മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യാറുണ്ടോ? ശ്രദ്ധിക്കുക

മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യാറുണ്ടോ? ശ്രദ്ധിക്കുക

ആധുനിക കാലത്ത് അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് മൈക്രോവേവ് ഒവന്‍. ഭക്ഷണം പാകം ചെയ്യുന്നതിനും, പാകം ചെയ്ത ഭഷണം വീണ്ടും ചൂടാക്കുന്നതിനും ഏറ്റവും നല്ല ഉപകരണമാണിത്. വെള്ളം തിളപ്പിക്കുക, പാല്‍ തിളപ്പിക്കുക, നൂഡില്‍സ്, പോപ് കോണ്‍, കേക്ക് പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ എളുപ്പത്തില്‍ പാകം ചെയ്യാന്‍ മൈക്രോവേവ് സഹായിക്കും. എന്നാല്‍ മൈക്രോവേവ് ഉപയോഗം സുരക്ഷിതമല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മൈക്രോവേവില്‍ പാകം ചെയ്ത ഭക്ഷണത്തിന് പോഷക ഗുണം നഷ്ടപ്പെട്ടിരിക്കും. സ്വിസ് ശാസ്ത്രജ്ഞനായ ഹാന്‍സ് ഹെര്‍ട്ടല്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. ഭക്ഷണം പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന റേഡിയേഷന്‍ ഭക്ഷണത്തിലെ തന്മാത്രകളെ രൂപം മാറ്റം വരുത്തി ദോഷകരമായ റേഡിയോ ആക്ടീവ് സംയുക്തങ്ങള്‍ രൂപീകരിക്കുന്നതിനിടയാക്കുന്നു. മൈക്രോവേവ് ഓവന്‍ ജനന വൈകല്യങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കു0. മൈക്രോ വേവിന്റെ സ്ഥിരമായ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും….

Read More

നടി ദിയ മിര്‍സ വിവാഹമോചിതയാകുന്നു

നടി ദിയ മിര്‍സ വിവാഹമോചിതയാകുന്നു

വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് നടി ദിയ മിര്‍സ. വിവാഹമോചിതയാകാന്‍ തീരുമാനിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെയാണ് ദിയ അറിയിച്ചത്. രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു. സഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി തുടരും. പരസ്പര സ്‌നേഹവും ബഹുമാനവും ഉണ്ടാകും. ജീവിതത്തില്‍ ഞങ്ങള്‍ രണ്ട് വഴിയിലാകുകയാണ്. അപ്പോഴും പരസ്പരമുണ്ടായ കരുതലിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്- ദിയ മിര്‍സ പറയുന്നു. കുടുംബത്തോടുംസുഹൃത്തുക്കളോടും നല്‍കിയ സ്‌നേഹത്തിനും നന്ദിയുണ്ട്. മാധ്യമങ്ങളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം. ഞങ്ങളെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടാകുന്നതല്ല- ദിയ മിര്‍സ പറയുന്നു. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്.

Read More

വാട്‌സ്ആപ്പ് ഡാറ്റ സൗജന്യമോ? പ്രചരണത്തിലെ വാസ്തവം ഇതാണ്

വാട്‌സ്ആപ്പ് ഡാറ്റ സൗജന്യമോ? പ്രചരണത്തിലെ വാസ്തവം ഇതാണ്

പത്താം വാര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് 1000 ജിബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. സന്ദേശം സത്യമല്ലെന്നും തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിനെ ഉദ്ധരിച്ച് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 1000 ജിബി സൗജന്യമായി നല്‍കുന്നെന്ന സന്ദേശത്തോടൊപ്പം ഒരു ലിങ്കും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് കഴിയുമ്പോള്‍ വരുന്ന സര്‍വ്വേ പൂര്‍ത്തിയാക്കുകയും സന്ദേശം 30 പേര്‍ക്ക് വാട്‌സാപ്പിലൂടെ അയക്കുകയും ചെയ്താല്‍ ഡാറ്റ ലഭിക്കുമെന്നായിരുന്നു വ്യാജ പ്രചാരണം. നിലവില്‍ സൈബര്‍ കുറ്റവാളികള്‍ക്ക് പരസ്യ വരുമാനം ലഭിക്കുന്നതിനായി മാത്രമാണ് സന്ദേശത്തിന് ഒപ്പമുള്ള ലിങ്ക് പ്രവര്‍ത്തിക്കുന്നതെന്നും മാല്‍വെയറുകള്‍ ഇതിന് പിന്നിലുള്ളതായി കണ്ടെത്താനായില്ലെന്നും ഇസെറ്റിലെ ഗവേഷകര്‍ പറഞ്ഞു. ഈ സന്ദേശം ലഭിക്കുന്നവര്‍ ലിങ്ക് തുറക്കരുതെന്നും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More

വാഹന വില്‍പ്പനയില്‍ മാരുതിക്ക് വന്‍ ഇടിവ്

വാഹന വില്‍പ്പനയില്‍ മാരുതിക്ക് വന്‍ ഇടിവ്

രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്റെ ഇടിവാണ്. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ് നേരിട്ട് 57, 512 യൂണിറ്റായി. മാരുതിയുടെ ചെറുകാറുകളായ ആള്‍ട്ടോ, പഴയ മോഡല്‍ വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പ്പനയില്‍ 69.3 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. 11,577 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. എന്നാല്‍, ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ മാത്രമാണ് വില്‍പ്പന പുരോഗതിയുണ്ടായത്. ഈ വിഭാഗത്തില്‍പ്പെടുന്ന സിയാസിന്റെ വില്‍പ്പന 2,397 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ജൂണ്‍ മാസത്തില്‍ 48 സിയാസുകള്‍ മാത്രമാണ് രാജ്യത്ത് വിറ്റിരുന്നത്.

Read More

മഞ്ഞില്‍ വിരിഞ്ഞ സ്വര്‍ഗ്ഗം : മണാലി

മഞ്ഞില്‍ വിരിഞ്ഞ സ്വര്‍ഗ്ഗം : മണാലി

ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ റോഡ് മാര്‍ഗ0 മണാലിയിലേക്ക് യാത്ര ചെയ്യുന്നതാണ് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്. മണാലിയില്‍ രണ്ട് പ്രദേശങ്ങളായാണ് തിരിച്ചറിയുന്നത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. ഓള്‍ഡ് മണാലി സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലമാണെങ്കില്‍ മണാലി ടൗണ്‍ ഷോപ്പിംഗ് പ്രിയര്‍ക്ക് ഏറെ പ്രിയങ്കരമായ സ്ഥലമാണ്. മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താ0ഗ് പാസ്. മണാലിയില്‍ നിന്ന്…

Read More

കനം കുറഞ്ഞ തലമുടിയാണോ ? പരിഹാരം ഇതാ..

കനം കുറഞ്ഞ തലമുടിയാണോ ? പരിഹാരം ഇതാ..

സ്ത്രീ ആയാലും പുരുഷനായാലും തലമുടി, ഒരു പ്രധാന ആകര്‍ഷണഘടകം തന്നെയാണ്. പുറത്തുപോകുമ്പോള്‍ പരമാവധി മുടി ഭംഗിയായി ചീകിവയ്ക്കാനും, കെട്ടിവയ്ക്കാനുമെല്ലാം നമ്മള്‍ ശ്രദ്ധിക്കുന്നത് ഇക്കാരണം കൊണ്ടല്ലേ? പെണ്‍കുട്ടികളെ സംബന്ധിച്ച്, അല്‍പം ശ്രമകരമായ ജോലിയാണെങ്കിലും മുടി സംരക്ഷിക്കുന്നത് അവര്‍ക്കൊരു സന്തോഷം കൂടിയാകാറുണ്ട്. എന്നാല്‍ ചില പെണ്‍കുട്ടികള്‍ക്ക് മുടി, വലിയ തോതില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കുന്ന ഘടകവും ആയിമാറാറുണ്ട്. അതെങ്ങനെയെന്നല്ലേ? തീരെ കനം കുറഞ്ഞ മുടിയുള്ളവരിലാണ് പ്രധാനമായും ഈ പ്രശ്നം കണ്ടുവരാറ്. എങ്ങനെ ചീകിയാലും, കെട്ടിവച്ചാലും ഭംഗി തോന്നുന്നില്ല എന്ന ‘കോംപ്ലക്സ്’. ഒരു പരിധി വരെ ഇത് തോന്നല്‍ തന്നെയാണ്, എങ്കിലും ആ തോന്നലിനെ മറികടന്നല്ലേ പറ്റൂ. അപ്പോള്‍ ഇതിനെ മറികടക്കാന്‍ ചില ‘ഐഡിയകള്‍’ ഒന്ന് പരീക്ഷിച്ചുനോക്കാം. ഒന്ന്… കനം കുറഞ്ഞ മുടിയുള്ളവര്‍, എണ്ണ അധികമായി തലയില്‍ വയ്ക്കരുത്. മുടി ‘ഓയിലി’ ആയിരിക്കുമ്പോള്‍ വീണ്ടും കനം കുറഞ്ഞതായി തോന്നിക്കും. അതിനാല്‍ കഴിവതും ഇതൊഴിവാക്കുക. അതുപോലെ…

Read More

ഊത്തപ്പം തയ്യാറാക്കാം

ഊത്തപ്പം തയ്യാറാക്കാം

ചേരുവകള്‍ ഇഡലി മാവ് – 2 ഗ്ലാസ് പച്ചമുളക് ചെറുതായി അരിഞ്ഞത് – 3 കാരറ്റ് ചീകിയത് – 1 ഇടത്തരം സവാള പൊടിയായി അരിഞ്ഞത് – 1 വലുത് മല്ലിയില അരിഞ്ഞത് – 1 പിടി അരിഞ്ഞ തക്കാളി -1/2 കപ്പ് ഉപ്പ് – പാകത്തിന് പാചകം ചെയ്യുന്ന വീധം : പച്ചക്കറികള്‍ എല്ലാം ചേര്‍ത്തിളക്കുക. ഇഡലി മാവ് ഉപ്പ് ചേര്‍ത്ത് കാഞ്ഞ തവയില്‍ അല്പം കനത്തില്‍ പരത്തുക. ഇതിനു മുകളിലേക്ക് പച്ചക്കറികള്‍ മിക്‌സ് ചെയ്തു വെച്ചത് അല്‍പ്പം വിതറുക. അരികിലൂടെ അല്പം എണ്ണ ചേര്‍ത്ത് ദോശ മൂടി വേവിച്ച ശേഷം, ദോശ മറിച്ചിട്ട് മൊരിയിച്ചെടുക്കാം

Read More

ചീര ദോശ തയ്യാറാക്കാം

ചീര ദോശ തയ്യാറാക്കാം

ചേരുവകള്‍ ചീര- അരക്കപ്പ് ദോശമാവ്- രണ്ട് കപ്പ് അല്പം മഞ്ഞള്‍ പൊടി ഉപ്പ്- പാകത്തിന് നല്ലെണ്ണ- പാകത്തിന് തയാറാക്കുന്ന വിധം:- ചീര മഞ്ഞള്‍ പൊടി ഉപ്പു ചേര്‍ത്ത് വേവിച്ച് അരച്ചെടുക്കുക. ഇത് ദോശമാവില്‍ ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം

Read More

ആണിരോഗം : അറിയേണ്ടതെല്ലാം

ആണിരോഗം : അറിയേണ്ടതെല്ലാം

സാധാരണയായി മര്‍ദ്ദം കൂടുതല്‍ ഏല്‍ക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടില്‍ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണു ആണിരോഗമെന്നു പറയാറുള്ളത്. ആണിരോഗം വിവിധതരം പൊതുവേ രണ്ടുതരം ആണിരോഗങ്ങളുണ്ട് – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle) . കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതല്‍ മര്‍ദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാല്‍ വിരലുകള്‍ക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകള്‍ ക്കിടയില്‍. കാല്‍ വിരലിന്റെ അഗ്രത്തില്‍ വരുന്നത് (heloma Apical), നഖത്തിനോടു ചേര്‍ന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷില്‍ പേരു വ്യത്യാസവുമുണ്ട്. കാലിന്റെ അടിയില്‍ സമ്മര്‍ദ ഭാഗങ്ങളില്‍…

Read More

ആഗോള ജി ഡി പി റാങ്കില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം

ആഗോള ജി ഡി പി റാങ്കില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം

2018 ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍. 2017ല്‍ ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. റാങ്കിങില്‍ യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യണ്‍ ഡോളറാണ് 2018ല്‍ യുഎസിലെ മൊത്ത ആഭ്യന്തര ഉത്പാദനം. 13.6 ട്രില്യണ്‍ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യണ്‍ ഡോളറുമായി ജപ്പാന് മൂന്നാം സ്ഥാനമാണുള്ളത്. 2018ല്‍ ഇന്ത്യയുടെ ജിഡിപി 2.7 ട്രില്യണ്‍ ഡോളറായിരുന്നു. അതേസമയം, യുകെയുടെയും ഫ്രാന്‍സിന്റെയുമാകട്ടെ 2.8 ട്രില്യണ്‍ ഡോളറായിരുന്നു. ജര്‍മനിക്കാണ് നാലാംസ്ഥാനം(3.99 ട്രില്യണ്‍ ഡോളര്‍). 2017ല്‍ 2.65 ട്രില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ ജിഡിപി. അതേകാലയളവില്‍ യുകെയുടേത് 2.64 ട്രില്യണ്‍ ഡോളറും ഫ്രാന്‍സിന്റെ ജിഡിപി 2.5 ട്രില്യണ്‍ ഡോളറുമായിരുന്നു. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദഘടനയുടെ പട്ടികയില്‍ ഇന്ത്യയുണ്ടെങ്കിലും മാര്‍ച്ചില്‍…

Read More