ഭയപ്പെടുത്താന്‍ പെട്രോമാക്‌സുമായി തമന്ന

ഭയപ്പെടുത്താന്‍ പെട്രോമാക്‌സുമായി തമന്ന

തമന്നയെ നായികയാക്കി രോഹിന്‍ വെങ്കിടേശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെട്രോമാക്‌സ്’. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴില്‍ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്. കോമഡി-ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ് ‘പെട്രോമാക്‌സ്’. യോഗി ബാബു, മുനിഷ്‌കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. അതേ കണ്‍കള്‍ എന്ന ചിത്രത്തിന് ശേഷം രോഹിന്‍ വെങ്കിടേശന്‍ ഒരുക്കുന്ന ചിത്രമാണിത്

Read More

എന്‍എച്ച് 10; തമിഴില്‍ തൃഷ

എന്‍എച്ച് 10; തമിഴില്‍ തൃഷ

അനുഷ്‌ക ശര്‍മ്മ നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് എന്‍എച്ച് 10. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്. ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയാണ്. എന്‍എച്ച് 10 തമിഴിലേക്ക് എത്തുമ്പോള്‍ നായികയാകുന്ന തൃഷയാണ്. സുന്ദര്‍ ബാലുവാണ് തമിഴില്‍ എന്‍എച്ച്10 സംവിധാനം ചെയ്യുന്നത്. ഗര്‍ജനൈ എന്ന പേരിലായിരിക്കും തമിഴില്‍ ചിത്രമെത്തുക. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നു. വംശി കൃഷ്ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമ്രേഷ് ഗണേഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

Read More

ഇന്ത്യന്‍ വാഹന വിപണി തകരുന്നു

ഇന്ത്യന്‍ വാഹന വിപണി  തകരുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഇന്ത്യന്‍ വാഹന വിപണി. കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ വന്‍ തോതില്‍ ഇടിവുണ്ടായതോടെ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ ഫാക്ടറികളുടെ പ്രവര്‍ത്തനം ദിവസങ്ങളോളം നിര്‍ത്തി വയ്ക്കാനും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കാനും കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ വാഹന നിര്‍മ്മാതാക്കളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് ഏപ്രില്‍ മുതലുള്ള കാലയളവില്‍ പിരിച്ചുവിട്ടത്. കാറുകളുടെയും ബൈക്കുകളുടെയും നിര്‍മ്മാതാക്കള്‍ 15,000 പേരെയും വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന രംഗത്ത് നിന്നും ഒരു ലക്ഷം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

വിവോ എസ് 1 ഇന്ത്യയില്‍്…

വിവോ എസ് 1 ഇന്ത്യയില്‍്…

വിവോയുടെ ഏറ്റവും പുതിയ ഫോണ്‍ വിവോ എസ്1 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.38 ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. മുകളില്‍ വാട്ടര്‍ ഡ്രോപ്പ് മോഡല്‍ നോച്ച് കാണാം. ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ പി 65 ആണ് ഫോണിന്റെ പ്രോസ്സസര്‍ യൂണിറ്റ്. 4ജിബി റാം, 6ജിബി റാം രണ്ട് മോഡലുകള്‍ ഉണ്ട് ഫോണിന്. ഫോണിന്റെ വിലയിലേക്ക് വന്നാല്‍ 4ജിബി+128 ജിബി പതിപ്പിന് വില 17,990 രൂപയാണ്. 6ജിബി+64ജിബി പതിപ്പിന് വില 18,990 രൂപയാണ് വില. അതേ സമയം 6ജിബി+128 ജിബിക്ക് വില 19,990 രൂപയാണ് വില. പിന്നില്‍ 3 ക്യാമറ സെറ്റപ്പോടെയാണ് വിവോ എസ് 1 എത്തുന്നത്. ഇതില്‍ പ്രൈമറി സെന്‍സര്‍ 16 എംപിയാണ്. തുടര്‍ന്ന് 8 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിങ്ങനെയാണ് ക്യാമറ സെറ്റപ്പ്. മുന്നില്‍…

Read More

പുകവലിച്ചാല്‍ മറവിരോഗം വരുമോ?

പുകവലിച്ചാല്‍ മറവിരോഗം വരുമോ?

സ്ഥിരമായി പുകവലിക്കുന്നവരില്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാഴ്ചക്കുറവ്.. അങ്ങനെ പല തരത്തിലുളള അസുഖങ്ങള്‍ പുകവലിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള ഒരസുഖമാണ് മറവിരോഗവും. പുകവലിക്കുന്നവരില്‍ വലിയൊരു ശതമാനം പേരിലും മറവിരോഗത്തിനുള്ള സാധ്യതകള്‍ വലിയി രീതിയിലുണ്ടെന്ന തരത്തിലുള്ള നിരവധി പഠനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുപവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം പഠനങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ട് മറ്റൊരു പഠനറിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്: പുകവലിക്കുന്നവരില്‍ അക്കാരണം കൊണ്ട് മറവിരോഗം (ഡിമെന്‍ഷ്യ) ഉണ്ടാകില്ല എന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. കെന്റക്കി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഈ പഠനത്തിന് പിന്നില്‍. ‘ജേണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡിസീസ്’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ‘പുവലിക്കുന്നവരില്‍ അക്കാരണം കൊണ്ട് വിവിധ അസുഖങ്ങള്‍ പിടിപെടാനും മറ്റുള്ളവരെ അപേക്ഷിച്ച് മരണം…

Read More

ഉയരം കൂടിയാല്‍ കാന്‍സര്‍ സാധ്യത എങ്ങനെ

ഉയരം കൂടിയാല്‍ കാന്‍സര്‍ സാധ്യത എങ്ങനെ

ഉയരം കൂടിയവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഏറെയെന്ന് പഠനം. ശരാശരിയേക്കാള്‍ 10 സെന്റീമീറ്റര്‍ ഉയരക്കൂടുതലുണ്ടെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉയരം കൂടിയവരുടെ ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുളളതാണ് ഇവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഉയരക്കുറവ് ഈ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരം വളരാന്‍ സഹായിക്കുന്ന ഐജിഎഫ്-1 എന്ന ഹോര്‍മോണ്‍ ക്യാന്‍സറിന് കാരണക്കാരനാകുന്നതായും പഠനം വ്യക്തമാക്കുന്നു. കോശവിഭജനത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുന്നത്. ഇത് കോശങ്ങളെ ട്യൂമറാക്കി മാറ്റുകയും ചെയ്യും. പുരുഷന്‍മാരുടെ ശരാശരി ഉയരം 5 അടി 9 ഇഞ്ചായും സ്ത്രീകളുടേത് 5 അടി 4 ഇഞ്ചായുമാണ് പഠനത്തില്‍ പരിഗണിച്ചത്. ഉയരക്കൂടുതല്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സറിന് കാരണമാകുന്നത്. 12 ശതമാനം സാധ്യതയാണ് സ്ത്രീകളിലുള്ളത്. അതേസമയം പുരുഷന്‍മാരില്‍ ഇത് 9 ശതമാനം മാത്രമാണ്….

Read More

അമ്മമാരുടെ മൊബൈല്‍ ഉപയോഗം കുട്ടികളെ ബാധിക്കുമോ

അമ്മമാരുടെ മൊബൈല്‍ ഉപയോഗം കുട്ടികളെ ബാധിക്കുമോ

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാക്കുമെന്ന് പഠനം. ആദ്യമായാണ് മൊബൈല്‍ ഉപയോഗവും സ്വഭാവ വൈകല്യവും സംബന്ധിച്ചുള്ള ഒരു പഠനം നടക്കുന്നത്. 200 കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ അടിമകളായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തുന്നു. 40 ശതമാനം അമ്മമാരും 32 ശതമാനം അച്ഛന്‍മാരും തങ്ങള്‍ മൊബൈല്‍ അടിമകളാണെന്ന കാര്യം വെളിപ്പെടുത്തി. എപ്പോഴും മെസേജുകള്‍ ചെക്ക് ചെയ്യണമെന്ന് തോന്നുക, കോളുകളും മെസെജുകളും വരുന്നതിനെക്കുറിച്ച് മാത്രം വിചാരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. കുട്ടികളുമായി ഇടപഴകുന്നതിനുള്ള സമയം മൊബൈല്‍ ഫോണുകള്‍ അപഹരിക്കുന്ന കാഴ്ചയാണ് ഈ കുടുംബങ്ങളില്‍ കാണാന്‍ കഴിയുന്നത്.

Read More

ഭക്ഷണത്തിന് മുന്നെ വെള്ളംകുടി ശീലമാക്കിയാല്‍

ഭക്ഷണത്തിന് മുന്നെ വെള്ളംകുടി ശീലമാക്കിയാല്‍

ഭക്ഷണം എത്ര കഴിച്ചാലും വെള്ളം കുടി കുറയുന്നത് പ്രശ്‌നം തന്നെയാണ്. ഭക്ഷണത്തിന്റെ ഗുണം പോലും വെള്ളം കുടി കുറഞ്ഞാല്‍ ശരീരത്തിന് ലഭിയ്ക്കാതെ പോകും. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുന്നത്. വെള്ളം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്നു വേണമെങ്കില്‍ പറയാം. ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, കഴിച്ച ഭക്ഷണം വേണ്ട രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തണമെങ്കില്‍ വെള്ളം കുടി അത്യാവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് വെള്ളം കുടിയോടെ ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരമായ ശീലങ്ങളില്‍ ഏറെ മികച്ചത്. ഇത് ചൂടുവെള്ളമാകാം, അല്ലെങ്കില്‍ ചിലര്‍ നാരങ്ങാവെള്ളവും കറ്റാര്‍ വാഴയുടെ ജ്യൂസ് വെള്ളത്തിലൊഴിച്ചുമെല്ലാം കുടിയ്ക്കുന്നുണ്ട്. കുടലിന്റെ പ്രവര്‍ത്തനം ശോധന സുഖകരമാകുമെന്നതാണ് ഒരു…

Read More

നേന്ത്രപ്പഴ പ്രഥമന്‍ തയാറാക്കാം

നേന്ത്രപ്പഴ പ്രഥമന്‍ തയാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ 1. നേന്ത്രപ്പഴം/ഏത്തപ്പഴം പുഴുങ്ങിയത് രണ്ടെണ്ണം 2. ശര്‍ക്കര 230 ഗ്രാം 3. തേങ്ങ (വലുത്) ഒരെണ്ണം 4. നെയ്യ് 2 ടേബിള്‍ സ്പൂണ്‍ 5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍ 6. കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന് 7. ഉണക്കമുന്തിരി ആവശ്യത്തിന് 8. വെള്ളം ആവശ്യത്തിന് തയാറാക്കുന്ന വിധം ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഒന്നര കപ്പ് വീതം) േൈവറ പാത്രങ്ങളിലാക്കി വയ്ക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യില്‍ വറുത്തുകോരി മാറ്റിവയ്ക്കുക. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഇളക്കി പാനി തയ്യാറാക്കി വയ്ക്കുക. പുഴു ങ്ങിയ പഴം കാല്‍ കപ്പ് വെള്ളംകൂടെ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള പാനി ലോ ശര്‍ക്കര പാനി ഒഴിച്ച് മീഡിയം തീയില്‍ തുടരെ ഇളക്കി നന്നായി വരിയെടുക്കണം. ഇത് നന്നായി കുറുകി…

Read More

കുട്ടികളുടെ ഭക്ഷണക്രമം ; അമ്മമാര്‍ അറിയാന്‍

കുട്ടികളുടെ ഭക്ഷണക്രമം ; അമ്മമാര്‍ അറിയാന്‍

കൊച്ചുകുട്ടികള്‍ ചോറും പച്ചക്കറികളും കഴിക്കാന്‍ മടി കാണിക്കുന്നു എന്നത് പല അമ്മമാരുടെയും പരാതിയാണ്. എത്ര നിര്‍ബന്ധിച്ചാലും മധുരപലഹാരങ്ങള്‍ മാത്രം മതിയെന്ന പിടിവാശിക്കാരാണ് കുഞ്ഞുങ്ങള്‍. എന്നാല്‍ വൈദ്യശാസ്ത്രം പറയുന്നത് കുട്ടികളെ ഇങ്ങനെ മധുരക്കൊതിയന്മാരായി മാറ്റിയെടുക്കുന്നത് അമ്മമാര്‍ ശീലിപ്പിക്കുന്ന ഭക്ഷണരീതി തന്നെയാണെന്നാണ്. കടയില്‍ കിട്ടുന്ന ബേബിഫുഡ് വാങ്ങിക്കൊടുത്ത് കുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിലാണ് അമ്മമാര്‍ക്ക് താല്‍പര്യം. അമിതമായ മധുര ചേരുവകളുള്ള ഇത്തരം ബേബി ഫുഡ് ശീലിക്കുന്നതുകൊണ്ടാണ് കുട്ടികള്‍ക്ക് ചോറിനോടും പച്ചക്കറികളോടും താല്‍പര്യക്കുറവ് തോന്നുന്നതെന്നാണ് ലണ്ടനില്‍ നടന്ന ഗവേഷണം വ്യക്തമാക്കുന്നത്. ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നടന്ന പഠനത്തിന്റെ ഭാഗമായി മുന്നൂറോളം ബ്രാന്‍ഡഡ് ബേബി ഫുഡിലെ ചേരുവകളാണ് വിശകലനം ചെയ്തത്. ഇവയില്‍ ഭൂരിപക്ഷവും കൃത്രിമമായി സംസ്‌കരിച്ച മധുരച്ചേരുവകളാണ് ആവശ്യത്തിലധികം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം കൃത്രിമ രുചി ആദ്യം മുതലേ നാവില്‍ ശീലിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നീട് എരിവും ചവര്‍പ്പും കലര്‍ന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താല്‍പര്യം നഷ്ടപ്പെടുന്നു. ബേബി ഫുഡ് കഴിക്കുന്ന…

Read More