കൃതൃമ മധുരം ശീലമാക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ അപകടം

കൃതൃമ മധുരം ശീലമാക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ അപകടം

ജാം, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയിലൊക്കെ പഞ്ചസാര ഉയര്‍ന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാറുമുണ്ട്. ചില സീസണില്‍ മാത്രമുണ്ടാകുന്ന പഴങ്ങള്‍ അടുത്ത സീസണ്‍ വരെ ഉപയോഗിക്കാന്‍ പ്രിസര്‍വേറ്റീവുകളും മറ്റും ചേര്‍ത്തു നിര്‍മിക്കുന്നതാണ് ജാമും സ്‌ക്വാഷും മറ്റും. അവയില്‍ പോഷകമൂല്യത്തിനൊന്നും കാര്യമായ സ്ഥാനമില്ല. പഴുത്ത വരിക്കച്ചക്കയില്‍ ശര്‍ക്കര ചേര്‍ത്തു വരട്ടിയതു കഴിക്കുന്നതു കൊണ്ടു ദോഷമില്ല. വീട്ടില്‍ തയാറാക്കുന്ന വിഭവങ്ങളില്‍ നമ്മള്‍ കൃത്രിമ മധുരം ചേര്‍ക്കാറില്ലല്ലോ. സാക്കറിനും കോണ്‍ സിറപ്പും ചില ബേക്കറിവിഭവങ്ങളില്‍ പഞ്ചസാരയ്ക്കു പകരം കോണ്‍ സിറപ്പും(ചോളത്തില്‍ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേര്‍ക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ്‍ സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും. ഹൃദയാഘാതം വന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍… ഹൃദയാഘാതം വന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍ എന്നിവര്‍ക്ക്…

Read More

അനുഗ്രഹീതന്‍ ആന്റണി വരുന്നു

അനുഗ്രഹീതന്‍ ആന്റണി വരുന്നു

സണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ചിത്രീകരണം പൂര്‍ത്തിയായി. പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗരി കിഷനാണ് നായിക. നവീന്‍ ടി. മണിലാലിന്റേതാണ് തിരക്കഥ. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ജാഫര്‍ ഇടുക്കി എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ആറാം തിരുകല്‍പ്പനയില്‍ ഷൈനിന് നായിക നിത്യ

ആറാം തിരുകല്‍പ്പനയില്‍ ഷൈനിന് നായിക നിത്യ

ഷൈന്‍ ടോം ചാക്കോ പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന ആറാം തിരുകല്പന എന്ന ചിത്രത്തില്‍ നിത്യ മേനോന്‍ നായികയാകുന്നു. സിനിമയുടെ ചിത്രീകരണം സെപ്തംബര്‍20 ന് കോഴിക്കോട്ട് ആരംഭിക്കും. ജിജോയ് രാജഗോപാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആറാം തിരുകല്പന ഒരു ക്രൈം ത്രില്ലറാണ്.കോഴിക്കോടും ചിക്കമഗളൂരുമാണ് പ്രധാന ലൊക്കേഷനുകള്‍. കോറിഡോര്‍ സിക്‌സ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Read More

കമ്പോളത്തിന്റെ നിലവിലെ ചലനം ഇങ്ങനെ

കമ്പോളത്തിന്റെ നിലവിലെ ചലനം ഇങ്ങനെ

ആഗോള തലത്തില്‍ റബര്‍ ലഭ്യത ഉയരുമെന്ന വിലയിരുത്തല്‍ അവധി വ്യാപാരത്തില്‍ ഊഹക്കച്ചവടക്കാരെ വില്പനക്കാരാക്കി. മില്ലുകാരുടെ പ്രതീക്ഷയ്‌ക്കൊത്ത് വെളിച്ചെണ്ണ ചൂടുപിടിച്ചില്ല. ഹൈറേഞ്ചില്‍ ഏലക്കൃഷി വ്യാപിപ്പിക്കാന്‍ വിലക്കയറ്റം കര്‍ഷകരെ ഉത്തേജിപ്പിക്കും. കുരുമുളക് ഉയരാന്‍ മടിച്ചു. ഊഹക്കച്ചവടക്കാര്‍ ജാതിക്ക വിപണിയെ അമ്മാനമാടാന്‍ ശ്രമം നടത്തുന്നു. സ്വര്‍ണം പുതിയ ഉയരങ്ങളെ ഉറ്റുനോക്കുന്നു. റബര്‍ സീസണ്‍ ആരംഭത്തില്‍ത്തന്നെ റബര്‍ ഉത്പാദകരാജ്യങ്ങളെ ഞെട്ടിച്ച് ഷീറ്റ് വില ഇടിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റബര്‍ സീസണ്‍ തുടങ്ങിയതോടെ ചരക്കുക്ഷാമം അവസാനിക്കുമെന്ന നിഗമനത്തിലാണ് ഊഹക്കച്ചവടക്കാര്‍. ടോക്കോം എക്‌സ്‌ചേഞ്ചില്‍ രണ്ട് ദിവസത്തിനിടെ ഒരു കിലോ റബറിന് 28 യെന്നിന്റെ ചാഞ്ചാട്ടം അനുഭവപ്പെട്ടത് തോട്ടം മേഖലയെ ഞെട്ടിച്ചു. ജൂലൈ അവസാനം ടോക്കോമില്‍ കിലോഗ്രാമിന് 230 യെന്നില്‍ നീങ്ങിയ റബറിപ്പോള്‍ 190 യെന്നിലാണ്. തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ഈ മാസം വന്‍തോതില്‍ ഷീറ്റ് ഇറക്കുമെന്ന ഊഹാപോഹങ്ങള്‍ സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തരാക്കി….

Read More

കയ്പ്പാണെലും പിന്നീട് മധുരിക്കും പാവയ്ക്ക

കയ്പ്പാണെലും പിന്നീട് മധുരിക്കും പാവയ്ക്ക

പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുമുണ്ട്. ജീവകങ്ങളും ആന്റി ഓക്‌സിഡന്റുകളും ജ്യൂസിലുണ്ട്. പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ 1. രക്തം ശുദ്ധീകരിക്കുന്നു: പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാനും ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചര്‍മത്തിലെ പാടുകള്‍, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്. 2. ശരീരഭാരം കുറയ്ക്കുന്നു: കൊഴുപ്പിന്റെ ഉപാപചയത്തിനു സഹായിക്കുന്ന പിത്താശയ അമ്ലങ്ങള്‍ സ്രവിപ്പിക്കാന്‍ കരളിനെ ഉത്തേജിപ്പിക്കാന്‍ പാവയ്ക്കയ്ക്കും പാവയ്ക്കാ ജ്യൂസിനും കഴിവുണ്ട്. കൂടാതെ 100 ഗ്രാം പാവയ്ക്കയില്‍ 17 കാലറി മാത്രമേ ഉള്ളൂ. ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവര്‍ക്ക് ഇതു കൊണ്ടുതന്നെ പാവയ്ക്ക മികച്ച ഒരു ചോയ്‌സ് ആണ്. 3. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു: പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍…

Read More

അരി വേവിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ

അരി വേവിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ

അരി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അരി പാകം ചെയ്യുന്നരീതി ശാസ്ത്രീയമായി തെറ്റാണെന്ന് പുതിയ അവകാശവാദം. വെള്ളം തിളപ്പിച്ചശേഷം അതിലേക്ക് അരിയിട്ടാണ് ചോറുണ്ടാക്കാറ്. എന്നാല്‍ തിളയ്ക്കുന്ന വെളളത്തില്‍ നേരിട്ട് ഇടുമ്പോള്‍, കീടനാശിനിയുടേയും വളത്തിന്റേയും ഉപയോഗത്തിന്റെ ഫലമായി മലിനമാകുന്ന ജലത്തില്‍ നിന്നും അരിയില്‍ എത്തിച്ചേരുന്ന ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആഴ്‌സനിക് പോലുളള രാസവസ്തുക്കള്‍ ശരീരത്തിലെത്തും. ഇത് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുമെന്നും അയര്‍ലന്റിലെ ബെല്‍ഫാസ്‌ററ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. മാരകവിഷാംശമുളളതാണ് ആര്‍സനിക്. മറ്റ് വിളകളെ അപേക്ഷിച്ച് വെള്ളം തടകെട്ടിയാണ് നെല്ല് വളര്‍ത്തുന്നത്. അതുകൊണ്ട് തന്നെ നെല്ല് വെള്ളത്തില്‍ നിന്നും ഓര്‍ഗാനിക് രൂപത്തിലല്ലാത്ത ആര്‍സെനിക് പെട്ടെന്ന് വലിച്ചെടുക്കുന്നു. അരി ചൂടുവെള്ളത്തില്‍ തിളപ്പിക്കുമ്പോള്‍ ആര്‍സെനിക്കിന്റെ വിഷാംശം കുറയുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ രീതി അശാസ്ത്രീയമാണെന്നും ഇതിന് പകരമായി തലേദിവസം രാത്രി വെള്ളത്തില്‍…

Read More

സോയാബീന്‍ ആരോഗത്തിന് മികച്ചത്

സോയാബീന്‍ ആരോഗത്തിന് മികച്ചത്

സോയാബീന്‍ രുചികരവും അതോടൊപ്പം ആരോഗ്യ ദായകവുമാണ്. പലരും ദിവസവും സോയ പല രൂപത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ദിവസവും സോയ കഴിച്ചാലുളള ഗുണങ്ങള്‍ ഏറെയാണ്. പ്രത്യേകിച്ച് പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (പിസിഒഡി) ബാധിച്ചവര്‍ക്ക് സോയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയതും ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലുമായിരിക്കും. സോയയില്‍ അടങ്ങിയിരിക്കുന്ന പ്ലാന്റ് ബേസ്ഡ് ഈസ്ട്രജന്‍ ആണ് ഐസോഫ്‌ലേവനുകള്‍. സോയാമില്‍ക്കിലും ചില കൃത്രിമഭക്ഷണ പദാര്‍ഥങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. പിസിഒഡി പ്രതിരോധിക്കാനുള്ള കഴിവ് ഈ ഐസോഫ്‌ലേവനുകള്‍ക്കുണ്ട്. അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, എന്നിവ തടയുന്നതിനും സോയ നല്ലതാണ് . സ്തനാര്‍ബുദം തടയുന്നതിനും സോയ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്തനാര്‍ബുദത്തിന് ചികിത്സ തേടുന്നവരും ദിവസവും സോയ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഹൃദയാരോഗ്യത്തിന് സോയ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട. കിറശമി…

Read More

ആയുര്‍വേദ ഐസ്‌ക്രീം തരംഗമാകുന്നു

ആയുര്‍വേദ ഐസ്‌ക്രീം തരംഗമാകുന്നു

ഇന്ത്യയിലല്ല, അങ്ങ് ന്യൂയോര്‍ക്കിലാണെന്ന് മാത്രം. ന്യൂയോര്‍ക്കിലെ പ്രശസ്ത ഇന്ത്യന്‍ റസ്റ്റോറന്റില്‍ കിട്ടുന്ന ആയുര്‍വേദ ഐസ്‌ക്രീം തികച്ചും വ്യത്യസ്തമാണ്. മഞ്ഞളും എള്ളും മത്തന്റെ വിത്തും മുരിങ്ങയും ചെമ്പരത്തിയും റോസാ പൂ വരെ ‘പോണ്ടിച്ചേരി ഇന്‍ എന്‍.വൈ.സി’ എന്ന റെസ്റ്റോറന്റിലെ സ്പെഷ്യല്‍ ഐസ്‌ക്രീമിന്റെ ചേരുവകളാണ്. ഇഷ്ടാനുസരണം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ഫ്ളേവറുകള്‍ തെരഞ്ഞെടുത്ത് മിക്സ് ചെയ്യാം. അല്ലെങ്കില്‍ ഒരു ഫ്ളേവര്‍ മാത്രമായും കഴിക്കാം. ഐസ്‌ക്രീം സ്‌കൂപ്പ് വിളമ്പുന്ന കോണും തനി നാടന്‍ പദാര്‍ത്ഥങ്ങളുപയോഗിച്ച് തന്നെയാണ് ഉണ്ടാക്കുന്നത്. എള്ള്, കസ്‌കസ്, മുരിങ്ങ തുടങ്ങിയവ അടങ്ങിയ ഐസ്‌ക്രീമുകളാണ് ഇവിടെ ലഭിക്കുന്നത്. ഇവ അടക്കം ചെയ്യുന്നതാവട്ടെ ഭക്ഷ്യയോഗ്യമായ പുഷ്പങ്ങള്‍, പോപ്പിക്കുരു, ഉണക്കിയ കുരുമുളക് തുടങ്ങിയ ഉപയോഗിച്ചുണ്ടാക്കുന്ന കോണുകളിലും. ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ന്യൂയോര്‍ക്കുകാര്‍ക്കിടയില്‍ തരംഗമായി മാറുകയാണ് ഈ ഐസ്‌ക്രീം. ആരോഗ്യത്തിന് ഹാനികരമാകുമോ ഐസ്‌ക്രീം എന്ന ചിന്തകള്‍ക്ക് വിരാമമിടുകയാണ് ഇത്തരം ജൈവ പരീക്ഷണങ്ങള്‍. ഐസ്‌ക്രീം മാത്രം കിട്ടിയാല്‍…

Read More

ടിക്ക് ടോക്ക് വ്യാപിക്കുന്നു; ഓര്‍മിക്കണം ഇക്കാര്യങ്ങള്‍

ടിക്ക് ടോക്ക് വ്യാപിക്കുന്നു; ഓര്‍മിക്കണം ഇക്കാര്യങ്ങള്‍

കൗമാരകാലത്ത് ഓര്‍ക്കൂട്ട് ഉപയോഗിച്ചിരുന്ന പലര്‍ക്കും ഇന്ന് 30 വയസ്സ് പിന്നിട്ടിട്ടുണ്ട്. അവരുടെയെല്ലാം ജീവിതം ഇന്ന് ഫേസ്ബുക്കിനൊപ്പമാണ്. അവര്‍ക്കൊപ്പം പഴതയും പുതിയതുമായ സുഹൃത്തുക്കള്‍ മുതല്‍ മുഖ്യമന്ത്രിയും ജില്ലാ കളക്ടറും പ്രിയ സിനിമാ താരങ്ങളുമെല്ലാം അക്കൗണ്ടുകളുമായി സജീവമായുണ്ട്. അനുദിന ജീവിതത്തിലെ ചെറുസന്തോഷങ്ങളും സങ്കടങ്ങളും ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും തീരുമാനങ്ങളും ചെറുകുറിപ്പുകളായും ചിത്രങ്ങളായും ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നവര്‍ പുതിയൊരു പേരിനു മുന്നിലാണ് പകച്ചു നില്‍ക്കുന്നത് – ടിക് ടോക്. ഫേസ്ബുക്കില്‍ അത്ര രസം കണ്ടെത്താത്ത പുതിയ തലമുറ ഏറെ ആഘോഷിക്കുന്ന ടിക് ടോക് എന്താണെന്ന് അറിയുന്ന മാതാപിതാക്കള്‍ ചുരുക്കമാണ്. എന്താണ് ഈ ടിക് ടോക് പുതു തലമുറ സജീവമായി ഉപയോഗിക്കുന്ന, അവരുടെ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുന്ന ടിക് ടോക് എന്താണെന്ന് അറിയുന്ന മാതാപിതാക്കള്‍ ചുരുക്കമാണ്. 15 സെക്കന്റോളം നീളം വരുന്ന ചെറു വീഡിയോകള്‍ തയ്യാറാക്കി ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു രസികന്‍ ആപ്പാണ്…

Read More

കല്ല്യാണ തണ്ടിലേക്ക് ഒന്ന് പോയാലോ

കല്ല്യാണ തണ്ടിലേക്ക് ഒന്ന് പോയാലോ

ഇടുക്കി ജില്ലയിലെ വാഴവരക്ക് അടുത്തുള്ള ഒരു സ്ഥലമാണ് കല്യാണതണ്ട് .കട്ടപ്പന ചെറുതോണി റോഡില്‍ യാത്ര ചെയ്താല്‍ ഇവിടെ വരാം.കട്ടപ്പന ചെറു തോണി റോഡില്‍ നിര്‍മല സിറ്റി എന്ന സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റര്‍ മാറി ആണ് ഈ സ്ഥലം. വ്യത്യസ്തമായ കാഴ്ച്ച ഭംഗി ഇവിടെ വന്നാല്‍ ആസ്വദിക്കാം.പ്രേത്യകം പാസുകളോ കാര്യങ്ങളോ ഇവിടെ നിലവില്‍ ഇല്ല.ഭാവിയില്‍ ഇതു ഒരു ടൂറിസ്റ്റ് കേന്ദ്രം ആവും

Read More