പ്രളയ പ്രതിസന്ധിക്ക് ശേഷം പുരസ്‌കാരത്തിന്റെ ആഘോഷങ്ങളും സന്തോഷവും പങ്കുവയ്ക്കാമെന്ന് ജോജു

പ്രളയ പ്രതിസന്ധിക്ക് ശേഷം പുരസ്‌കാരത്തിന്റെ ആഘോഷങ്ങളും സന്തോഷവും പങ്കുവയ്ക്കാമെന്ന് ജോജു

എം പത്മകുമാര്‍ ചിത്രമായ ജോസഫിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം തേടിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ജോജു ജോര്‍ജ്. സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങള്‍ക്കു നന്ദി അറിയിച്ചുകൊണ്ട് ജോജു ഫെയ്സ്ബുക്ക് ലൈവിലെത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും നാട് നേരിടുന്ന പ്രതിസന്ധിക്ക് ശേഷം പുരസ്‌കാരത്തിന്റെ ആഘോഷങ്ങളും സന്തോഷവും പങ്കുവയ്ക്കാമെന്നും ജോജു അറിയിച്ചു. ജോജുവിന്റെ വാക്കുകളില്‍ നിന്ന്: ‘അഭിനന്ദനങ്ങള്‍ക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഞാന്‍ വീട്ടിലില്ല. വീടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയര്‍പോര്‍ട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി.’ ‘നമ്മുടെ നാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക്…

Read More

ആളുകളെ പേടിച്ചാണ് പോസ്റ്റ് ഇടാത്തത്- ടൊവിനോ

ആളുകളെ പേടിച്ചാണ് പോസ്റ്റ് ഇടാത്തത്- ടൊവിനോ

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഹിറോയായിരുന്നു ടൊവിനോ. അരിച്ചാക്ക് ചുമന്നും ജനങ്ങള്‍ക്ക് സഹായമെത്തിച്ചും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചുമെല്ലാം ടൊവിനോ ഒപ്പം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം സിനിമ ആളുകള്‍ കാണാനുള്ള തന്ത്രമാണെന്ന് ചിലര്‍ ആരോപിച്ചു. ഇപ്പോള്‍ വീണ്ടുമൊരു പ്രളയകാലത്ത്, എന്തുകൊണ്ടാണ് പ്രളയപോസ്റ്റുകള്‍ ഇടാതിരിക്കുന്നതെന്ന് ടൊവിനോ വിശദീകരിക്കുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം: കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാല്‍ ,അതും ഞാന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ. ഞാന്‍ ഇനി സിനിമ post ഒന്നും ഇടുന്നില്ല. ഫുള്‍ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ ! ഏതായാലും അതൊന്നും…

Read More

പ്രാതലിന് കോണ്‍ഫല്‍ക്സ് കഴിക്കുന്നവര്‍ ശ്രദ്ധിക്കക

പ്രാതലിന് കോണ്‍ഫല്‍ക്സ് കഴിക്കുന്നവര്‍ ശ്രദ്ധിക്കക

ജീവിതശൈലി മാറുന്നതിനൊപ്പം മാറുന്ന ഒന്നാണ് ആഹാരശീലവും. ദോശയും ഇഡ്ഢലിയും പുട്ടുമെല്ലാം പ്രാതലായി വയര്‍ നിറച്ചു കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാല്‍ ഇപ്പോള്‍ പലരുടേയും പ്രാതല്‍ ഓട്സിലേയ്ക്കും കോണ്‍ഫ്ളക്സ് പോലെയുള്ള ധാന്യങ്ങളിലേയ്ക്കും തിരിഞ്ഞു കഴിഞ്ഞു. എളുപ്പപ്പണിക്ക് വേണ്ടി കൂടിയാണ് മിക്കവരും ഇത് തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ വീട്ടിലെ എല്ലാവര്‍ക്കും ജോലിക്ക് പോകേണ്ടതുണ്ട്. അതുകൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ തയാറാക്കാവുന്ന ഇത്തരം പദാര്‍ത്ഥങ്ങളിലേയ്ക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുകയാണ്. മാത്രമല്ല പൊതുവേ ഇവ ആരോഗ്യപ്രദമായ ഭക്ഷണാണെന്ന അഭിപ്രായവും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ശരിയ്ക്കും കോണ്‍ഫല്‍്സ് പോലുള്ളവ പ്രാതലിനു കഴിയ്ക്കുന്നത് ആരോഗ്യകരമാണോയെന്നത് തീര്‍ച്ചയായും പരിശോദിക്കേണ്ട കാര്യമാണ്. ഇത്തരത്തിലുള്ള പ്രാതലുകളെല്ലാം പകുതി വെന്ത രീതിയിലാണ് നമ്മുടെ കൈകളിലെത്തുന്നത്. പിന്നീട് ഒന്ന് ചൂടാക്കുകയോ മറ്റോ ചെയ്താല്‍ സുഖമായി കഴിക്കാം. ഇവയുണ്ടാക്കുന്ന ധാന്യങ്ങള്‍ പലതരം മെഷീന്‍ പ്രോസസിലൂടെ കടന്നുചെന്ന് ആരോഗ്യഗുണങ്ങളും പോഷകങ്ങളും കുറഞ്ഞാണ് വില്‍പ്പനയ്ക്കെത്തുന്നത്.

Read More

ആരോഗ്യത്തിന്; മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും

ആരോഗ്യത്തിന്; മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും

ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട നിറങ്ങളില്‍ ഒന്നാണ് മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങള്‍. ആരോഗ്യത്തിന് ആവശ്യമുള്ള ധാരാളം ഘടകങ്ങള്‍ മഞ്ഞ നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും സുലഭമാണ്. അവയെന്തൊക്കെയാണെന്ന് നോക്കാം..മഞ്ഞനിറം പോലുള്ള കടുത്ത നിറമുള്ള ആഹാരങ്ങളില്‍ ധാരാളം കരോട്ടിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്നുണ്ടാവുന്ന കാഴ്ചപ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാനും മാക്രോലര്‍ ഡിസെന്ററേഷന്‍ എന്ന കണ്ണിലെ അപകടസാധ്യത കുറയ്ക്കാനും ഇവയ്ക്കാകും. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് കോശങ്ങളിലെ ഓക്സിഡന്റ് നഷ്ടത്തെ തടയുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ എ, മഞ്ഞ ഫലങ്ങളില്‍ നിന്നും ധാരാളമായി ലഭിക്കും. ആന്റി ഓക്സിഡന്റ് കോശങ്ങളിലെ ഓക്സിഡന്റ് നഷ്ടത്തെ തടയുന്നു. ബീറ്റാക്രിപ്റ്റോക്ലാന്തന്‍, വിറ്റാമിന്‍ സി എന്നീ ഘടകങ്ങളും കോശങ്ങളുടെ സംരക്ഷണത്തില്‍ സഹായിക്കുന്നു. ഇതിനെല്ലാം പുറമെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കഴിയും. വാഴപ്പഴം, പൈനാപ്പിള്‍, മത്തങ്ങ, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ്, മാങ്ങ,…

Read More

പച്ചമാങ്ങാ മാസങ്ങളോളം സൂക്ഷിക്കാന്‍

പച്ചമാങ്ങാ മാസങ്ങളോളം സൂക്ഷിക്കാന്‍

നല്ല മഴയത്ത് മാങ്ങാ ചമ്മന്തിയും ഉണക്കമീന്‍ വറുത്തതുമൊക്കെ ഇനിയുള്ള മാസങ്ങളിലും കഴിക്കണമെന്നാണ് ഓരോരുത്തരുടെയും ആഗ്രഹം . അതിന് പറ്റിയ നല്ലൊരു വഴിയുണ്ട്. മാങ്ങാ ഉണക്കി സൂക്ഷിക്കണമെന്നല്ല പറഞ്ഞ് വരുന്നത്. നല്ല പച്ചമാങ്ങാ സ്വാദോടെ കറിവെക്കാനും മറ്റും കിട്ടുന്ന കാര്യമാണ്. തയ്യാറാക്കും വിധം നല്ല മൂപ്പുള്ള പച്ചമാങ്ങകള്‍ കഴുകി തൊലികളയുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റുക. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും നന്നായി മിക്സ് ചെയ്യുക. ഈ വെള്ളത്തില്‍ മാങ്ങാ കഷ്ണങ്ങള്‍ മുക്കിവെക്കുക. പത്ത് മിനിറ്റിന് ശേഷം ഇവ വെള്ളം കളഞ്ഞ് ഒരു പാത്രത്തില്‍ പരസ്പരം തൊടാത്ത വിധം പരത്തി വെച്ച ശേഷം റഫ്രിജറേറ്ററില്‍ ഫ്രീസറില്‍ വെക്കുക. നന്നായി തണുത്ത് കഴിഞ്ഞാല്‍ പ്ലാസ്റ്റിക് കവറിലോ പ്ലാസ്റ്റിക് പാത്രത്തിലോ ആക്കി ഫ്രീസറില്‍ തന്നെ സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് നല്ല പച്ചമാങ്ങാ ചമ്മന്തിയുണ്ടാക്കിക്കോളൂ….

Read More

മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും

മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും. ഒരു നാട് മുഴുവന്‍ ഷൈലോക്ക് എന്ന് വിളിക്കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറല്‍ ആയിരുന്നു. ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമെന്ന് അജയ് വാസുദേവ് നേരത്തെ പറഞ്ഞിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

Read More

ഭാരം കുറയ്ക്കാം ആരോഗ്യം നഷ്ടപ്പെടുത്താതെതന്നെ

ഭാരം കുറയ്ക്കാം ആരോഗ്യം നഷ്ടപ്പെടുത്താതെതന്നെ

വണ്ണം കുറയ്ക്കാനായി മൂക്കിനു താഴെയുള്ള എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ച് അപകടത്തില്‍ പെടുന്നവരുണ്ട്. ആരോഗ്യത്തെ കൈവിട്ടുള്ള യാതൊരു ഡയറ്റും വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അശ്രദ്ധയോടെയുള്ള ഡയറ്റ് വണ്ണം കുറയ്ക്കുന്നതിനു പകരം രോഗങ്ങളെയാകും വിളിച്ചു വരുത്തുക. അല്‍പം ശ്രദ്ധിച്ചാല്‍ ചില ഭക്ഷണ ക്രമീകരണങ്ങളിലൂടെ വണ്ണവും വയറും സുഖമായി കുറയ്ക്കാം. നമ്മളേവരും സെലക്ടീവ് ആയി ഭക്ഷണം കഴിക്കുന്നവരാണ്. ആ ശീലം മാറ്റി എല്ലാതരം ആഹാരങ്ങളേയും സ്വാഗതം ചെയ്താല്‍ തന്നെ പകുതി പ്രശ്നം മാറി. ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്തവ വാരിവലിച്ച് തിന്നാതിരിക്കുകയും ചെയ്യുക. ഒപ്പം നടത്തം യോഗ, ഏയ്റോബിക്സ് ഉള്‍പ്പെടെ കുഞ്ഞു കുഞ്ഞു വ്യായാമങ്ങളും ശീലമാക്കുക. ആരോഗ്യം നിലമിര്‍ത്തിക്കൊണ്ട് വണ്ണം കുറയ്ക്കാവുന്ന ഏഴ് മാര്‍ഗങ്ങള്‍ ഇതാ ചുവടെ കൊടുത്തിരിക്കുന്നു. 1. നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. 2. പയറു വര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക….

Read More

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കുട്ടികളുടെ ജീവന് ഭീക്ഷണിയോ

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കുട്ടികളുടെ ജീവന് ഭീക്ഷണിയോ

ഷാംപൂ, ലോഷന്‍, നെയില്‍പോളിഷ് മുതലായ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ഇത്തരം ഉത്പന്നങ്ങളിലെ വിഷാംശവും അവമൂലമുണ്ടാകുന്ന പൊള്ളലും കുട്ടികളുടെ ജീവന് ഭീഷണിയാണെന്ന് ഗവേഷകര്‍ പറയുന്നു. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വായിക്കാന്‍ അറിയില്ല എന്നതുകൊണ്ടുതന്നെ പലപ്പോഴും നിറവും കുപ്പിയുടെ ആകൃതിയുമൊക്കെയാണ് ഇവരെ ആകര്‍ഷിക്കുക. അതുകൊണ്ടുതന്നെ അവ തുറക്കാന്‍ കുട്ടികള്‍ ശ്രമിക്കുകയും ചെയ്യും. ഇങ്ങനെയുണ്ടാകുമ്പോഴാണ് ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ ഭക്ഷ്യവസ്തുവാണെന്ന് കരുതി വായിലൊഴിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന്. കുട്ടികളുടെ തൊലിപ്പുറത്തും കണ്ണിലും ഇവമൂലമുണ്ടാകുന്ന പരിക്കുകളും നിരവധിയാണ്. നഖങ്ങള്‍ മിനുക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ ഏറ്റവും അപകടം നിറഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു. ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളും ഹാനീകരമായവയാണ്.

Read More

ക്ഷേത്രദര്‍ശനം എന്തിന് നടത്തണം-കാരണം ഇതാണ്

ക്ഷേത്രദര്‍ശനം എന്തിന് നടത്തണം-കാരണം ഇതാണ്

മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു. 1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. 2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. 3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. 4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. 5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും…

Read More

പ്രളയഭീതിയില്‍ പേടിച്ചുനില്‍ക്കുമ്പോഴാണ് ആ സന്തോഷ വാര്‍ത്ത-നടി സാവിത്രി

പ്രളയഭീതിയില്‍ പേടിച്ചുനില്‍ക്കുമ്പോഴാണ് ആ സന്തോഷ വാര്‍ത്ത-നടി സാവിത്രി

പ്രളയസമാനമായ സാഹചര്യത്തില്‍ ഭീതിയോടെ കഴിയുമ്പോഴാണ് ആ സന്തോഷ വാര്‍ത്ത കേരളം കേട്ടത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കേരളത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെങ്കിലും സാവിത്രി ശ്രീധരനും ജോജു ജോര്‍ജ്ജിനും ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനമായി. പ്രളയജലത്തില്‍ പേടിച്ചുനില്‍ക്കുമ്പോഴാണ് നടി സാവിത്രി ശ്രീധരന്‍ ആ വാര്‍ത്ത അറിയുന്നത്. മനസ്സില്‍ സന്തോഷം നിറയുമ്പോഴും ഏതു നിമിഷവും വീട്ടില്‍ വെളളം കയറുമെന്ന അവസ്ഥ സാവിത്രിയുടെ മുഖത്തെ ചിരി പകുതി മായ്ക്കുന്നു.സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്.വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. ഇതിനിടയ്ക്കാണ് ദേശീയപുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം പ്രഖ്യാപനം മറന്നിരിക്കുകയായിരുന്നു സാവിത്രി. കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടിവിയും കാണാന്‍ പറ്റിയില്ല. അയല്‍വാസിയാണ് പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചത്.സംഭവം ആദ്യം സാവിത്രി വിശ്വസിച്ചില്ല. അപ്പോഴത്തേക്കും അഭിനന്ദനസന്ദേശങ്ങളും ഫോണ്‍വിളികളുമെത്തിയതോടെ പുരസ്‌കാരം…

Read More