കുമ്പളങ്ങിയിലെ ബേബിമോള്‍ ഇനി ഹെലന്‍

കുമ്പളങ്ങിയിലെ ബേബിമോള്‍ ഇനി ഹെലന്‍

കുമ്പളങ്ങി നൈറ്റ്സിലൂടെ വന്ന് പ്രേക്ഷകമനസ്സുകളില്‍ കയറിപ്പറ്റിയ ബേബി മോളെ നമ്മള്‍ പെട്ടെന്ന് ഒന്നും മറന്നുപോകില്ല. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ ആയിരുന്നു കുമ്പളങ്ങിയിലെ ബേബി മോളായത്. ബേബി മോള്‍ ഇനി ഹെലനാണ്. ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ശ്രീനിവാസന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. സംവിധായകനൊപ്പം ആല്‍ഫ്രെഡ് കുര്യന്‍ ജോസഫും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Read More

വരുന്നു ‘സേതുരാമയ്യര്‍’ വീണ്ടും

വരുന്നു ‘സേതുരാമയ്യര്‍’ വീണ്ടും

1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ തിരശ്ശീലയില്‍ ‘ഗുഡ് സര്‍വീസ് എന്‍ട്രി’ നേടിയ സേതുരാമയ്യരാണ് വീണ്ടുമൊരു കേസന്വേഷണത്തിന് കേരളത്തിലെത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ഒരുക്കിയ ക്രൈം ത്രില്ലറുകളിലായിരുന്നു മമ്മൂട്ടിയുടെ സേതുരാമയ്യര്‍ കഥാപാത്രങ്ങളെല്ലാം. സിബിഐ ഡയറിക്കുറിപ്പിനുശേഷം ‘ജാഗ്രത’ 1989ലും 2004ല്‍ ‘സേതുരാമയ്യര്‍ സിബിഐ’യും 2005ല്‍ ‘നേരറിയാന്‍ സിബിഐ’യും തിരശ്ശീലയിലെത്തി. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സേതുരാമയ്യരായി മെഗാസ്റ്റാര്‍ വീണ്ടും വേഷമിടുന്നത്. മലയാളത്തില്‍ ഒരു സിനിമയുടെ അഞ്ചാംഭാഗം ഇറങ്ങുന്നതും ആദ്യമാണ്. ഒരേ ഗെറ്റപ്പില്‍ തുടര്‍ച്ചയായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന സിനിമയെന്നതിനുപുറമെ ചില സഹകഥാപാത്രങ്ങള്‍ ഒരുപോലെ തുടരുന്നതും ഈ നാല് സിനിമയുടെയും പ്രത്യേകതയായിരുന്നു. മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതിയും പൊലീസ് വേഷത്തില്‍ ഈ സിനിമയുടെ നാലുഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍, അപകടത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന ജഗതി അഞ്ചാംഭാഗത്തിലും വേഷമിടുമെന്ന് അദ്ദേഹത്തിന്റെ മകന്‍ ഈയിടെ ഒരു ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സിനിമയുടെ പ്രവര്‍ത്തനങ്ങള്‍…

Read More

കുട്ടികള്‍ക്ക് കാഴ്ച്ച തകരാറുണ്ടോ? തിരിച്ചറിയാന്‍ ഈ മാര്‍ഗങ്ങള്‍

കുട്ടികള്‍ക്ക് കാഴ്ച്ച തകരാറുണ്ടോ? തിരിച്ചറിയാന്‍ ഈ മാര്‍ഗങ്ങള്‍

കുട്ടികളിലെ കാഴ്ചത്തകരാര്‍ നിസ്സാരമായ കാര്യമല്ല. തുടക്കത്തിലേ കണ്ടുപിടിച്ച് പരിശോധിച്ചില്ലെങ്കില്‍ ഭാവിയില്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സകള്‍ വേണ്ടിവന്നേക്കും. കുഞ്ഞുങ്ങളുടെ കാഴ്ചത്തകരാര്‍ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം? ജന്മനാ കുഞ്ഞിന്റെ കൃഷ്ണമണിയുടെ നടുവില്‍ ഉള്ള പൂപ്പിളിന് നിറവ്യത്യാസമോ കോങ്കണ്ണോ ഉണ്ടെങ്കില്‍ കാഴ്ചത്തകരാര്‍ സംശയിക്കണം. ഇടയ്ക്കിടെ കണ്‍കുരു വരുന്നതും കാഴ്ചത്തകരാര്‍ മൂലമാകാം. കുഞ്ഞ് കൂടുതലായി കണ്ണ് തിരുമ്മുന്നതും കണ്ണില്‍ നിന്നു കൂടുതല്‍ വെള്ളം വരുന്നതും ഇതിന്റെ ലക്ഷണഹ്ങളാണ്.പുസ്തകം ഒരുപാട് അടുത്തേക്ക് പിടിച്ചുനോക്കുന്നതും മയോപിയയുടെ (ഹ്രസ്വദൃഷ്ടി) ലക്ഷണമാകാം. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ ക്ലാസ്സിലെ ബ്ലാക്ക് ബോര്‍ഡ് കാണാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കും. വിട്ടുമാറാത്ത തലവേദനയും കാഴ്ചത്തകരാറിന്റെ ലക്ഷണമായി കണ്ടുവരുന്നു.

Read More

25 അവതാരങ്ങളായി നിറഞ്ഞാടാന്‍ ചിയാന്‍ വരുന്നു

25 അവതാരങ്ങളായി നിറഞ്ഞാടാന്‍ ചിയാന്‍ വരുന്നു

കിടിലന്‍ വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണ് വിക്രം. തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാന്‍ വിക്രം പ്രത്യക്ഷപ്പെടുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് ഈ വ്യത്യസ്ത ഗെറ്റപ്പുകളാണ്. നയന്‍താര നായികയായെത്തിയ ഇമൈക്ക നൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. താരത്തിന്റെ 58-ാമത്തെ ചിത്രമാണിത്. പ്രിയ ഭവാനി ശങ്കര്‍ ആകും വിക്രമിന്റെ നായികയായെത്തുക. ചിത്രത്തിന് പേരിട്ടിട്ടില്ല. 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വത്തിന് മുന്‍പ് ഈ പ്രോജക്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മള്‍ട്ടി സ്റ്റാര്‍ ചിത്രമായി ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വത്തില്‍ ഐശ്വര്യ റായ്, വിജയ് സേതുപതി തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Read More

ക്യാരറ്റ് കേക്ക് തയ്യാറാക്കാം

ക്യാരറ്റ് കേക്ക് തയ്യാറാക്കാം

ചേരുവകള്‍… മൈദ 1 കപ്പ് പഞ്ചസാര 3/4 കപ്പ് ക്യാരറ്റ് 1 എണ്ണം മുട്ട 2 എണ്ണം തേന്‍ 1 ടീസ്പൂണ്‍ ബട്ടര്‍ കാല്‍ കപ്പ് ബേക്കിംഗ് പൗഡര്‍ 1 ടീ സ്പൂണ്‍ ഉപ്പ് ഒരു നുള്ള് തയ്യാറാക്കുന്ന വിധം ആദ്യം ക്യാരറ്റ് ?ഗ്രേറ്റ് ചെയ്തത് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് വഴറ്റി അതില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് വഴറ്റി തണുക്കാന്‍ വയ്ക്കുക. ബാക്കി പഞ്ചസാര പൊടിച്ചുവയ്ക്കുക. ശേഷം മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് വയ്ക്കുക. ഒരു വലിയ പാത്രത്തില്‍ മുട്ടയും ബട്ടറും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് നല്ലതായി ബീറ്റ് ചെയ്യുക. ഇതിലേക്ക് മൈദ കുറച്ച് കുറച്ചായി ചേര്‍ത്ത് ഇളക്കുക. ക്യാരറ്റ് മിശ്രിതവും ചേര്‍ത്ത് യോജിപ്പിക്കുക. ഒരു കേക്ക് ഉണ്ടാക്കുന്ന പാത്രത്തില്‍ ബട്ടര്‍ പുരട്ടി മൈദാ പൊടി തൂവി കേക്ക് ബട്ടര്‍ ഒഴിച്ച് തട്ടി എയര്‍…

Read More

മദ്യം ശരീരത്തില്‍ സ്വാധീനം ചെലുത്തുന്ന സമയം ഇത്രയുമാണ്

മദ്യം ശരീരത്തില്‍ സ്വാധീനം ചെലുത്തുന്ന സമയം ഇത്രയുമാണ്

കുടിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ചാണ് അത് ശരീരത്തില്‍ നിലനില്‍ക്കുന്നതും. എത്രത്തോളം മദ്യപിച്ചിട്ടുണ്ടെങ്കിലും സമയം കൂടുംതോറും രക്തത്തിലെ മദ്യത്തിന്റെ അളവ് ദുര്‍ബലപ്പെടുകയും തീരെ ഇല്ലാതാവുകയും ചെയ്യും. ഏകദേശം 73 കിലോഗ്രാം തൂക്കമുള്ള ആളിന്റെ ശരീരത്തില്‍ മദ്യത്തെ നേര്‍പ്പിക്കുന്നതിന് 50 കിലോഗ്രാം വെള്ളമുണ്ടെന്നാണ് കരുതുന്നത്. നിശ്വാസത്തില്‍ കൂടിയും വിയര്‍പ്പില്‍കൂടിയും മൂത്രത്തില്‍ കൂടിയും മദ്യത്തെ ശരീരം പുറന്തള്ളും. ആകെയുള്ള മദ്യത്തിന്റെ പത്ത് ശതമാനത്തോളം ഇത്തരത്തില്‍ പുറന്തള്ളപ്പെടും. ശേഷിച്ച മദ്യത്തിന്റെ രാസഘടനയെ ചൂടും ഊര്‍ജ്ജവുമായി വെളിയില്‍ തള്ളാനുള്ള പ്രവര്‍ത്തനമാണ് കരളില്‍ നടക്കുന്നത്. 68 കിലോഗ്രാം തൂക്കമുള്ള ഒരാള്‍, ഒരു തവണ കുടിക്കുന്ന മദ്യം ഒരു മണിക്കൂറിനുള്ളില്‍ ശരീരം പുറന്തള്ളുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യശരീരം ഒരു മണിക്കൂറില്‍ ഒരു ഡെസിലിറ്ററിലെ 20 മില്ലിഗ്രാം ആല്‍ക്കഹോള്‍ വരെ ഇത്തരത്തില്‍ പുറന്തള്ളും. 40 മില്ലിഗ്രാം ആണെങ്കില്‍ രണ്ട് മണിക്കൂര്‍ സമയം മാത്രമാണ് എടുക്കുക. വ്യക്തിയുടെ പ്രായം, ഭാരം, ഒഴിഞ്ഞ…

Read More

ആപ്പിള്‍ ഓട്‌സ് മില്‍ക്ക് ഷേക്ക്

ആപ്പിള്‍ ഓട്‌സ് മില്‍ക്ക് ഷേക്ക്

ചേരുവകള്‍ 1. തൊലി കളഞ്ഞ ആപ്പിള്‍ കഷ്ണങ്ങള്‍: ഒന്നര കപ്പ് 2. ഓട്‌സ്: ഒന്നര കപ്പ് 3. തണുപ്പിച്ച പാല്‍: മൂന്നു കപ്പ് 4. തേന്‍: ഒരു ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഓട്‌സ് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുത്ത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ആപ്പിള്‍ കഷ്ണങ്ങളും തേനും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുത്ത പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഗ്ലാസുകളിലേക്ക് പകര്‍ത്തിയശേഷം പിസ്ത, ബാദാം, കിസ്മിസ്, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.

Read More

പനീര്‍, പ്രോട്ടീനുകളുടെ കലവറ

പനീര്‍, പ്രോട്ടീനുകളുടെ കലവറ

100 ഗ്രാം പനീറില്‍ അടങ്ങിയിരിക്കുന്നത് 83 ഗ്രാം പ്രോട്ടീനാണ്. പല്ലിന്റെയും എല്ലിന്റെയും ബലത്തിന് പനീര്‍ നല്ലതാണ്. ദഹനശേഷിയും വര്‍ധിപ്പിക്കും. ബി കോംപ്ലക്സ് വൈറ്റമിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ പനീര്‍ കഴിക്കുന്നത് നല്ലതാണ്. ഉത്തരേന്ത്യന്‍ പാചകങ്ങളിലെ പ്രധാന ചേരുവകളിലൊന്നാണ് പനീര്‍. സസ്യ, സസ്യേതര വിഭവങ്ങളില്‍ ഒരുപോലെ ഉപയോഗിക്കുന്ന പനീര്‍ എന്ന കോട്ടേജ് ചീസ് വീട്ടില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. തിളപ്പിച്ച പാലിലേക്ക് കുറച്ച് ചെറുനാരങ്ങാ നീരൊഴിക്കുക. പാല്‍ പെട്ടെന്നു പിരിയും. ഇത് നല്ലൊരു കോട്ടണ്‍ തുണിയിലേക്കൊഴിച്ച് മുറുക്കിപ്പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം തുണിക്കുമീതെ കട്ടിയുള്ള പലകയോ, വെള്ളം നിറച്ച പാത്രമോ വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് അതെടുത്തുമാറ്റി തുണി തുറന്നാല്‍, വെള്ളം പൂര്‍ണമായും മാറി കട്ടിയുള്ള പനീര്‍ ലഭിക്കും. ഇത് ക്യൂബുകളായി മുറിച്ചെടുക്കുക.

Read More