളില്‍ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയില്‍ കുഷ്ഠരോഗത്തിനും ചര്‍മ്മരോഗങ്ങള്‍ക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാല്‍ ഛര്‍ദ്ദി ഉണ്ടാകും. തഴുതാമവേര്, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്, ദേവദാരം, ചിറ്റരത്ത,ദര്‍ഭവേര് എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും…

Read More

ഉള്ളി വളപ്പൊരി തയ്യാറാക്കാം

ഉള്ളി വളപ്പൊരി തയ്യാറാക്കാം

ആവശ്യമായ വസ്തുക്കള്‍ വലിയ ഉള്ളി – 3 എണ്ണം ഇഞ്ചി വെളുത്തുള്ളി വറ്റല്‍ മുളക് – 3 എണ്ണം പച്ചമുളക് – 1 മൈദ -2 1/2 കപ്പ് ഗരംമസാല – 1/2 സ്പൂണ്‍ കോണ്‍ഫ്ളോര്‍ – 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ – 1 ടീസ്പൂണ്‍ ഉപ്പ് വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം ഉള്ളി എല്ലാം ആദ്യം കനത്തില്‍ റൗണ്ടായി അരിയുക, അതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്. വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഒരല്‍പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. അതിന് ശേഷം ഒരു പാത്രത്തില്‍ എണ്ണ എടുത്ത് ചൂടാക്കി ഉള്ളി എണ്ണയില്‍ വറുത്ത് കോരുക. വളയങ്ങളാക്കി വേണം ഇത്തരത്തില്‍ വറുത്ത് കോരാന്‍. അതിന് ശേഷം മൈദ, ഗരം മസാല, സോഡപ്പൊടി, കോണ്‍ഫ്ളോവര്‍ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് നേരത്തെ അരച്ച് വെച്ച്…

Read More

ചായയോ കാപ്പിയോ? ജീനുകള്‍ പറയും നിങ്ങളുടെ ഇഷ്ടം

ചായയോ കാപ്പിയോ? ജീനുകള്‍ പറയും നിങ്ങളുടെ ഇഷ്ടം

നിങ്ങള്‍ക്ക് പ്രിയം ചായയോടോ അതോ കാപ്പിയോടോ? ഇതിനുള്ള ഉത്തരം നിങ്ങളുടെ ജനിതഘടനയില്‍ നിന്നുള്ളതാവാനാണ് സാധ്യതയെന്ന് പഠനം. ഓരോ വ്യക്തിയുടേയും ജീനുകളിലെ കയ്പിനോടുള്ള മുന്‍ നിശ്ചയപ്രകാരമുള്ള പ്രതികരണമാണ് ആ വ്യക്തിയെ ചായ പ്രേമിയോ കാപ്പി പ്രേമിയോ ആക്കി മാറ്റുന്നതെന്ന് അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും, ആസ്ട്രേലിയയിലെ ക്വു.ഐ.എം.ആര്‍ ബെര്‍ഗോഫെര്‍ മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. കഫീന്‍, ക്വിനിന്, പ്രൊപൈല്‍തിയൊറാസില്‍(PROP) എന്നിങ്ങനെ കയ്പ് രുചി ഉണ്ടാക്കുന്ന മൂന്ന് പദാര്‍ത്ഥങ്ങള്‍ മനുഷ്യന് ചായയോടും കാപ്പിയോടും മദ്യത്തോടും ഉള്ള പ്രിയത്തെ എങ്ങനെ സ്വാധീനിക്കും എന്നായിരുന്നു സംഘം പഠനവിധേയമാക്കിയത്. കഫീനിന്റെ കയ്പിനോട് പെട്ടന്ന് പ്രതികരിക്കുന്നവര്‍ അമിതമായി കാപ്പി കുടിക്കുമെന്നും, ഇത്തരം ആളുകള്‍ കുറഞ്ഞ അളവില്‍ മാത്രമേ ചായ കുടിക്കുകയുള്ളുവെന്നും പഠനം കണ്ടെത്തി. പ്രൊപിന്റെ കയ്പിനോട് പെട്ടന്ന് പ്രതികരിക്കുന്നവര്‍ക്കിടയില്‍ അമിതമദ്യപാനി ആകാനുള്ള സാധ്യതയും കുറവാണെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം ക്വിനിനോടും പ്രൊപിനോടുമുള്ള…

Read More