കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വീഡിയോ ഗെയിം സഹായിക്കും

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വീഡിയോ ഗെയിം സഹായിക്കും

വീഡിയോ ഗെയിം കളിക്കുന്നത് ചെറിയ കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹികധാരണാശേഷികളും മെച്ചപ്പെടാന്‍ ഇത് സഹായിക്കുന്നതായി ഗവേഷണഫലം. യു.എസിലെ കൊളംബിയ സര്‍വകലാശാലയിലെയും പാരിസിലെ ദെക്കാര്‍ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് വീഡിയോ ഗെയിമുകള്‍ക്ക് ഗുണപരമായ മാറ്റം കുട്ടികളില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിച്ചത്. കുട്ടികളുടെ പ്രായം, ലിംഗം, എണ്ണം തുടങ്ങിയവയെ ക്രമീകരിച്ചായിരുന്നു പഠനം നടത്തിയത്. വീഡിയോ ഗെയിമുകളുടെ കൂടിയ ഉപയോഗം സാധാരണ ബൗദ്ധിക പ്രവര്‍ത്തനങ്ങളെക്കാള്‍ 1.75 മടങ്ങും സ്‌കൂളിലെ പ്രകടനത്തെക്കാള്‍ 1.88 മടങ്ങും വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

Read More

പുതുമഴയായി വീണ്ടും അവള്‍ വരുന്നു : ആകാശഗംഗ 2

പുതുമഴയായി വീണ്ടും അവള്‍ വരുന്നു : ആകാശഗംഗ 2

വര്‍ഷങ്ങള്‍ മുമ്പ് ‘ഭയപ്പെടുത്തി’ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ വിനയന്‍ ചിത്രമാണ് ആകാശഗംഗ, ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആദ്യ ഭാഗത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനമായിരുന്ന ‘പുതുമഴയായി വന്നൂ നീ’ വീണ്ടും പുതിയ ശബ്ദത്തില്‍. ആകാശഗംഗ ആദ്യഭാഗത്തിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യ ശബ്‌നമാണ് പാട്ട് പാടിയിരിക്കുന്നത്. ആകാശഗംഗയില്‍ ഈ ഗാനം ആലപിച്ചിരുന്നത് ചിത്രയായിരുന്നു. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, പുതുമുഖം ആരതി, എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രം ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഡോള്‍ബി അറ്റ്‌മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഓണം…

Read More

അബോര്‍ഷനില്‍ മനസ്സു തളരരുത്

അബോര്‍ഷനില്‍ മനസ്സു തളരരുത്

നീണ്ട കാത്തിരിപ്പിന്റെ ഫലമാകും അബോര്‍ഷന്‍ എന്ന ഒറ്റ വാക്കില്‍ തകര്‍ന്നു വീഴുന്നത്. അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. ഇതില്‍ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങള്‍പോലുമുണ്ട്. സാധാരണയായി ഗര്‍ഭം ധരിച്ച് ഇരുപത്തിരണ്ട് ആഴ്ചയ്ക്കുള്ളില്‍ അലസിപ്പോകുന്നതിനെയാണ് അബോര്‍ഷന്‍ എന്നു പറയുന്നത്. ജനിതക വൈകല്യമാണ് അബോര്‍ഷന് ഒരു പ്രധാന കാരണം. ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അബോര്‍ഷനു സാധ്യത കൂടുതല്‍. പതിനഞ്ച് ശതമാനം ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത കണക്കാക്കുന്നു. പ്രായം പ്രധാന ഘടകം അമ്മയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടും ഗര്‍ഭസ്ഥ ശിശുവുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ടും അബോര്‍ഷന്‍ സംഭവിക്കാം. ഇതില്‍ ഗര്‍ഭസ്ഥശിശുവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ജനിതക പ്രശ്നങ്ങള്‍, വൈകല്യങ്ങള്‍, മുന്തിരിക്കുല ഗര്‍ഭം, ഇരട്ട ഗര്‍ഭം എന്നിവ. അമ്മയ്ക്കുണ്ടാകുന്ന അണുബാധകള്‍, തൈറോയിഡ് പ്രശ്നങ്ങള്‍, പ്രമേഹം, പ്രഷര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, വളരെക്കാലം നീണ്ടു നില്‍ക്കുന്ന മറ്റ് അസുഖങ്ങള്‍,അമ്മയുടെ രോഗപ്രതിരോധശേഷി കുറയുക എന്നിവ ഗര്‍ഭം അലസിപ്പോകാനുള്ള കാരണങ്ങളാണ്. കൂടാതെ അമ്മയുടെ പ്രായം…

Read More

ചന്ദനത്തിരിയുടെ പുക അപകടകാരിയോ?

ചന്ദനത്തിരിയുടെ പുക അപകടകാരിയോ?

ചന്ദനത്തിരികളുടെ സുഗന്ധം ആസ്വദിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍ ചന്ദനത്തിരികളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പഠനം. സൗത്ത് ചൈന യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ചന്ദനത്തിരികളില്‍ നിന്നുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തിയത്. അകില്‍ത്തടി(ഊദ്), ചന്ദനത്തടി എന്നിവ ഉപയോഗിച്ച് നിര്‍മിച്ച രണ്ട് തരത്തിലുള്ള ചന്ദനത്തിരികളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഈ തിരികള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയ്ക്ക് ഡി.എന്‍.എ പോലുള്ള ജനിതക വസ്തുക്കളില്‍ മാറ്റം വരുത്താനാകുമെന്ന് കണ്ടെത്തി. ഈ രൂക്ഷമായ പുക കോശത്തിന് ഹാനികരമാണ്. അതിനാല്‍ത്തന്നെ സിഗററ്റ് പുകയേക്കാള്‍ കൂടുതല്‍ വിഷലിപ്തമാണ് ചന്ദനത്തിരിയുടെ പുകയെന്നും പഠനം നടത്തിയ റോങ് സു പറഞ്ഞു. ജേണല്‍ എണ്‍വയോണ്‍മെന്റല്‍ കെമിസ്ട്രി ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Read More

കാല്‍തൊട്ടു വണങ്ങുന്നതിനു പിന്നില്‍

കാല്‍തൊട്ടു വണങ്ങുന്നതിനു പിന്നില്‍

സമ്പന്നമായ പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യ. അതുതന്നെയാണ് ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നതും. ഇന്ത്യയില്‍ ആചാരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ അറിവുള്ളവര്‍ വളരെ കുറവാണ്. മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്ന രീതി ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. എന്തിനാണ് അങ്ങനെ ചെയ്യുന്നത്? മുതിര്‍ന്നവരുടെ അനുഗ്രഹം നേടാനാണ് ഇത്തരം രീതിയെന്നാണ് പറയപ്പെടുന്നതെങ്കിലും അതിനു പിന്നിലുള്ള ശാസ്ത്രവും സൈക്കോളജിയും ഒട്ടുമിക്കവര്‍ക്കും അറിയില്ല. ഇതിനു പിന്നിലുള്ള പ്രധാന വസ്തുത ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം അത്രമേല്‍ താങ്ങിനിര്‍ത്തുന്നത് അവന്റെ പാദങ്ങളാണ്. ഒരാളുടെ പാദം വണങ്ങുമ്പോള്‍ നാം നമ്മുടെ അഹംഭാവം വെടിഞ്ഞ് അവരുടെ പ്രായത്തെയും, ജ്ഞാനത്തെയും, അവരുടെ നേട്ടങ്ങളെയും ആദരിക്കുകയാണ്. ഈ ആദരത്തിന് പ്രതിഫലമായി നമ്മുടെ ഉയര്‍ച്ചക്കായി അവര്‍ നമ്മളെ അനുഗ്രഹിക്കുന്നു. കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍…

Read More

സ്‌പെഷ്യല്‍ ക്യാരറ്റ് സേമിയ പായസം തയ്യാറാക്കാം

സ്‌പെഷ്യല്‍ ക്യാരറ്റ് സേമിയ പായസം തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ 1. കാരറ്റ് (ഗ്രേറ്റ് ചെയ്തത്) 2 എണ്ണം 2. പഞ്ചസാര 100 ഗ്രാം 3. സേമിയ(വേവിച്ചത്) 1/4 കപ്പ് 4. ചൗരി(വേവിച്ചത്) 1/4 കപ്പ് 5. പാല്‍ 1 ലിറ്റര്‍ 6. ഏലയ്ക്കാപ്പൊടി 1/8 ടീസ്പൂണ്‍ 7. വെള്ളം ആവശ്യത്തിന്. തയാറാക്കുന്ന വിധം ചൗവ്വരി വേവിക്കുന്ന വിധം- ഒരു പാനില്‍ മൂന്ന് കപ്പ് വെള്ളമൊഴിക്കുക. വെള്ളം നന്നായി തിളയ്ക്കുന്പോള്‍ തീ കുറച്ചുവച്ച് ചൗവ്വരി ചേര്‍ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ അല്‍പം കൂിവച്ച് (മീഡിയം തീയില്‍) 20 മിനിറ്റോളം (ചൗവ്വരിയുടെ നിറം പൂര്‍ണമായി മാറുന്നതുവരെ) വേവിക്കുക. സേമിയ നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ നെയ്യില്‍ വറുത്തതില്‍ ഒരു കപ്പ് വെള്ളം കൂടിയൊഴിച്ച് സേമിയ നന്നായി വേവിക്കുക. ഇനി ഒരു വലിയ പാനില്‍, കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത്, 1/2 കപ്പ് വെള്ളം എന്നിവയെടുത്ത് മീഡിയം തീയില്‍…

Read More

ആഹാരം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പാകം ചെയ്യുന്ന രീതികളും

ആഹാരം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പാകം ചെയ്യുന്ന രീതികളും

നമ്മള്‍ ഒട്ടും ശ്രദ്ധിക്കാതെ ചെയ്യുന്ന ചില പാചകരീതികള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ പണിയായേക്കാം. ശരിയായ രീതിയിലല്ലാതെ ആഹാരം പാകം ചെയ്താല്‍ ചിലപ്പോള്‍ അത് വിഷമയമായി മാറാറുണ്ട്. അതുപോലെ പാചകത്തിലെ പാളിച്ചകള്‍ ആഹാരത്തിലെ പോഷകഗുണങ്ങളെ പാടെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്, മറ്റു ചിലപ്പോള്‍ ഈ രീതിയിലെ പാചകം ഫാറ്റിനെ മാറ്റി ട്രാന്‍സ് ഫാറ്റാക്കി മാറ്റാറുണ്ട്. ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് ബാര്‍ബിക്യൂ. എണ്ണയില്ലാതെ ഇറച്ചി ചുട്ടെടുക്കുന്നത് കൊണ്ടാണ് ബാര്‍ബിക്യൂവിനു ഇത്രയും ആരാധകര്‍ ഉണ്ടാകാന്‍ കാരണം. എന്നാല്‍ ഇത് ആരോഗ്യപരമായി അത്ര നല്ലതല്ല എന്നാണു വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ബാര്‍ബിക്യൂ ചെയ്യുമ്പോള്‍ ഇറച്ചിയില്‍ നിന്നുള്ള ഫാറ്റ് താഴെയുള്ള ചാര്‍ക്കോളിലേക്ക് വീഴും. ഇത് കാര്‍സിനോജന്‍ ഉള്‍പെടെയുള്ള കെമിക്കലുകള്‍ പുറത്തേക്ക് വരും. അതുപോലെ തന്നെ ബാര്‍ബിക്യൂവിനു ഉപയോഗിക്കുന്ന സോസുകളില്‍ അമിതയളവില്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. വല്ലപ്പോഴും ബാര്‍ബിക്യൂ കഴിക്കാം എന്നല്ലാതെ ഇടക്കിടെയുള്ള ബാര്‍ബിക്യൂ പ്രിയം നിയന്ത്രിക്കുക….

Read More

മേക്കപ്പിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മേക്കപ്പിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഘോഷങ്ങള്‍ക്കു മാത്രം മേക്കപ്പ് ചെയ്യുന്നതില്‍നിന്നു മാറി ദിവസവും പുറത്തു പോകുമ്പോള്‍ മേക്കപ്പ് ചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ അധികവും നമ്മുടെ ശരീരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അതിനാല്‍ പുറത്ത് പോകുമ്പോള്‍ മേക്കപ്പ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. മേക്കപ്പ് ചെയ്യുമ്പോള്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി: മേക്കപ്പ് പ്രോഡക്റ്റിന്റെ എക്സ്പൈറി ഡേറ്റ് എന്നാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്സ്പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. മേക്കപ്പിനുള്ള സമയം: സമയം കയ്യില്‍ പിടിച്ച് മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. പലരും ഒഴിവാക്കുമെങ്കിലും, മേക്കപ്പ് തുടങ്ങും മുന്‍പ് പ്രോഡക്റ്റ് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ചിലസമയങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചര്‍മം സെന്‍സിറ്റീവ് ആയേക്കാം. കഴുത്ത് അല്ലെങ്കില്‍ ചെവിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്ത് നോക്കുക. ഉപയോഗിക്കുന്ന വസ്തുക്കളുടെ വൃത്തി: മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ്…

Read More

അത്തിപ്പഴം ഉണ്ടോ; ഈ പലഹാരം റെഡി

അത്തിപ്പഴം ഉണ്ടോ; ഈ പലഹാരം റെഡി

അത്തിപ്പഴം ചേര്‍ത്തുണ്ടാക്കുന്ന എത്രയോ മധുരപലഹാരങ്ങളുമുണ്ട്. ഉത്തരേന്ത്യക്കാരുടെ പ്രിയ വിഭവമാണ് അന്‍ജീര്‍ ഹല്‍വ. അത്തിപ്പഴത്തിന് ഹിന്ദിയിലെ വിളിപ്പേരാണ് അന്‍ജീര്‍. ബാദാമിനാപ്പം ചേര്‍ത്തുണ്ടാക്കുന്ന, മുഗള്‍ പാചക പരമ്പരയില്‍പ്പെട്ട ഈ ഹല്‍വയൊന്നു പരീക്ഷിച്ചു നോക്കൂ. അന്‍ജീര്‍ ഹല്‍വ ഉണങ്ങിയ അത്തിപ്പഴം: 200 ഗ്രാം അല്ലെങ്കില്‍ 24 എണ്ണം. കുതിര്‍ത്ത് തൊലികളഞ്ഞെടുത്ത ബാദാം 20 എണ്ണം. നെയ്യ്: അഞ്ച് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി:: 1/3 കപ്പ് പഞ്ചസാര: നാല് ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാപ്പൊടി: കാല്‍ ടീസ്പൂണ്‍ ബദാം നീളത്തില്‍ കീറിയത,് അലങ്കരിക്കാന്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം കുതിര്‍ത്ത് തൊലികളഞ്ഞെടുത്ത ബാദാം ഒരു തുണിയല്‍ പൊതിഞ്ഞ് ഈര്‍പ്പം കളഞ്ഞശേഷം മിക്സിയില്‍ പൊടിക്കുക. അത്തിപ്പഴം രണ്ട് കപ്പ് വെള്ളത്തില്‍ അഞ്ചു മിനിട്ട് വേവിച്ചെടുക്കുക. വെള്ളം ഊറ്റിയെടുത്ത ശേഷം നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ചുവട് കട്ടിയായ പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് ബാദാം പൊടിച്ചത്…

Read More

മുഖ സൗന്ദര്യത്തിന് ഓറഞ്ച് തൊലി

മുഖ സൗന്ദര്യത്തിന് ഓറഞ്ച് തൊലി

ഓറഞ്ച് ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് കഴിച്ചു കഴിഞ്ഞാല്‍ തൊലി നമ്മള്‍ കളയാറാണ് പതിവ് .എന്നാല്‍ ഇനി ഓറഞ്ച് തൊലി കളയാന്‍ വരട്ടെ ഓറഞ്ച് പോലെ തന്നെ ഓറഞ്ച് തൊലിയും വളരെ നല്ലതാണ്, പ്രത്യേകിച്ച് നമ്മുടെ മുഖ സൗന്ദര്യത്തിന്. ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. ക്യാന്‍സര്‍ തടയാന്‍ ഓറഞ്ചിന്റെ തൊലിയ്ക്ക് സാധിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ചിന്റെ തൊലി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്‌പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കാരണമാകുന്നു. ഓറഞ്ചിന്റെ തൊലി മാത്രമല്ല ഓറഞ്ചും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ദഹനം എളുപ്പമാക്കാന്‍ ഓറഞ്ചിന്റെ തൊലി ഏറെ നല്ലതാണ്. ഓറഞ്ച് തൊലിയിലെ സിട്രസ് കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇതുവഴി ദഹനം…

Read More