സിന്ധൂരം അപകടകരമെന്ന് ചില ഗവേഷകര്‍

സിന്ധൂരം അപകടകരമെന്ന് ചില ഗവേഷകര്‍

വിവാഹം കഴിഞ്ഞതിന്റെ അടയാളമായി സ്ത്രീകളും മതപരമായ വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളും കുട്ടികളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പട്ടികയിലും സിന്ദൂരം ഇടം നേടിയിട്ടുണ്ട്. സ്ത്രീകള്‍ മുടി പകുത്ത ഭാഗത്ത് കുറേ സിന്ദൂരം അണിയുന്നത് പതിവാണ്. വിവാഹിതയാണെന്ന് വിളിച്ചു പറയുന്ന ചിഹ്നം കൂടിയാണ് സിന്ദൂരം ചാര്‍ത്തല്‍. അവിവാഹിതരും വിധവകളും ഇത്തരത്തില്‍ സിന്ദൂരം ഉപയോഗിക്കാറില്ല. എന്നാല്‍ സിന്ദൂരത്തിന് ഒരുപാട് ദോഷവശങ്ങളുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ലെഡിന്റെ ഏറ്റവും മോശം ഘടകമാണ് സിന്ദൂരത്തില്‍ ചേര്‍ത്തിട്ടുള്ളതെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ലെഡ് അഡ്മിനിസ്ട്രേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ിന്ദൂരത്തിലടങ്ങിയിരിക്കുന്ന മോശം ലെഡ് കണ്ടന്റ് ഉച്ഛാസ്വത്തിലൂടെയും മറ്റും ആളുകളിലേക്ക് ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വളരെ മലീമസമായ ഈ വസ്തു മനുഷ്യര്‍ ശരീരത്തിന്റെ ഏറ്റവും സെന്‍സിറ്റീവായ ഭാഗങ്ങളോട് അടുപ്പിക്കുന്നത് അപകടകരമാണ്. ലെഡിന്റെ ഏറ്റവും മോശം പതിപ്പായതുകൊണ്ട് ഇത് ആരോഗ്യത്തിന് ദോഷ ചെയ്യും. ഇന്ത്യയില്‍ ഇത് സൗന്ദര്യവര്‍ധക വസ്തു എന്നതിലുപരി വിശ്വാസത്തിന്റെ…

Read More

മുട്ടപ്പഴം ജ്യൂസ് എളുപ്പത്തിലുണ്ടാക്കാം

മുട്ടപ്പഴം ജ്യൂസ് എളുപ്പത്തിലുണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ മുട്ടപ്പഴം- രണ്ടെണ്ണം പഞ്ചസാര ആവശ്യത്തിന് പാല്‍ അരക്കപ്പ് തയ്യാറാക്കുന്ന വിധം നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് പാലും വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. അതിനു ശേഷം അതില്‍ അല്‍പം പഞ്ചസാരയും മിക്സ് ചെയ്യ് ഒന്നു കൂടി അടിക്കുക. മുട്ടപ്പഴം ജ്യൂസ് തയ്യാര്‍. വേണമെങ്കില്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചും കഴിക്കാം.

Read More

ചില മീനുകള്‍ ഡയറ്റും ചെയ്യും

ചില മീനുകള്‍ ഡയറ്റും ചെയ്യും

മനുഷ്യരെ പോലെ മീനിനുമുണ്ട് ചില പ്രത്യേക സ്വഭാവങ്ങള്‍. അവരും പ്രത്യേക ഡയറ്റിനനുസരിച്ചാണ് കഴിയുന്നത്. ആ സ്വഭാവം കൊണ്ടു മാത്രം അവ ചിലപ്പോള്‍ പെട്ടുപോകും. കറുത്ത ആവോലിയാണ് മീനുകളിലെ സുഖിയന്‍. ഇത്തിരി തണലു വേണം. കഴിക്കാനും വല്ലതും കിട്ടണം. പിന്നെ അവിടെ തന്നെ അങ്ങു കൂടും. തണിലിന് ആശാന്‍ കണ്ടുപിടിച്ച ഒരു വഴിയുണ്ട്. കടലില്‍ നിര്‍ത്തിയിട്ട ബോട്ടുകള്‍! അതിന്റെ ചുവട്ടില്‍ ആവോലി വിശ്രമിക്കും. ഇതറിയാവുന്ന മീന്‍ പിടിത്തക്കാര്‍ ബോട്ടിന്റെ മുന്നില്‍ വലയിടും. ബോട്ട് വളരെ പതുക്കെ മുന്നോട്ടു നീക്കും. തണലു കിട്ടാന്‍ ആവോലിയും കൂടെ നീങ്ങും. വലയിലാവു വരെ ആവോലിക്ക് കാര്യം മനസ്സിലാവില്ല!…കരിമീനിനുമുണ്ട് ചില കുറുമ്പുകള്‍. ഒരു വൃത്തിക്കാരനാണ് പുള്ളി. വളര്‍ത്താന്‍ കൂട്ടിലിട്ടാല്‍ കൂടാകെ നക്കിത്തുടയ്ക്കും. അതു കൊണ്ടെന്താ, മീന്‍ വളര്ത്തുന്നവര്‍ മറ്റു മീനിനൊപ്പം കുറച്ച് കരിമീനും ഇട്ടുവെക്കും. ഭക്ഷ്യാവശിഷ്ടങ്ങള്‍ കാര്യം കരിമീനേറ്റു. കൂട് എപ്പോഴും ക്ലീന്‍! മാത്രമല്ല,…

Read More

മകം പിറന്ന മങ്കയെ തേടി ധനം വരും

മകം പിറന്ന മങ്കയെ തേടി ധനം വരും

നക്ഷത്ര ഫലം പുരുഷനും സ്ത്രീയ്ക്കും ചിലപ്പോള്‍ പലതായി വരാം. ചില നാളുകള്‍ പുരുഷന് നല്ലതെങ്കില്‍ ചിലത് സ്ത്രീകള്‍ക്കായിരിയ്ക്കും നല്ലത്. പുരുഷ നാളില്‍ സ്ത്രീയും സ്ത്രീ നാളില്‍ പുരുഷനും അത്ര നല്ലതുമല്ലെന്നു വേണം, പറയാന്‍. ചില പ്രത്യേക നാളുകള്‍ പുരുഷന്മാര്‍ക്കു നല്ലതാണെന്നു വേണം, പറയുവാന്‍. ഇതില്‍ പൂരം, പൂരോരുട്ടാതി, അവിട്ടം, രോഹിണി, തിരുവാതിര എന്നിവയെല്ലാം പെടുന്നു. മകം, അശ്വതി, അത്തം പോലുള്ള സ്ത്രീകള്‍ക്ക് ഉത്തമമാണ്. ഇതില്‍ തന്നെ മകം നാള്‍ സ്ത്രീകള്‍ക്ക് ഏറെ ഉത്തമമാണ് എന്നു വേണം, പറയുവാന്‍. ഏറ്റവും ഉത്തമമായ സ്ത്രീ നക്ഷത്രം എന്നു പറഞ്ഞാലും തെറ്റില്ല. മകം പിറന്ന മങ്ക എന്ന് പൊതുവേ കേള്‍ക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്കു പറ്റിയ ഉത്തമമായ നാളാണിതെന്നു വേണം, പറയാന്‍. പൊതുവേ സ്ത്രീകള്‍ക്കു ചേരുന്ന നാള്‍ എന്നു പറയാം. ചിങ്ങ രാശിയില്‍ പിറന്നവരാണ് മകം നാളുകാര്‍. സിംഹമാണ് ഇവരുടെ രാശി രൂപം….

Read More

ഡീസല്‍ വേരിയന്റുമായി നിസാന്‍ കിക്‌സ്

ഡീസല്‍ വേരിയന്റുമായി നിസാന്‍ കിക്‌സ്

നിസാന്‍ കിക്സിന്റെ പുതിയ ഡീസല്‍ വേരിയന്റ് എക്‌സ്ഇ വിപണിയിലെത്തി. അഞ്ചുവര്‍ഷത്തെ സൗജന്യ വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്‍സുമടക്കമാണ് എക്‌സ്ഇ ലഭ്യമാകുക. ഓട്ടോമാറ്റിക് എസി, റിയര്‍ എസി വെന്റ്, ഡ്യുവല്‍ എയര്‍ ബാഗ്‌സ്, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങി അമ്പതിലധികം അധിക ഫീച്ചറുകളുമായാണ് കിക്സ് എക്‌സ്ഇ എത്തിയിരിക്കുന്നത്. വില 9.89 ലക്ഷം രൂപ.

Read More

കൊതുകിനെ പറപ്പിക്കാം ചില വഴികള്‍ ഇതാ

കൊതുകിനെ പറപ്പിക്കാം ചില വഴികള്‍ ഇതാ

മഴക്കാലത്ത് കൊതുക് ശല്യം കൂടുന്നത് സ്വാഭാവികമാണല്ലോ. മാരകമായ പല രോഗങ്ങളും പരത്തുന്നതില്‍ ഏറ്റവും വലിയ വില്ലന്‍ കൊതുകാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോള്‍ ഉമിനീര്‍ വഴി രക്തത്തില്‍ കലര്‍ന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകിനെ നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്… ഒന്ന്… കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ തളിക്കുകയോ ചെയ്യാം. രണ്ട്… സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളില്‍ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകളെ നശിപ്പിക്കാന്‍ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. മണ്ണെണ്ണ ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നു കൊതുകിന്റെ ലാര്‍വയ്ക്കും പ്യൂപ്പയ്ക്കും അന്തരീക്ഷവായുമായുള്ള സമ്പര്‍ക്കം തടഞ്ഞ് അവയെ നശിപ്പിക്കുന്നു. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കേണ്ടി വരും. മൂന്ന്……

Read More

നമ്മള്‍ ഒന്ന്; തട്ടിപ്പിനെതിരെ പാര്‍വ്വതി

നമ്മള്‍ ഒന്ന്; തട്ടിപ്പിനെതിരെ പാര്‍വ്വതി

വീണ്ടും പ്രളയദുരന്തം നേരിടുമ്പോള്‍ കേരളം കൈകോര്‍ത്ത് നില്‍ക്കുകയാണ്; അതിജീവനപാതയൊരുക്കാന്‍. എന്നാല്‍, ദുരന്തമുഖത്തും ഭിന്നിപ്പുണ്ടാക്കി ആനന്ദം കണ്ടെത്തുന്നവരുണ്ട്. ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയായ ചലച്ചിത്രനടി പാര്‍വതിയുടെ പേരിലാണ് പുതിയ തട്ടിപ്പ്. അതിനെതിരെ നേരിട്ട് രംഗത്തുവന്നിരിക്കുകയാണ് നടി. തെക്കന്‍ കേരളത്തെ പ്രളയം ബാധിച്ചപ്പോള്‍ വയനാട്ടുകാര്‍ സഹായിക്കാന്‍ എത്തിയകാര്യം മറക്കരുതെന്ന് ഉദ്ബോധിപ്പിക്കുന്ന ഫെയ്സ്ബുക്ക് സന്ദേശം പാര്‍വതിയുടെ പേരില്‍ കഴിഞ്ഞദിവസം പ്രചരിച്ചു. തന്റെപേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നതെന്ന് വെളിപ്പെടുത്തി പാര്‍വതി രംഗത്തെത്തി. വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് പാര്‍വതി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു. പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ-: ‘നമ്മുടെ നാട് വീണ്ടും ഒരു പേമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായിനിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും…

Read More

ഇനി നേരിട്ട് ജര്‍മ്മനിയിലേക്ക് പറക്കാം

ഇനി നേരിട്ട് ജര്‍മ്മനിയിലേക്ക് പറക്കാം

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളിലെ യാത്രികരെ ലക്ഷ്യമിട്ട് ബാംഗ്ലൂരില്‍ നിന്ന് പുതിയ വിമാനസര്‍വീസുമായി ലുഫ്താന്‍സ എത്തുന്നു. മലയാളികള്‍ ഏറെയുളള തെക്കുപടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ മ്യൂണിക്കിലേക്കാണ് ലുഫ്താന്‍സ പുതിയ സര്‍വീസ് പ്രഖ്യാപിച്ചത്. നിലവില്‍ ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫൂട്ടിലേക്ക് ബാംഗ്ലൂരില്‍ നിന്ന് ലുഫ്താന്‍സ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ അഞ്ച് ദിവസമാകും മ്യൂണിക്കിലേക്കുളള സര്‍വീസ്. 2020 മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കും. എ 350 -900 വിമാനമായിരിക്കും സര്‍വീസിനായി ഉപയോഗിക്കുക. ബിസിനസ് ക്ലാസില്‍ 48 സീറ്റും പ്രീമിയം ഇക്കണോമി ക്ലാസില്‍ 21 സീറ്റും ഇക്കണോമി ക്ലാസില്‍ 224 സീറ്റുമാകും വിമാനത്തിനുണ്ടാകുക.

Read More

കൈവിടരുത് ചേര്‍ത്ത് പിടിക്കണം; ഉണ്ണി മുകുന്ദന്‍ പറയുന്നു

കൈവിടരുത് ചേര്‍ത്ത് പിടിക്കണം; ഉണ്ണി മുകുന്ദന്‍ പറയുന്നു

ദുരിതപ്പെയ്ത്തില്‍ സഹായാഭ്യര്‍ഥനയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ അഭിനയിച്ച ‘സ്‌റ്റൈല്‍’ എന്ന ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അയച്ച വോയിസ് മെസേജിന്റെ കാര്യം പറഞ്ഞാണ് പല കളക്ഷന്‍ സെന്ററുകളിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ലെന്ന് ഉണ്ണി അറിയിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ചേര്‍ത്തുപിടിച്ചവരെ ഇത്തവണ കൈവെടിയരുതെന്നും തനിക്ക് കഴിയുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ഞാന്‍ അഭിനയിച്ച സ്‌റ്റൈല്‍ എന്ന ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിഷ്ണു ഒരു സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് എനിക്കയച്ച വോയിസ് മെസ്സേജ് ആണിത്. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ പ്രളയ ബാധിതമായ മലപ്പുറത്താണ്. വീട്ടിലേക്കു എത്താന്‍ സാധിക്കാതെ ഇപ്പോള്‍ കൊച്ചിയില്‍ ഉള്ള വിഷ്ണു കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ കളക്ഷന്‍ പോയിന്റില്‍ ആണ് ഉള്ളത്. അവിടുത്തെ സാഹചര്യത്തെ കുറിച്ച് വിഷ്ണു പറയുന്ന കാര്യങ്ങള്‍ വേദനാ ജനകം ആണ്. വളരെ കുറച്ചു…

Read More

തോട്ടപ്പള്ളി കൂടുതല്‍ മനോഹരമാകുന്നു

തോട്ടപ്പള്ളി കൂടുതല്‍ മനോഹരമാകുന്നു

കടലും കായലും സംഗമിക്കുന്ന മനോഹരചിത്രത്തിന് സാക്ഷിയാകണമെങ്കില്‍ നേരെ തോട്ടപ്പള്ളി ബീച്ചിലേക്ക് പോകാം.മൂന്നു പുണ്യ നദികള്‍ അറബിക്കടലുമായി സംഗമിക്കുന്ന അപൂര്‍വ്വകാഴ്ച കാണാം.പമ്പയും,അച്ഛന്‍കോവിലാറും,മണിമലയാറും ഇവിടെയെത്തി അറബിക്കടലിനെ പുല്‍കുന്നു.പടിഞ്ഞാറ് കടലും,കിഴക്ക് അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളും.. ഇതാണ് തോട്ടപ്പള്ളി..ആലപ്പുഴ കൊല്ലം റൂട്ടില്‍ ദേശീയപാത 47 നോട് ചേര്‍ന്നാണ് ഈ മനോഹര സംഗമമഭൂമി.ആലപ്പുഴ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം ദൂരം. 420 മീറ്റര്‍ ദൂരം വരുന്ന ആറുപതിറ്റാണ്ടോളം പഴക്കമുള്ള തോട്ടപ്പള്ളി സ്പില്‍വേയ്ക്കു ഇരുവശത്തുമായാണ് കടലും കായലും.സ്പില്‍വേ പാലത്തിലൂടെ കടന്നു പോകുന്ന യാത്രികര്‍ക്കും ഇരുവശത്തും പ്രകൃതിയുടെ വേറിട്ട ഭാവങ്ങള്‍ ദൃശ്യമാകുന്നു.ഒരു വശത്ത് തിരയുടെ അലയൊളികളെങ്കില്‍ മറുവശത്ത് ശാന്തമായ കായലോളങ്ങള്‍. കുട്ടനാടന്‍ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ചയാണ് തോട്ടപ്പള്ളിയിലേത്.വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കുവാനായി കടല്‍ത്തീരത്തെ പൊഴി മുറിക്കുന്നതോടെയാണ് കടല്‍ കായല്‍ സംഗമത്തിന്റെ അലയടികള്‍ കാണാന്‍ കഴിയുക.നിലവില്‍ പൊഴി തുറന്നതോടെ ഇവിടേക്ക് സഞ്ചാരികളും…

Read More