ആരോ​ഗ്യം നേടാം; വാൾനട്ട് കഴിച്ച്

ആരോ​ഗ്യം നേടാം; വാൾനട്ട് കഴിച്ച്

അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. സാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാൾനട്ടിൽ ആൽഫാ ലിനോ ലെനിക്ക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ഇനി ധൈര്യമായി വാൾനട്ട് കഴിച്ച് ആരോ​ഗ്യം നേടാം.

Read More

തുളസിയുണ്ടെല്‍ മുഖക്കുരു വഴി മാറും

തുളസിയുണ്ടെല്‍ മുഖക്കുരു വഴി മാറും

മുഖക്കുരുവിന് മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. തുളസിയിലകള്‍ കടിച്ചു ചവച്ചു തിന്നാല്‍ രക്തം ശുദ്ധീകരിക്കപ്പെടുകയും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും.ജലദോഷം, പനി എന്നി രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.കൃഷ്ണതുളസിയുടെ ഇല ചതച്ച് നീര് ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനനയ്ക്ക് ശമനമുണ്ടാകും. തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാല്‍ പുഴുക്കടി മാറുന്നതാണ്.കൊതുക് ശല്യം കുറയ്ക്കാന്‍ വീടിനു ചുറ്റും തുളസി ചെടികള്‍ വളര്‍ത്തിയാല്‍ മതി. തുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഹൃദയരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും.

Read More

ഉറക്കത്തിലെ നടത്തം; ചില വസ്തുതകള്‍

ഉറക്കത്തിലെ നടത്തം; ചില വസ്തുതകള്‍

ഉറങ്ങിത്തുടങ്ങിയ ഒരു വ്യക്തി പൂര്‍ണമായി ഉണരാതെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനെയാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം സ്ലീപ് വാക്കിങ്ങ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്: ഉറക്കത്തിനിടയില്‍ തുടര്‍ച്ചയായി കിടക്കവിട്ടെഴുന്നേല്‍ക്കുന്നതും കുറച്ചുദൂരമെങ്കിലും നടക്കുന്നതും ആണ് പ്രധാന ലക്ഷണം. അസുഖം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളില്‍ നിര്‍വികാരമായ തുറിച്ചുനോട്ടം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ഈ സമയത്ത് രോഗിയെ ഉണര്‍ത്തിയെടുക്കാന്‍ പ്രയാസമായിരിക്കും. ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ (സ്ലീപ് വാക്കിങ്ങിനിടയിലാണെങ്കിലും അടുത്ത പ്രഭാതത്തിലാണെങ്കിലും) നടന്ന സംഭവങ്ങളെക്കുറിച്ച് രോഗിക്ക് ഓര്‍മയുണ്ടാവില്ല. സ്ലീപ് വാക്കിങ്ങിനിടയില്‍ ഉണര്‍ന്നുപോവുകയാണെങ്കില്‍ രോഗി കുറച്ചുനേരത്തേക്കുള്ള സ്ഥലകാലവിഭ്രമമോ സംഭ്രമമോ അല്ലാതെ സാരമായ പെരുമാറ്റവൈകല്യങ്ങളോ മാനസികപ്രശ്‌നങ്ങളോ പ്രകടിപ്പിക്കുകയില്ല. സ്ലീപ് വാക്കിങ്ങിന്റെ ചികിത്സകള്‍ സ്ലീപ് വാക്കിങ്ങ് ഉള്ള കുട്ടികളുടെ മുറികളില്‍ നിന്ന് അവര്‍ രാത്രിയില്‍ എഴുന്നേറ്റു നടന്നാല്‍ അപകടങ്ങള്‍ക്കു കാരണമായേക്കാവുന്ന വസ്തുക്കള്‍ എടുത്തുമാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി സ്ലീപ് വാക്കിങ്ങ്…

Read More

മുന്തിരി ചമന്തി സ്വാദിഷ്ടം

മുന്തിരി ചമന്തി സ്വാദിഷ്ടം

കുരുവില്ലാത്ത പച്ചമുന്തിരി: രണ്ട് കപ്പ് കായം: കാല്‍ ടീസ്പൂണ്‍ ഉലുവ: അര ടീസ്പൂണ്‍ കടുക്: അര ടീസ്പൂണ്‍ ഉരച്ചെടുത്ത ഇഞ്ചി: ഒരു ടേബിള്‍ സ്പൂണ്‍ ഉണക്കമുളക് ചതച്ചത്: ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര: അരകപ്പ് പാചക എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം :രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി: ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്: പാകത്തിന് പാകം ചെയ്യുന്ന വിധം: മുന്തിരി കഴുകി വൃത്തിയാക്കി നീളത്തില്‍ രണ്ടായി മുറിക്കുക. എണ്ണ ചൂടാക്കി കായപ്പൊടിയും ഉലുവയും ചൂടാക്കുക. ഒപ്പം കടുകും ചേര്‍ക്കുക. കടുക് പൊട്ടിയ ശേഷം ഇഞ്ചി അരിഞ്ഞത് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ചതച്ച മുളക് ചേര്‍ത്ത് വഴറ്റിയശേഷം മുറിച്ചുവച്ച മുന്തിരി, പഞ്ചസാര, ഉപ്പ്, വെള്ളം, വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ചെറുതീയില്‍ തിളപ്പിക്കുക. നന്നായി ഇളക്കി വെള്ളമില്ലാതെ കുറുക്കിയെടുക്കുക. തണുത്തശേഷം ഭരണയിലോ ഗ്ലാസ്…

Read More

കുടംപുള്ളി അടുക്കളയിലെ താരം

കുടംപുള്ളി അടുക്കളയിലെ താരം

നട്ട ആദ്യവര്‍ഷം ഒരു ചെടിയ്ക്ക് 10 കിലോഗ്രാം ജൈവവളം 43 ഗ്രാം യൂറിയ, 90 ഗ്രാം രാജ്ഫോസ്, 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ഇട്ടുകൊടുക്കുന്നത് പുളിമരങ്ങള്‍ ബലവത്തായി വളരാന്‍ സഹായിക്കും. രണ്ടാം വര്‍ഷം മുതല്‍ ജൈവ രാസവള പ്രയോഗത്തിന്റെ അളവ് കൂട്ടിക്കൊണ്ട് വരണം. 15 വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് ഒരു കിലോഗ്രാം യൂറിയ 1.2 കിലോ രാജ്ഫോസ് 1.6 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന ക്രമത്തില്‍ വളപ്രയോഗം നടത്തണം. കേരളത്തിലെ കാലാവസ്ഥയില്‍ തീരദേശം മുതല്‍ സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത വിളയാണ് കുടംപുളി. കുടംപുളിയുടെ ഉണങ്ങിയ പുറംതോടാണ് കറികളില്‍ ഉപയോഗിക്കുന്നത്. തോട്ടുപുളി, റമ്പുളി, പിണറ്റുപുളി, മലബാര്‍പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടാറുണ്ട്. തൈകള്‍ നട്ടാല്‍ 50 -60 ശതമാനം ആണ്‍മരങ്ങളാവാനാണ് സാധ്യത. പെണ്‍മരങ്ങളായാല്‍ത്തന്നെ…

Read More

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക; കാത്തിരിക്കുന്നത് വന്‍ ശിക്ഷ

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക; കാത്തിരിക്കുന്നത് വന്‍ ശിക്ഷ

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ പിഴ വീഴും. നേരത്തെ 2,000 രൂപ മാത്രം പിഴ ഈടാക്കിയിരുന്നിടത്താണ് ഇപ്പോള്‍ അഞ്ചിരട്ടിയായി പിഴ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അപകടകരമായി വാഹനമോടിച്ചാല്‍ 5,000 രൂപയും പിഴ ഈടാക്കും. പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിലാണ് നിയമലം ഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും കനത്ത പിഴ തന്നെ ഈടാക്കാനുമുള്ള നിര്‍ദ്ദേശമുള്ളത്. എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കുമേലുള്ള പിഴയും ഉയര്‍ത്തുന്നതാണ് ജൂലൈ 31ന് രാജ്യസഭ പാസാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ചുരുങ്ങിയ പിഴ 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തുന്നതാണ് പുതിയ ബില്‍. രാഷ്ട്രപതി കൂടി ഒപ്പിട്ട് കഴിഞ്ഞാല്‍ ഇത് നിയമമാകും.10,000 രൂപയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി പിഴ. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ…

Read More

ഫേസ്ബുക്ക്; ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പണിമുടക്കി

ഫേസ്ബുക്ക്; ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പണിമുടക്കി

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പണിമുടക്കി. യൂറോപ്പിലെയും യുഎസിലെയും സെര്‍വറുകള്‍ അറ്റകുറ്റപ്പണിക്കിടെ തകരാറിലായതാണ് കാരണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഫേസ്ബുക്ക് തുറക്കാന്‍ കഴിയുന്നുണ്ടെങ്കിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും തടസം നേരിട്ടിരുന്നു. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് വീണ്ടും ലഭ്യമായി തുടങ്ങി. ഇന്ത്യയിലെ ഉപയോക്താക്കളെ പ്രശ്‌നം ഭാഗികമായേ ബാധിച്ചുള്ളൂ.

Read More

കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് ഡയബറ്റീസ്

കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് ഡയബറ്റീസ്

മണിക്കൂറുകളോളം കുട്ടികള്‍ ഫോണിലോ കമ്പ്യൂട്ടറിലോ ടേബിളോ കളിച്ചാല്‍ അധികം വൈകാതെ അവര്‍ ടൈപ്പ് 2 പ്രമേഹ ബാധിതരാകാന്‍ 98 ശതമാനം സാധ്യത ഉള്ളതായി കണ്ടെത്തി. ലണ്ടന്‍, ലെയ്‌സിസ്റ്റര്‍, ബിര്‍മിങ്ഹാം എന്നിവിടങ്ങളിലെ 200 പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന 4500 കുട്ടികളിലെ പഠനം ഈ അപകടം സ്ഥിതീകരിച്ചു. തുടര്‍ച്ചയായി മോണിറ്ററിനു മുന്നില്‍ ഇരിക്കുന്നവര്‍ക്ക് ശരീരഭാരം, നടുവേദന എന്നീ അസുഖമാണ് പതിവാണെങ്കിലും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം തകരാറിലാകുമെന്ന ഗവേഷണ ഫലം ആദ്യമായാണ് പുറത്തു വരുന്നത്. ഈ പഠനത്തിന്റെ മുഴുവന്‍ വിഷധാംശങ്ങളും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് പ്രമേഹ ബാധയില്‍ നിന്ന് രക്ഷനേടാമെന്നും ബ്രിട്ടീഷ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗവേഷണ കാലയളവില്‍ കുട്ടികളിലെ ഗ്ലൂക്കോസ് ലെവല്‍ പരിശോധന നടത്തിയാണ് വിദഗ്ദ്ധര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പൊണ്ണത്തടിയും, ഹൃദ്രോഗവും ഭക്ഷണ രീതികൊണ്ട് മാത്രമല്ല മണിക്കൂറുകള്‍ നീളുന്ന കുത്തിയിരിപ്പും പ്രധാന ഘടകമാണ്….

Read More

കല്‍ക്കി ഇനി തിയറ്ററില്‍ കലക്കും

കല്‍ക്കി ഇനി തിയറ്ററില്‍ കലക്കും

ടൊവീനോ തോമസ് നായകനാവുന്ന ‘കല്‍ക്കി’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. പൃഥ്വിരാജ് നായകനായ എസ്ര എന്ന ചിത്രത്തില്‍ ടോവിനോ പൊലീസ് വേഷമണിഞ്ഞിരുന്നു. സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 9 തിന് തിയേറ്ററിലെത്തും.

Read More

കോഴി പിരളന്‍ സ്വാദിഷ്ടം

കോഴി പിരളന്‍ സ്വാദിഷ്ടം

കോഴി : 1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വാരിയെടുക്കുക) ചുവന്ന മുളക്: 20 25 (അരി കളഞ്ഞെടുക്കുക) വെളുത്തുള്ളി : ഒരു കുടം സവോള: 3 തക്കാളി: 3 4 റ്റൊമാറ്റൊ സോസ്: 2 ടേബിള്‍ സ്പൂണ്‍ മുളകും വെളുത്തുള്ളിയും കൂടി അരച്ച് ഉപ്പും കൂട്ടി കോഴിയില്‍ തിരുമ്മി പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞ് വേവിച്ച് കഷണങ്ങള്‍ പെറുക്കി എണ്ണയില്‍ മയത്തില്‍ ലൈറ്റ് ബ്രൌണ്‍ ആയി വറുത്തെടുക്കുക. 2 സവാള വറുത്തു കോരിയെടുക്കുക. ബാക്കി എണ്ണയില്‍ സവാള വഴറ്റി വെന്ത ചാറ് ഒഴിച്ച് പറ്റിച്ച് തക്കാളി അരിഞ്ഞിട്ട് മൂപ്പിച്ചു കുഴമ്പാക്കി റ്റൊമാറ്റൊ സോസ് ഒഴിച്ച് കോഴിയിട്ട് ഇളക്കി കുറച്ചു കഴിഞ്ഞ് റോസ്റ്റ് പരുവത്തില്‍ വാങ്ങുക.

Read More